എയര്‍ ഇന്ത്യ പുതിയ 14 എയര്‍ബസ് എ320 വിമാനങ്ങള്‍ പാട്ടത്തിനെടുക്കുന്നു

bis-airഹൈദരാബാദ്: പുതുതായി 14 എയര്‍ബസ് എ320 നിയോ വിമാനങ്ങള്‍ പാട്ടത്തിനെടുക്കുന്നതിനായി കുവൈറ്റ് ആസ്ഥാനമായുള്ള അലാഫ്‌കോ കമ്പനിയുമായി കരാറിലേര്‍പ്പെട്ടു. എയര്‍ ഇന്ത്യ സിഎംഡി അശ്വനി ലോഹനിയും അലാഫ്‌കോ വൈസ് ചെയര്‍മാനും സിഇഒയുമായ അഹമ്മദ് അല്‍ സാബിനും തമ്മില്‍ ഇതു സംബന്ധിച്ച കരാറില്‍ ഒപ്പുവച്ചു.

അടുത്തവര്‍ഷം ആദ്യത്തോടെ വിമാനങ്ങളുടെ കൈമാറ്റം നടക്കുമെന്നാണ് കരുതുന്നത്. കരാറിലൂടെ എയര്‍ ഇന്ത്യ അഭ്യന്തര വിപണിയില്‍ തങ്ങളുടെ ശേഷി വര്‍ധിപ്പിക്കുകയാണ്. എയര്‍ ഇന്ത്യയുടെ സാമ്പത്തിക ശേഷി മെച്ചപ്പെട്ടുവെന്ന ആഭ്യന്തര വ്യോമയാന മന്ത്രിയുടെ പ്രസ്താവന വന്നതിനു തൊട്ടുപിറകെയാണ് കരാറിലേര്‍പ്പെട്ട വാര്‍ത്തകള്‍ പുറത്തുവരുന്നത്.

ഈ പങ്കാളിത്തം എയര്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണെന്നും എ320 വിമാനങ്ങള്‍ കൂടി എത്തുന്നതോടെ ശേഷി വര്‍ധിപ്പിക്കുന്നതിനോടൊപ്പം ആഭ്യന്തര വിപണിയിലെ പ്രഥമസ്ഥാനം നിലനിര്‍ത്തുമെന്നും എയര്‍ ഇന്ത്യ മേധാവി അറിയിച്ചു.

Related posts