ബം​ഗ​ളൂ​രു​വി​ലെ കു​ടും​ബങ്ങള്‍ ഇ​തു വാ​യി​ക്ക​രുത്! മും​ബൈ​യി​ലെ വി​വാ​ഹ​മോ​ച​ന​ങ്ങ​ളി​ൽ മൂ​ന്ന് ശ​ത​മാ​ന​ത്തോ​ളം കാരണം ഇതാണ്‌… വി​ചി​ത്ര​വാ​ദ​വു​മാ​യി ബി​ജെ​പി നേ​താ​വി​ന്‍റെ ഭാ​ര്യ

മും​ബൈ: മ​ഹാ​ന​ഗ​ര​മാ​യ മും​ബൈ​യി​ലെ വി​വാ​ഹ​മോ​ച​ന​ങ്ങ​ളി​ൽ മൂ​ന്ന് ശ​ത​മാ​ന​ത്തോ​ള​വും സം​ഭ​വി​ക്കു​ന്ന​ത് ഗ​താ​ഗ​ത​കു​രു​ക്കു മൂ​ല​മാ​ണെ​ന്ന് ബി​ജെ​പി നേ​താ​വി​ന്‍റെ ഭാ​ര്യ.

മ​ഹാ​രാ​ഷ്ട്ര മു​ൻ​മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സി​ന്‍റെ ഭാ​ര്യ അ​മൃ​ത ഫ​ഡ്നാ​വി​സാ​ണ് പു​തി​യ തി​യ​റി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

മും​ബൈ​യി​ലെ റോ​ഡു​ക​ളു​ടേ​യും ഗ​താ​ഗ​ത സം​വി​ധാ​ന​ത്തി​ന്‍റെ​യും അ​വ​സ്ഥ​യെ​ക്കു​റി​ച്ച് മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​മ്പോ​ഴാ​ണ് അ​വ​ർ വി​ചി​ത്ര​മാ​യ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച​ത്.

സാ​ധാ​ര​ണ പൗ​ര​നെ​ന്ന നി​ല​യി​ൽ പ​റ​യു​ന്നു. പു​റ​ത്തു​പോ​കു​മ്പോ​ൾ റോ​ഡി​ൽ കു​ഴി​ക​ളും ഗ​താ​ഗ​ത കു​രു​ക്കു​മാ​ണ്.

ഗ​താ​ഗ​ത​കു​രു​ക്ക് കാ​ര​ണം ആ​ളു​ക​ൾ​ക്ക് അ​വ​രു​ടെ കു​ടും​ബ​വു​മാ​യി സ​മ​യം ചെ​ല​വ​ഴി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല.

മൂ​ന്ന് ശ​ത​മാ​നം വി​വാ​ഹ​മോ​ച​ന​ങ്ങ​ളും അ​തു​കൊ​ണ്ടാ​ണ് മും​ബൈ​യി​ൽ സം​ഭ​വി​ക്കു​ന്ന​ത്- അ​മൃ​ത പ​റ​ഞ്ഞു.

ഞാ​ൻ ഫ​ഡ്‌​നാ​വി​സി​ന്‍റെ ഭാ​ര്യ​യാ​ണെ​ന്ന കാ​ര്യം വി​ടു​ക, ഒ​രു സ്ത്രീ ​എ​ന്ന നി​ല​യി​ലാ​ണ് നി​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ന്ന​ത്.

റോ​ഡു​ക​ളി​ലെ കു​ഴി​ക​ളും എ​ങ്ങ​നെ​യാ​ണ് ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​തെ​ന്ന് താ​ൻ അ​നു​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്നും അ​മൃ​ത കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​തി​നെ​തി​രെ വ​ലി​യ ട്രോ​ളു​ക​ളാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഉ​ണ്ടാ​വു​ന്ന​ത്. ഈ ​ദി​വ​സ​ത്തെ ഏ​റ്റ​വും മി​ക​ച്ച യു​ക്തി​യെ​ന്ന് പ​രി​ഹ​സി​ച്ച് ശി​വ​സേ​ന നേ​താ​വ് പ്രി​യ​ങ്ക ച​തു​ർ​വേ​ദി രം​ഗ​ത്തെ​ത്തി.

ബം​ഗ​ളൂ​രു​വി​ലെ കു​ടും​ബ​ങ്ങ​ളൊ​ന്നും ഇ​തു വാ​യി​ക്ക​രു​തെ​ന്ന് കാ​ര​ണം നി​ങ്ങ​ളു​ടെ കു​ടും​ബ ജീ​വി​ത​ത്തെ ഇ​ത് ബാ​ധി​ച്ചേ​ക്കാ​മെ​ന്നും അ​വ​ർ പ​രി​ഹ​സി​ച്ചു.

Related posts

Leave a Comment