ഓപ്പറേഷൻ നടത്താൻ കൈക്കൂലി; വി​ജി​ല​ൻ​സി​ന്‍റെ പി​ടി​യി​ലാ​യ ഡോ​ക്ട​ർക്ക് മൂന്നുവർഷ തടവും പിഴയും

കൊല്ലം: ഭാ​ര്യ​യ്ക്ക് സി​സേ​റി​യ​ൻ ന​ട​ത്തു​ന്ന​തി​ന് വേ​ണ്ടി കൊ​ല്ലം ചി​ത​റ​യി​ൽ ഉ​ള്ള ഒ​രാ​ളു​ടെ കൈ​വ​ശ​ത്ത് നി​ന്നും 2,000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ട​യി​ൽ വി​ജി​ല​ൻ​സി​ന്‍റെ പി​ടി​യി​ലാ​യ ക​ട​യ്ക്ക​ൽ ഗ​വ​.ആശുപത്രിയി​ലെ ജൂ​നി​യ​ർ ഗൈ​ന​ക്കോ​ള​ജി​സ്റ്റാ​യി​രു​ന്ന ഡോ. ​റി​നു അ​ന​സ് റാ​വു​ത്ത​റി​നെ തി​രു​വ​ന​ന്ത​പു​രം എ​ൻ​ക്വ​യ​റി ക​മ്മീ​ഷ​ണ​ർ ആൻഡ് സ്പെ​ഷൽ ജ​ഡ്ജ് എം. ​ബി. സ്നേ​ഹ​ല​ത 50,000 രൂ​പ പി​ഴ​യും, മൂന്നു വ​ർ​ഷം ത​ട​വി​നും ശി​ഷി​ച്ചു.

2011 ഡിസംബർ രണ്ടിന് ​ആ​ണ് ഡോ. ​റി​നു അ​ന​സ് റാ​വു​ത്ത​റി​നെ വി​ജി​ല​ൻ​സ് അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത്. 2011 നവംബർ 28ന് ​പ്ര​സ​വ​ത്തി​നാ​യി ക​ട​യ്ക്ക​ൽ ഗ​വ​. ആശുപത്രിയി​ൽ അ​ഡ്മി​റ്റാ​യ പ​രാ​തി​ക്കാ​ര​ന്‍റെ ഭാ​ര്യ​യെ സി​സേ​റി​യ​ൻ ന​ട​ത്തു​ന്ന​തി​ന് ഡോ. ​റി​നു അ​ന​സ് റാ​വു​ത്ത​ർ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ടു​ക​യും, പ​ണം കൊ​ടു​ക്കാ​തെ​യി​രു​ന്ന​തി​നാ​ൽ സി​സേ​റി​യ​ൻ നീ​ട്ടി​കൊ​ണ്ടു​പോ​കു​ക​യും, ഇതി​നെ​ത്തു​ട​ർ​ന്ന് പ​രാ​തി​ക്കാ​ര​ൻ കൊ​ല്ലം വി​ജി​ല​ൻ​സി​നെ സ​മീ​പി​ക്കു​ക​യു​മാ​യി​രു​ന്നു.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്ന​ത്തെ വി​ജി​ല​ൻ​സ് ഡെ​പ്യു​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ട് ആ​യി​രു​ന്ന റെ​ക്സ് ബോ​ബി അ​ർ​വി​‍ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ജി​ല​ൻ​സ് ടീം ​പ​രാ​തി​ക്കാ​ര​ൻ ഹാ​ജ​രാ​ക്കി​യ 2,000 രൂ​പാ​യി​ൽ ഫി​നോ​ഫ്ത​ലീ​ൻ പൗ​ഡ​ർ പു​ര​ട്ടി പ​രാ​തി​ക്കാ​ര​ൻ മു​ഖേ​നെ ക​ട​യ്ക്ക​ൽ ഗ​വ​.ഹോ​സ്പി​റ്റ​ലി​ന് സ​മീ​പ​മു​ള്ള ഡോ​ക്ട​റു​ടെ സ്വ​കാ​ര്യ പ്രാ​കീ​ട്സ് റൂ​മി​ൽ വ​ച്ച് അദ്ദേഹം ആ​വ​ശ്യ​പ്പെ​ട്ട പ്ര​കാ​രം ന​ൽ​കി. പ​ണം വാ​ങ്ങി​യ സ​മ​യം വി​ജ​ില​ൻ​സ് സംഘം ​ഡോക്ടറെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​ണ് ഉ​ണ്ടാ​യ​ത്.

​കേ​സി​ന്‍റെ വി​ചാരണക്കിടെ പ​രാ​തി​ക്കാ​ര​നും ഭാ​ര്യ​യും കൂ​റു​മാ​റി​യി​ട്ടു​ള്ള​താ​ണ്. ര​ണ്ടു​പേ​രെ​യും കോ​ട​തി കൂ​റു​മാ​റി​യ​താ​യി പ്ര​ഖ്യാ​പി​ച്ചി​രുന്നു. ‌ഇവർ കൂ​റു​മാ​റു​ന്ന​തി​ന് മു​ന്പേ ഇയാ​ളു​​ടെ 164 പ്ര​കാ​രം മൊ​ഴി കോ​ട​തി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത് മു​ഖ​വി​ല​യ്ക്കെ​ടു​ത്താ​ണ് കോ​ട​തി ഡോ​ക്ട​റെ ശി​ക്ഷി​ച്ച​ത്.

കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് പ്ര​തി​യെ അ​റ​സ്റ്റു​ചെ​യ്ത അ​ന്ന​ത്തെ ഡെ​പ്യു​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ട് ​റ​ക്സ് ബോ​ബി അ​ർ​വി​ൻ അ​ന്വേ​ഷ​ണത്തിനിടെ സ്ഥലംമാറി ​പ്പോ​യ​തി​നാ​ൽ തു​ട​ന്നു​ള്ള അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി പ്ര​തി​യ്ക്കെ​തി​രെ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത് ഇ​പ്പോ​ഴ​ത്തെ വി​ജി​ല​ൻ​സ് ആൻഡ് ആ​ന്‍റീ ക​റ​പ്ഷ​ൻ ബ്യു​റോ ദ​ക്ഷി​ണ​മേ​ഖ​ലാ പോ​ലീ​സ് സൂ​പ്ര​ണ്ട​യാ ​ആ​ർ. ജ​യ​ശ​ങ്ക​ർ ആ​ണ്.

പ​രാ​തി​ക്കാ​ര​നും പ​രാ​തി​ക്കാ​ര​ന്‍റെ ഭാ​ര്യ​യും കൂ​റൂ​മാ​റി​യി​ട്ടും ഫി​നോ​ഫ്ത​ലി​ൻ പൗ​ഡ​റി​ന്‍റെ അം​ശം ഡോ​ക്ട​റു​ടെ കൈ​വ​ശം ഇ​ല്ലാ​തി​രു​ന്നി​ട്ടും വി​ജി​ല​ൻ​സ് ടീ​മി​നോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന ഗ​സ​റ്റ​ഡ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ​ക്ത​മാ​യ മൊ​ഴി​യും മ​റ്റ് തെ​ളി​വു​ക​ളു​മാ​ണ് ഈ ​കേ​സി​ൽ പ്ര​തി​യെ ശി​ക്ഷി​യ്ക്കാ​നാ​യ​ത് പ്രോ​സി​ക്യു​ഷ​ന്‍റെവി​ജ​യം ആ​ണെ​ന്ന് കേസ് കോ​ട​തി​യി​ൽ പ്രോ​സി​ക്യു​ഷ​ന് വേ​ണ്ടി വാ​ദി​ച്ച വി​ജി​ല​ൻ​സ് അ​ഡീ​ഷ​ണ​ൽ ലീ​ഗ​ൽ അ​ഡ്വൈ​സ​ർ ​എസ്. ഉ​ണ്ണി​കൃ​ഷ്ണ​ൻ ചെ​റി​ന്നി​യൂ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Related posts