സ്‌​കൂ​ളു​ക​ളി​ല്‍ പ്ര​വൃ​ത്തി​ദി​നം എ​ന്തി​ന് കു​റ​ച്ചു ! പ​ത്തു ദി​വ​സ​ത്തി​ന​കം സ​ര്‍​ക്കാ​ര്‍ മ​റു​പ​ടി ന​ല്‍​ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

സം​സ്ഥാ​ന​ത്തെ സ്‌​കൂ​ളു​ക​ളി​ല്‍ പ്ര​വൃ​ത്തി ദി​നം കു​റ​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ര്‍​ജി​യി​ല്‍ സ​ര്‍​ക്കാ​രി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി ഹൈ​ക്കോ​ട​തി. പ​ത്ത് ദി​വ​സ​ത്തി​ന​കം വി​ഷ​യ​ത്തി​ല്‍ മ​റു​പ​ടി ന​ല്‍​കാ​ന്‍ ഹൈ​ക്കോ​ട​തി സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള​ത്തി​ലെ വി​ദ്യാ​ഭ്യാ​സ ക​ല​ണ്ട​ര്‍ ചോ​ദ്യം ചെ​യ്ത് സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ന​ട​പ​ടി. സ്‌​കൂ​ള്‍ പ്ര​വൃ​ത്തി ദി​നം 210ല്‍ ​നി​ന്ന് 205 ആ​യി കു​റ​ച്ച​ത് ചോ​ദ്യം ചെ​യ്ത് മൂ​വാ​റ്റു​പു​ഴ എ​ബ​നേ​സ​ര്‍ ഹ​യ​ര്‍ സെ​ക്ക​ന്റ​റി സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ആ​ണ് ഹ​ര്‍​ജി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. പ്ര​വൃ​ത്തി ദി​നം കു​റ​ച്ച​ത് മൂ​ലം സി​ല​ബ​സ് പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ പ്ര​യാ​സ​മ​നു​ഭ​വ​പ്പെ​ടു​ന്നു. ഇ​ത് വി​ദ്യാ​ര്‍​ത്ഥി​ക​ളു​ടെ പ​ഠ​ന​നി​ല​വാ​ര​ത്തെ ബാ​ധി​ക്കു​മെ​ന്ന് ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു. അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളു​ടെ എ​തി​ര്‍​പ്പി​നെ തു​ട​ര്‍​ന്നാ​ണ് സം​സ്ഥാ​ന സ്‌​കൂ​ളു​ക​ളി​ലെ പ്ര​വൃ​ത്തി ദി​വ​സം പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് 205 ആ​യി കു​റ​ച്ച​ത്. 2023-24 അ​ക്കാ​ദ​മി​ക വ​ര്‍​ഷ​ത്തി​ല്‍ 192 അ​ധ്യ​യ​ന ദി​ന​ങ്ങ​ളും 13 ശ​നി​യാ​ഴ്ച​ക​ളും ചേ​ര്‍​ന്ന് 205 അ​ധ്യ​യ​ന ദി​ന​ങ്ങ​ള്‍ ആ​ണ് ഉ​ണ്ടാ​കു​ക.

Read More

സ്‌​കൂ​ളി​ലെ പ്ര​ധാ​നാ​ധ്യാ​പി​ക​യെ പ​ഞ്ഞി​ക്കി​ട്ട് മ​റ്റ് അ​ധ്യാ​പി​ക​മാ​ര്‍ ! സം​ഭ​വം വി​ദ്യാ​ര്‍​ഥി​ക​ള്‍ നോ​ക്കി​നി​ല്‍​ക്കെ…

പാ​റ്റ്‌​ന: ബി​ഹാ​റി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ നോ​ക്കി​നി​ല്‍​ക്കെ സ്‌​കൂ​ളി​ലെ പ്ര​ധാ​നാ​ധ്യാ​പി​ക​യെ ത​ല്ലി​ച്ച​ത​ച്ച് ര​ണ്ട് അ​ധ്യാ​പി​ക​മാ​ര്‍. പാ​റ്റ്ന​യി​ലാ​ണു സം​ഭ​വം. പ്ര​ധാ​നാ​ധ്യാ​പി​ക കാ​ന്തി​കു​മാ​രി​യെ അ​നി​താ​കു​മാ​രി​യും മ​റ്റൊ​രു അ​ധ്യാ​പി​ക​യും ചേ​ര്‍​ന്നു മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. സ്‌​കൂ​ള്‍ മു​റി​യി​ലെ ജ​നാ​ല അ​ട​യ്ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​മാ​ണ് കൈ​യാ​ങ്ക​ളി​യി​ല്‍ ക​ലാ​ശി​ച്ച​ത്. വാ​ക്കു​ത​ര്‍​ക്ക​ത്തി​നു പി​ന്നാ​ലെ കാ​ന്തി​കു​മാ​രി ക്ലാ​സ് മു​റി​യി​ല്‍​നി​ന്നു പു​റ​ത്തേ​ക്കി​റ​ങ്ങി. പി​ന്നാ​ലെ​വ​ന്ന അ​നി​താ​കു​മാ​രി ഇ​വ​രെ ചെ​രി​പ്പു​കൊ​ണ്ട് അ​ടി​ച്ചു. തൊ​ട്ടു​പി​ന്നാ​ലെ​യെ​ത്തി​യ മ​റ്റൊ​രു അ​ധ്യാ​പി​ക​യും സം​ഘ​ട​ന​ത്തി​ല്‍ പ​ങ്കു​ചേ​ര്‍​ന്ന​തോ​ടെ സം​ഭ​വം കൂ​ട്ട​ത്ത​ല്ലാ​യി മാ​റി. കാ​ന്തി​കു​മാ​രി​യെ ഇ​വ​ര്‍ നി​ല​ത്തു മ​റി​ച്ചി​ട്ടു ചെ​രി​പ്പി​ന് അ​ടി​ക്കു​ക​യും ശ​രീ​ര​ത്തി​ല്‍ ഇ​ടി​ക്കു​ക​യും ചെ​യ്തു. ഈ ​സ​മ​യം വി​ദ്യാ​ര്‍​ഥി​ക​ള്‍ സ​മീ​പ​മു​ണ്ടാ​യി​രു​ന്നു. ഈ ​അ​ധ്യാ​പി​ക​മാ​രും പ്ര​ധാ​നാ​ധ്യാ​പി​ക​യും ത​മ്മി​ല്‍ വ​ഴ​ക്കു നി​ല​നി​ന്നി​രു​ന്ന​താ​യി ബ്ലോ​ക്ക് എ​ഡ്യു​ക്കേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ന​രേ​ഷ് പ​റ​ഞ്ഞു. ഇ​വ​ര്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Read More

ര​ണ്ട് സ്‌​കൂ​ളു​ക​ളി​ലാ​യി ഏ​ഴു വി​ദ്യാ​ര്‍​ഥി​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു ! അ​ധ്യാ​പ​ക​ന് 29 വ​ര്‍​ഷം ത​ട​വു ശി​ക്ഷ

ര​ണ്ട് സ്‌​കൂ​ളു​ക​ളി​ലാ​യി ഏ​ഴു വി​ദ്യാ​ര്‍​ത്ഥി​ക​ളെ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​നി​ര​യാ​ക്കി​യ​തി​ന് എ​ടു​ത്ത കേ​സു​ക​ളി​ല്‍ അ​ധ്യാ​പ​ക​ന് 29 വ​ര്‍​ഷം ക​ഠി​ന​ത​ട​വും ര​ണ്ട​ര ല​ക്ഷം രൂ​പ പി​ഴ​യും. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി അ​ധ്യാ​പ​ക​നാ​യ എ​റ​ണാ​കു​ളം ന​ട​മു​റി മ​ഞ്ഞ​പ്ര​യി​ലെ പ​ല​ട്ടി ബെ​ന്നി പോ​ളി​നെ (50) ആ​ണ് പെ​രി​ന്ത​ല്‍​മ​ണ്ണ അ​തി​വേ​ഗ പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി കെ ​പി അ​നി​ല്‍​കു​മാ​ര്‍ ര​ണ്ടു കേ​സു​ക​ളി​ലാ​യി ശി​ക്ഷി​ച്ച​ത്. പ്രാ​യ​പൂ​ര്‍​ത്തി ആ​കാ​ത്ത കു​ട്ടി​ക​ളെ മ​നഃ​പൂ​ര്‍​വം ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​ക്ക​ണ​മെ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ ക്ലാ​സ്സ് മു​റി​യി​ല്‍ വെ​ച്ചു ക്ലാ​സ്സ് എ​ടു​ക്കു​ന്ന സ​മ​യം പ​ല ദി​വ​സ​ങ്ങ​ളി​ലാ​യി ശ​രീ​ര​ത്തി​ല്‍ പി​ടി​ച്ചും ഉ​ര​സി​യും അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്ന പ​രാ​തി​ക​ളി​ലാ​ണ് പോ​ലീ​സ് കേ​സ് എ​ടു​ത്ത​ത്. 2017ല്‍ ​പെ​രി​ന്ത​ല്‍​മ​ണ്ണ പോ​ലീ​സ് എ​ടു​ത്ത കേ​സു​ക​ളി​ല്‍ ആ​ണ് ശി​ക്ഷ. ഒ​രു കേ​സി​ല്‍ വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി യ​ഥാ​ക്ര​മം 5, 2 ,6 വ​ര്‍​ഷ​ങ്ങ​ളി​ലാ​യി ആ​കെ 13 വ​ര്‍​ഷം ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷ​ത്തി മു​പ്പ​തി​നാ​യി​രം രൂ​പ പി​ഴ​യു​മാ​ണ് ശി​ക്ഷ. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ല്‍…

Read More

എ​റ​ണാ​കു​ള​ത്ത് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് നോ​റോ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു ! 67 കു​ട്ടി​ക​ള്‍​ക്കും കൂ​ടി രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍; ആ​ശ​ങ്ക വേ​ണ്ടെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്…

എ​റ​ണാ​കു​ള​ത്ത് നോ​റോ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു. കാ​ക്ക​നാ​ട്ടെ സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്കാ​ണ് നോ​റോ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​തെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു. ര​ണ്ട് പേ​രു​ടെ സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. 67 കു​ട്ടി​ക​ളി​ല്‍ സ​മാ​ന​മാ​യ ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്തി.സ്‌​കൂ​ളി​ല്‍ നി​ന്ന​ല്ല രോ​ഗ ഉ​റ​വി​ട എ​ന്നാ​ണ് നി​ഗ​മ​നം. സ്‌​കൂ​ളി​ന് വേ​ണ്ട നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി​യി​ട്ടു​ണ്ട്. വൈ​റ​സ് ബാ​ധ​യു​ള്ള കു​ട്ടി സ്‌​കൂ​ളി​ല്‍ വ​ന്ന​താ​ണ് മ​റ്റു കു​ട്ടി​ക​ള്‍​ക്ക് പ​ക​രാ​ന്‍ കാ​ര​ണം. ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്. കൂ​ടു​ത​ല്‍ കു​ട്ടി​ക​ളി​ലേ​ക്ക് പ​ക​രാ​തി​രി​ക്കാ​ന്‍ ക്ലാ​സു​ക​ള്‍ ഓ​ണ്‍​ലൈ​ന്‍ ആ​ക്കി. രോ​ഗ​ബാ​ധ ഉ​ള്ള കു​ട്ടി​ക​ള്‍ വേ​ഗ​ത്തി​ല്‍ സു​ഖം പ്രാ​പി​ക്കു​ന്നു​ണ്ടെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

Read More

പ​ത്ത​നം​തി​ട്ട സ്‌​കൂ​ളി​ല്‍ ഭ​ക്ഷ്യ​വി​ഷ​ബാ​ധ ! ചി​ക്ക​ന്‍ ബി​രി​യാ​ണി ക​ഴി​ച്ച 13 കു​ട്ടി​ക​ളും അ​ധ്യാ​പി​ക​യും ആ​ശു​പ​ത്രി​യി​ല്‍…

സം​സ്ഥാ​ന​ത്ത് വീ​ണ്ടും ഭ​ക്ഷ്യ വി​ഷ​ബാ​ധ. പ​ത്ത​നം​തി​ട്ട ച​ന്ദ​ന​പ്പി​ള്ളി റോ​സ് ഡെ​യി​ല്‍ സ്‌​കൂ​ളി​ല്‍ ആ​ണ് ഭ​ക്ഷ്യ വി​ഷ​ബാ​ധ. അ​സ്വ​സ്ഥ​ത ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് 13 കു​ട്ടി​ക​ളും ഒ​രു അ​ധ്യാ​പി​ക​യും ചി​കി​ത്സ തേ​ടി. ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ല. വാ​ര്‍​ഷി​കാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ല്‍​കി​യ ചി​ക്ക​ന്‍ ബി​രി​യാ​ണി ക​ഴി​ച്ച കു​ട്ടി​ക​ള്‍​ക്കാ​ണ് അ​സ്വ​സ്ഥ​ത ഉ​ണ്ടാ​യ​ത്. സ്‌​കൂ​ളി​ല്‍ ബി​രി​യാ​ണി എ​ത്തി​ച്ച കൊ​ടു​മ​ണ്‍ കാ​ര​മ​ല്‍ സ്റ്റോ​റീ​സ് ഹോ​ട്ട​ലി​ന്റെ പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തി വ​യ്ക്കാ​ന്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കി. ഭ​ക്ഷ്യ സു​ര​ക്ഷ വി​ഭാ​ഗ​ത്തി​ന്റെ​താ​ണ് ന​ട​പ​ടി. കാ​ര​മ​ല്‍ ഹോ​ട്ട​ലി​ല്‍ നി​ന്നാ​ണ് സ്‌​കൂ​ളി​ല്‍ ബി​രി​യാ​ണി എ​ത്തി​ച്ച​ത്. സ്‌​കൂ​ളി​ല്‍ ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ത്താ​ന്‍ ഹോ​ട്ട​ലി​ന് അ​നു​മ​തി ന​ല്‍​കി​യി​രു​ന്നി​ല്ല എ​ന്ന് പ്രി​ന്‍​സി​പ്പ​ല്‍ പ​റ​ഞ്ഞു. 50 അ​ധ്യാ​പ​ക​ര്‍​ക്കു​ള്ള ഭ​ക്ഷ​ണം എ​ത്തി​ക്കാ​നു​ള്ള ഓ​ര്‍​ഡ​റാ​ണ് ന​ല്‍​കി​യ​ത്. എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് അ​ന്വേ​ഷി​ച്ച് ന​ട​പ​ടി​യെ​ടു​ക്കും.

Read More

സര്‍ക്കാര്‍ സ്‌കൂളിന്റെ ഫ്യൂസൂരി കെഎസ്ഇബി ! വെള്ളവും വെളിച്ചവുമില്ലാതെ വിദ്യാര്‍ഥികള്‍ ദുരിതത്തില്‍; പഞ്ചായത്ത് അധികൃതരുടെ പകപോക്കലെന്ന് പിടിഎ…

വൈദ്യുതി ബില്ല് അടയ്ക്കാത്തതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ സ്‌കൂളിന്റെ ഫ്യൂസൂരി കെഎസ്ഇബി. മലപ്പുറം പറപ്പൂര്‍ പഞ്ചായത്ത് മുണ്ടോത്ത്പറമ്പ് സര്‍ക്കാര്‍ സ്‌കൂളിന്റെ ഫ്യൂസാണ് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ ഊരിയത്. ബില്ലടയ്ക്കാനുള്ള പണം പഞ്ചായത്ത് നല്‍കിയില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. കെഎസ്ഇബിയുടെ നടപടിയെ തുടര്‍ന്ന് വെള്ളവും വെളിച്ചവുമില്ലാതെ കുട്ടികള്‍ ദുരിതത്തിലായിരിക്കുകയാണ്. അതേ സമയം പറപ്പൂര്‍ പഞ്ചായത്ത് അധികൃതരുടെ പകപോക്കലാണ് സംഭവത്തിന് പിന്നിലെന്നാണ് പി.ടി.എ ഭാരവാഹികളുടെ ആരോപണം. കഴിഞ്ഞ മാസത്തെ ബില്‍ തുകയായി 3217 രൂപയാണ് അടയ്ക്കാനുള്ളത്. സ്‌കൂളിന്റെ പക്കല്‍ പണമില്ലെന്നും നേരത്തെ അടച്ച 17000 രൂപയോളം പഞ്ചായത്ത് തരാനുണ്ടെന്നും അദ്ധ്യാപക-രക്ഷാകര്‍തൃ സമിതി ആരോപിക്കുന്നു. വര്‍ഷങ്ങളായി പഞ്ചായത്തും സ്‌കൂളും തമ്മില്‍ പല വിഷയത്തിലും തര്‍ക്കമുണ്ട്.ഈ സാഹചര്യത്തിലാണ് കെഎസ്ഇബി ബില്‍ കുടിശ്ശിക വരുത്തിയുള്ള പഞ്ചായത്തിന്റെ നടപടിയെന്നാണ് പി.ടി.എയുടെ ആരോപണം. ആറ് വര്‍ഷം മുന്‍പ് സ്‌കൂളില്‍ അങ്കണ്‍വാടി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തുടങ്ങിയ പ്രശ്നങ്ങളാണ് പഞ്ചായത്തും പിടിഎയും തമ്മിലെ പടലപിണക്കത്തിലേക്ക്…

Read More

പ​തി​വാ​യി മി​ഠാ​യി ന​ല്‍​കി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​യെ വ​ശീ​ക​രി​ക്കാ​ന്‍ യു​വാ​വി​ന്റെ ശ്ര​മം ! പി​ന്നെ സം​ഭ​വി​ച്ച​ത്…

ല​ഹ​രി മി​ഠാ​യി ന​ല്‍​കി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​യെ വ​ല​യി​ലാ​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്ന പ​രാ​തി​യെ തു​ട​ര്‍​ന്നു യു​വാ​വി​നെ മാ​താ​പി​താ​ക്ക​ളും നാ​ട്ടു​കാ​രും ചേ​ര്‍​ന്നു പി​ടി​കൂ​ടി പോ​ലീ​സി​ല്‍ ഏ​ല്‍​പി​ച്ചു. കെ​എ​സ്ആ​ര്‍​ടി​സി ക​വ​ല​യി​ല്‍ വി​ദ്യാ​ര്‍​ഥി​നി​ക്കു മി​ഠാ​യി ന​ല്‍​കാ​ന്‍ കാ​ത്തു നി​ല്‍​ക്കു​മ്പോ​ഴാ​ണ് യു​വാ​വി​നെ പി​ടി​കൂ​ടി​യ​ത്. എ​ന്നാ​ല്‍ വി​ദ്യാ​ര്‍​ഥി​നി​യോ​ട് ഇ​ഷ്ടം തോ​ന്നി​യ​തു കൊ​ണ്ടു മാ​ത്ര​മാ​ണ് മി​ഠാ​യി ന​ല്‍​കി​യ​തെ​ന്നും ഇ​തി​ല്‍ ല​ഹ​രി​യൊ​ന്നും ഇ​ല്ലെ​ന്നും യു​വാ​വ് വ്യ​ക്ത​മാ​ക്കി. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ല്‍ മി​ഠാ​യി​യി​ല്‍ ല​ഹ​രി ഇ​ല്ലെ​ന്നു വ്യ​ക്ത​മാ​യ​തോ​ടെ യു​വാ​വി​നെ​തി​രെ കേ​സ് എ​ടു​ത്ത് സ്റ്റേ​ഷ​ന്‍ ജാ​മ്യ​ത്തി​ല്‍ വി​ട്ടു. സ്‌​കൂ​ളു​ക​ളി​ലും മ​റ്റും ല​ഹ​രി വ​സ്തു​ക്ക​ളെ കു​റി​ച്ചും അ​തു കൈ​മാ​റു​ന്ന​വ​രെ കു​റി​ച്ചു​മു​ള്ള ക്ലാ​സു​ക​ള്‍ കേ​ട്ടി​രു​ന്ന വി​ദ്യാ​ര്‍​ഥി​നി​ക്കു സം​ശ​യം തോ​ന്നി​യ​തു കൊ​ണ്ടാ​ണ് സ്‌​കൂ​ളി​ല്‍ നി​ന്നു വീ​ട്ടി​ലെ​ത്തി​യ​പ്പോ​ള്‍ മി​ഠാ​യി മാ​താ​പി​താ​ക്ക​ളെ ഏ​ല്‍​പി​ച്ച​ത്. ഇ​തേ തു​ട​ര്‍​ന്നു അ​ടു​ത്ത ദി​വ​സം വി​ദ്യാ​ര്‍​ഥി​നി​യ്‌​ക്കൊ​പ്പം മാ​താ​പി​താ​ക്ക​ളും സ്‌​കൂ​ളി​ലേ​ക്ക് പോ​യി. ത​ലേ​ന്നു മി​ഠാ​യി ന​ല്‍​കി​യ സ്ഥ​ല​ത്ത് യു​വാ​വ് മ​റ്റൊ​രു മി​ഠാ​യി​യു​മാ​യി കാ​ത്തു നി​ല്‍​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ പെ​ണ്‍​കു​ട്ടി​യ്ക്ക് മി​ഠാ​യി…

Read More

ഒ​രു കൊ​ല്ലം മു​ഴു​വ​ന്‍ ആ ​ഭീ​ഷ​ണി​യ്ക്കു മു​മ്പി​ല്‍ വ​ഴ​ങ്ങി​ക്കൊ​ടു​ക്കേ​ണ്ടി വ​ന്നു ! ​സ്‌​കൂ​ള്‍ പ​ഠ​ന​കാ​ല​ത്തു​ണ്ടാ​യ ദു​ര​നു​ഭ​വം തു​റ​ന്നു പ​റ​ഞ്ഞ് ന​വ്യ നാ​യ​ര്‍…

മ​ല​യാ​ള​ത്തി​ലെ പ്രി​യ​പ്പെ​ട്ട നാ​യി​ക​മാ​രി​ല്‍ ഒ​രാ​ളാ​ണ് ന​വ്യ നാ​യ​ര്‍. സി​ബി മ​ല​യി​ല്‍ ഒ​രു​ക്കി​യ ഇ​ഷ്ട്ടം എ​ന്ന സി​നി​മ​യി​ല്‍ ദി​ലീ​പി​ന്റെ നാ​യി​ക​യാ​യി ആ​ണ് ന​വ്യ​യു​ടെ മ​ല​യാ​ള സി​നി​മ അ​ര​ങ്ങേ​റ്റം. ര​ഞ്ജി​ത്തി​ന്റെ ന​ന്ദ​നം എ​ന്ന സി​നി​മ​യി​ലെ ബാ​ലാ​മ​ണി എ​ന്ന ക​ഥാ​പാ​ത്രം ന​വ്യ​യെ മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​ങ്ക​രി​യാ​ക്കി മാ​റ്റി. ത​മി​ഴ​ക​ത്തും നാ​യി​ക​യാ​യി ന​വ്യ നാ​യ​ര്‍ തി​ള​ങ്ങി​യി​രു​ന്നു. കേ​ര​ള സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്റെ ഏ​റ്റ​വും മി​ക​ച്ച ന​ടി​ക്കു​ള്ള അ​വാ​ര്‍​ഡ് നേ​ടി​യ ഒ​രു ന​ടി കൂ​ടി​യാ​ണ് ന​വ്യ നാ​യ​ര്‍. വി​വാ​ഹ​ത്തി​ന് ശേ​ഷം മും​ബൈ​യി​ലേ​ക്ക് താ​മ​സം മാ​റി​യ ന​വ്യ സി​നി​മ​ക​ളി​ല്‍ നി​ന്നും ഒ​രു ഇ​ട​വേ​ള എ​ടു​ത്തി​രു​ന്നു. സി​നി​മാ ലോ​ക​ത്ത് നി​ന്നും വി​ട്ടു​നി​ന്ന താ​രം കു​ടും​ബ ജീ​വി​ത​വു​മാ​യി മു​ന്നോ​ട്ട് പോ​വു​ക​യാ​യി​രു​ന്നു എ​ങ്കി​ലും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ ആ​രാ​ധ​ക​രു​മാ​യി വി​ശേ​ഷ​ങ്ങ​ള്‍ പ​ങ്കു വെ​ക്കാ​ന്‍ താ​രം മ​റ​ന്നി​രു​ന്നി​ല്ല. എ​ന്നാ​ല്‍ പ​ത്തു വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​ക്ക് ശേ​ഷം വ​ള​രെ ശ്ര​ദ്ധേ​യ​മാ​യ ഒ​രു തി​രി​ച്ചു​വ​ര​വ് ത​ന്നെ​യാ​യി​രു​ന്നു താ​രം ന​ട​ത്തി​യി​രു​ന്ന​ത്. വി​കെ…

Read More

വി​ദ്യാ​ര്‍​ഥി​ക​ള്‍ ഇ​നി സ്‌​കൂ​ളി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ കൊ​ണ്ടു വ​രേ​ണ്ട ! അ​ധ്യാ​പ​ക​ര്‍​ക്കും നി​യ​ന്ത്ര​ണം;​നി​ര്‍​ണാ​യ​ക തീ​രു​മാ​ന​വു​മാ​യി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്…

സ്‌​കൂ​ളു​ക​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ കൊ​ണ്ടു​വ​രു​ന്ന​തു ക​ര്‍​ശ​ന​മാ​യി വി​ല​ക്കാ​ന്‍ തീ​രു​മാ​ന​വു​മാ​യി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്. മൊ​ബൈ​ല്‍ ഫോ​ണ്‍ ദു​രു​പ​യോ​ഗ​വും തു​ട​ര്‍​ന്നു​ള്ള പ്ര​ശ്ന​ങ്ങ​ളും ക്ര​മാ​തീ​ത​മാ​യി വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​തീ​രു​മാ​നം കൈ​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ക്ലാ​സ് സ​മ​യ​ത്ത് അ​ധ്യാ​പ​ക​രു​ടെ ഫോ​ണ്‍ ഉ​പ​യോ​ഗ​ത്തി​നും ക​ര്‍​ശ​ന നി​യ​ന്ത്ര​ണം വ​ന്നേ​ക്കും. സ്‌​കൂ​ളി​ല്‍ അ​ധ്യാ​പ​ക​രു​ടെ​യും വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും മൊ​ബൈ​ല്‍ ഉ​പ​യോ​ഗ​ത്തി​നു നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി 2012ലും ​സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. കോ​വി​ഡി​നു​ശേ​ഷം ക്ലാ​സു​ക​ള്‍ പൂ​ര്‍​ണ​മാ​യും ഓ​ഫ്‌​ലൈ​നാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണു നി​യ​ന്ത്ര​ണം ക​ര്‍​ശ​ന​മാ​ക്കു​ന്ന​ത്. ഇ​ത് സം​ബ​ന്ധി​ച്ച സ​ര്‍​ക്കു​ല​ര്‍ ഉ​ട​ന്‍ ഇ​റ​ങ്ങു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു, ‘വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത് ചി​ല ര​ക്ഷി​താ​ക്ക​ള്‍ ഫോ​ണ്‍ കൊ​ടു​ത്തു​വി​ടു​ന്ന​വ​രു​ണ്ട്. എ​ന്നാ​ല്‍, മൊ​ബൈ​ല്‍ വ​രു​ന്ന​തി​നു മു​ന്‍​പും കു​ട്ടി​ക​ള്‍ സു​ര​ക്ഷി​ത​മാ​യി സ്‌​കൂ​ളു​ക​ളി​ല്‍ പോ​യി​വ​ന്നി​ട്ടു​ണ്ട​ല്ലോ’ മ​ന്ത്രി​യു​ടെ വാ​ക്കു​ക​ള്‍.

Read More

പെണ്‍കുട്ടികളില്ലാതെ ഞങ്ങളും സ്‌കൂളിലേക്കില്ല ! ശക്തമായ പതിഷേധവുമായി അഫ്ഗാനിലെ ആണ്‍കുട്ടികള്‍

താലിബാന്‍ ഭീകരര്‍ വീണ്ടും അഫാഗാനിസ്ഥാന്റെ ഭരണം പിടിച്ചതോടെ പെണ്‍കുട്ടികള്‍ സ്‌കൂളില്‍ നേരിട്ടെത്തി പഠിക്കുന്നത് നിരോധിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് അഫ്ഗാനിലെ ആണ്‍കുട്ടികളും സ്‌കൂള്‍ പഠനം ഉപേക്ഷിക്കാന്‍ തുടങ്ങുകയാണ്. പെണ്‍കുട്ടികള്‍ക്കില്ലാത്ത സൗകര്യം തങ്ങള്‍ക്കു മാത്രമായി വേണ്ടെന്നാണ് ആണ്‍കുട്ടികള്‍ പറയുന്നത്. പെണ്‍കുട്ടികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അവര്‍ക്ക് അവസരം നല്‍കുന്നതുവരെ സ്‌കൂളില്‍ പോകില്ലെന്നറിയിച്ച് ഏതാനും ആണ്‍കുട്ടികള്‍ വീടുകളില്‍ തുടരുന്നതായി വാള്‍ സ്ട്രീറ്റ് ജേണലാണ് റിപ്പോര്‍ട്ട് ചെയ്തത്. താലിബാന്‍ ഭരണം പിടിച്ചശേഷം അഫ്ഗാനില്‍ പെണ്‍കുട്ടികളുടെ പഠനത്തിനു കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആണ്‍-പെണ്‍കുട്ടികള്‍ക്കു പ്രത്യേകം ക്ലാസ് മുറികള്‍ സജ്ജീകരിച്ചും കര്‍ട്ടനുകളിട്ടു വേര്‍തിരിച്ചുമാണ് പഠനം. കഴിഞ്ഞദിവസം തുറന്ന സെക്കന്‍ഡറി സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കും അധ്യാപികമാര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

Read More