തിരുവനന്തപുരം: മഴക്കാലത്ത് സുരക്ഷിത ഡ്രൈവിംഗ് ഉറപ്പുവരുത്താന്‍ ആവശ്യമായ ഹെല്‍മറ്റ്, റെയിന്‍ കോട്ട്, ഡ്രൈവിംഗ് ഗ്ലൗസ് മുതലായ ആക്‌സസറികളുമായി ആമസോണ്‍ ഇന്ത്യ. വ്യത്യസ്തമായ നിറങ്ങളിലും ഡിസൈനുകളിലുമുള്ള വൈവിധ്യമാര്‍ന്ന ഹെല്‍മറ്റ് ശേഖരമാണ് ആമസോണ്‍ ഇന്ത്യ സ്റ്റോറില്‍ ഒരുക്കിയിരിക്കുന്നത്. ബൈക്ക് യാത്ര സുഖകരമാക്കാന്‍ മഡ് ഫ്‌ളാപ്പ്, ഫെന്‍ഡര്‍, ബൈക്ക് ഓണാകുമ്പോള്‍ ഓട്ടോമാറ്റിക്കായി തെളിയുന്ന ലൈറ്റ് തുടങ്ങിയ ഒട്ടനവധി ഓട്ടോമൊബൈല്‍ ആക്‌സസറികള്‍ ആമസോണ്‍ ലഭ്യമാക്കുന്നു.
ഫോര്‍ വീല്‍ വാഹനങ്ങള്‍ക്കായി വൈപ്പര്‍ ബ്ലേയ്ഡ്, ഫോഗ് ലൈറ്റ്, മഡ് ഫ്‌ളാപ്പ്, വാട്ടര്‍ പ്രൂഫ് കാര്‍മാറ്റ് എന്നിവയ്ക്കു പുറമെ ക്ലീനിംഗ് ഉത്പന്നങ്ങളും വിന്‍ഡ് ഷീല്‍ഡ് ലോഷനുകളും ആമസോണില്‍ ലഭിക്കും. കൂടാതെ, വുഡന്‍ ബ്രഷുകള്‍, മൈക്രോ ഫൈബര്‍ ഗ്ലൗസുകള്‍, ട്യൂബ്‌ലെസ് ടയറുകള്‍, പഞ്ചര്‍ കിറ്റുകള്‍, കസ്റ്റമൈസ്ഡ് സ്റ്റെപ്പ്‌നി കവറുകള്‍ തുടങ്ങിയ ഓട്ടോമൊബൈല്‍ ആക്‌സസറികളും ആമസോണ്‍ ഒരുക്കുന്നുണ്ട്. 3എം, ഫോര്‍മുല 1, മെഗ്വായേഴ്‌സ് തുടങ്ങിയ മുന്തിയ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങളുടെ ശേഖരവും ആമസോണിലുണ്ട്.