നിങ്ങള്‍ വിടുമോ കുട്ടികളെ സ്‌കൂളിലേയ്ക്ക്..? എ​ൽ​പി, യു​പി കു​ട്ടി​ക​ളെ വി​ടാ​ൻ ത​യാ​റാ​കാ​തെ ഭൂ​രി​ഭാ​ഗം ര​ക്ഷി​താ​ക്ക​ളും; കോ​ള​ജു​ക​ൾ തു​റ​ന്ന​തു ഘ​ട്ടംഘ​ട്ട​മാ​യി, സ്കൂ​ളു​ക​ൾ ഒ​റ്റ​യ​ടി​ക്ക്

സ്വ​ന്തം​ലേ​ഖ​ക​ൻ

തൃ​ശൂ​ർ: സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്പോ​ൾ എ​ത്ര കു​ട്ടി​ക​ൾ എ​ത്തു​മെ​ന്ന ക​ണ​ക്കെ​ടു​പ്പി​ൽ ഭൂ​രി​ഭാ​ഗം എ​ൽ​പി, യു​പി വി​ഭാ​ഗം കു​ട്ടി​ക​ളെ​യും ത​ത്കാലം വി​ടി​ല്ലെ​ന്ന നി​ല​പാ​ടി​ൽ ര​ക്ഷി​താ​ക്ക​ൾ.

അ​ധ്യാ​പ​ക​ർ അ​താ​തു ക്ലാ​സി​ലെ ര​ക്ഷി​താ​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണു ക​ണ​ക്കെ​ടു​പ്പു ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

കു​ട്ടി​ക​ളെ സ്കൂ​ളി​ലേ​ക്കു വി​ടു​ന്നു​ണ്ടോ​യെ​ന്നു വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഫോ​ണി​ലും വാ​ട്സാ​പ്പി​ലു​മൊ​ക്കെ​യാ​ണു അധികൃതർ ബ​ന്ധ​പ്പെ​ടു​ന്ന​ത്.

അ​പൂ​ർ​വം സ്കൂ​ളു​ക​ളി​ൽ അ​ധ്യാ​പ​ക​ർ നേ​രി​ട്ടു ര​ക്ഷി​താ​ക്ക​ളെ ക​ണ്ടു സം​സാ​രി​ക്കു​ന്നു​ണ്ട്.

എ​ന്നാ​ൽ ഭൂ​രി​ഭാ​ഗം ര​ക്ഷി​താ​ക്ക​ളും ഒ​ന്നു മു​ത​ൽ ഏ​ഴുവ​രെ ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന ത​ങ്ങ​ളു​ടെ കു​ട്ടി​ക​ളെ തു​ട​ക്ക​ത്തി​ൽ വി​ടു​ന്നി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​രു​പ​തും മു​പ്പ​തും കു​ട്ടി​ക​ളു​ള്ള ക്ലാ​സു​ക​ളി​ൽ അ​ഞ്ചും ആ​റും വി​ദ്യാ​ർ​ഥി​ക​ൾ വീ​ത​മേ എ​ത്തു​ക​യു​ള്ളൂ​വെ​ന്നാ​ണു പ്രാ​ഥ​മി​ക ക​ണ​ക്ക്.

ക്ലാ​സു​ക​ളൊ​ക്കെ തു​ട​ങ്ങി ഒ​രാ​ഴ്ച ക​ഴി​ഞ്ഞു നോ​ക്കി​യി​ട്ടു തീ​രു​മാ​നി​ക്കാ​മെ​ന്ന​താ​ണ് ര​ക്ഷി​താ​ക്ക​ളു​ടെ നി​ല​പാ​ട്.

കോ​ള​ജു​ക​ൾ ഘ​ട്ടംഘ​ട്ട​മാ​യി തു​റ​ന്നി​ട്ടും, സ്കൂ​ളു​ക​ൾ എ​ൽ​പി മു​ത​ൽ പ്ല​സ്ടു വ​രെ ഒ​റ്റ​യ​ടി​ക്കു തു​റ​ക്കു​ന്ന​തി​നെ ഒ​രി​ക്ക​ലും ന്യാ​യീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നാ​ണു ര​ക്ഷി​താ​ക്ക​ളു​ടെ നി​ല​പാ​ട്.

ഹൈ​സ്കൂ​ൾ മു​ത​ൽ പ്ല​സ്ടു വ​രെ ആ​ദ്യം തു​ട​ങ്ങി​യ​തി​നു​ശേ​ഷം എ​ൽ​പി, യു​പി വി​ഭാ​ഗം അ​ടു​ത്ത ഘ​ട്ട​മാ​യി തു​ട​ങ്ങു​ന്ന​താ​ണ് കൂ​ടു​ത​ൽ സു​ര​ക്ഷി​ത​മെ​ന്ന​ത് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രി​ൽ പ​ല​രും പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ആ​രും തു​റ​ന്നുപ​റ​യാ​ൻ ത​യാ​റാ​കു​ന്നി​ല്ല​ത്രേ. ഇ​തേ അ​ഭി​പ്രാ​യ​മാ​ണ് ഒ​ട്ടുമി​ക്ക അ​ധ്യാ​പ​ക​ർ​ക്കും.

എ​ല്ലാ ക്ലാ​സു​ക​ളി​ലേ​ക്കും കു​ട്ടി​ക​ൾ ഒ​ന്നി​ച്ചെ​ത്തു​ന്പോൾ നി​യ​ന്ത്രി​ക്കാ​നും ചി​ല​പ്പോ​ൾ ബു​ദ്ധി​മു​ട്ട് വ​ന്നേ​ക്കാം.

ഒ​റ്റ​യ​ടി​ക്കു തു​റ​ക്കാ​തി​രു​ന്നാ​ൽ സ്കൂ​ളു​ക​ളി​ലേ​ക്ക് എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളി​ലും ക്ര​മീ​ക​ര​ണം വ​രു​ത്താ​ൻ ക​ഴി​യു​മെ​ന്ന​താ​ണ് മ​റ്റൊ​രു വാ​ദം.

Related posts

Leave a Comment