ഓപ്പറേഷന്‍ പി ഹണ്ട് തുടരുന്നു ! ഇതുവരെ സംസ്ഥാനത്ത് പിടിയിലായത് 12 പേര്‍,16 പേര്‍ക്കെതിരേ കേസെടുത്തു,84 പേര്‍ നിരീക്ഷണത്തില്‍; ബാലപീഡകരുടെ നാടായി കേരളം മാറുന്നുവോ ?

കുട്ടികളുടെ ലൈംഗികത കാണുകയും പ്രചരിപ്പിക്കുന്നവര്‍ക്കും നേരെയുള്ള പോലീസിന്റെ നടപടി തുടരുന്നു. ഓപ്പറേഷന്‍ പി ഹണ്ട് എന്നു പേരിലാണ് പോലീസ് പരിശോധന നടത്തുന്നത്. സംസ്ഥാനത്ത് കുട്ടികളുടെ നഗ്നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് ഇതിനോടകം 12 പേര്‍ പിടിയിലായി. 16 പേര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.84 പേര്‍ നിരീക്ഷണത്തിലുണ്ട്‌.

ടെലിഗ്രാമിലൂടെയും വാട്‌സാപ്പിലൂടെയുമാണ് കുട്ടികളുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചിരിക്കുന്നത്. ഇന്റര്‍പോളിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി. പതിനെട്ട് വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രചരിക്കുന്നതു തടയുന്നതിനായി സൈബര്‍ഡോം ആരംഭിച്ച ‘ഓപ്പറേഷന്‍ പി ഹണ്ടി’ന്റെ റെയ്ഡിലാണ് പ്രതികള്‍ പിടിയിലായത്.

ഇന്റര്‍പോളിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ 16 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്തിലാണ് റെയ്ഡ് നടത്തുന്നത്. നിലവില്‍ 84 വ്യക്തികളെക്കുറിച്ചുള്ള വിവരമാണ് പോലീസിന് കിട്ടിയിരുന്നത്. ഇവരുടെ വീടുകളിലും ഓഫീസുകളിലുമാണ് പോലീസ് റെയ്ഡ് നടത്തിയത്. പിടിയിലായവരുടെ ഫോണില്‍ നിന്നും ലാപ്‌ടോപ്പില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ നിരവധി നഗ്‌നചിത്രങ്ങളും വീഡിയോകളും കണ്ടെത്തി. കുട്ടികളുടെ നഗ്ന ഫോട്ടോയും വീഡിയോയും പ്രചരിപ്പിക്കുന്ന സൈറ്റുകളിലും പരിശോധന നടത്തുന്നുണ്ട്.

Related posts