മുടി നീട്ടി വളര്‍ത്തി വെളുത്ത വസ്ത്രം ധരിച്ച് രാത്രിയാകുമ്പോള്‍ റോഡിലിറങ്ങും ! നഗരത്തിലെ രാത്രിയാത്രക്കാരുടെ പേടി സ്വപ്‌നമായിരുന്ന പ്രേതങ്ങള്‍ പോലീസ് കസ്റ്റഡിയില്‍; വീഡിയോ കാണാം…

ബംഗളുരു നഗരത്തിലെ റോഡുകളില്‍ രാത്രികാലങ്ങളില്‍ വഴിയാത്രക്കാരെയും വാഹനയാത്രക്കാരെയും പേടിപ്പിച്ചു കൊണ്ടിരുന്ന പ്രേതങ്ങള്‍ പിടിയില്‍ ഏറെ നാളായി നാട്ടുകാരെയും പോലീസുകാരെയും ഭീതിയിലാഴ്ത്തിയ പ്രേതങ്ങളാണ് ഇപ്പോള്‍ യശ്വന്ത്പുര്‍ പോലീസിന്റെ പിടിയിലായിരിക്കുന്നത്. രാത്രി നടുറോഡില്‍ പ്രേതങ്ങളെ കണ്ട് ഭയന്ന ഒരു ഓട്ടോ ഡ്രൈവര്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

വെള്ള വസ്ത്രവും നീളന്‍മുടിയുമാണ് ഇവരുടെ വേഷം. റോഡില്‍ വാഹനങ്ങളോ വഴിയാത്രക്കാരെ എത്തിയാല്‍ ഒരാള്‍ ഭയന്ന് വിറച്ച് വാഹനത്തിന്റെ മുന്നിലേക്ക് ഓടും. അതിന് തൊട്ടുപുറകില്‍ വെള്ള വസ്ത്രവും മുടി മുന്നോട്ടു ഇട്ട് പ്രേതം ഓടി വരും. ഇത്തരത്തില്‍ പ്രേതശല്യം കാരണം നിരവധി അപകടങ്ങളാണുണ്ടായത്. ഒരു ഓട്ടോ ഡ്രൈവര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പ്രേതങ്ങളെ പിടികൂടാന്‍ പോലീസ് തീരുമാനിച്ചത്.

തുടര്‍ന്ന് പോലീസ് പ്രദേശത്തെ നിരീക്ഷണ ക്യാമറ പരിശോധിച്ചു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഏഴ് പ്രേതങ്ങളെ പോലീസ് തിരിച്ചറിയുന്നത്. ഏഴ് കോളേജ് വിദ്യാര്‍ത്ഥികളാണ് പിടിയിലായത്. ഷാന്‍ മിലി, നിവേദ്,സജില്‍ മുഹമ്മദ്, മുഹമ്മദ് അക്യൂബ് സാഖിബ് സെയ്യിദ് നബീല്, യൂസഫ് അഹമ്മദ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രേതങ്ങളുടെ പോലെ വസ്ത്രം ധരിച്ച് ആളുകളെ ഭയപ്പെടുത്തുന്നത് തമാശക്ക് ചെയ്തതാണെന്ന് വിദ്യാര്‍ത്ഥികള്‍ പോലീസിനോട് പറഞ്ഞു. ഇവര്‍ക്കെതിരെ 341, 504, 34 തുടങ്ങിയ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

Related posts