ക്ലോ​​പ്പ് @ 200; ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ 200 ജ​​യം നേ​​ടു​​ന്ന ആ​​റാ​​മ​​ത്തെ പ​​രി​​ശീ​​ല​​ക​​ൻ

ലി​​വ​​ർ​​പൂ​​ൾ: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ 200 ജ​​യം നേ​​ടു​​ന്ന ആ​​റാ​​മ​​ത് പ​​രി​​ശീ​​ല​​ക​​ൻ എ​​ന്ന നേ​​ട്ട​​ത്തി​​ൽ ലി​​വ​​ർ​​പൂ​​ൾ എ​​ഫ്സി മാ​​നേ​​ജ​​ർ യു​​ർ​​ഗ​​ൻ ക്ലോ​​പ്പ്. പ്രീ​​മി​​യ​​ർ ലീ​​ഗി​​ൽ ചെ​​ൽ​​സി​​ക്ക് എ​​തി​​രാ​​യ ഹോം ​​മ​​ത്സ​​ര​​ത്തി​​ൽ 4-1ന്‍റെ ആ​​ധി​​കാ​​രി​​ക ജ​​യം നേ​​ടി​​യ​​തോ​​ടെ​​യാ​​ണ് ക്ലോ​​പ്പ് ഈ ​​നേ​​ട്ട​​ത്തി​​ലെ​​ത്തി​​യ​​ത്.

ഡീ​​ഗോ ജോ​​ട്ട (23’), കോ​​നോ​​ർ ബ്രാ​​ഡ്‌​ലി (39’), ​ഡൊ​​മി​​നി​​ക് ബോ​​ബോ​​സ്ലൈ (65’), ലൂ​​യി​​സ് ഡി​​യ​​സ് (79’) എ​​ന്നി​​വ​​രാ​​ണ് ലി​​വ​​ർ​​പൂ​​ളി​​നാ​​യി ഗോ​​ൾ നേ​​ടി​​യ​​ത്. അ​​തേ​​സ​​മ​​യം, മ​​ത്സ​​ര​​ത്തി​​ൽ ലി​​വ​​ർ​​പൂ​​ൾ സ്ട്രൈ​​ക്ക​​ർ ഡാ​​ർ​​വി​​ൻ നൂ​​നെ​​സി​​ന്‍റെ പെ​​നാ​​ൽ​​റ്റി അ​​ട​​ക്കം നാ​​ല് ഷോ​​ട്ട് പോ​​സ്റ്റി​​ൽ ഇ​​ടി​​ച്ച് തെ​​റി​​ച്ചു.

പ്രീ​​മി​​യ​​ർ ലീ​​ഗ് ച​​രി​​ത്ര​​ത്തി​​ൽ ഒ​​രു മ​​ത്സ​​ര​​ത്തി​​ൽ ഒ​​രു ക​​ളി​​ക്കാ​​ര​​ന്‍റെ നാ​​ല് ഷോ​​ട്ട് പോ​​സ്റ്റി​​ൽ ഇ​​ടി​​ച്ച് തെ​​റി​​ക്കു​​ന്ന​​ത് ആ​​ദ്യ​​മാ​​യാ​​ണ്.മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി 3-1ന് ​​ബേ​​ണ്‍​ലി​​യെ കീ​​ഴ​​ട​​ക്കി. ജൂ​​ലി​​യ​​ൻ ആ​​ൽ​​വ​​ര​​സ് സി​​റ്റി​​ക്കാ​​യി ഇ​​ര​​ട്ട ഗോ​​ൾ നേ​​ടി. ടോ​​ട്ട​​ൻ​​ഹാം ഹോ​​ട്ട്സ്പു​​ർ 3-2ന് ​​ബ്രെ​​ന്‍റ്ഫോ​​ഡി​​നെ മ​​റി​​ക​​ട​​ന്നു.

22 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 51 പോ​​യി​​ന്‍റു​​മാ​​യി ലി​​വ​​ർ​​പൂ​​ളാ​​ണ് ലീ​​ഗി​​ന്‍റെ ത​​ല​​പ്പ​​ത്ത്. മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി (46), ആ​​ഴ്സ​​ണ​​ൽ (46), ടോ​​ട്ട​​ൻ​​ഹാം (43) ടീ​​മു​​ക​​ളാ​​ണ് തു​​ട​​ർ​​ന്നു​​ള്ള സ്ഥാ​​ന​​ങ്ങ​​ളി​​ൽ.

Related posts

Leave a Comment