44കാ​രി 20 വ​യ​സ് കു​റ​ച്ചു പ​റ​ഞ്ഞ് ക​ബ​ളി​പ്പി​ച്ചു ! ലി​വ് ഇ​ന്‍ പ​ങ്കാ​ളി​യാ​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി​യ്‌​ക്കെ​തി​രേ പ​രാ​തി​യു​മാ​യി പ്ര​വാ​സി…

പ്രാ​യം കു​റ​ച്ച് പ​റ​ഞ്ഞ് ത​ന്നെ പ​റ്റി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് ലി​വ് ഇ​ന്‍ പ​ങ്കാ​ളി​യാ​യ യു​വ​തി​യ്‌​ക്കെ​തി​രേ പ്ര​വാ​സി കോ​ട​തി​യി​ല്‍. ഇ​രു​പ​തു വ​യ​സ്സ് കു​റ​ച്ചു പ​റ​ഞ്ഞ് വ​ഞ്ചി​ച്ചെ​ന്നാ​ണ് പ​യ്യ​ന്നൂ​ര്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ ന​ല്‍​കി​യ സ്വ​കാ​ര്യ അ​ന്യാ​യ​ത്തി​ല്‍ പ്ര​വാ​സി​യു​ടെ ആ​രോ​പ​ണംം. കോ​ട​തി നി​ര്‍​ദേ​ശ​പ്ര​കാ​രം യു​വ​തി​ക്കെ​തി​രേ കേ​സെ​ടു​ത്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ദു​ബൈ​യി​ല്‍ ഏ​റെ​ക്കാ​ല​മാ​യി ഒ​രു​മി​ച്ചു താ​മ​സി​ക്കു​ക​യാ​ണ് ഇ​രു​വ​രും. ഇ​രു​പ​ത്തി​നാ​ലു വ​യ​സ്സാ​ണെ​ന്നാ​ണ് യു​വ​തി ത​ന്നോ​ടു പ​റ​ഞ്ഞ​തെ​ന്ന് പ്ര​വാ​സി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ആ​ധാ​ര്‍ കാ​ര്‍​ഡി​ലും ഡ്രൈ​വി​ങ് ലൈ​സ​ന്‍​സി​ലും ഇ​തേ പ്രാ​യ​മാ​ണ്. എ​ന്നാ​ല്‍ അ​വി​ചാ​രി​ത​മാ​യി പാ​സ്പോ​ര്‍​ട്ട് ക​ണ്ട​പ്പോ​ഴാ​ണ് പ​ങ്കാ​ളി​യ്ക്ക് ഇ​രു​പ​തു വ​യ​സ്സു കൂ​ടു​ത​ലു​ണ്ടെ​ന്നു മ​ന​സ്സി​ലാ​യ​തെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ യു​വ​തി ആ​ധാ​റി​ലും ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സി​ലും തി​രി​മ​റി ന​ട​ത്തി​യെ​ന്നാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ ബോ​ധ്യ​മാ​വു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വി​ശ്വാ​സ വ​ഞ്ച​ന, ആ​ള്‍​മാ​റാ​ട്ടം, വ്യാ​ജ രേ​ഖ ച​മ​യ്ക്ക​ല്‍ തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് യു​വ​തി​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. യു​വ​തി ത​ല​ശ്ശേ​രി കോ​ട​തി​യി​ല്‍​നി​ന്നു മു​ന്‍​കൂ​ര്‍ ജാ​മ്യം…

Read More

കോഴിക്കോട്ട് 12കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി പാരലല്‍ കോളജ് അധ്യാപകന്‍ ! സംഭവം പുറത്തറിഞ്ഞത് കുട്ടിയെ അന്വേഷിച്ച് അമ്മ എത്തിയപ്പോള്‍…

പന്ത്രണ്ടു വയസുള്ള ബാലനെ നിരന്തരം പ്രകൃതിവിരുദ്ധമായി ലൈംഗിക ചൂഷണത്തിനിരയാക്കിയ പാരലല്‍ കോളജ് അധ്യാപകന്‍ പിടിയില്‍. കോഴിക്കോട് താമരശ്ശേരി പോലീസാണ് പ്രതിയെ അറസ്റ്റു ചെയ്തത്. താമരശ്ശേരി പഴയ ബസ് സ്റ്റാന്റിനു സമീപം പ്രവര്‍ത്തിക്കുന്ന സ്വകാര്യ വിദ്യഭ്യാസ സ്ഥാപനത്തിലെ അധ്യാപകന്‍ കായക്കൊടി ഇടക്കുനിയില്‍ അജ്മല്‍ (39) ആണ് പിടിയിലായത്. സ്ഥാപനത്തിലെത്തിയ 12കാരനെ കോളേജ് ഓഫീസിലെത്തിച്ച് പീഡനത്തിനിരയാക്കുകയായിരുന്നു. കുട്ടിയെ അന്വേഷിച്ച് മാതാവ് എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് ഇയാളെ തടഞ്ഞു വെച്ച് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. നേരത്തെയും ഇത്തരത്തില്‍ പീഡിപ്പിച്ചിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥി പോലീസിന് മൊഴി നല്‍കി. പോക്സോ നിയമപ്രകാരമാണ് അധ്യാപകനെതിരെ കേസെടുത്തത്. പ്രതിയെ രാവിലെ കോടതിയില്‍ ഹാജരാക്കും.

Read More