ഗുഹയിൽ അവർ സുരക്ഷിതർ, പക്ഷേ പുറത്തെത്തിക്കാൻ ഉടനെ കഴിയില്ല

ബാ​ങ്കോ​ക്ക്: താ​യ്‌‌ലൻ​ഡി​ൽ ഗു​ഹ​യ്ക്കു​ള്ളി​ൽ അ​ക​പ്പെ​ട്ട 12 കുട്ടികളെയും അവരുടെ കോച്ചിനെയും കണ്ടെത്തിയെങ്കിലും ഗുഹയിൽനിന്ന് പുറംലോകത്ത് എത്തിക്കൽ വൈകുമെന്ന് രക്ഷാപ്രവർത്തകർ.

ഗുഹയിലെ പാറയിൽ അഭയം തേടിയ ഫുട്ബോൾ കളിക്കാരായ കുട്ടികളുടെയും കോച്ചിന്‍റെയും ജീവൻ നിലനിർത്താൻ ആവശ്യമായ ഭക്ഷണവും മരുന്നും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ രക്ഷാപ്രവർത്തകർ ഒരുക്കിയിട്ടുണ്ട്.

ഗു​ഹ​യി​ലെ പാ​ത​ക​ളി​ൽ മുഴുവൻ നല്ല വെള്ളമുണ്ട്. ഒന്നുകിൽ വെള്ളം താഴണം. അല്ലെങ്കിൽ വെള്ളത്തിൽ മുങ്ങാംകുഴിയിട്ട് രക്ഷപ്പെടാനുള്ള പരിശീലനം കുട്ടികൾക്കും കോച്ചിനും നൽ കണം. ഇതൊക്കെ പ്രായോഗികമാകാൻ അല്പം കാലതാമസം നേരിടും.

ജ​ലം താ​ഴാ​നാ​യി കാ​ത്തി​രി​ക്കേ​ണ്ടി വ​ന്നാ​ൽ നാ​ലു മാ​സ​മെ​ങ്കി​ലും പു​റ​ത്തു​നി​ന്ന് ഭ​ക്ഷ​ണ​വും മ​രു​ന്നും മ​റ്റും എ​ത്തി​ക്കേ​ണ്ട​താ​യി വ​രു​ം. ​മ​ഴ​ക്കാ​ല​ത്ത് സാ​ധാ​ര​ണ നി​റ​യാ​റു​ള്ള ഗു​ഹ സെ​പ്റ്റം​ബ​ർ, ഒ​ക്ടോ​ബ​ർ മാ​സം വ​രെ വെ​ള്ള​പ്പൊ​ക്ക​ത്തി​ലായി രിക്കും.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ചെ​ളി​നി​റ​ഞ്ഞ​തും ത​മ്മി​ൽ കാ​ണാ​നാ​കാ​ത്ത വി​ധ​ത്തി​ൽ വെ​ള്ളം നി​റ​ഞ്ഞ​തു​മാ​യ ഗു​ഹാ​വ​ഴി​ക​ളി​ലൂ​ടെ മു​ങ്ങി​നീ​ന്തി​യെ​ത്താ​ൻ കു​ട്ടി​ക​ളെ​യും കോ​ച്ചി​നെ​യും പ​രി​ശീ​ലി​പ്പി​ക്കു​ക​യെ​ന്ന​ത് ബു​ദ്ധി​മു​ട്ടാ​കു​ം. ഗു​ഹ​യി​ൽ നി​റ​ഞ്ഞ വെ​ള്ളം പ​ന്പു ചെ​യ്തു ക​ള​ഞ്ഞ് ജ​ല​പ​രി​ധി താ​ഴ്ത്താ​നു​ള​ള ശ്ര​മ​ങ്ങ​ൾ വി​ജ​യം കാ​ണു​ന്നു​മി​ല്ല.

ഗുഹയിൽ അകപ്പെട്ടവരുടെ രക്ഷയ്ക്കായി കഴിഞ്ഞ ദിവസ ങ്ങളിലെല്ലാം ലോ​കം മു​ഴു​വ​ൻ പ്രാർഥനയിലായിരുന്നു. ഒടുവിൽ ഇ​ന്ന​ലെ രാ​ത്രി ഒ​ൻ​പ​തോ​ടെ​യാ​ണ് ആ​ശ്വാ​സ​ വാ​ർ​ത്ത​യെ​ത്തി​യ​ത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ആ​ദ്യ​മുതലേ ക​രു​തി​യി​രു​ന്ന​തു പോ​ലെ 13 പേ​രും ഗു​ഹ​യ്ക്കു​ള്ളി​ൽ ‘​പ​ട്ടാ​യ ബീ​ച്ച്’ എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​റ​യ്ക്കു​ള്ളി​ലായിരുന്നു.

ക​ന​ത്ത​മ​ഴ​യി​ൽ ഗു​ഹ​യ്ക്കു​ള്ളി​ലേ​ക്ക് ഇ​ര​ച്ചെ​ത്തി​യ പ്ര​ള​യ​ജ​ല​ത്തി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടാ​ൻ പ​ട്ടാ​യ​ബീ​ച്ചി​ലെ പാ​റ​ക്ക​ല്ലി​നു മു​ക​ളി​ൽ അ​ഭ​യം തേ​ടി​യി​രി​ക്കു​ക​യാ​യി​രു​ന്നു കു​ട്ടി​ക​ളും കോ​ച്ചും. 11ഉം16ഉം പ്രാ​യ​ക്കാ​രാ​ണു കു​ട്ടി​ക​ളെ​ല്ലാ​വ​രും. ഇ​രു​പ​ത്ത​ഞ്ചു​കാ​ര​നാ​ണു കോ​ച്ച്.

ക​ഴി​ഞ്ഞ മാ​സം 23നാണ് 12 കു​ട്ടി​ക​ളും കോ​ച്ചും ഉ​ത്ത​ര താ​യ്‌‌ലൻ​ഡി​ലെ താം ​ലു​വാ​ങ് ഗു​ഹ​യ്ക്കു​ള്ളി​ൽ അ​ക​പ്പെ​ട്ട​ത്. ഇ​വ​ർ ഗു​ഹ​യി​ൽ ക​യ​റി​യ​ശേ​ഷം ക​ന​ത്ത​മ​ഴ​യി​ൽ ഗു​ഹാ​മു​ഖം അ​ട​ഞ്ഞ​തോ​ടെ പു​റ​ത്തേ​ക്കു വ​രാ​ൻ ക​ഴി​യാ​തെ​യാ​യി.

ഉ​ള്ളി​ൽ വെ​ള്ളം പൊ​ങ്ങി​യ​ത​നു​സ​രി​ച്ചു കു​ട്ടി​ക​ൾ ഗു​ഹ​യു​ടെ കൂ​ടു​ത​ൽ ഉ​ള്ളി​ലേ​ക്കു പോ​യി. അ​തോ​ടെ പു​റ​ത്തു​വ​രാ​നു​ള്ള സാ​ധ്യ​ത​ക​ൾ തീ​ർ​ത്തും ഇ​ല്ലാ​താ​വു​ക​യാ​യി​രു​ന്നു.​ ര​ക്ഷാ​ദൗ​ത്യം അതീവ ക്ലേശകരമായിരുന്നു. 1000 താ​യ് സൈ​നി​കരോടൊപ്പം യു​എ​സ്, ചൈ​ന, ജ​പ്പാ​ൻ, ഓ​സ്ട്രേ​ലി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​ദ​ഗ്ധ​ർ, താ​ൽ​ക്കാ​ലി​ക ഹെ​ലി​പ്പാ​ഡി​ൽ സ​ർ​വ​സ​ജ്ജ​മാ​യ കോ​പ്റ്റ​റു​ക​ൾ, എ​ന്തി​നും ത​യാ​റാ​യ മെ​ഡി​ക്ക​ൽ സം​ഘം, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ഇവരെല്ലാം ഉ​ത്ത​ര തായ്‌‌ലൻ​ഡി​ലെ വി​ദൂ​ര ഗ്രാ​മ​ത്തി​ലെ താം ​ലു​വാ​ങ് ഗു​ഹാ​മു​ഖ​ത്ത് ദിവസങ്ങളോളം കാ​ത്തു​നി​ന്നു.

ഒ​പ്പം, ഉ​ള്ളി​ല​ക​പ്പെ​ട്ട കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും സ​ഹ​പാ​ഠി​ക​ളും ബു​ദ്ധ​സ​ന്യാ​സി​ക​ളും. ഇവരുടെ പ്രാർഥനകൾക്കും പരിശ്രമങ്ങൾക്കുമൊടുവിലാണ് പത്താം ദിനം കുട്ടികളും കോ ച്ചും സുരക്ഷിതരാണെന്ന വാർത്ത പുറംലോകത്ത് എത്തിച്ചത്.

അ​ത്യ​ന്തം പ്ര​തി​കൂ​ല​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളോ​ടു മ​ല്ലി​ട്ടാ​യി​രു​ന്നു ര​ക്ഷാ​പ്ര​വ​ർ​ത്ത​നം. 10 കി​ലോ​മീ​റ്റ​റു​ള്ള ഗു​ഹ​യി​ലെ ഇ​ടു​ങ്ങി​യ പാ​റ​യി​ടു​ക്കു​ക​ൾ താ​ണ്ടു​ക ശ്ര​മ​ക​ര​മാ​യി​രു​ന്നു. അ​തി​നു​പു​റ​മേ​യാ​യി​രു​ന്നു വെ​ള്ള​ക്കെ​ട്ടും ചെ​ളി​ക്കു​ണ്ടും കൂ​രി​രു​ട്ടും. താ​‌യ്‌‌ല​ൻ​ഡ് നാ​വി​ക​സേ​ന​യി​ലെ നീ​ന്ത​ൽ വി​ദ​ഗ്ധ​ർ അ​ക​ത്തേ​ക്കെ​ത്തി​യ​ത് അ​തീ​വ ദു​ർ​ഘ​ട​മാ​യ ഈ ​വ​ഴി​പി​ന്നി​ട്ടാ​ണ്. ഗു​ഹ​യു​ടെ അ​ഞ്ചു കി​ലോ​മീ​റ്റ​റോ​ളം ഉ​ള്ളി​ലാ​ണു കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി​യ​ത്.

Related posts