സ്വപ്നയുടെ സർട്ടിഫിക്കറ്റും അവിനാശ് വകയോ? 40 ഇന്ത്യൻ വാഴ്സിറ്റികളുടെ സർട്ടിഫിക്കറ്റ് റെഡി; അ​വി​നാ​ശ് റോ​യി ചെറിയ മീനല്ല!

തി​രു​വ​ന​ന്ത​പു​രം: കേ​ര​ളാ പ​രീ​ക്ഷാ​ ഭ​വ​ന്‍റെ പേ​രി​ൽ വ്യാ​ജ വെ​ബ് സൈ​റ്റു​ക​ൾ നി​ർ​മി​ച്ച് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ൽ​പ്പ​ന ന​ട​ത്തി വ​രി​ക​യാ​യി​രു​ന്ന സം​ഘ​ത്തി​ലെ പ്ര​തി ഡൽഹി സ്വദേശി അ​വി​നാ​ശ് റോ​യി വ​ർ​മ(23) യ്ക്ക് ​അ​ന്ത​ർ​ദേ​ശീ​യ ബ​ന്ധ​മെ​ന്ന് സൈ​ബ​ർ പോ​ലീ​സ്.

വി​ദേ​ശ​ത്തേ​ക്കു ജോ​ലി ല​ഭി​ക്കാ​ൻ ഉ​ൾ​പ്പെ​ടെ ഇ​യാ​ൾ പ​ല​ർ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വ്യാ​ജ​മാ​യി നി​ർമിച്ച് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ സൈ​ബ​ർ പോ​ലീ​സ് ക​ണ്ടെ​ത്തി.

വി​ദേ​ശ​ത്തെ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ പേ​രി​ൽ ഇ​യാ​ൾ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ നി​ർ​മിച്ച് ഉ​ദ്യോ​ഗാ​ർഥിക​ൾ​ക്കു ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന സം​ശ​യ​വും ബ​ല​പ്പെ​ടു​ന്നു​ണ്ട്.

സ്വ​ർ​ണ​ ക​ള്ള​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി സ്വ​പ്നാ സു​രേ​ഷി​ന്‍റെ വ്യാ​ജ ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ ഇ​യാ​ൾ​ക്കു പ​ങ്കു​ണ്ടൊ​യെ​ന്ന​തി​ലും പോ​ലീ​സി​നു സം​ശ​യം ഉ​ണ്ട്.

ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​ൽ അ​റി​യാ​നാ​കു​മെ​ന്നാ​ണ് സൈ​ബ​ർ പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

40 യൂണിവേഴ്സിറ്റികളുടെ സർട്ടിഫിക്കറ്റുകൾ

ഇ​ന്ത്യ​യി​ലെ നാ​ൽ​പ​തോ​ളം യൂ​ണി​വേ​ഴ്സി​റ്റി​ക​ളു​ടെ പേ​രി​ൽ വ്യാ​ജ വെ​ബ് സൈ​റ്റ് നി​ർ​മ്മി​ച്ച് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കി വ​രി​ക​യാ​യി​രു​ന്ന വ​ലി​യ സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​ണ് ഇ​യാ​ളെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഡ​ൽ​ഹി​യി​ൽ നി​ന്നും അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ ഇ​ന്ന​ലെ രാ​ത്രി​യോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​ച്ചു. ഇ​യാ​ളെ പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.

ഇ​യാ​ളു​ടെ സം​ഘ​ത്തി​ൽ ബിഹാ​ർ സ്വ​ദേ​ശി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ൻ സം​ഘം ഉ​ണ്ടെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. കൂ​ട്ടാ​ളി​ക​ളും ഉ​ട​ൻ പി​ടി​യി​ലാ​കു​മെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

മൂന്നുലക്ഷത്തിന്‍റെ ലാപ്ടോപ്

പ്ര​തി അ​വി​നാ​ശി​ൽനി​ന്നു സൈ​ബ​ർ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത ലാ​പ്ടോ​പ്പി​ന് മൂ​ന്നു ല​ക്ഷ​ത്തി​ൽ​പ്പ​രം രൂ​പ വി​ല​ വ​രും. ഇ​യാ​ൾ ഉ​പ​യോ​ഗി​ച്ച് വ​ന്നി​രു​ന്ന മൊ​ബൈ​ൽ ഫോ​ണ്‍ ര​ണ്ട് ല​ക്ഷ​ത്തി​ൽ​പ​രം രൂ​പ വി​ല​പി​ടി​പ്പ് വ​രു​മെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​ന്ത്യ​യി​ലെ നാ​ൽ​പ്പ​തി​ലേ​റെ യൂ​ണി​വേ​ഴ്സി​റ്റി​ക​ളു​ടെ വ്യാ​ജ വെ​ബ് സൈ​റ്റ് നി​ർ​മ്മി​ച്ച് ഇ​യാ​ൾ 5000 ൽ​പ​രം സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ൽ​പ്പ​ന ന​ട​ത്തി വ​ന്നി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

25000 രൂപ വരെ

15000 രൂ​പ മു​ത​ൽ 25000 രൂ​പ വ​രെ​യാ​ണ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ക്ക് ഈ​ടാ​ക്കി​യി​രു​ന്ന​ത്. ഇ​യാ​ളു​ടെ സ​ഹാ​യി​ക​ളു​ടെ കൂ​ട്ട​ത്തി​ൽ മ​ല​യാ​ളി​ക​ളും ഉ​ണ്ടെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്.

കൊ​ട്ടാ​ര​ക്ക​ര​യി​ലെ ഒ​രു സ്കൂ​ളി​ന്‍റെ പേ​രി​ൽ വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​മ്മി​ച്ച് ന​ൽ​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രീ​ക്ഷാ ഭ​വ​ൻ അ​ധി​കൃ​ത​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് സൈ​ബ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

Related posts

Leave a Comment