സിയാലില്‍ വേനല്‍ക്കാല വിമാന സര്‍വീസ് ആരംഭിച്ചു

bis-ciyalനെടുമ്പാശേരി: കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ (സിയാല്‍) വേനല്‍ക്കാല ഷെഡ്യൂളനുസരിച്ചുള്ള വിമാന സര്‍വീസ് ഈസ്റ്റര്‍ ദിനത്തില്‍ തുടങ്ങി. അന്താരാഷ്ട്ര സെക്ടറില്‍ ആഴ്ചയില്‍ 594 ഫ്‌ളൈറ്റുകളും ആഭ്യന്തര സെക്ടറില്‍ 590 ഫ്‌ളൈറ്റുകളും ഈ സീസണില്‍ കൊച്ചിയില്‍നിന്നു സര്‍വീസ് നടത്തും. ഒക്ടോബര്‍ 29 വരെയാണ് വേനല്‍ക്കാല ഷെഡ്യൂളിന്റെ കാലാവധി.

തായ് എയര്‍ ഏഷ്യ, എയര്‍ പെഗാസസ്, വിസ്താര എയര്‍ലൈന്‍സ് എന്നീ വിമാനക്കമ്പനികള്‍ പുതുതായി കൊച്ചിയില്‍നിന്നു വിമാന സര്‍വീസ് ആരംഭിക്കും. കൊച്ചിയില്‍നിന്നു ബാങ്കോക്കിലേക്കു നേരിട്ടു ഫ്‌ളൈറ്റ് തുടങ്ങുന്നതാണു മറ്റൊരു നേട്ടം.ആഴ്ചയില്‍ കൊച്ചിയില്‍നിന്നു മുംബൈയിലേക്ക് 84 ഫ്‌ളൈറ്റും ഡല്‍ഹിയിലേക്ക് 69 ഫ്‌ളൈറ്റും ബംഗളൂരിലേക്ക് 68 ഫ്‌ളൈറ്റുകളും ഉണ്ടായിരിക്കും. മൊത്തം പ്രതിവാര ഫ്‌ളൈറ്റുകള്‍ 1,184 ആകും. വര്‍ധന 90 ആണ്. 1999ല്‍ ഈ വിമാനത്താവളം ആരംഭിച്ചപ്പോള്‍ മൊത്തം പ്രതിവാര ഫ്‌ളൈറ്റുകള്‍ 66 ആയിരുന്നു.

Related posts