റിലയന്‍സ് ജിയോയുമായി ആപ്പിള്‍ കൈകോര്‍ത്തു

appleകൊച്ചി: ആപ്പിള്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് റിലയന്‍സ് ജിയോ ഡിജിറ്റല്‍ സേവനങ്ങള്‍ ഒരു വര്‍ഷത്തേക്ക് സൗജന്യം. റിലയന്‍സ് ഡിജിറ്റല്‍ സ്‌റ്റോറുകളില്‍നിന്നു വാങ്ങുന്ന ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ്, ഐഫോണ്‍ 6എസ്, 6എസ് പ്ലസ്, ഐഫോണ്‍ എസ്ഇ തുടങ്ങിയവയക്ക് 12 മാസം 18,000 രൂപയിലധികം വരുന്ന ജിയോ ഡിജിറ്റല്‍ സേവനങ്ങള്‍ സൗജന്യമായി ലഭിക്കുമെന്ന് ജിയോ അറിയിച്ചു. ജിയോ സ്‌റ്റോറുകളില്‍ ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് സിം ആക്ടിവേഷന് പ്രത്യേക പരിഗണന തുടങ്ങിയവ ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു.

അതേസമയം, വരിക്കാര്‍ക്ക് ഇഎംഐ സംവിധാനമൊരുക്കി എയര്‍ടെലും ആപ്പിളുമായി സഹകരിക്കുന്നുണ്ട്. ഐഫോണ്‍ ഫോര്‍ ലൈഫ് എന്ന ഈ പദ്ധതിയില്‍ 19,990 രൂപ, 30,792 രൂപ എന്നിങ്ങനെ ഡൗണ്‍ പേമെന്റ് നല്കി ഫോണ്‍ വാങ്ങുന്നവര്‍ക്ക് പരിധിയില്ലാത്ത സംസാരമൂല്യം, ഫ്രീ ഡാറ്റാ (5ജിബി, 10 ജിബി, 15 ജിബി), ഫ്രീ റോമിംഗ് എന്നിവയാണ് നല്കുക. പോസ്റ്റ് പെയിഡ് പ്ലാനാണിത്. ബജാജ് ഫിനാന്‍സ് ആയിരിക്കും ബാക്കി പണം മുടക്കുക. പരീക്ഷണാടിസ്ഥാനത്തില്‍ നോയിഡയിലും കര്‍ണാടകയിലുമാണ് ഈ പദ്ധതി തുടങ്ങുക. ഒരു വര്‍ഷമാണ് ഓഫര്‍ കാലാവധി.

Related posts