ചികിത്സ തേടാതെ ആദിവാസി യുവാവ് മരിച്ചു; കോ​​​ഴി​​​ക്കോ​​​ട്ട് ഫി​​​സി​​​ക്ക​​​ൽ എഡ്യൂക്കേ​​​ഷ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​യ​​​ മ​​​ണിയാണ് മരിച്ചത്; ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​തേ​​​ടാ​​​ൻ ബന്ധുക്കൾ വിസമ്മതിച്ചതായി ആരോഗ്യ പ്രവർത്തകർ

അ​​​ഗ​​​ളി: അ​​​ട്ട​​​പ്പാ​​​ടി​​​യി​​​ൽ കൃ​​ത്യ​​സ​​മ​​യ​​ത്ത് ചി​​​കി​​​ത്സ​ തേ​​ടാ​​​തെ പ​​​നി​​​യും ഛർ​​​ദ്ദി​​​യും ബാ​​​ധി​​​ച്ച ആ​​​ദി​​​വാ​​​സി യു​​​വാ​​​വ് മ​​​രി​​​ച്ചു. പു​​​തൂ​​​ർ ത​​​ച്ചം​​​പ​​​ടി ഊ​​​രി​​​ലെ മ​​​ഷ​​​ണ​​​ന്‍റെ മ​​​ക​​​ൻ മ​​​ണി (21) തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​ത്രി​​​യാ​​​ണു മ​​​രി​​ച്ച​​ത്. രോ​​ഗം ഗു​​രു​​ത​​ര​​മാ​​യ​​പ്പോ​​ൾ ചി​​കി​​ത്സ​​യ്ക്കാ​​യി അ​​ശു​​പ​​ത്രി​​യി​​ലെ​​ത്താ​​തി​​രു​​ന്ന​​താ​​ണ് മ​​രി​​ക്കാ​​ൻ കാ​​ര​​ണം.

കോ​​​ഴി​​​ക്കോ​​​ട്ട് ഫി​​​സി​​​ക്ക​​​ൽ എഡ്യൂക്കേ​​​ഷ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​യി​​​രു​​​ന്നു മ​​​ണി. അ​​​വി​​​ടെ​​​വ​​​ച്ചാ​​​ണു അ​​സു​​ഖം ബാ​​​ധി​​​ച്ച​​​ത്. കോ​​​ഴി​​​ക്കോ​​​ട് ചി​​​കി​​​ത്സ തേ​​​ടി​​​യെ​​​ങ്കി​​​ലും ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം അ​​​ട്ട​​​പ്പാ​​​ടി​​​യി​​​ലെ വീ​​​ട്ടി​​​ലേ​​​ക്കു പോ​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു.

അ​​​സു​​​ഖം​​​ മാ​​​റാ​​​ൻ മ​​​ന്ത്ര​​​വാ​​​ദ​​​മു​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള ക​​​ർ​​​മ​​​ങ്ങ​​​ൾ​​​ക്കും യുവാവ് വി​​​ധേ​​​യ​​​നാ​​​യ​​​താ​​​യി പ​​​റ​​​യു​​​ന്നു. മണിയുടെ അ​​സു​​ഖ​​ത്തെ​​ക്കു​​റി​​ച്ച് അ​​റി​​​ഞ്ഞ ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ വീ​​​ട്ടി​​​ലെ​​​ത്തി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​തേ​​​ടാ​​​ൻ അ​​ഭ്യ​​ർ​​ഥി​​ച്ചെ​​​ങ്കി​​​ലും ബ​​​ന്ധു​​​ക്ക​​​ൾ വി​​സ​​മ്മ​​തി​​ച്ച​​താ​​യും അ​​വ​​രെ തി​​രി​​ച്ച് അ​​യ​​ച്ച​​താ​​യും പ​​റ​​യു​​ന്നു.

പി​​​ന്നീ​​​ട് എ​​​സ് സി ​​​പ്ര​​​മോ​​​ട്ട​​​ർ​​​മാ​​​ർ യു​​​വാ​​​വി​​​ന്‍റെ വീ​​​ട്ടി​​​ലെ​​ത്തി നി​​​ർ​​​ബ​​​ന്ധ​​​മാ​​​യി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​തേ​​​ടാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​ത്രി ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു​​​ള്ള യാ​​​ത്രാ​​​മ​​​ധ്യേ അ​​​സു​​​ഖം​​​ മൂ​​​ർ​​​ച്ഛി​​​ച്ച യു​​​വാ​​​വ് മ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​വെ​​​ന്ന് ഡോ​​​ക്ട​​​ർ​​​മാ​​​ർ അ​​​റി​​​യി​​​ച്ചു.

Related posts