ഒരു കുടുംബത്തിലെ 11പേർ മരിച്ച സംഭവം! കണ്ണുകൾ ദാനം ചെയ്തു; ദുരൂഹത വിട്ടൊഴുന്നില്ല

ന്യൂ​ഡ​ൽ​ഹി: ഒ​രു കു​ടും​ബ​ത്തി​ലെ പ​തി​നൊ​ന്നു പേ​രെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത തുടരുന്നു.

വീ​ട്ടി​ലെ ഭി​ത്തി​യി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന പ​തി​നൊ​ന്നു പൈ​പ്പു​കളും ദുരൂഹതയുണർത്തുന്നു. വീ​ട്ടി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ കി​ട​ന്ന​തി​നു സ​മാ​ന​മാ​യി​ട്ടാ​ണു പൈ​പ്പു​ക​ളും സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. വീ​ടി​നു​ള്ളി​ൽ ക​ണ്ടെ​ത്തി​യ ഡ​യ​റി​യി​ൽ താ​ന്ത്രി​ക് സ്വ​ഭാ​വ​മു​ള്ള എ​ഴു​ത്തു​ക​ൾ ക​ണ്ടെ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് പൈ​പ്പു​ക​ൾ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.​

അ​തി​നി​ടെ, പ​തി​നൊ​ന്നു പേ​രി​ൽ ആ​റു​പേ​രു​ടെ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടു പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ഇ​വ​ർ തൂ​ങ്ങി​മ​രി​ച്ച​താ​ണെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. മ​ര​ണ​ത്തി​നു​മു​ന്പ് ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ഏ​റ്റു​മു​ട്ട​ലു​ക​ൾ ഉ​ണ്ടാ​യ​താ​യി ക​ണ്ടെ​ത്തി​യി​ട്ടി​ല്ല.

അ​തേ​സ​മ​യം, മ​രി​ച്ച പ​തി​നൊ​ന്നു പേ​രു​ടെ​യും ക​ണ്ണു​ക​ൾ ദാ​നം ചെ​യ്തു. ഇ​തി​ലൂ​ടെ 22 പേ​ർ​ക്ക് കാ​ഴ്ച ല​ഭി​ക്കും. മ​റ്റു​ള്ള​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​നു​ള്ള ഇ​വ​രു​ടെ താ​ൽ​പ​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ക​ണ്ണു​ക​ൾ ദാ​നം ചെ​യ്ത​തെ​ന്ന് കു​ടും​ബ​സു​ഹൃ​ത്ത് ന​വ്നീ​ത് ബ​ത്ര പ​റ​ഞ്ഞു.​

ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് ബു​രാ​രി​യി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ 11 പേ​രെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കു​ടും​ബ​ത്തി​ലെ ഏ​റ്റ​വും മു​തി​ർ​ന്ന അം​ഗ​മാ​യ നാ​രാ​യ​ണ്‍ ദേ​വി(77)​യെ​യാ​ണു ക​ഴു​ത്തു ഞെ​രി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​രു​ടെ മ​ക​ൾ പ്ര​തി​ഭ (57), ആ​ണ്‍​മ​ക്ക​ളാ​യ ഭ​വ്നേ​ഷ് (50), ല​ളി​ത് ഭാ​ട്ടി​യ (45), ഭ​വ്നേ​ഷി​ന്‍റെ ഭാ​ര്യ സ​വി​ത(48), ഇ​വ​രു​ടെ മൂ​ന്നു മ​ക്ക​ളാ​യ മീ​നു(23), നി​ധി(25), ധ്രു​വ് (15), ല​ളി​തി​ന്‍റെ ഭാ​ര്യ ടി​ന (42), മ​ക​ൾ (ശി​വം), പ്ര​തി​ഭ​യു​ടെ മ​ക​ൾ പ്രി​യ​ങ്ക(33) എ​ന്നി​വ​രാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. പ​ത്തു പേ​രു​ടെ​യും മൃ​ത​ദേ​ഹം വീ​ടി​ന്‍റെ ര​ണ്ടാം നി​ല​യി​ൽ ഇ​രു​ന്പു​ഗ്രി​ല്ലി​ൽ കെ​ട്ടി​ത്തൂ​ക്കി​യ നി​ല​യി​ലാ​യി​രു​ന്നു. മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ​യെ​ല്ലാം ക​ണ്ണു കെ​ട്ടി​യി​രു​ന്നു. വാ​യി​ൽ ടേ​പ്പു വ​ച്ച് ഒ​ട്ടി​ച്ചി​രു​ന്നു.​

എ​ന്നാ​ൽ ദു​ർ​മ​ന്ത്ര​വാ​ദ​ത്തി​ന്‍റെ ഇ​ര​ക​ളാ​യി ഇ​വ​ർ ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​ണെ​ന്ന വാ​ദം ബ​ന്ധു​ക്ക​ൾ നി​ഷേ​ധി​ച്ചു. കു​ടും​ബ​ത്തെ ആ​രോ കൊ​ല​പ്പെ​ടു​ത്തി​യ​താണെന്നാണ് ബന്ധുക്കളുടെ നിലപാട്. എ​ല്ലാ റി​പ്പോ​ർ​ട്ടു​ക​ളും ദു​ർ​മ​ന്ത്ര​വാ​ദ​ത്തി​ലേ​ക്കാ​ണു വി​ര​ൽ ചൂ​ണ്ടു​ന്ന​ത്.

എ​ന്നാ​ൽ ഇ​തു ക​ള​വാ​ണ്. കു​ടും​ബ​ത്തി​ൽ എ​ല്ലാ​വ​രും സ​ന്തോ​ഷ​ത്തോ​ടെ​യും സ​മാ​ധാ​ന​ത്തോ​ടെ​യു​മാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്. ഒ​രു മന്ത്രവാദത്തിലും ബാബമാരിലും അവർ വി​ശ്വ​സി​ച്ചി​രു​ന്നി​ല്ലെ​ന്നും നാ​രാ​യ​ണ്‍ ദേ​വി​യു​ടെ മ​ക​ൾ സു​ജാ​ത പ​റ​ഞ്ഞു.

Related posts