വൈദ്യുതി ബില്‍ ഓണ്‍ലൈനായി അടയ്ക്കാം

bis-billതിരുവനന്തപുരം: ഓണ്‍ലൈന്‍ വഴി എളുപ്പത്തില്‍ വൈദ്യുതി ബില്‍ അടയ്ക്കാന്‍ സഹായകരമായ പേമെന്റ് ഗേറ്റ് വേ സംവിധാനത്തിനു ഫെഡറല്‍ ബാങ്ക് തുടക്കമിട്ടു. കെഎസ്ഇബിയും ഫെഡറല്‍ ബാങ്കും ചേര്‍ന്നാണ് പുതിയ സംവിധാനം ആരംഭിച്ചിരിക്കുന്നത്. ഏതു ബാങ്കിലും അക്കൗണ്ടുള്ള സംസ്ഥാനത്തെ കെഎസ്ഇബി ഉപയോക്താവിനും ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ മുഖേനയോ നെറ്റ് ബാങ്കിംഗ് വഴിയോ വൈദ്യുതി ബില്‍ അടയ്ക്കാം. ഏതു സമയത്തും സൗജന്യമായി സേവനം ഉപയോഗപ്പെടുത്തി ബില്‍ ഒടുക്കാന്‍ സാധിക്കുമെന്നു ഫെഡറല്‍ ബാങ്ക് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഇന്നലെ പട്ടം വൈദ്യുതി ഭവനില്‍ നടന്ന ചടങ്ങില്‍ വൈദ്യുതി ബോര്‍ഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം. ശിവശങ്കറും ഫെഡറല്‍ ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ കെ.ഐ. വര്‍ഗീസും ചേര്‍ന്ന് പുതിയ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഫെഡറല്‍ ബാങ്ക് ഡിജിറ്റല്‍ ബാങ്കിംഗ് മേധാവി കെ.എ. ബാബു, അഡീഷണല്‍ ജിഎം(ഐടി) കെ.പി. സണ്ണി, ഡിജിഎമ്മും സോണല്‍ മേധാവിയുമായ എന്‍.കെ. പോള്‍ എന്നിവര്‍ പങ്കെടുത്തു.

ഫെഡറല്‍ ബാങ്ക് ഉപയോക്താക്കള്‍ക്ക് സുരക്ഷിതമായി ആധുനിക സാങ്കേതിക മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തി പണമിടപാട് നടത്താനുള്ള സംവിധാനങ്ങള്‍ വേഗത്തില്‍ നടപ്പാക്കുമെന്ന് ചീഫ് ജനറല്‍ മാനേജര്‍ കെ.ഐ. വര്‍ഗീസ് അറിയിച്ചു.

Related posts