കോഴിക്കോട്ട് 12കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി പാരലല്‍ കോളജ് അധ്യാപകന്‍ ! സംഭവം പുറത്തറിഞ്ഞത് കുട്ടിയെ അന്വേഷിച്ച് അമ്മ എത്തിയപ്പോള്‍…

പന്ത്രണ്ടു വയസുള്ള ബാലനെ നിരന്തരം പ്രകൃതിവിരുദ്ധമായി ലൈംഗിക ചൂഷണത്തിനിരയാക്കിയ പാരലല്‍ കോളജ് അധ്യാപകന്‍ പിടിയില്‍. കോഴിക്കോട് താമരശ്ശേരി പോലീസാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

താമരശ്ശേരി പഴയ ബസ് സ്റ്റാന്റിനു സമീപം പ്രവര്‍ത്തിക്കുന്ന സ്വകാര്യ വിദ്യഭ്യാസ സ്ഥാപനത്തിലെ അധ്യാപകന്‍ കായക്കൊടി ഇടക്കുനിയില്‍ അജ്മല്‍ (39) ആണ് പിടിയിലായത്.

സ്ഥാപനത്തിലെത്തിയ 12കാരനെ കോളേജ് ഓഫീസിലെത്തിച്ച് പീഡനത്തിനിരയാക്കുകയായിരുന്നു. കുട്ടിയെ അന്വേഷിച്ച് മാതാവ് എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

തുടര്‍ന്ന് ഇയാളെ തടഞ്ഞു വെച്ച് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. നേരത്തെയും ഇത്തരത്തില്‍ പീഡിപ്പിച്ചിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥി പോലീസിന് മൊഴി നല്‍കി.

പോക്സോ നിയമപ്രകാരമാണ് അധ്യാപകനെതിരെ കേസെടുത്തത്. പ്രതിയെ രാവിലെ കോടതിയില്‍ ഹാജരാക്കും.

Related posts

Leave a Comment