പ​ത്ത​നം​തി​ട്ട സ്‌​കൂ​ളി​ല്‍ ഭ​ക്ഷ്യ​വി​ഷ​ബാ​ധ ! ചി​ക്ക​ന്‍ ബി​രി​യാ​ണി ക​ഴി​ച്ച 13 കു​ട്ടി​ക​ളും അ​ധ്യാ​പി​ക​യും ആ​ശു​പ​ത്രി​യി​ല്‍…

സം​സ്ഥാ​ന​ത്ത് വീ​ണ്ടും ഭ​ക്ഷ്യ വി​ഷ​ബാ​ധ. പ​ത്ത​നം​തി​ട്ട ച​ന്ദ​ന​പ്പി​ള്ളി റോ​സ് ഡെ​യി​ല്‍ സ്‌​കൂ​ളി​ല്‍ ആ​ണ് ഭ​ക്ഷ്യ വി​ഷ​ബാ​ധ.

അ​സ്വ​സ്ഥ​ത ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് 13 കു​ട്ടി​ക​ളും ഒ​രു അ​ധ്യാ​പി​ക​യും ചി​കി​ത്സ തേ​ടി. ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ല.

വാ​ര്‍​ഷി​കാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ല്‍​കി​യ ചി​ക്ക​ന്‍ ബി​രി​യാ​ണി ക​ഴി​ച്ച കു​ട്ടി​ക​ള്‍​ക്കാ​ണ് അ​സ്വ​സ്ഥ​ത ഉ​ണ്ടാ​യ​ത്.

സ്‌​കൂ​ളി​ല്‍ ബി​രി​യാ​ണി എ​ത്തി​ച്ച കൊ​ടു​മ​ണ്‍ കാ​ര​മ​ല്‍ സ്റ്റോ​റീ​സ് ഹോ​ട്ട​ലി​ന്റെ പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തി വ​യ്ക്കാ​ന്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കി. ഭ​ക്ഷ്യ സു​ര​ക്ഷ വി​ഭാ​ഗ​ത്തി​ന്റെ​താ​ണ് ന​ട​പ​ടി.

കാ​ര​മ​ല്‍ ഹോ​ട്ട​ലി​ല്‍ നി​ന്നാ​ണ് സ്‌​കൂ​ളി​ല്‍ ബി​രി​യാ​ണി എ​ത്തി​ച്ച​ത്. സ്‌​കൂ​ളി​ല്‍ ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ത്താ​ന്‍ ഹോ​ട്ട​ലി​ന് അ​നു​മ​തി ന​ല്‍​കി​യി​രു​ന്നി​ല്ല എ​ന്ന് പ്രി​ന്‍​സി​പ്പ​ല്‍ പ​റ​ഞ്ഞു.

50 അ​ധ്യാ​പ​ക​ര്‍​ക്കു​ള്ള ഭ​ക്ഷ​ണം എ​ത്തി​ക്കാ​നു​ള്ള ഓ​ര്‍​ഡ​റാ​ണ് ന​ല്‍​കി​യ​ത്. എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് അ​ന്വേ​ഷി​ച്ച് ന​ട​പ​ടി​യെ​ടു​ക്കും.

Related posts

Leave a Comment