മനുഷ്യശരീരത്തിലെ ഓരോ അവയവങ്ങള്‍ക്കും ഗ്രന്ഥികള്‍ക്കും ഓരോ പ്രവര്‍ത്തനങ്ങളാണുള്ളത്. നമ്മുടെ കുട്ടികളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് മാതാപിതാക്കളുടെ കടമയാണ്. ഓഫീസില്‍ പോകണം, കുട്ടികളെ സ്കൂളില്‍ അയയ്ക്കണം ഇതിനൊക്കെ സമയം വേണം. അതിനിടയില്‍ പ്രഭാതഭക്ഷണത്തില്‍ ശ്രദ്ധയില്ലാതാകുന്നു. സ്കൂളിലേക്ക് പോകുന്ന കുഞ്ഞുങ്ങള്‍ക്ക് പ്രഭാതഭക്ഷണം നിര്‍ബന്ധമായും നല്‍കണം. പ്രഭാതഭക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് അറിയാം…
ബ്രേക്ക് ഫാസ്റ്റ് ബ്രെയിന്‍ ഫുഡ്
കുട്ടികളുടെ ശരിയായ രീതിയിലുള്ള ബുദ്ധിവികാസത്തിന് പ്രഭാതഭക്ഷണം കൂടിയേ തീരൂ. പ്രഭാതഭക്ഷണത്തിന് സമയമില്ല എന്നുപറഞ്ഞാണ് മിക്ക കുട്ടികളും സ്കൂളിലേക്കു പോകുന്നത്. ഇതില്‍ കുട്ടികളെ തെറ്റുപറഞ്ഞിട്ടു കാര്യമില്ല. കാരണം മാതാപിതാക്കളും ജോലിത്തിരക്കിനിടയില്‍ പ്രഭാതഭക്ഷണം ഒഴിവാക്കുന്നതായിരിക്കും. ഒരു ഗ്ലാസ് പാലിലോ, രണ്ടു ബിസ്കറ്റിലോ, രണ്ടു കഷണം ബ്രെഡിലോ ഒരു പഴത്തിലോ കുട്ടികളുടെ പ്രഭാതഭക്ഷണം ഒതുങ്ങുന്നു. ഒരു ദിവസം നാം കഴിക്കുന്ന ഭക്ഷണത്തില്‍ പ്രഥമസ്ഥാനമാണ് പ്രഭാതഭക്ഷണത്തിനുള്ളത്.
ആൃലമസളമേെ ശ െളീൃ യൃമശി എന്നാണ് പറയുന്നത്. പ്രഭാതഭക്ഷണത്തെ ആൃലമസശിഴ വേല ളമേെശിഴ എന്നുകൂടി പറയാം. മിക്ക കുട്ടികളും രാത്രി നേരത്തേ അത്താഴം കഴിക്കുന്നവരായിരിക്കും. പ്രഭാതഭക്ഷണം കഴിക്കാതിരുന്നാല്‍ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ വളരെ ഗുരുതരമാണ്. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് അമിതവണ്ണത്തിലേക്കു നമ്മുടെ കുട്ടികളെ എത്തിക്കുന്നു. ഡയറ്റിംഗിന്റെ പേരില്‍പോലും പ്രഭാതഭക്ഷണം ഒഴിവാക്കിക്കൂടാ.
പ്രഭാതഭക്ഷണത്തില്‍ ശ്രദ്ധിക്കാം
രാവിലെ എഴുന്നേറ്റ് ഉടന്‍ വെറുംവയറ്റില്‍ ഒന്നോ രണേ്ടാ ഗ്ലാസ് തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നത് ശരീരത്തില്‍നിന്നും വിഷാംശം നീക്കം ചെയ്യുന്നതിനു സഹായിക്കുന്നു. ഇതുവഴി മലബന്ധം ഇല്ലാതാക്കുന്നു. പോഷകസമൃദ്ധമായ ആഹാരരീതിയാണ് പ്രാതലിനായി തെരഞ്ഞെടുക്കേണ്ടത്. കുട്ടികളുടെ നിത്യേനയുള്ള പ്രഭാതഭക്ഷണത്തില്‍ മാംസ്യം, അന്നജം, കൊഴുപ്പ്, ധാതുലവണങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിരിക്കണം. ഒരേരീതിയിലുള്ള പ്രഭാതഭക്ഷണം ഒഴിവാക്കി പലതരത്തിലുള്ള ധാന്യങ്ങള്‍ ഉള്‍പ്പെടുത്തുന്നതുവഴി ധാരാളം നാരുകള്‍ ശരീരത്തിനു ലഭിക്കുന്നു. ഉദാഹരണമായി അരി, ഗോതമ്പ്, സൂചി, ഓട്സ്, റാഗി, റവ എന്നിവ പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. കുട്ടികളെ സംബന്ധിച്ചു പാലും പാലുത്പന്നങ്ങളുമാണ് അവരുടെ പ്രധാന ആഹാരം.
ശരീരത്തിന് കൂടുതലായി ആവശ്യമുള്ള കാത്സ്യം, പ്രോട്ടീന്‍ മുതലായവ പാലില്‍നിന്നും പാലുത്പന്നങ്ങളായ നെയ്യ്, വെണ്ണ, പനീര്‍ എന്നിവയില്‍നിന്നും ലഭിക്കുന്നു. അതുകൊണ്ട് പാല് ഒരു സമീകൃതാഹാരമാണ്. ശരീരനിര്മിതിക്കാവശ്യമായ മാംസ്യം, എല്ലുകളുടെ വളര്‍ച്ചയ്ക്കാവശ്യമായ ധാതുക്കള്‍, ആരോഗ്യദായകമായ ജീവകങ്ങള്‍, ഊര്‍ജം നല്കുന്ന പാല്കൊഴുപ്പും ലാക്റ്റോസില് അടങ്ങിയിരിക്കുന്നു.
ധാന്യങ്ങളുടെയും പയര്‍ വര്‍ഗങ്ങളുടെയും മിശ്രണമാണ് എപ്പോഴും നല്ലത്. ഇതുവഴി ശരീരത്തിനാവശ്യമായ മാംസ്യം, അന്നജം, നാരുകള്‍, ബി വൈറ്റമിനുകള്‍ എന്നിവ ലഭിക്കുന്നു. ഉദാഹരണമായി ഇഡലിയുടെയോ ദോശയുടെയോ കൂടെ സാമ്പാര്‍ ഒരു കോമ്പിനേഷനായി തെരഞ്ഞെടുക്കുക. പുട്ട്, അപ്പം, ഇടിയപ്പം, ചപ്പാത്തി ഇവയുടെ കൂടെ കടലക്കറി, ചെറുപയര്‍കറി, മുട്ടക്കറി അല്ലെങ്കില്‍ വെജിറ്റബിള്‍ കുറുമ ചേര്‍ക്കുക. ഇവയ്ക്കു പുറമെ ഒരു ഗ്ലാസ് പാലും ഏതെങ്കിലും ഒരു പഴവര്‍ഗങ്ങള്‍കൂടി ഉള്‍പ്പെടുത്തുക. ഇപ്പോള്‍ കഴിക്കുന്ന പ്രഭാതഭക്ഷണം സമീകൃതമായി. ശരീരത്തിനാവശ്യമായ പോഷണത്തിന്റെ നാലിലൊന്ന് നമ്മുടെ പ്രഭാതഭക്ഷണത്തില്‍നിന്നാണ് ലഭിക്കേണ്ടതെന്ന വസ്തുത മറക്കേണ്ട.
കുട്ടികളുടെ താത്പര്യമനുസരിച്ച് ഭക്ഷണം പാചകം ചെയ്യുമ്പോള്‍ അതില്‍ പോഷകഘടകങ്ങള്‍ ചേരുന്നുണേ്ടായെന്ന് ഉറപ്പുവരുത്തേണ്ടതാണ്. കുട്ടികളെ കൃത്യസമയത്തുതന്നെ പ്രഭാതഭക്ഷണം കഴിക്കാന്‍ ശീലിപ്പിക്കുക.
ഈ വിഭവങ്ങള്‍ വേണ്ട
കുട്ടികള്‍ക്ക് കൊടുത്തുശീലിപ്പിക്കാന് പാടില്ലാത്ത ചില വിഭവങ്ങള്‍ കൂടി ഉണ്ട്. നൂഡില്‍സ്, മൈദ കൊണ്ടുണ്ടാക്കുന്ന വിഭവങ്ങള്‍, അമിതമായി പഞ്ചസാര ചേര്‍ത്തുണ്ടാക്കുന്ന വിഭവങ്ങള്‍, ജങ്ക്ഫുഡ്, ഫാസ്റ്റ് ഫുഡ്, ബേക്കറി ആഹാരങ്ങള്‍, ചിപ്സ്, അജിനോമോട്ടോ, പ്രിസര്‍വേറ്റീവ്സ് ഒക്കെ ചേര്‍ന്ന ആഹാരങ്ങള്‍ ഒഴിവാക്കിയേ തീരൂ. ഇവയെല്ലാം കുടലിന്റെ ആരോഗ്യം നശിപ്പിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
പാര്‍വതി.ബി.നായര്‍
ചീഫ് ഡയറ്റീഷന്‍
പിവിഎസ് മെമ്മോറിയല്‍ ഹോസ്പിറ്റല്‍, എറണാകുളം