പണമിടപാടില്‍ കറന്‍സി ഒഴിവാക്കണം; കാര്‍ഡിനു പ്രോത്സാഹനം

cardന്യൂഡല്‍ഹി: കാര്‍ഡ് ഉപയോഗി ച്ചോ ഡിജിറ്റലായോ മാത്രം പണം കൈമാറാന്‍ നിര്‍ബന്ധിക്കുന്ന നടപ ടികള്‍ക്കു കേന്ദ്ര കാബിനറ്റ് അംഗീകാരം. ഇടപാടുകള്‍ മുഴുവന്‍ നിരീക്ഷണത്തിലാക്കുകയും കാഷ് ഇട പാടുകള്‍ പരമാവധി കുറയ്ക്കുക യുമാണു ലക്ഷ്യം. ഇതുവഴി നികുതി വെട്ടിപ്പ് തടയാനാകും.

ഒരുവര്‍ഷംകൊണ്ടും രണ്ടുവര്‍ഷംകൊണ്ടും നടപ്പാക്കേണ്ട കാര്യങ്ങള്‍ കാബിനറ്റ് നിര്‍ണയിച്ചിട്ടുണ്ട്. നിശ്ചിത തുകയ്ക്കു മുകളില്‍ പണമായി ഇടപാട് നടത്താന്‍ പാടില്ലെന്നു വ്യവസ്ഥ വയ്ക്കും. അതിനു മുകളില്‍ കാര്‍ഡ് വഴിയോ ഇലക്‌ട്രോണിക് മൊബൈല്‍ ട്രാന്‍സ്ഫര്‍ വഴിയോ മാത്രമേ ഇടപാട് പറ്റൂ. പരിധി പിന്നീടു നിശ്ചയിക്കും.

ഇതിനായി കാര്‍ഡ് വഴിയോ ഇലക്‌ട്രോണിക് ആയോ ഉള്ള പണം കൈമാറ്റങ്ങള്‍ക്കുള്ള സര്‍ചാര്‍ജ്, സര്‍വീസ് ചാര്‍ജ്, കണ്‍വീനിയന്‍സ് ചാര്‍ജ് തുടങ്ങിയവ ഒഴിവാക്കും. കാര്‍ഡുകള്‍ ഉപയോഗിക്കുന്നതിനുള്ള മര്‍ച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആര്‍) യുക്തിസഹമാക്കുകയും ചെയ്യും. പ്രധാന ഇടപാടുമേഖലകള്‍ക്കു കുറഞ്ഞ എംഡിആര്‍ നിശ്ചയിക്കും. ഡിജിറ്റല്‍ പണമിടപാടിനുള്ള ടെലികോം സര്‍വീസ് നിരക്ക് കുറയ്ക്കും. മൊബൈല്‍ ബാങ്കിംഗ് പ്രോത്സാഹിപ്പിക്കും. ഡിജിറ്റല്‍ കാര്‍ഡ് തട്ടിപ്പുകള്‍ക്കു പെട്ടെന്നു പരിഹാരമുണ്ടാക്കുന്ന സംവിധാനം ഏര്‍പ്പെടുത്തും.

ഇലക്‌ട്രോണിക് ക്ലിയറിംഗ് സര്‍വീസ് സ്കീം (ഇസിഎസ്എസ്) നാഷണല്‍ ഇലക്‌ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ (എന്‍ഇഎഫ്ടി), റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് സ്കീം (ആര്‍ടിജിഎസ്എസ്) തുടങ്ങിയവയുടെ പ്രവര്‍ത്തനം കൂടുതല്‍ വ്യാപകമാക്കും.

ഈയിടെ അനുവദിച്ച പേമെന്റ് ബാങ്കുകളും പണരഹിത പണമിടപാട് വ്യാപിപ്പിക്കാന്‍ സഹായിക്കും. വായ്പകള്‍ നല്‍കാന്‍ അനുവാദമില്ലാത്ത പേമെന്റ് ബാങ്കുകള്‍ സേവിംഗ്‌സ് നിക്ഷേപങ്ങള്‍ സ്വീകരിക്കുകയും നാട്ടിലും പുറത്തും നിന്നുള്ള പണകൈമാറ്റം നടത്തുകയും ചെയ്യും. ഒരുലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങളാണ് അവയ്ക്ക് അനുവദിച്ചിട്ടുള്ളത്. ഇടപാടുകള്‍ അവയിലൂടെ നടത്തുന്നതിനെ പ്രോത്സാഹിപ്പിക്കാനും പുതിയ സര്‍ക്കാര്‍നയം സഹായിക്കും.

Related posts