ന്യൂഡല്‍ഹി: എസ്ബിഐ അസോസ്യേറ്റ് ബാങ്കുകളുടെ ലയനത്തോടെ ഇപ്പോഴുള്ള ജീവനക്കാര്‍ക്ക് ജോലിയോ ശമ്പളമോ നഷ്ടപ്പെടില്ലെന്ന് എസ്ബിഐ ചെയര്‍പേഴ്സണ്‍ അരുന്ധതി ഭട്ടാചാര്യ. ചിലര്‍ക്ക് സ്ഥലംമാറ്റം മാത്രമേ ലയനത്തില്‍ സംഭവിക്കൂ എന്നും സമരം ചെയ്യേണ്ട ആവശ്യമില്ലെന്നും അരുന്ധതി പറഞ്ഞു. വെള്ളിയാഴ്ച എസ്ബിഐ ബാങ്കുകളുടെ ലയനത്തിനും ഐഡിബിഐ ബാങ്കിന്റെ സ്വാകാര്യവത്കരണത്തിനും എതിരേ രാജ്യവ്യാപകമായി പത്തു ലക്ഷത്തോളം ബാങ്ക് ജീവനക്കാരാണ് പണിമുടക്കിയത്. തൊഴിലാളി യൂണിയനുകളെല്ലാം ലയനത്തിന് എതിരാണ്. അസോസ്യേറ്റ് ബാങ്കുകള്‍ ലയിച്ചാല്‍ എസ്ബിഐ 37 ലക്ഷം കോടി ആസ്തിയുള്ള വലിയ സ്ഥാപനമായി മാറും.
ജോലിയും ശമ്പളവും നഷ്ടപ്പെടില്ല: അരുന്ധതി ഭട്ടാചാര്യ
