ര​ണ്ടു ടി​ക്ക​റ്റി​നും ഒ​രേ ന​മ്പ​രും സീ​രീ​സും ! ഒരേ പോലെയുള്ള രണ്ടു ലോട്ടറികള്‍ ലഭിച്ചെന്ന് പരാതി

തൊ​ടു​പു​ഴ: ഇ​ന്നു ന​റു​ക്കെ​ടു​പ്പു ന​ട​ത്തു​ന്ന കേ​ര​ള സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി​യു​ടെ ഒ​രേ സീ​രീ​സി​ലും ന​മ്പ​രി​ലു​മു​ള്ള ര​ണ്ടു ടി​ക്ക​റ്റു​ക​ള്‍ ല​ഭി​ച്ച​താ​യി പ​രാ​തി.

ഇ​ന്നു ന​റു​ക്കെ​ടു​പ്പു ന​ട​ക്കു​ന്ന നി​ര്‍​മ​ല്‍ ഭാ​ഗ്യ​ക്കു​റി​യു​ടെ ഒ​രേ പോ​ലെ​യു​ള്ള ര​ണ്ടു ടി​ക്ക​റ്റു​ക​ളാ​ണ് ക​രി​ങ്കു​ന്ന​ത്തെ ലോ​ട്ട​റി ഏ​ജ​ന്‍​സി​യി​ല്‍ നി​ന്നും ല​ഭി​ച്ച​ത്.

എ​ന്‍​വൈ 210992 ന​മ്പ​രി​ലു​ള്ള ടി​ക്ക​റ്റാ​ണ് ഏ​ജ​ന്‍​സി​യി​ല്‍ നി​ന്നും വി​ല്‍​പ്പ​ന ന​ട​ത്തി​യ​ത്.

പ​തി​വാ​യി ഒ​ന്നി​ല്‍​കൂ​ടു​ത​ല്‍ ലോ​ട്ട​റി ടി​ക്ക​റ്റു​ക​ള്‍ വാ​ങ്ങു​ന്ന​യാ​ള്‍​ക്കാ​ണ് ഇ​തു ല​ഭി​ച്ച​ത്.

ര​ണ്ടു ടി​ക്ക​റ്റി​നും ഒ​രേ ന​മ്പ​രും സീ​രീ​സും ക​ണ്ട​തോ​ടെ ഇ​ദ്ദേ​ഹം ടി​ക്ക​റ്റു​ക​ള്‍ ലോ​ട്ട​റി ഏ​ജ​ന്‍​സി​യി​ല്‍ തി​രി​കെ ഏ​ല്‍​പ്പി​ച്ചു.

സാ​ധാ​ര​ണ വ്യ​ത്യ​സ്ത സീ​രീ​സു​ക​ളി​ലാ​ണ് ഒ​രേ ന​മ്പ​രു​ക​ള്‍ വ​രു​ന്ന​ത്. ഇ​വി​ടെ നി​ന്നു ല​ഭി​ച്ച ലോ​ട്ട​റി​യി​ല്‍ സി​രീ​സും ന​മ്പ​രും ഉ​ള്‍​പ്പെ​ടെ സ​മാ​ന​മാ​ണ്.

ലോ​ട്ട​റി​ക​ള്‍ ത​മ്മി​ല്‍ ഒ​രു വ്യ​ത്യാ​സ​വു​മി​ല്ല. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ജി​ല്ലാ ലോ​ട്ട​റി ഓ​ഫീ​സ​ര്‍ ലി​സി​യ​മ്മ ജോ​ര്‍​ജ് അ​റി​യി​ച്ചു.

ലോ​ട്ട​റി അ​ച്ച​ടി​യി​ല്‍ വ​ന്ന സാ​ങ്കേ​തി​ക പി​ഴ​വാ​കാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Related posts

Leave a Comment