നിക്ഷേപകരുടെ പണം മടക്കിനല്കാന്‍ യൂണിടെക്കിനു കോടതി നിര്‍ദേശം

unitechന്യൂഡല്‍ഹി: ഗുഡ്ഗാവ് ഹൗസിംഗ് പ്രോജക്ടില്‍ പണം നിക്ഷേപി ച്ച വരുടെ പണം തിരികെ നല്കാന്‍ നിര്‍മാണ കമ്പനിയായ യൂണിടെകിനു സുപ്രീംകോടതിയുടെ നിര്‍ദേ ശം. കമ്പനിയുടെ പുതിയ പദ്ധതിയില്‍ വീടുകള്‍ ബുക്ക് ചെയ്ത 38 പേര്‍ നല്കിയ പരാതിയെത്തുടര്‍ന്നാണ് 15 കോടി രൂപ മടക്കി നല്കാന്‍ കോടതി നിര്‍ദേശിച്ചത്. ഗുഡ്ഗാവിലും നോയിഡയിലുമായി വീടുകള്‍ നല്കാമെന്ന് പറഞ്ഞെങ്കിലും കാലതാമസം നേരിട്ടതിനെത്തുടര്‍ന്നാണ് നിക്ഷേപകര്‍ കോടതിയെ സമീപിച്ചത്.

തുകയുടെ ആദ്യ ഗഡുവായി അഞ്ചു കോടി രൂപ രണ്ടാഴ്ചയ്ക്കുള്ളില്‍ കോടതിയില്‍ എത്തിക്കാനും ബാക്കി തുക സെപ്റ്റംബര്‍ 30നു നല്കാനുമാണു കോടതി ഉത്തരവ്. കേസില്‍ ഒക്ടോബര്‍ നാലിനു കോടതി കൂടുതല്‍ വാദം കേള്‍ക്കും.

Related posts