നേരില്‍ കണ്ടിട്ടില്ലാത്ത 77കാരനുമായി പ്രണയത്തിലായി 20കാരി ! ആദ്യമായി കാണുമ്പോള്‍ വിവാഹം;അപൂര്‍വ പ്രണയത്തിന്റെ കഥ ഇങ്ങനെ…

പ്രണയത്തിന് പ്രായം ഒരു പ്രശ്‌നമല്ലെന്ന് പറയാറുണ്ട്. ഇതിന് ദൃഷ്ടാന്തമാണ് ഇപ്പോള്‍ പുറത്തു വരുന്ന ഒരു വാര്‍ത്ത.

ഇതുവരെ നേരില്‍ കണ്ടിട്ടുപോലുമില്ലാത്ത 77കാരനുമായി പ്രണയത്തിലായ 20കാരി ജോ ആണ് കഥാനായിക.

മ്യാന്‍മര്‍ സ്വദേശിയും ബര്‍മീസ് വിദ്യാര്‍ത്ഥിനിയുമായ ജോ ഇംഗ്ലണ്ട് സ്വദേശിയും സംഗീത നിര്‍മ്മാതാവ് ഡേവിഡ് എന്ന 77കാരനെയാണ് പ്രണയിക്കുന്നത്.

ഒരു ഡേറ്റിംഗ് സൈറ്റിലാണ് ഇരുവരും കണ്ടുമുട്ടിയത്. നേരില്‍ കാണുന്ന ദിവസം വിവാഹം ചെയ്യാനായി ഒരുങ്ങിയിരിക്കുകയാണ്.

ഇരുവരും തമ്മില്‍ പ്രണയത്തിലായിട്ട് 18 മാസമായി. മ്യാന്‍മറില്‍ യാത്രാ നിയന്ത്രണമുള്ള യുദ്ധമേഖലയായതിനാല്‍ അവര്‍ക്ക് ഇതുവരെ നേരിട്ട് കാണാന്‍ കഴിഞ്ഞിട്ടില്ല.

ജോയ്ക്ക് വിസയും പാസ്പോര്‍ട്ടും ലഭിച്ചുകഴിഞ്ഞാല്‍ തമ്മില്‍ കണ്ടുമുട്ടാനും വിവാഹിതരാകാനുമാണ് ഇവരുടെ പ്ലാന്‍.

അപ്രതീക്ഷിതമായാണ് ജോയും ഡേവിഡും തമ്മില്‍ പരിചയപ്പെട്ടത്. ജോ ഓണ്‍ലൈനില്‍ തന്റെ പഠനത്തിനാവശ്യമായ സാമ്പത്തിക സഹായം നല്കാന്‍ കഴിയുന്ന ഒരാളെ തിരയുകയായിരുന്നു.

എന്നാല്‍ ഡേവിഡ് ഒരു നേരംപോക്കിന് സമയം കൊല്ലാന്‍ ഒരാളെ കിട്ടുമോ എന്ന് അന്വേഷിക്കുകയായിരുന്നു. അങ്ങനെ അവര്‍ തമ്മില്‍ പരിചയപ്പെട്ടു.

അതിനുശേഷം ഇരുവരും തുടര്‍ച്ചയായി സംസാരിച്ചുകൊണ്ടിരുന്നു. അങ്ങനെ ഇരുവരും തമ്മില്‍ പ്രണയത്തിലായി.

‘ഞാന്‍ എന്റെ മാതാപിതാക്കളോടൊപ്പമല്ല താമസിക്കുന്നത്. അതിനാല്‍ എന്റെ പഠനത്തിന് സാമ്പത്തികമായി സഹായിക്കാന്‍ സാധിക്കുന്ന ഒരാളെ ഞാന്‍ അതില്‍ തിരഞ്ഞു. അതിനാണ് ഞാന്‍ പ്രൊഫൈല്‍ ഉണ്ടാക്കിയത്. എന്നാല്‍ പക്ഷേ ഡേവിഡുമായി ഞാന്‍ അറിയാതെ പ്രണയത്തിലാവുകയായിരുന്നു’ ജോ പറഞ്ഞു.

ജോയുമായി 57 വയസ്സിന്റെ വ്യത്യാസമുണ്ടെന്നും ഇതേക്കുറിച്ച് തനിക്ക് നല്ല ബോധ്യമുണ്ടെന്നും, ഇതിന്റെ വരുംവരായ്കകളെ കുറിച്ച് ചിന്തിച്ച ശേഷമാണ് ഈ തീരുമാനമെന്നും ഡേവിഡ് കൂട്ടിച്ചേര്‍ത്തു.

യാത്രാസാഹചര്യത്തിലെ അനിശ്ചിതത്വം കാരണം അവരുടെ സമാഗമം നീണ്ടുപോവുകയാണ്. എന്നാല്‍, ജോയ്ക്ക് എത്രയും വേഗം യുകെ സന്ദര്‍ശിക്കാനും ജീവിതകാലം മുഴുവന്‍ തന്നോടൊപ്പം ചെലവഴിക്കാനും കഴിയുമെന്ന് ഡേവിഡ് പ്രതീക്ഷിക്കുന്നു.

Related posts

Leave a Comment