കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല വീ​ഡി​യോ ക​ണ്ട റി​ട്ട​യേ​ര്‍​ഡ് എ​സ്‌​ഐ​യെ ഇ​ന്റ​ര്‍​പോ​ള്‍ പൊ​ക്കി ! അ​റ​സ്റ്റി​യാ​യ​പ്പോ​ള്‍ ക​ക്ഷി​യ്ക്ക് നെ​ഞ്ചു​വേ​ദ​ന; സം​ഭ​വം പാ​ല​ക്കാ​ട്ട്…

പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല വി​ഡി​യോ ക​ണ്ട റി​ട്ട​യേ​ര്‍​ഡ് എ​സ്‌​ഐ​യെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. കോ​ട്ടാ​യി ക​രി​യ​ങ്കോ​ട് സ്വ​ദേ​ശി രാ​ജ​ശേ​ഖ​ര​ന്‍ എ​ന്ന അ​റു​പ​തു​കാ​ര​നാ​ണ് പി​ടി​യി​ലാ​യ​ത്. എ​ന്നാ​ല്‍ അ​റ​സ്റ്റി​ലാ​യ ഉ​ട​ന്‍ ക​ടു​ത്ത നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട ഇ​യാ​ളെ ചി​കി​ത്സ​യ്ക്കാ​യി ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്റ​ര്‍​പോ​ളി​ന്റെ​യും സൈ​ബ​ര്‍ ഡോ​മി​ന്റെ​യും നി​ര്‍​ദ്ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നു ഇ​യാ​ളെ അ​റ​സ്റ്റു​ചെ​യ്ത​ത്. ഓ​ണ്‍​ലൈ​നി​ല്‍ ബാ​ല​ലൈം​ഗി​ക​ത​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ സ്ഥി​ര​മാ​യി കാ​ണു​ന്ന​വ​രെ പി​ടി​കൂ​ടു​ന്ന​തി​നാ​യി സൈ​ബ​ര്‍ സെ​ല്ലി​ന്റെ കീ​ഴി​ല്‍ സ്പെ​ഷ്യ​ല്‍ ടീം ​രൂ​പീ​ക​രി​ച്ചി​രു​ന്നു. ജി​ല്ല​യി​ല്‍ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഓ​പ്പ​റേ​ഷ​ന്‍ പി ​ഹ​ണ്ട് എ​ന്ന പേ​രി​ട്ടാ​യി​രു​ന്നു പ​രി​ശോ​ധ​ന. ഓ​ണ്‍​ലൈ​നി​ല്‍ കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ലം കാ​ണു​ന്ന​വ​ര്‍​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ സൈ​ബ​ര്‍ ഡോ​മും ഇ​ന്റ​ര്‍​പോ​ളും നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന​യും അ​റ​സ്റ്റും. പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി 59 പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ത്തി​യ​ത്. 25 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. നി​രോ​ധി​ത സൈ​റ്റു​ക​ളി​ല്‍​നി​ന്ന് കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല വീ​ഡി​യോ​ക​ള്‍ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യു​ക​യോ കാ​ണു​ക​യോ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് തെ​ളി​ഞ്ഞാ​ല്‍…

Read More

ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിലിരുന്ന് കുട്ടികളുടെ നഗ്നത തിരഞ്ഞു ! 150 പേരുടെ പട്ടിക തയ്യാറാക്കി കേരള പോലീസ്; വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ കുടുങ്ങും…

ബാലലൈംഗികത അന്വേഷിച്ചു നടക്കുന്ന ഞരമ്പുരോഗികള്‍ക്ക് ലോക്ക് ഡൗണ്‍ കാലത്തും പഞ്ഞമില്ല. ലോക്ക്ഡൗണ്‍ കാലത്ത് കുട്ടികളുടെ നഗ്നചിത്രങ്ങള്‍ തിരഞ്ഞ 150 ആളുകളെ തിരിച്ചറിഞ്ഞെന്ന് പോലീസ് വ്യക്തമാക്കി. ഇന്റര്‍നെറ്റില്‍ മുഴുകുന്ന കുട്ടികളെ പാട്ടിലാക്കാന്‍ പ്രത്യേകസംഘങ്ങളുണ്ടെന്നും കേരളത്തില്‍ നിന്നുള്ളതടക്കം ഒട്ടേറെ ചിത്രങ്ങള്‍ ലോക്ഡൗണ്‍ കാലത്ത് ചെയ്തിട്ടുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായി. വാട്‌സാപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളുടെ അഡ്മിന്‍മാരെ കണ്ടെത്താന്‍ നടപടി തുടങ്ങി. കേരളാ പോലീസിന്റെ സൈബര്‍ ഡോമിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ലോക്ക്ഡൗണ്‍ കാലത്ത് കുട്ടികളുടെ നഗ്നത അന്വേഷിക്കുന്നവരുടെ എണ്ണം കൂടിയതായി കണ്ടെത്തിയത്. കുട്ടികളെ പലതും പറഞ്ഞ് പാട്ടിലാക്കി ചിത്രീകരിക്കുന്ന ദൃശ്യങ്ങള്‍ ഡാര്‍ക്ക്‌നെറ്റുകളിലും ടെലഗ്രാം, വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലും പ്രചരിക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സൈബര്‍ ഡോം നിരീക്ഷണം നടത്തിയത്. തുടര്‍ച്ചയായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന കുട്ടികളെ വിവിധ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചു കൊണ്ട് കണ്ടെത്തി അവരുടെ വെബ് ക്യാം അടക്കമുള്ളവ ഉപയോഗിച്ച് ചിത്രങ്ങളും വിഡിയോകളും സംഘടിപ്പിക്കുന്ന ചില…

Read More

ഡാര്‍ക്ക് വെബ് കേരളത്തിലും പിടിമുറുക്കുന്നു ! ചൈല്‍ഡ് പോണോഗ്രഫിയും മയക്കുമരുന്ന് വില്‍പ്പനയും തകൃതി; ഡാര്‍ക്ക് വെബ് എന്ന അദൃശ്യമായ ഭീകരത സമൂഹത്തില്‍ ദുരന്തം വിതയ്ക്കുന്നതിങ്ങനെ…

മധ്യപ്രദേശില്‍ നിന്നു പുറത്തു വന്ന ഹണിട്രാപ്പ് വാര്‍ത്തകള്‍ രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. സമൂഹത്തിന്റെ എല്ലാ തുറകളില്‍ നിന്നുമുള്ള പ്രമുഖ വ്യക്തികളാണ് ഹണിട്രാപ്പില്‍ വീണത്. നാലായിരത്തോളം ഡിജിറ്റല്‍ തെളിവുകളാണ് പുറത്തു വന്നത്. കോളജ് വിദ്യാര്‍ഥികളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയുമാണ് ട്രാപ്പിന്റെ ഭാഗമാക്കിയതെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങള്‍ കേരളത്തില്‍ പിടിമുറുക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടെ അതിലും ഗുരുതരമായ മറ്റൊരു സംഗതിയെക്കുറിച്ചുള്ള വിവരമാണ് പുറത്തു വന്നിരിക്കുന്നത്. ഇന്റര്‍നെറ്റിലെ രഹസ്യലോകം എന്നു വിശേഷിപ്പിക്കുന്ന ഡാര്‍ക്ക് വെബാണ് പുതിയ വില്ലനായി അവതരിച്ചിരിക്കുന്നത്. പലയിടത്തും ഗുരുതരമായ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്ന ഡാര്‍ക്ക് വെബ് കേരളത്തിലും പിടിമുറുക്കിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍ ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പ്, ലഹരിക്കടത്ത്, കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കല്‍ എന്നിവയില്‍ ഡാര്‍ക്വെബ് ഉപയോഗിക്കുന്നവരുടെ പങ്ക് വര്‍ധിക്കുന്നതായാണു കണ്ടെത്തിയത്. പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്യല്‍, മനുഷ്യക്കടത്ത്, ആയുധവില്‍പന, കൊലപാതകം, ഭീകരവാദം, മാനഭംഗം മുതല്‍ പെണ്‍കുട്ടികളെ വില്‍പനയ്ക്ക് വയ്ക്കുന്നത് വരെയാണ് ഡാര്‍ക്…

Read More

അശ്ലീലസൈറ്റുകളില്‍ കയറി കുട്ടികളുടെ വീഡിയോ കാണുന്നത് വിഷ്ണുവിന്റെ മുഖ്യഹോബി ! വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്തശേഷം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നത് പതിവായപ്പോള്‍ പോലീസിന്റെ നോട്ടപ്പുള്ളിയായി;പുറത്തു വരുന്ന വിവരങ്ങള്‍ ഇങ്ങനെ…

അശ്ലീല വെബ്‌സൈറ്റുകളില്‍ കയറി കുട്ടികളുടെ വീഡിയോകള്‍ കാണുകയും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്ത റാന്നി സ്വദേശി വിഷ്ണു(20) പിടിയിലായതിനു പിന്നാലെ പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍.കാണുന്ന വീഡിയോകളൊന്നു പോലും കളയാതെ ഫോണില്‍ സൂക്ഷിക്കുകയും വാട്‌സ്ആപ്പ് തുടങ്ങിയ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നത് പതിവായപ്പോഴാണ് സൈബര്‍സെല്‍ ഇയാളെ നോട്ടമിട്ടതും നിരീക്ഷണങ്ങള്‍ക്കൊടുവില്‍ പിടികൂടുന്നതും. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോ കാണുന്നതും ഡൗണ്‍ലോഡ് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും അഞ്ചുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാത്ത കുറ്റമാണെന്നും, നിരന്തരം ഇവ കാണുന്നവര്‍ പൊലീസിന്റെ കര്‍ശന നിരീക്ഷണത്തിലാണെന്നും ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ ആളുകള്‍ കുടുങ്ങുമെന്നും ജില്ലാ പൊലീസ് മേധാവി ജി. ജയ്‌ദേവ് അറിയിച്ചു. വീടിനുസമീപത്തു നിന്ന് കഴിഞ്ഞദിവസം രാവിലെ പത്തിനാണ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തത്. ഇന്റര്‍നെറ്റിലെ അശ്ലീല വെബ്‌സൈറ്റുകളില്‍ കുട്ടികളുടെ വീഡിയോകള്‍ മാത്രമാണ് ഇയാള്‍ കണ്ടിരുന്നത്. തുടര്‍ന്ന് അവ ഫോണില്‍ സൂക്ഷിക്കുകയും വാട്‌സ്ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ…

Read More

ഓപ്പറേഷന്‍ പി ഹണ്ട് തുടരുന്നു ! ഇതുവരെ സംസ്ഥാനത്ത് പിടിയിലായത് 12 പേര്‍,16 പേര്‍ക്കെതിരേ കേസെടുത്തു,84 പേര്‍ നിരീക്ഷണത്തില്‍; ബാലപീഡകരുടെ നാടായി കേരളം മാറുന്നുവോ ?

കുട്ടികളുടെ ലൈംഗികത കാണുകയും പ്രചരിപ്പിക്കുന്നവര്‍ക്കും നേരെയുള്ള പോലീസിന്റെ നടപടി തുടരുന്നു. ഓപ്പറേഷന്‍ പി ഹണ്ട് എന്നു പേരിലാണ് പോലീസ് പരിശോധന നടത്തുന്നത്. സംസ്ഥാനത്ത് കുട്ടികളുടെ നഗ്നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് ഇതിനോടകം 12 പേര്‍ പിടിയിലായി. 16 പേര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.84 പേര്‍ നിരീക്ഷണത്തിലുണ്ട്‌. ടെലിഗ്രാമിലൂടെയും വാട്‌സാപ്പിലൂടെയുമാണ് കുട്ടികളുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചിരിക്കുന്നത്. ഇന്റര്‍പോളിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി. പതിനെട്ട് വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രചരിക്കുന്നതു തടയുന്നതിനായി സൈബര്‍ഡോം ആരംഭിച്ച ‘ഓപ്പറേഷന്‍ പി ഹണ്ടി’ന്റെ റെയ്ഡിലാണ് പ്രതികള്‍ പിടിയിലായത്. ഇന്റര്‍പോളിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ 16 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്തിലാണ് റെയ്ഡ് നടത്തുന്നത്. നിലവില്‍ 84 വ്യക്തികളെക്കുറിച്ചുള്ള വിവരമാണ് പോലീസിന് കിട്ടിയിരുന്നത്. ഇവരുടെ വീടുകളിലും ഓഫീസുകളിലുമാണ് പോലീസ് റെയ്ഡ് നടത്തിയത്. പിടിയിലായവരുടെ ഫോണില്‍ നിന്നും…

Read More

ഓണ്‍ലൈനില്‍ പോണോഗ്രഫി കാണുന്നവരാണെങ്കില്‍ ഇപ്പോള്‍ നിര്‍ത്തിക്കോളൂ ? അഥവാ ഇനിയും കാണുമെന്നാണ് തീരുമാനമെങ്കില്‍ നിങ്ങള്‍ തീര്‍ന്നെന്നു കണക്കാക്കിയാല്‍ മതി; റാന്നിയില്‍ യുവാവിന് കുരുക്കായത് ഈ ശീലം…

ഓണ്‍ലൈനില്‍ പോണോഗ്രഫി കാണുന്നവരാണെങ്കില്‍ കരുതിയിരുന്നോളൂ… ഇന്റര്‍നെറ്റില്‍ ചൈല്‍ഡ് പോണോഗ്രഫി കാണുന്നവരെ പോലീസ് കര്‍ശനമായി നിരീക്ഷിക്കാന്‍ തുടങ്ങിയതോടെ കുട്ടികളുടെ അശ്ലീലവീഡിയോ കണ്ട യുവാവ് റാന്നിയില്‍ അറസ്റ്റിലായിരിക്കുകയാണ്. കുട്ടികളുടെ അശ്ലീല വീഡിയോകള്‍ കാര്‍ഡ് ഉപയോഗിച്ച് പണമടച്ച് കാണുകയും ഡൗണ്‍ലോഡ് ചെയ്ത് വാട്‌സാപ്പ് വഴി പ്രചരിപ്പിക്കുകയും ചെയ്ത യുവാവിനെ റാന്നിയില്‍ അറസ്റ്റ് ചെയ്തു. ഉതിമൂട് മാമ്പറ പുത്തന്‍വീട്ടില്‍ വിഷ്ണു (20)വിനെയാണ് എസ്പി ജി ജയദേവ്, സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്‍ ജോസ് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷിച്ച് പിടികൂടിയത്. ഇയാള്‍ ഇപ്പോള്‍ മന്ദിരംപടിയില്‍ വാടകയ്ക്ക് താമസിക്കുകയാണ്. നേരത്തേ വിദേശത്ത് ജോലിയായിരുന്നു. നാട്ടിലെത്തി അല്ലറ ചില്ലറ ജോലികള്‍ ചെയ്തു ജീവിക്കുകയാണ്. നിരന്തരമായി പോണ്‍ സൈറ്റ് സന്ദര്‍ശിക്കുന്ന വിഷ്ണു കുട്ടികളുടെ അശ്ലീല വീഡിയോകള്‍ മാത്രമാണ് കണ്ടിരുന്നത്. ഇവയെല്ലാം ഡൗണ്‍ലോഡ് ചെയ്ത് ഫോണ്‍ ഗാലറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. പത്തു വയസില്‍ താഴെയുള്ള കുട്ടികളുടെ വീഡിയോകളാണ് അധികവും. സാമൂഹിക മാധ്യമങ്ങള്‍…

Read More

പെണ്‍കുട്ടികളുടെ അശ്ലീലവീഡിയോകള്‍ നിറഞ്ഞ ആപ്പുകള്‍ ഭീതി വിതയ്ക്കുന്നു ! പോണോഗ്രഫിയിലേക്ക് പെണ്‍കുട്ടികളെ ആകര്‍ഷിക്കുക ലക്ഷ്യം; ഇരകളെ ആകര്‍ഷിക്കുന്നത് ആപ്പിലൂടെ പണം നല്‍കി…

ഇപ്പോള്‍ വീഡിയോ ആപ്ലിക്കേഷനുകളുടെ കാലമാണ്. ദൈര്‍ഘ്യം കുറഞ്ഞ വിഡിയോ ക്ലിപ്പുകളില്‍ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ള ആപ്ലിക്കേഷനുകളാണ് ആളുകളെ പിടിക്കാന്‍ മത്സരിക്കുന്നത്. ഇത്തരം ആപ്ലിക്കേഷനുകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും പോണോഗ്രാഫിയിലേക്ക് പെണ്‍കുട്ടികളെ എത്തിക്കാനുള്ള ചവിട്ടുപടിയായി കുട്ടികളോടു ലൈംഗികാസക്തി പ്രകടമാക്കുന്നവര്‍ ഇവയെ ഉപയോഗപ്പെടുത്തുന്നുണ്ടെന്നുമെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നരിക്കുന്നത്. ചൈനയിലെ ഇന്റര്‍നെറ്റ് അതികായന്‍മാരായ ടെന്‍സെന്റിന്റെ ഉടമസ്ഥതയിലുള്ള ക്വായ് എന്ന ആപ്ലിക്കേഷനാണ് ഇത്തരത്തിലുള്ള ദുരുപയോഗത്തില്‍ മുന്നിട്ടു നില്‍ക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. കേവലം 15 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വിഡിയോകളാണ് ഇവിടെ അപ് ലോഡു ചെയ്യാന്‍ സാധിക്കുക. ടിക് ടോക്, മ്യൂസിക്കലി തുടങ്ങിയ ചൈനീസ് ആപ്ലിക്കേഷനുകളുടെ സമാന പ്രവര്‍ത്തനമാണ് ക്വായുടേതും. ഇഷ്ടപ്പെട്ട പാട്ടുകള്‍ സ്വയമോ അല്ലെങ്കില്‍ പരിചയമില്ലാത്ത ഒരാളുമായോ ഒത്തു പാടാനുള്ള അവസരമാണ് ഈ ആപ്പ് ഒരുക്കുന്നത്. കൗമാരക്കാര്‍ മാത്രമല്ല ക്വായ് ഉപയോഗിക്കുന്നത്. 300 ദശലക്ഷത്തിലേറെ ഉപയോക്താക്കളാണ് ആഗോളതലത്തില്‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നത്.…

Read More

ടെലഗ്രാം ഗ്രൂപ്പുകളിലൂടെ ബാല ലൈംഗികത പ്രചരിപ്പിച്ചത് മാനസിക സംതൃപ്തിക്ക്; മലപ്പുറത്ത് അറസ്റ്റിലായ യുവാവ് പറയുന്നത് കേട്ട് അമ്പരന്ന് പോലീസ്…

മലപ്പുറം: മെസേജിംഗ് പ്ലാറ്റ്‌ഫോമായ ടെലഗ്രാമിലൂടെ കുട്ടികളുടേതുള്‍പ്പെടെയുള്ള ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവാവ് ഒടുവില്‍ പോലീസിന്റെ പിടിയിലായി. തിരുവാലി പുന്നപ്പാലയിലെ കണ്ടമംഗലം കോക്കാടന്‍ ഷറഫലി(25) യെയാണ് സൈബര്‍ഡോം നോഡല്‍ ഓഫിസര്‍ ഐജി മനോജ് കുമാറിന്റെ നിര്‍ദേശപ്രകാരം അറസ്റ്റു ചെയ്തത്. ടെലഗ്രാമില്‍ നിരവധി പേരുകളില്‍ പല ഗ്രൂപ്പുകളുണ്ടാക്കി ഫോണിലൂടെ അശ്ലീല ദൃശ്യങ്ങളും, ചിത്രങ്ങളും പ്രചരിപ്പിക്കുകയായിരുന്നു ഇയാളുടെ പരിപാടി. കേരളത്തിനകത്തും, പുറത്തുമായി നിരവധി പേരാണ് ഇയാള്‍ക്ക് കസ്റ്റമേഴ്സ് ആയിട്ട് ഉണ്ടായിരുന്നതെന്ന് പോലീസ് പറയുന്നു. സൈബര്‍ഡോം സാമൂഹിക മാധ്യമങ്ങളില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് അശ്ലീലദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ പരിശോധന ശക്തമാക്കിയ സൈബര്‍ സേന ഷറഫലിയുടെ പേരിലുള്ള ഐഡിയ സിമ്മില്‍ നിന്നാണ് വീഡിയോ പ്രചരിപ്പിക്കുന്നതെന്ന് കണ്ടെത്തുകയായിരുന്നു. ഷറഫലിയില്‍ നിന്ന് മൊബൈല്‍ഫോണും, മെമ്മറി കാര്‍ഡുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പല വെബ്സൈറ്റുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കുന്ന ദൃശ്യങ്ങളായിരുന്നു ഇയാള്‍ പ്രചരിപ്പിച്ചുകൊണ്ടിരുന്നത്. മാനസിക സംതൃപ്തിക്കു വേണ്ടിയാണ് താന്‍…

Read More