പബ്ജി കളിച്ചു മാതാപിതാക്കളുടെ 16 ലക്ഷം രൂപ തുലച്ച് 17കാരന്‍ ! നഷ്ടപ്പെട്ടത് വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കുമായി മാറ്റിവെച്ചിരുന്ന തുക…

ലോകമാസകലമുള്ള യുവാക്കളുടെ ഹരമായി മാറുകയാണ് പബ്ജി എന്ന ഗെയിം. മൊബൈല്‍ ഫോണ്‍ വഴി ഒന്നില്‍ കൂടുതല്‍ ആളുകള്‍ക്ക് ഒരേ സമയം കളിക്കാവുന്ന ഗെയിം മണിക്കൂറുകളോളം ആളുകളെ പിടിച്ചിരുത്താന്‍ പര്യാപ്തമാണ്.

ലോക്ക്ഡൗണില്‍ വീട്ടില്‍ കുടുങ്ങിയതോടെ യുവാക്കള്‍ ഇതിന് അടിമകളായി മാറിക്കഴിഞ്ഞു. ഇത്തരത്തില്‍ പബ്ജി കഴിച്ച് അതിന് അടിമപ്പെട്ട 17കാരന്‍ നഷ്ടപ്പെടുത്തിയത് 16 ലക്ഷം രൂപയാണ്.പഞ്ചാബിലാണ് സംഭവം

അച്ഛന്‍ ചികിത്സയ്ക്കും പഠനത്തിനുമായി മാറ്റിവച്ചിരുന്ന തുകയാണ് കളിയില്‍ കേമനാകാന്‍ തുലച്ചു കളഞ്ഞത്. ഗെയിമിന്റെ ഭാവനാ ലോകത്തെ വിപണിയില്‍ നിന്നും ഇന്‍-ഗെയിം കോസ്മെറ്റിക് ഇനങ്ങള്‍, പീരങ്കികള്‍, ടൂര്‍ണമെന്റുകള്‍ക്കുള്ള പാസുകള്‍, വെര്‍ച്വല്‍ വെടിമരുന്ന് എന്നിവ വാങ്ങാനായാണ് മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം വിനിയോഗിച്ചത്.

ലോക്ക്ഡൗണ്‍ സമയത്ത് ഓണ്‍ലൈനില്‍ പഠിക്കാന്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നുവെന്നാണ് കുട്ടി മാതാപിതാക്കളെ വിശ്വസിപ്പിച്ചത്. മാതാപിതാക്കള്‍ക്ക് ഇങ്ങിനെയൊരു ദുരുപയോഗത്തെ കുറിച്ചോ ഇത്തരമൊരു കളിയെ കുറിച്ചോ ധാരണയില്ലായിരുന്നു.

ബാങ്ക് വിശദാംശങ്ങളും കാര്‍ഡ് വിശദാംശങ്ങളും സ്മാര്‍ട്ട്‌ഫോണില്‍ സേവ് ചെയ്തതിനാല്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ എളുപ്പത്തിലാക്കി.

ബാങ്ക് വിശദാംശങ്ങള്‍ ലഭിച്ച ശേഷമാണ് മാതാപിതാക്കള്‍ പൈസ നഷ്ടപ്പെട്ട വിവരം മനസിലാക്കുന്നത്.

പണം അക്കൗണ്ടില്‍ നിന്നും ചിലവാക്കുന്നത് അറിയാതിരിക്കാന്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്ന് ഇടപാടുകളുടെ സന്ദേശങ്ങള്‍ മകന്‍ തന്നെ ഡിലീറ്റ് ചെയ്യുകയായിരുന്നു.

അമ്മയുടെ പ്രൊവിഡന്റ് ഫണ്ടും സ്വന്തം ബാങ്ക് അക്കൗണ്ടുമാണ് 17കാരന്‍ ഇതിനായി ഉപയോഗിച്ചത്. അക്കൗണ്ടിലെ പണം മുഴുവന്‍ നഷ്ടമായതോടെയാണ് മാതാപിതാക്കള്‍ വിവരമറിഞ്ഞത്.

Related posts

Leave a Comment