ബംഗളൂരു: ഫേസ്ബുക്കിന്റെ ഇന്ത്യയിലെ എംഡിയായി ഉമംഗ് ബേദിയെ നിയമിച്ചു. ഇപ്പോഴത്തെ എംഡി കീര്‍ത്തിഗ റെഡ്ഡിയെ അമേരിക്കയിലുള്ള ഫേസ്ബുക്ക് ആസ്ഥാനത്തേക്ക് തിരിച്ചുവിളിച്ചു. ആഗോള പരസ്യദാതാക്കളുമായുള്ള ഫേസ്ബുക്കിന്റെ ബന്ധം മെച്ചപ്പെടുത്തുകയാണ് കീര്‍ത്തിഗയുടെ ഇനിയുള്ള ചുമതല. ഫേസ്ബുക്കില്‍ ചേരുന്നതിനു മുമ്പ് അഡോബിയുടെ ദക്ഷിണേഷ്യയിലെ മാനേജിംഗ് ഡയറക്ടറായിരുന്നു ഉമംഗ് ബേദി. ജൂലൈയില്‍ ബേദി ഫേസ്ബുക്കിന്റെ ഇന്ത്യയിലെ എംഡിയായി ചാര്‍ജെടുക്കും.
ഉമംഗ് ബേദി ഫേസ്ബുക്ക് ഇന്ത്യ എംഡി
