ചെന്നൈയില്‍ ഏഴാം ക്ലാസുകാരിയെ ഏഴുമാസം പീഡിപ്പിച്ച കേസില്‍ പിടിയിലായത് പതിനെട്ടു പേര്‍ ! പീഡിപ്പിച്ചവരില്‍ സെക്യൂരിറ്റി മുതല്‍ പ്ലംബര്‍മാര്‍ വരെ…

ചെന്നൈ: ചെന്നൈയിലെ പുരസവാക്കത്തില്‍ 12 വയസുകാരിയെ ഏഴുമാസത്തിലേറെക്കാലം പീഡിപ്പിച്ച സംഭവത്തില്‍ പതിനെട്ടുപേര്‍ പിടിയില്‍.കുട്ടിയും കുടുംബവും താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിലെ സെക്യൂരിറ്റിയും ലിഫ്റ്റ് ഓപ്പറേറ്ററും പ്ലബര്‍മാരും ഉള്‍പ്പെടെയുള്ളവരാണ് ഈ ക്രൂരത ചെയ്തത്.

ഏഴാം ക്ലാസുകാരിയെ മയക്കുമരുന്ന് കലര്‍ത്തിയ പാനീയം കൊടുത്തും മയങ്ങാനുള്ള മരുന്നു കുത്തിവെച്ചും ബോധം കെടുത്തിയ ശേഷം ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു. ഇവര്‍ ബലാത്സംഗത്തിന്റെ ചിത്രങ്ങള്‍ കാമറയില്‍ പകര്‍ത്തിയിരുന്നു.

പിന്നീട് ഈ ചിത്രം കാണിച്ച് ഭീഷണിപ്പെടുത്തിയാണ് ബാക്കിയുള്ളവര്‍ പീഡിപ്പിച്ചത്. പീഡന വിവരം പെണ്‍കുട്ടി സഹോദരിയോടെ വെളിപ്പെടുത്തിയതോടെ പുറംലോകം അറിയുകയായിരുന്നു.

തുടര്‍ന്നു പെണ്‍കുട്ടിയുടെ അമ്മ ഐനാപുരത്തെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പ് ചുമത്തി റിമാന്‍ഡ് ചെയ്തു. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്

Related posts