സംഭവം ചങ്ങനാശേരിയില്‍! കടത്തിണ്ണയില്‍ കിടന്നുറങ്ങിയ 65കാരനെ തലയ്ക്കടിച്ചു കൊന്നു; കൊലക്കേസ് പ്രതികള്‍ അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍

ച​ങ്ങ​നാ​ശേ​രി: ക​ട​ത്തിണ്ണ​യി​ൽ കി​ട​ന്നു​റ​ങ്ങി​യ വ​യോ​ധി​ക​നെ ത​ല​യ്ക്ക​ടി​യേ​റ്റു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പ​മു​ള്ള ക​ട​ത്തിണ്ണ​യി​ൽ കി​ട​ന്നു​റ​ങ്ങി​യ ഗോ​പി(65)യെ​യാ​ണു ത​ല​ക്ക​ടി​യേ​റ്റ് ര​ക്തം വാ​ർ​ന്നൊ​ഴു​കി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്നു രാ​വി​ലെ നാ​ട്ടു​കാ​രാ​ണു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്നു ച​ങ്ങ​നാ​ശേ​രി പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ മൃ​ത​ദേ​ഹ​ത്തി​ന് അ​രി​കി​ൽ നി​ന്നു ഇ​ഷ്്ടി​ക​യും ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് സം​ഭ​വ സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

കൊലക്കേസ് പ്രതികൾ അടക്കം മൂന്നു പേരെ പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ച​ങ്ങ​നാ​ശേ​രി ന​ഗ​ര​ത്തി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി ജോ​ലി​ക​ൾ ചെ​യ്തു ന​ട​ന്നി​രു​ന്ന​യാ​ളാ​ണു ഗോ​പി. ഫിം​ഗ​ർ​പ്രി​ന്‍റ് വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ശേ​ഷം ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

Related posts