13കാരനെ പീഡനത്തിനിരയാക്കിയ കേസ് ! ഡോ. ഗിരീഷ് കുറ്റക്കാരനെന്ന് കോടതിയുടെ കണ്ടെത്തല്‍…

കൗണ്‍സലിംഗിനിടെ 13 കാരനെ പീഡിപ്പിച്ച കേസില്‍ മനോരോഗ വിദഗ്ദനായ ഡോ. ഗിരീഷ്(58) കുറ്റക്കാരനെന്ന് കോടതി.

തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി ആര്‍. ജയകൃഷ്ണനാണ് കേസില്‍ ഗിരീഷിനെ കുറ്റക്കാരനെന്ന് വിധിച്ചത്.

പഠനത്തില്‍ ശ്രദ്ധ കുറവുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് കുട്ടിയുമായി മാതാപിതാക്കള്‍ പ്രതിയായ മനോരോഗ വിദഗ്ധന്റെയടുത്ത് എത്തിയത്. സംഭവം നടക്കുമ്പോള്‍ പ്രതി സര്‍ക്കാര്‍ മെന്റല്‍ ഹെല്‍ത്ത് സെന്ററിലെ ഡോക്ടറായിരുന്നു.

ചികിത്സയ്ക്ക് പ്രവേശിപ്പിക്കുമ്പോഴെല്ലാം ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചിരുന്നു. കുട്ടിയോട് സംസാരിക്കുന്നതിനിടെ കുട്ടിയെ പല തവണ ഉമ്മ വെയ്ക്കുകയും സ്വകാര്യ ഭാഗത്ത് സ്പര്‍ശിക്കുകയും ചെയ്തു.

ഇത് ആരോടും പറയരുതെന്ന് പറഞ്ഞ് കുട്ടിയെ ഭീഷണിപ്പെടുത്തി. മകന്‍ ഭയന്നിരിക്കുന്നത് കണ്ട് മാതാപിതാക്കള്‍ ചോദിച്ചപ്പോഴാണ് കുട്ടി കാര്യം പറഞ്ഞത്. മാതാപിതാക്കള്‍ വിവരം ചൈല്‍ഡ്ലൈനില്‍ അറിയിക്കുകയായിരുന്നു.

2017 ഓഗസ്റ്റ് 14നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫോര്‍ട്ട് പോലീസ് സംഭവത്തില്‍ കേസെടുത്തു. ഇതിന് പുറമെ മറ്റൊരു കുട്ടിയെ പീഡിപ്പിച്ച കേസിലും പ്രതിയാണ് ഇയാള്‍. കേസില്‍ വിചാരണ ഇനിയും പൂര്‍ത്തിയായിട്ടില്ല.

നേരത്തെ ചികിത്സയ്ക്ക് എത്തിയ വിവാഹിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിലും ഇയാള്‍ പ്രതിയായിരുന്നു.

അന്ന് ഇയാള്‍ സംഭവം ഒത്തുതീര്‍പ്പാക്കിയതിനാലാണ് ശിക്ഷയില്‍ നിന്നും രക്ഷപ്പെട്ടതെന്നും കോടതി കണ്ടെത്തി.

Related posts

Leave a Comment