സ​മൂ​ഹ​മാ​ധ്യ​മം വ​ഴി പ​രി​ച​യ​പ്പെ​ട്ട 14കാ​രി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി ! ആ​ഭ​ര​ണ​ങ്ങ​ളു​മാ​യി മു​ങ്ങി​യ 18കാ​ര​ന്‍ പി​ടി​യി​ല്‍…

സ​മൂ​ഹ​മാ​ധ്യ​മം വ​ഴി പ​രി​ച​യ​പ്പെ​ട്ട പ​തി​നാ​ലു​കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച ശേ​ഷം ആ​ഭ​ര​ണ​വു​മാ​യി മു​ങ്ങി​യ പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി.

തൃ​ശ്ശൂ​ര്‍ മാ​യ​ന്നൂ​ര്‍ സ്വ​ദേ​ശി അ​റ​യ്ക്ക​ല്‍ വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് യാ​സീ​ന്‍ എ​ന്ന 18കാ​ര​നാ​ണ് തി​രു​വാ​മ്പാ​ടി പോ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം പു​ല​ര്‍​ച്ചെ പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ പ​ട്ടാ​മ്പി​യി​ല്‍ വെ​ച്ചാ​ണ് പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

പ്ര​തി​യെ കോ​ഴി​ക്കോ​ട് പോ​ക്സോ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു. ഇ​ന്‍​സ്പെ​ക്ട​ര്‍ കെ. ​സു​മി​ത്ത് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തി​ല്‍ സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ കെ ​എം അ​നീ​സ്, എ ​രാം​ജി​ത്ത്, കെ ​ഷി​നോ​ജ് എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment