നികുതിലോകം / ബേബി ജോസഫ് (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്)
ഒരു കോടി രൂപയില്‍ കൂടുതല്‍ വാര്‍ഷിക വിറ്റുവരവുള്ള വ്യാപാരികളും 25 ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനമുള്ള പ്രൊഫഷണലുകളും ആദായനികുതിനിയമം 44 എബി വകുപ്പ് അനുസരിച്ച് കണക്കുകള്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെക്കൊണ്ട് നിര്‍ബന്ധമായും ഓഡിറ്റ് ചെയ്യിക്കേണ്ടതാണ്. പ്രസ്തുത കണക്കുകള്‍ ഓഡിറ്റ് ചെയ്ത റിപ്പോര്‍ട്ടും ആദായനികുതി റിട്ടേണുകളും ഫയല്‍ ചെയ്യേണ്ട അവസാന തീയതി സെപ്റ്റംബര്‍ 30ല്‍നിന്ന് ഒക്‌ടോബര്‍ 17 വരെ സിബിഡിടി ദീര്‍ഘിപ്പിച്ച് നല്‍കിയിട്ടുണ്ട്. ആദായനികുതി നിയമം 44 എബി അനുസരിച്ചുള്ള ഓഡിറ്റില്‍ നിയമത്തിലെ എല്ലാ വ്യവസ്ഥകളും പാലിച്ചിട്ടുണേ്ടാ എന്ന വിവരം ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പരിശോധിക്കേണ്ടതുണ്ട്. ഓഡിറ്റ് പൂര്‍ത്തിയായതിനു ശേഷം ചാര്‍ട്ടേഡ് അക്കൗണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് ഫോം നമ്പര്‍ 3 സിബിയിലും 3 സിഡിയിലും നല്‍കണം.
വിവിധങ്ങളായ നിയമങ്ങള്‍ പാലിക്കപ്പെട്ടിട്ടുണേ്ടാ എന്നുള്ള പരിശോധനയോടൊപ്പം സൂക്ഷിച്ചിരിക്കുന്ന കണക്കുബുക്കുകളുടെ വിശ്വാസ്യതയും വരുമാനത്തിന്റെ നിജസ്ഥിതിയും ചെലവുകളുടെ യാഥാര്‍ഥ്യങ്ങളും ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പരിശോധിക്കേണ്ടതായിട്ടുണ്ട്. പ്രസ്തുത പരിശോധനകള്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് നടത്തുന്നതിനാല്‍ നികുതി ഉദ്യോഗസ്ഥര്‍ക്ക് അവരുടെ സമയം ഫലപ്രദമായ ഇന്‍വെസ്റ്റിഗേഷന്‍ നടപടികളുമായി കൂടുതല്‍ പ്രയോജനകരമായ രീതിയില്‍ മുമ്പോട്ടു കൊണ്ടുപോകാന്‍ സാധിക്കും.
മറ്റു നിയമങ്ങള്‍ അനുസരിച്ച് കണക്കുബുക്കുകള്‍ ഓഡിറ്റ് ചെയ്യപ്പെടുന്ന നികുതിദായകര്‍ ആദായനികുതി നിയമം അനുസരിച്ച് വീണ്ടും ഓഡിറ്റ് ചെയ്യണമോ?
കമ്പനികള്‍, കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ മുതലായവ അവരുടെ നിയമങ്ങള്‍ അനുസരിച്ച് കണക്കുബുക്കുകള്‍ ഓഡിറ്റ് ചെയ്യേണ്ടതുണ്ട്. അങ്ങനെയുള്ള നികുതിദായകര്‍ വീണ്ടും ആദായനികുതി നിയമം അനുസരിച്ച് പൂര്‍ണമായും ഓഡിറ്റ് ചെയ്യേണ്ടതില്ല. എന്നാല്‍ വ്യത്യസ്തങ്ങളായ സാമ്പത്തിക വര്‍ഷങ്ങളാണ് പ്രസ്തുത നികുതിദായകര്‍ അനുവര്‍ത്തിക്കുന്നതെങ്കില്‍ ബുക്കുകള്‍ തീര്‍ച്ചയായും ആദായനികുതി നിയമം അനുസരിച്ചും ഓഡിറ്റ് ചെയ്യേണ്ടതുണ്ട്. അല്ലാത്തപക്ഷം, ഓഡിറ്റര്‍ ഫോം നമ്പര്‍ 3 സിഎയില്‍ റിപ്പോര്‍ട്ട് നല്‍കിയാല്‍ മതി.
ടേണോവര്‍ നിശ്ചയിക്കുന്നത്
നികുതിദായകന് വ്യത്യസ്തങ്ങളായ ബിസിനസുകള്‍ ഉണെ്ടങ്കില്‍ അവയുടെ മൊത്തം വിറ്റുവരവാണ് ഓഡിറ്റിനുവേണ്ടിയുള്ള ടേണോവറായി എടുക്കേണ്ടത്. എന്നാല്‍ ഒരു വ്യക്തി ബിസിനസും പ്രൊഫഷനും ഒരേസമയം നടത്തുകയാണെങ്കില്‍ മൊത്തം വിറ്റുവരവ് ഒരു കോടി രൂപയില്‍ കൂടുതലായാല്‍ കണക്കുബുക്കുകള്‍ ഓഡിറ്റ് ചെയ്യേണ്ടതുണ്ട്. എന്നാല്‍, മൊത്തം വിറ്റുവരവ് ഒരു കോടി രൂപയില്‍ താഴെയും പ്രൊഫഷനില്‍നിന്നുള്ള വരുമാനം 25 ലക്ഷം രൂപയില്‍ താഴെയുമാണെങ്കില്‍ കണക്കുബുക്കുകള്‍ നിര്‍ബന്ധിത ഓഡിറ്റിന്റെ പരിധിയില്‍ വരുന്നതല്ല. താഴെപ്പറയുന്ന വസ്തുക്കളുടെ വില്പന മൂലമുണ്ടാകുന്ന വിറ്റുവരവുകള്‍ ടേണോവറായി കണക്കാക്കേണ്ടതില്ല.
1) സ്ഥാവര സ്വത്തുക്കള്‍ വില്‍ക്കുമ്പോള്‍ ലഭിക്കുന്ന പണം.
2) ഇന്‍വെസ്റ്റ്‌മെന്റ്‌സ് ആയി സൂക്ഷിച്ചിരിക്കുന്ന സ്വത്തുക്കള്‍ വില്‍ക്കുമ്പോള്‍ ലഭിക്കുന്ന പണം.
3) വാടകയില്‍നിന്നു ലഭിക്കുന്ന തുക.
4) പലിശയില്‍നിന്നുള്ള വരുമാനം.
(പണമിടപാട് സ്ഥാപനങ്ങള്‍ ഒഴികെ).
5) റീ ഇമ്പേഴ്‌സ്‌മെന്റ് ചെലവുകള്‍.
44 എബി അനുസരിച്ച് കണക്കുബുക്കുകള്‍ ഓഡിറ്റ് ചെയ്തില്ലെങ്കില്‍?
ഒരു കോടി രൂപയില്‍ കൂടുതല്‍ വിറ്റുവരവുള്ള വ്യാപാരികളും 25 ലക്ഷം രൂപയില്‍ കൂടുതല്‍ പ്രൊഫഷനില്‍നിന്നു വരുമാനമുള്ളവരും ആദായനികുതി നിയമം 44 എബി അനുസരിച്ച് കണക്കുകള്‍ നിര്‍ബന്ധമായും ഓഡിറ്റ് ചെയ്യേണ്ടതുണ്ട്. അങ്ങനെ ചെയ്യാത്തപക്ഷം പ്രസ്തുത ടേണോവറിന്റെ അര ശതമാനം വരുന്ന തുകയോ 1,50,000 രൂപയോ ഇതിലേതാണോ കുറവ് പ്രസ്തുത തുക പിഴയായി ഈടാക്കേണ്ടതാണ്. എന്നാല്‍, വ്യക്തമായ കാരണങ്ങള്‍ മുഖാന്തരമാണ് ഓഡിറ്റിന് താമസം നേരിട്ടതെങ്കില്‍ പെനാല്‍റ്റിചുമത്തപ്പെടുന്നതല്ല. താഴെപ്പറയുന്ന കാരണങ്ങള്‍ ഓഡിറ്റിനു നേരിടേണ്ടിവന്ന കാലതാമസം ക്ഷമിക്കുന്നതിനുള്ള മതിയായ കാരണങ്ങളാണെന്ന് വിശ്വസിക്കപ്പെടുന്നു.
1) ടാക്‌സ് ഓഡിറ്റര്‍ രാജിവയ്ക്കുന്ന അവസരങ്ങള്‍.
2) അക്കൗണ്ട്‌സ് കൈകാര്യം ചെയ്തിരുന്ന പാര്‍ട്ണറുടെ മരണം.
3) തീപിടിത്തം മൂലമോ മോഷണം മൂലമോ അക്കൗണ്ട്‌സ് ഡേറ്റ നഷ്ടപ്പെട്ടുപോവുകയാണെങ്കില്‍.
4) നികുതിദായകന്റെ കഴിവിനു വെളിയിലുള്ള കാരണങ്ങള്‍ കൊണ്ടാണു താമസം ഉണ്ടായതെങ്കില്‍ മുതലായവ.
ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ റിവൈസ് ചെയ്യാന്‍ സാധിക്കുമോ?
സാധാരണ സാഹചര്യങ്ങളില്‍ ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ റിവൈസ് ചെയ്യുന്നതിനു സാധ്യമല്ല. എന്നാല്‍, ചില പ്രത്യേക സാഹചര്യങ്ങളില്‍ ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ റിവൈസ് ചെയ്ത് സമര്‍പ്പിക്കാവുന്നതാണ്. അവ ഇതാണ്:
1) മുന്‍കാല പ്രാബല്യത്തോടെ നിയമങ്ങള്‍ മാറ്റപ്പെടുകയാണെങ്കില്‍.
2) കോടതിവിധി മുഖാന്തരമോ സിബിഡിടിയുടെ സര്‍ക്കുലറോ, നോട്ടിഫിക്കേഷനുകളോ അനുസരിച്ച് നിയമ വ്യാഖ്യാനങ്ങളില്‍ മാറ്റങ്ങള്‍ വരികയാണെങ്കില്‍.
ബിസിനസില്‍നിന്നുള്ള ചില വരവുകള്‍
താഴെപ്പറയുന്നവയെ ബിസിനസില്‍നിന്നുള്ള ടേണോവറായി കണക്കാക്കാവുന്നതാണ്.
1) അഡ്വര്‍ടൈസിംഗ് ഏജന്റ്
2) ക്ലിയറിംഗ്, ഫോര്‍വേഡിംഗ്, ഷിപ്പിംഗ് ഏജന്റുമാര്‍
3) കൊറിയര്‍ സര്‍വീസ്
4) ഇന്‍ഷ്വറന്‍സ് ഏജന്റ്
5) നഴ്‌സിംഗ് ഹോം
6) സ്റ്റോക്ക് ആന്‍ഡ് ഷെയര്‍ ബ്രോക്കര്‍മാരുടെ ബിസിനസ്
7) ട്രാവല്‍ ഏജന്റ്‌സ് മുതലായവര്‍
താഴെപ്പറയുന്ന പ്രൊഫഷണലുകള്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലെ ശരാശരി വരുമാനം 1,50,000 രൂപയില്‍ കൂടുതലാണെങ്കില്‍ കണക്കുബുക്കുകള്‍ നിര്‍ബന്ധമായും സൂക്ഷിക്കേണ്ടതാണ്.
1) ചാര്‍ട്ടേഡ് അക്കൗണ്ടന്റ്
2) ആര്‍ക്കിടെക്റ്റ്
3) ടാക്‌സ് പ്രാക്ടീഷണര്‍
4) കമ്പനി സെക്രട്ടറി
5) എന്‍ജിനിയര്‍മാര്‍
6) ഫിലിം ആര്‍ട്ടിസ്റ്റുകള്‍, കാമറാമാന്‍, ഫിലിം ഡയറക്ടര്‍, മ്യൂസിക് ഡയറക്ടര്‍, ആര്‍ട്ട് ഡയറക്ടര്‍, ഡാന്‍സ് ഡയറക്ടര്‍, പിന്നണി ഗായകര്‍, തിരക്കഥാകൃത്തുകള്‍, വസ്ത്ര ഡിസൈനര്‍മാര്‍ മുതലായവര്‍
7) ഇന്റീരിയര്‍ ഡെക്കറേറ്റര്‍
8) ലീഗല്‍ പ്രൊഫഷന്‍
9) ഡോക്ടര്‍മാര്‍
10) ഐടി വിദഗ്ധര്‍ മുതലായവര്‍ള