ഹേമാമാലിനിയുടെ ആഭരണം മോഷ്ടിച്ചതും ഇവര്‍ തന്നെ! ചാലക്കുടി ജ്വല്ലറിയില്‍ നിന്നും കവര്‍ച്ച ചെയ്ത 100 പവന്‍ കണ്ടെടുത്തു; കവര്‍ച്ച നടത്തിയത് രണ്ടു ദിവസങ്ങളിലായി

ചാ​ല​ക്കു​ടി: ചാ​ല​ക്കു​ടി നോ​ർ​ത്ത് ജം​ഗ്ഷ​നി​ലെ ഇ​ട​ശേ​രി ജ്വ​ല്ല​റി​യി​ൽ​നി​ന്നു കൊ​ള്ള​യ​ടി​ച്ച ആ​ഭ​ര​ണ​ങ്ങ​ളി​ലെ 100 പ​വ​ൻ സ്വ​ർ​ണം ബി​ഹാ​റി​ലെ ജ്വ​ല്ല​റി​യി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്തു. ക​ത്തി​ഹാ​ർ ജി​ല്ല​യി​ലു​ള്ള ശി​വാ​മ​ന്ദി​ർ ചൗ​ക്കി​ലെ ജ്വ​ല്ല​റി​യി​ൽ വി​ൽ​ക്കാ​ൻ ഏ​ല്പി​ച്ചി​രു​ന്ന​താ​ണ് ഈ ​സ്വ​ർ​ണം.

ഒ​പ്പം ര​ണ്ടു ല​ക്ഷം രൂ​പ​യും കി​ല്ല​ർ അ​മീ​റി​ന്‍റെ പി​യാ​ർ പു​രി​ലു​ള്ള വീ​ട്ടി​ൽനി​ന്ന് ഒ​രു മാ​ല​യും ചാ​ല​ക്കു​ടി ഡി​വൈ​എ​സ്പി സി.​എ​സ്.​ഷാ​ഹു​ൽ ഹ​മീ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. കൊ​ള്ള​സം​ഘ​മാ​യ ഉ​ദു​വ ഹോ​ളി​ഡേ റോ​ബേ​ഴ്സു​മാ​യി ജാ​ർ​ഖ​ണ്ഡ്, ബീ​ഹാ​ർ, ബം​ഗാ​ൾ സം​സ്ഥാ​ന​ങ്ങ​ളി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ ക​ണ്ടെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ജ​നു​വ​രി 27ന് ​രാ​ത്രി​യി​ലാ​ണ് ചാ​ല​ക്കു​ടി ടൗ​ണി​ലെ ഇ.​ടി.​ദേ​വ​സി ആ​ൻ​ഡ് സ​ണ്‍​സ് ഇ​ട​ശേ​രി ജ്വ​ല്ല​റി​യി​ൽ മോ​ഷ​ണം ന​ട​ന്ന​ത്. 13 കി​ലോ സ്വ​ർ​ണ​വും അ​ഞ്ചു ല​ക്ഷം രൂ​പ​യും ഇ​വ​ർ കൊ​ള്ള​യ​ടി​ച്ചി​രു​ന്നു. ജാ​ർ​ഖ​ണ്ഡി​ലെ സാ​ഹി​ബ് ഗ​ഞ്ച് ജി​ല്ല​യി​ലെ പി​യാ​ർ​പൂ​ർ നി​വാ​സി​ക​ളാ​യ ഉ​ദു​വ ഹോ​ളി​ഡേ റോ​ബേ​ഴ്സ് കൊ​ള്ള സം​ഘ​മാ​ണ് ഈ ​ക​വ​ർ​ച്ച​ക്ക് പി​ന്നി​ലെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​വു​ക​യാ​യി​രു​ന്നു.

അ​റ​സ്റ്റി​ലാ​യ ക​വ​ർ​ച്ചാ​സം​ഘ​ത്ത​ല​വ​ൻ അ​ശോ​ക് ബാ​രി​ക്കു​മാ​യി ജാ​ർ​ഖ​ണ്ഡി​ലേ​ക്ക് തി​രി​ച്ച അ​ന്വേ​ഷ​ണ സം​ഘം പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ ശി​വ് മ​ന്ദി​ർ ചൗ​ക്കി​ലെ ജ്വ​ല്ല​റി​യി​ൽ​നി​ന്ന് 800 ഗ്രാം ​സ്വ​ർ​ണ​വും, വി​റ്റു​കി​ട്ടി​യ ര​ണ്ടു​ല​ക്ഷം രൂ​പ​യും ക​ണ്ടെ​ടു​ത്തു.

ബീ​ഹാ​റി​ലെ സാ​ഹി​ബ് ഗ​ഞ്ചി​ൽ നി​ന്നും ഗം​ഗാ​ന​ദി വ​ഴി​മാ​റി​യൊ​ഴു​കു​ന്ന പാ​ട​ങ്ങ​ളി​ലൂ​ടെ 18 കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ചാ​ണ് ശി​വ്മ​ന്ദി​ർ ചൗ​ക്കി​ലെ​ത്തി​യ​ത്. ജാ​ർ​ഖ​ണ്ഡി​ലെ ഗ​രം​ഘ​ട്ട് എ​ന്ന ഗ്രാ​മ​ത്തി​ൽ നി​ന്നും 15 കി​ലോ​മീ​റ്റ​റോ​ളം ച​ങ്ങാ​ട​ത്തി​ൽ സ​ഞ്ച​രി​ച്ചാ​ണ് ബി​ഹാ​റി​ലെ മ​ണി​ഹാ​രി എ​ന്ന ഗ്രാ​മ​ത്തി​ലെ​ത്തി​യ​ത്. മ​ണി​ഹാ​രി​യി​ൽ​നി​ന്നും റോ​ഡു​മാ​ർ​ഗം ക​ത്തി​ഹാ​റി​ലെ​ത്തി. സാ​ധാ​ര​ണ ഉ​ത്ത​രേ​ന്ത്യ​ൻ കൊ​ള്ള സം​ഘ​ങ്ങ​ൾ ക​വ​ർ​ച്ച ന​ട​ത്തു​ന്ന സ്വ​ർ​ണം ബം​ഗ്ലാ​ദേ​ശ്, നേ​പ്പാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ക​ട​ത്തു​ക​യും പോ​ലീ​സി​ന് സ്വ​ർ​ണം ക​ണ്ടെ​ത്തു​വാ​ൻ സാ​ധി​ക്കാ​തെ വ​രി​ക​യു​മാ​ണ് പ​തി​വ്.

ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം കേ​സി​ന്‍റെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ ചാ​ല​ക്കു​ടി ഡി​വൈ​എ​സ്പി സി.​എ​സ്.​ഷാ​ഹു​ൽ ഹ​മീ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചാ​ല​ക്കു​ടി എ​സ്ഐ ജ​യേ​ഷ് ബാ​ല​ൻ, ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് എ​എ​സ്ഐ കെ.​എ.​മു​ഹ​മ്മ​ദ് അ​ഷ​റ​ഫ്, ക്രൈം ​സ്ക്വാ​ഡം​ഗ​ങ്ങ​ളാ​യ എ​സ്ഐ വി.​എ​സ്.​വ​ൽ​സ​കു​മാ​ർ, സ​തീ​ശ​ൻ മ​ട​പ്പാ​ട്ടി​ൽ, സി.​എ.​ജോ​ബ്, റോ​യ് പൗ​ലോ​സ്, പി.​എം.​മൂ​സ, അ​ജി​ത് കു​മാ​ർ, വി.​യു.​സി​ൽ​ജോ, ഷി​ജോ തോ​മ​സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ബീ​ഹാ​ർ, ജാ​ർ​ഖ​ണ്ഡ്, പ​ശ്ചി​മ ബം​ഗാ​ൾ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി ക​ള​വു മു​ത​ലു​ക​ൾ ക​ണ്ടെ​ടു​ത്ത​ത്.

സ്പെ​ഷ​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ടീ​മി​ൽ ജി​ല്ലാ ക്രൈം ​ബ്രാ​ഞ്ച് എ​സ്ഐ എം.​പി. മു​ഹ​മ്മ​ദ് റാ​ഫി, അ​തി​ര​പ്പി​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​എ​സ്ഐ​മാ​രാ​യ കെ.​ജെ.​ജോ​ണ്‍​സ​ൻ, ടി.​സി.​ജോ​ഷി, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​രാ​കേ​ഷ്, സി.​ആ​ർ.​പ്ര​ദീ​പ്, പി.​പി.​ജ​യ​കൃ​ഷ്ണ​ൻ, പി.​സു​ദേ​വ്, ടി.​ജി.​മ​നോ​ജ്, വി​നോ​ദ് ശ​ങ്ക​ർ, വി.​എ​സ്. ശ്രീ​കു​മാ​ർ, എ.​യു.​റെ​ജി, രാ​ജേ​ഷ് ച​ന്ദ്ര​ൻ, സ​ഹ​ദേ​വ​ൻ, സൈ​ബ​ർ സെ​ൽ ടീ​മം​ഗ​ങ്ങ​ളാ​യ ചെ​ന്നൈ സി​ബി​സി​ഐ​ഡി എ​സ്ഐ ശാ​സ്ത, എ​എ​സ്ഐ മ​നോ​ജ്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​ജെ.​ബി​നു, ജി​തി​ൻ ജോ​യ് എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.

മു​ന്പ് പോ​ലീ​സ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​പ്പോ​ള്‌ ചാ​ല​ക്കു​ടി​യി​ൽ ക​വ​ർ​ച്ച​ക്കാ​യി ഉ​പ​യോ​ഗി​ച്ച പി​സ്റ്റ​ളും ഏ​ഴു ല​ക്ഷം രൂ​പ​യും ര​ണ്ടു മാ​ല​ക​ളും ക​ണ്ടെ​ടു​ത്തി​രു​ന്നു. ഉ​ദു​വ ഹോ​ളി​ഡേ റോ​ബേ​ഴ്സ് കൊ​ള്ള​സം​ഘാം​ഗ​ങ്ങ​ൾ ഡ​ൽ​ഹി, മും​ബൈ, കാ​ണ്‍​പൂ​ർ, ത​മി​ഴ്നാ​ട്ടി​ലെ തി​രു​നെ​ൽ​വേ​ലി എ​ന്നി​വി​ട​ങ്ങ​ളി​ലെ ജ്വ​ല്ല​റി​ക​ളും കൊ​ള്ള​യ​ടി​ച്ചി​ട്ടു​ണ്ട്. ഈ ​സം​ഘം​ത​ന്നെ​യാ​ണ് സി​നി​മാ​താ​രം ഹേ​മ​മാ​ലി​നി​യു​ടെ ആ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന​ത്.

Related posts