സൂ​ര്യ​നാ​ൽ പൊ​ള്ളി​പ്പൊ​ളി​ഞ്ഞ് കേ​ര​ളം; സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ചൂ​ട് കൂ​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ച​ർ​​ച്ച ചെ​യ്യാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു. മ​ന്ത്രി​മാ​രും ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ക്കു​ന്ന യോ​ഗം ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നി​ന് ന​ട​ക്കും. സൂ​ര്യാ​ത​പ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ഹാ​യം ന​ൽ​കു​ന്ന​തി​ന് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ റ​വ​ന്യൂ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

Read More

പൊ​രി വെ​യി​ലാ​ണ്…കൂ​ടെ ന​ട​ക്കാ​ന്‍ ആ​ളെ​ കി​ട്ടാനില്ല; പ്രചാരണത്തിന് ഗ്രൂപ്പോട് ഗ്രൂപ്പ്

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: പൊ​രി​വെ​യി​ലാ​ണ്…​പ​ഴ​യ​തു​പോ​ലെ കൂ​ടെ ന​ട​ക്കാ​ന്‍ ആ​ളെ​കി​ട്ടി​ല്ല. കൂ​ടെവ​രു​ന്ന​വ​ര്‍​ക്ക് ത​ന്നെ വെ​യി​ലേ​ല്‍​ക്കു​മ്പോ​ള്‍ മു​ഖം ‘ക​റു​ക്കും’. ചൂ​ടി​ല്‍ വെ​ന്തു​രു​കു​മെ​ന്ന് ഏ​റ്റ​വും കൂ​ടു​ത​ല്‍ അ​റി​യാ​വു​ന്ന​ത് സ്ഥാ​നാ​ര്‍​ഥി​ക​ളേ​ക്കാ​ള്‍ അ​വ​ര്‍​ക്കൊ​പ്പം ന​ട​ക്കു​ന്ന​വ​ർക്കാ​ണ്. എ​ന്നാ​ൽ സ്ഥാ​നാ​ർ​ഥി​യു​ടെ ഗു​ണ​ക​ണ​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​ൻ ‘പി​ആ​ര്‍ വ​ര്‍​ക്ക്’ കൂ​ടി​യേ തീ​രൂ. അ​തി​നാ​യി ഗ്രൂ​പ്പ് ഉ​ണ്ടാ​ക്കി​യി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ള്‍ സ്ഥാ​നാ​ര്‍​ഥി​ക​ള്‍.രാ​ഷ്ട്രീ​യ നേ​താ​ക്ക​ൻ​മാ​രു​ടെ ഗ്രൂ​പ്പ​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് വാ​ട്ട്സ്ആ​പ്പ് ഗ്രൂ​പ്പു​ക​ളു​ടെ കാ​ര്യ​മാ​ണ് പ​റ​ഞ്ഞു വ​രു​ന്ന​ത്. പ​ര്യ​ട​ന​ങ്ങ​ളും ആ​ളു​ക​ളെ കാ​ണു​ന്ന​തും തു​ട​ങ്ങി ദൈ​നം​ദി​ന തെ​ര​ഞ്ഞെ​ടു​പ്പ് കാ​ര്യ​ങ്ങ​ളെ​ല്ലാം ത​ത്സ​മ​യം വാ​ട്ട്‌​സ് ആ​പ്പ് ഗ്രൂ​പ്പി​ലി​ടു​ക​യാ​ണ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍. സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​നം ക​ഴി​ഞ്ഞ​പ്പോ​ള്‍ ത​ന്നെ പ്ര​ധാ​ന ​മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രെ​യെ​ല്ലാം ചേ​ര്‍​ത്ത് ഗ്രൂ​പ്പു​ണ്ടാ​ക്കി അ​തി​ലേ​ക്ക് ത​ത്സമ​യം വാ​ര്‍​ത്ത​ക​ളും ചി​ത്ര​ങ്ങ​ളും ഇ​ടു​ക​യാ​ണ്. ഇ​ത​ിനാ​യി പ്ര​ത്യേ​ക​സം​ഘം ത​ന്നെ ‘ക്ലാ​രി​റ്റി’​യു​ള്ള മൊ​ബൈ​ല്‍ കാ​മ​റ​യു​മാ​യി സ​ദാ സ്ഥാ​നാ​ര്‍​ഥി​ക്കൊ​പ്പം ഉ​ണ്ടാ​കും. മു​ന്‍ കാ​ല​ങ്ങ​ളി​ല്‍ ഇ​താ​യി​രു​ന്നി​ല്ല​ സ്ഥി​തി. തെ​ര​ഞ്ഞെ​ടു​പ്പ് പ​ര്യ​ട​നം എ​വി​ടെ എ​ന്ന​തു​മാ​ത്ര​മാ​യി​രു​ന്നു അ​റി​യി​പ്പാ​യി ന​ല്‍​കി​യി​രു​ന്ന​ത്. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ​യും അ​വ​ര്‍ സ​മീ​പി​ക്കു​ന്ന​വ​രു​ടെ​യും സ്പ​ന്ദ​നം…

Read More

ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരേ ജാതീയമായ പ്രചരണങ്ങളുമായി ഒരുകൂട്ടര്‍, ദീപനിശാന്ത് തുറന്നുവിട്ട ജാതീയ അധിക്ഷേപം ഏറ്റുപിടിച്ച് സൈബര്‍ സംഘങ്ങള്‍, ദീപയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്താന്‍ ദളിത് കുട്ടായ്മകള്‍

ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യഹരിദാസിനെ ജാതീയമായി അപമാനിച്ച ദീപനിശാന്തിനെതിരേ പ്രതിഷേധം അണപൊട്ടുന്നു. രമ്യയ്‌ക്കെതിരായ ജാതീയമായ ആക്ഷേപങ്ങള്‍ ദീപയുടെ സോഷ്യല്‍മീഡിയയിലെ അനുയായികള്‍ കൂടി ഏറ്റെടുത്ത് സൈബര്‍ ലോകത്ത് വലിയ പ്രചാരണമാണ് നടത്തുന്നത്. ദീപയ്‌ക്കെതിരേ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്കിയിരുന്നു. ഇതിനുപിന്നാലെ ദീപയ്‌ക്കെതിരേ ദളിത് സംഘടനകള്‍ രംഗത്തുവന്നിരിക്കുകയാണ്. ദളിതരെ അപമാനിച്ച ദീപ മാപ്പുപറയണമെന്നാണ് സംഘടനകളുടെ ആവശ്യം. ദീപ മാപ്പുപറഞ്ഞില്ലെങ്കില്‍ വീട്ടിലേക്ക് മാര്‍ച്ചു ചെയ്യുമെന്നുമെന്നും ഭാരവാഹികള്‍ പറയുന്നു. രമ്യ ഹരിദാസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാട്ടു പാടുന്നതാണ് അധ്യാപിക ദീപ നിശാന്തിനെ പ്രകോപിപ്പിച്ചത്. സ്ഥാനാര്‍ഥിയുടെ ജീവിത സാഹചര്യം പറഞ്ഞും പാട്ടുപാടിയും വോട്ടു പിടിക്കുന്നത് ജനങ്ങള്‍ തിരിച്ചറിയണമെന്നായിരുന്നു ദീപയുടെ പോസ്റ്റ്. പി.കെ.ബിജുവിന്റെ വികസനം നേരില്‍ക്കണ്ട് ബോധ്യപ്പെട്ടതായി ദീപ വ്യക്തമാക്കിയിരുന്നു. പിന്നാക്ക വിഭാഗത്തില്‍പ്പെട്ട രമ്യ ഹരിദാസിനെ തേജോവധം ചെയ്യുന്ന പ്രസ്താവന പെരുമാറ്റ ചട്ട ലംഘമാണെന്ന് ചൂണ്ടിക്കാട്ടി അനില്‍ അക്കര എംഎല്‍എയാണ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി…

Read More

ചുവരെഴുത്തിലെ പെൺമുഖം;  രാ​ഷ്ട്രീ​യ വ്യ​ത്യാ​സ​ങ്ങ​ളില്ലാതെ  ഉഷാകുമാരി ചുവർ എഴുതാൻ തുടങ്ങിയിട്ട് 25 വർഷം

പൊ​ൻ​കു​ന്നം: ചു​വ​രെ​ഴു​ത്തി​ൽ ഇ​താ ഒ​രു പെ​ണ്‍​മുഖം. ആ​ണു​ങ്ങ​ളു​ടെ കു​ത്ത​ക​യ​ല്ല ചു​വ​രെ​ഴു​ത്തെ​ന്നു തെ​ളി​യി​ക്കു​ക​യാ​ണ് ഇ​ള​ങ്ങു​ളം തേ​ക്ക​നാ​ൽ ടി.​പി. ഉ​ഷാ​കു​മാ​രി എ​ന്ന ക​ലാ​കാ​രി. ക​ഴി​ഞ്ഞ 25 വ​ർ​ഷ​മാ​യി ചു​വ​രെ​ഴു​ത്തു​ക​ൾ ന​ട​ത്തു​ന്ന ഉ​ഷാ​കു​മാ​രി രാ​ഷ്ട്രീ​യ വ്യ​ത്യാ​സ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ​യാ​ണ് ഈ ​പ​ണി​യി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ ഇ​ള​ങ്ങു​ള​ത്ത് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ ചു​വ​രെ​ഴു​തു​ന്ന ക​രാ​റി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ് ഉ​ഷ. ഇ​രു​പ​ത്ത​ഞ്ചു​വ​ർ​ഷം മു​ന്പാ​ണ് ഉ​ഷാ​കു​മാ​രി തെ​ര​ഞ്ഞെ​ടു​പ്പ് ചു​വ​രെ​ഴു​ത്ത്, ബാ​ന​റെ​ഴു​ത്ത് തു​ട​ങ്ങി​യ ജോ​ലി​ക​ൾ വ​രു​മാ​ന​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. പ​ഠ​ന​കാ​ല​ത്തു​ത​ന്നെ ചി​ത്ര​ക​ല​യി​ൽ താ​ത്പ​ര്യ​മു​ണ്ടാ​യി​രു​ന്ന ഉ​ഷാ​കു​മാ​രി പാ​ലാ കൈ​ര​ളി ഫൈ​ൻ​ ആ​ർ​ട്സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ നി​ന്ന് ചി​ത്ര​ക​ല​യി​ൽ ര​ണ്ടു​വ​ർ​ഷ​ത്തെ ഡി​പ്ലോ​മ വി​ജ​യി​ച്ച​ിട്ടുണ്ട്. ബാ​ന​ർ, ബോ​ർ​ഡു​ക​ൾ, ചു​വ​രെ​ഴു​ത്ത് എ​ന്നി​വ​യി​ൽ സ​ജീ​വ​മാ​യി​രു​ന്ന ഇ​വ​ർ ഫ്ള​ക്സു​ക​ളു​ടെ പ്ര​ചാ​ര​ത്തോ​ടെ രം​ഗം മാ​റി. ഈ​രാ​റ്റു​പേ​ട്ട​യി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ ന​ന്പ​ർ പ്ലേ​റ്റ്, വാ​ഹ​ന​ങ്ങ​ളി​ലെ മ​റ്റ് ഡി​സൈ​ൻ എ​ഴു​ത്തു​ക​ൾ എ​ന്നീ ജോ​ലി​ക​ൾ ചെ​യ്തു​വ​രി​ക​യാ​ണി​പ്പോ​ൾ. ഈ​രാ​റ്റു​പേ​ട്ട​യി​ലാ​ണി​പ്പോ​ൾ താ​മ​സി​ക്കു​ന്ന​ത്. ഭ​ർ​ത്താ​വ് ഇ​ടു​ക്കി ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി പി.​ആ​ർ.​ഹ​രി​ദാ​സ് ഈ​രാ​റ്റു​പേ​ട്ട​യി​ൽ ത​ന്നെ വ​ർ​ക് ഷോ​പ്പ്…

Read More

അയാള്‍ എന്റെ കൂര്‍ത്ത വലിച്ചുകീറി, അതുകണ്ട് നിന്ന 70 പേരും ഒന്നും മിണ്ടിയില്ല, ഞാന്‍ കരഞ്ഞുകൊണ്ട് ഇറങ്ങിയോടി, മലയാളത്തില്‍ നിന്ന് തമിഴിലെത്തിയ നടി പീഡന രംഗം ചിത്രീകരിക്കുമ്പോള്‍ നേരിടേണ്ടി വന്ന ദുരനുഭവം തുറന്നുപറയുന്നു

സിനിമ ഒരു മായികലോകമാണ്. സത്യസന്ധമായി പെരുമാറുന്നവരുടെ എണ്ണം കുറവുള്ള ലോകം. അടുത്തകാലത്തായി സിനിമയില്‍ നിന്ന് വളരെയധികം മോശം വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഒരു നടിക്കുനേരെ അതിക്രമം നടത്തിയതിന് പ്രമുഖ നടന്‍ തന്നെ അറസ്റ്റിലായത് അടുത്തിടെയാണ്. ഇപ്പോഴിതാ മലയാളത്തില്‍ നിന്ന് തമിഴിലെത്തിയ ഒരു നടി തനിക്കു പീഡനരംഗത്തില്‍ നേരിടേണ്ടിവന്ന അതിക്രമത്തെപ്പറ്റി മനസുതുറക്കുന്നു. ഒരു ദിവസം ഒരു സീനിനെക്കുറിച്ച് സംസാരിക്കാന്‍ സംവിധായകന്‍ എന്നെ സെറ്റിലേക്ക് വിളിച്ചുവരുത്തി. അദ്ദേഹം എന്റെ കണ്ണിലേക്ക് നോക്കുന്നില്ലെന്നും ധൃതി കൂട്ടുന്നതും ഞാന്‍ ശ്രദ്ധിച്ചു. ‘നാളെ ഒരു പ്രധാനരംഗം ഷൂട്ട് ചെയ്യാനുണ്ട്. വില്ലനില്‍ നിന്ന് നിങ്ങളുടെ പെണ്‍കുട്ടിയെ രക്ഷിക്കണം. അവള്‍ രക്ഷപെടും. പക്ഷേ നിങ്ങള്‍ പിടിക്കപ്പെടും. വില്ലന്മാര്‍ നിങ്ങളോട് മോശമായ ചിലത് ചെയ്യും’അദ്ദേഹം പറഞ്ഞു. എന്ത് മോശം കാര്യങ്ങളെന്ന് ഞാന്‍ ചോദിച്ചു. ‘അവര്‍ നിന്നെ നശിപ്പിക്കും’ എന്ന് പറഞ്ഞു. ബലാത്സംഗം എന്ന വാക്ക് ഉപയോഗിക്കാതെയാണ് അദ്ദേഹം സംസാരിച്ചത്. രംഗം…

Read More

ഇക്കാര്യത്തിൽ രാഷ്ട്രീയമില്ലാതെ എല്ലാ പാർട്ടിക്കാരും ഒരുപോലെ പറയും ‘റെജിയുടെ അനൗൺസ്മെന്‍റ് സൂപ്പറാ’…

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​വേ​ദി​ക​ളി​ൽ ത​ന്‍റേ​താ​യ ശൈ​ലി​കൊ​ണ്ട് ശ്ര​ദ്ധ​നേ​ടു​ക​യാ​ണ് റെ​ജി എ​ന്ന ക​ലാ​കാ​ര​ൻ. എ​ല്ലാ മു​ന്ന​ണി​ക​ൾ​ക്കും വേ​ണ്ടി അ​നൗ​ൺ​സ്മെ​ന്‍റ്സ് ന​ട​ത്തു​ന്ന ഇ​ദ്ദേ​ഹം വി​വി​ധ നേ​താ​ക്ക​ൻ​മാ​രു​ടെ ശ​ബ്ദം അ​നു​ക​രി​ച്ചാ​ണ് സ്ഥാ​നാ​ർ​ഥി​ക്കാ​യി വോ​ട്ട് അ​ഭ്യ​ർ​ഥി​ക്കു​ന്ന​ത്. കോ​ട്ട​യം ജി​ല്ല​യി​ലെ മു​ക്കൂ​ട്ടു​ത​റ പ്ര​പ്പോ​സ് സ്വ​ദേ​ശി​യാ​ണ് ചോ​റ്റി റെ​ജി എ​ന്ന​റി​യ​പ്പെ​ടു​ന്ന വാ​ഴേ​പ്പ​റ​ന്പി​ൽ റെ​ജി. പ​ന്ത്ര​ണ്ടി​ൽ​പ​രം ടെ​ലി​വി​ഷ​ൻ സീ​രി​യ​ലു​ക​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട് റെജി. നാ​ട​ക​ങ്ങ​ളി​ലും പ്ര​ഫ​ഷ​ണ​ൽ ഗാ​ന​മേ​ള​ക​ളി​ലും മി​മി​ക്സ് പ​രേ​ഡ് ട്രൂ​പ്പു​ക​ളി​ലും ഒ​ക്കെ​യാ​യി തി​ള​ങ്ങി​യ റെ​ജി തെ​ര​ഞ്ഞെ​ടു​പ്പ് ആ​കു​ന്പോ​ൾ നാ​ട്ടി​ലെ പ്ര​ധാ​ന അ​നൗ​ണ്‍​സ​റാ​ണ്. 36 വർഷത്തെ അനുഭവ സന്പത്ത് ബ​ന്ധു​വും അ​യ​ൽ​വാ​സി​യു​മാ​യ സി​പി​എം നേ​താ​വ് വി.​പി. ബോ​സി​നു വേ​ണ്ടി 16-ാം വയസിൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് മൈ​ക്ക് അ​നൗ​ണ്‍​സ​ർ ആ​യ​താ​ണ് ചോ​റ്റി റെ​ജി. പി​ന്നെ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ഇദ്ദേഹം സ്ഥിരം സാനിധ്യമായി. വ്യത്യസ്തനാമൊരു അനൗൺസർ റെജി മൈ​ക്ക് കൈ​യി​ലെ​ടു​ത്താ​ൽ കാ​ഥി​ക​രാ​യ സാം​ബ​ശി​വ​നും കെ​ടാ​മം​ഗ​ലം സ​ദാ​ന​ന്ദ​നും രാ​ഷ്ട്രീ​യ നേ​താ​ക്ക​ളാ​യ കെ.​ആ​ർ. ഗൗ​രി​യ​മ്മ​യും ഇ.​കെ. ന​യ​നാ​രും…

Read More

തണ്ണിമത്തനില്‍ കുത്തിവയ്ക്കുന്നത് ഉഗ്രന്‍ വിഷം, ഉപയോഗിച്ചാല്‍ തടികേടാകും!! ഇങ്ങനെയൊരു വാട്‌സാപ്പ് സന്ദേശം കിട്ടിയോ എങ്കില്‍ പേടിക്കും മുമ്പ് അതിന്റെ സത്യാവസ്ഥയും അറിയണം, തണ്ണിമത്തനെക്കുറിച്ച് അപവാദം പറയുന്നവര്‍ വായിച്ചറിയാന്‍

തണ്ണിമത്തനില്‍ രാസവസ്തുക്കള്‍ കുത്തിവയ്ക്കുന്നുണ്ടെന്ന ആരോപണം അടുത്തിടെ സോഷ്യല്‍മീഡിയയില്‍ അതിവേഗം പ്രചരിക്കുകയാണ്. ഇതിനെക്കുറിച്ച് സുരേഷ് സി പിള്ള എഴുതിയ കുറിപ്പ് വായിക്കാം- ഇന്ന് ഒരു സുഹൃത്ത് ശ്രദ്ധയില്‍ പെടുത്തിയ മെസ്സേജ് ആണ് ഇത്; റോഡരുകിലെ കടകളില്‍ മാസങ്ങളോളം കാറ്റും വെയിലു മേറ്റാലും ഫ്രഷ് ആയിത്തന്നെ തണ്ണി മത്തന്‍ ഇരിക്കുന്നു. ഇവ മാരകമായ വിഷം അടിച്ചതാണ്. ഇങ്ങനെ, തണ്ണിമത്തന്‍ കഴിച്ചാല്‍ വരാത്ത രോഗങ്ങളില്ല എന്നുള്ള രീതിയില്‍ മെസ്സേജുകള്‍ നിങ്ങളും വാട്ട്‌സാപ്പ് വഴി കണ്ടിട്ടുണ്ടാവുമല്ലോ എന്നു പറഞ്ഞാണ് സുരേഷ് തന്റെ പോസ്റ്റ് ആരംഭിക്കുന്നത്. തണ്ണിമത്തന്‍ അഥവാ വാട്ടര്‍ മെലണ്‍ Cucurbitaceae എന്ന ഫാമിലിയില്‍ പെട്ട ഇതിന്റെ ശാസ്ത്രീയ നാമം Citrullus lanatus എന്നാണ്. പള്‍പ്പില്‍ 90 ശതമാനത്തോളം വെള്ളവും, ആറു ശതമാനത്തോളം ഷുഗറും ഉണ്ട്. ഇത് കൂടാതെ ചെറിയ അളവില്‍ വൈറ്റമിന്‍ എ, ബി6, സി, മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്.…

Read More

പാക്കിസ്ഥാന്‍ 67 ാം സ്ഥാനത്തും ഇന്ത്യ 140 ാം സ്ഥാനത്തും! സന്തോഷത്തിന്റെ റാങ്കില്‍ പാക്കിസ്ഥാന്‍ ഇന്ത്യയേക്കാള്‍ ബഹുദൂരം മുന്നിലായതെങ്ങനെയെന്ന ചോദ്യത്തിന് വിദഗ്ധര്‍ നല്‍കുന്ന ഉത്തരമിങ്ങനെ

ലോകത്തിലെ വിവിധ രാജ്യങ്ങളുടെ സന്തോഷത്തിന്റെ അളവും അതുമായി ബന്ധപ്പെട്ട പട്ടികയും കഴിഞ്ഞ ദിവസം യുഎന്‍ പ്രസിദ്ധപ്പെടുത്തുകയുണ്ടായി. ഇന്ത്യയുടെ സന്തോഷത്തിന്റെ അളവ് വളരെ താഴേയ്ക്ക് പോയെന്നാണ് റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമായിട്ടുള്ളത്. അതില്‍ തന്നെ ഇന്ത്യയുടെ അയല്‍ രാജ്യമായ പാക്കിസ്ഥാന്‍ പോലും ഇന്ത്യയേക്കാള്‍ വളരെ മുന്നിലാണ്. പാക്കിസ്ഥാന്‍ 67 ാം സ്ഥാനത്തും ഇന്ത്യ 140 ാം സ്ഥാനത്തുമാണുള്ളത്. ആകെ 156 രാജ്യങ്ങളുടെ കാര്യമാണ് റാങ്കിങ്ങില്‍ പരിശോധിച്ചത്. 16 രാജ്യങ്ങള്‍ മാത്രമേ ഇന്ത്യയ്ക്ക് പുറകിലുള്ളൂ എന്നത് ഭയാനകമായ കാര്യമാണ്. എന്തുകൊണ്ട് പാക്കിസ്ഥാന്‍കാര്‍ ഇന്ത്യയെ അപേക്ഷിച്ച് ഇത്രമേല്‍ സന്തോഷവാന്മാരായി കാണപ്പെടുന്നു എന്ന ചോദ്യമാണ് പലരും ചോദിക്കുന്നത്. രണ്ടുവര്‍ഷം മുമ്പ് പാക്കിസ്ഥാന്‍ ഇക്കാര്യത്തില്‍ 80ാം സ്ഥാനത്തും ഇന്ത്യ 122ാം സ്ഥാനത്തുമായിരുന്നുയ. പെര്‍ കാപ്പിറ്റ ജി.ഡി.പി വളര്‍ച്ച പോലുള്ള ക്വാണ്ടിറ്റേറ്റീവ് ഡാറ്റയും സാമൂഹ്യ പിന്തുണ, ജീവിതത്തില്‍ തെരഞ്ഞെടുപ്പുകള്‍ നടത്താനുള്ള സ്വാതന്ത്ര്യം, അഴിമതിയെക്കുറിച്ചുള്ള ധാരണ തുടങ്ങിയ ഗുണപരമായ…

Read More

അച്ഛന്റെ പേരിന് പകരം ഭാര്യയായ എന്റെ പേര് ഐഡിയില്‍ ചേര്‍ക്കാനാണ് അദ്ദേഹം താത്പര്യപ്പെടുന്നത്! നടി പത്മപ്രിയയുടെ വാക്കുകള്‍ ശ്രദ്ധേയമാവുന്നു

ശക്തമായ കഥാപാത്രങ്ങളിലൂടെയും പിന്നീട് പലപ്പോഴും സ്വീകരിച്ചിട്ടുള്ള ശക്തമായ നിലപാടുകളിലൂടെയും മലയാള സിനിമാപ്രേമികളുടെ പ്രിയങ്കരിയും ശ്രദ്ധാകേന്ദ്രവുമായി മാറിയ താരമാണ് പത്മപ്രിയ. മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസിയുടെ സജീവപ്രവര്‍ത്തക കൂടിയാണ് താരം. പത്മപ്രിയ തന്റെ ട്വിറ്ററില്‍ പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. തന്റെയും ഭര്‍ത്താവിന്റെയും ഇലക്ഷന്‍ ഐഡി പങ്കുവച്ചുകൊണ്ടാണ് താരത്തിന്റെ ട്വീറ്റ്. പത്മപ്രിയയുടെ ഇലക്ഷന്‍ ഐഡിയില്‍ ഭര്‍ത്താവ് ജാസ്മിന്‍ ഷായുടെ പേരാണ് ചേര്‍ത്തിരിക്കുന്നത് എന്നാല്‍ ജാസ്മിന്റെ കാര്‍ഡില്‍ അദ്ദേഹത്തിന്റെ അച്ഛന്റെ പേരും. ഇതിനു പകരം, ഐഡിയില്‍ ഭാര്യയുടെ പേര് ചേര്‍ക്കാനാണ് ജാസ്മിന്‍ താല്‍പര്യപ്പെടുന്നതെന്നും ഇന്ത്യയിലെ പൊതുതിരഞ്ഞെടുപ്പ് പുരുഷ കേന്ദ്രീകൃതമാക്കുന്നത് കുറയ്ക്കണമെന്നും അങ്ങനെയെങ്കില്‍ തന്റെ ഭര്‍ത്താവും തുല്യനാണെന്ന് അദ്ദേഹത്തിന് തോന്നുമെന്നും പത്മപ്രിയയുടെ ട്വീറ്റില്‍ പറയുന്നു.

Read More

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ബീഫ് കയറ്റുമതിയില്‍ ഉണ്ടായത് റെക്കോര്‍ഡ് വര്‍ധനവ്! ലോകത്ത് ഏറ്റവുമധികം ബീഫ് കയറ്റുമതി ചെയ്യുന്നതില്‍ മുമ്പില്‍ ഇന്ത്യ

ബീഫിന്റെ പേരില്‍ രാജ്യത്ത് കൊലപാതകങ്ങളും അക്രമങ്ങളും അരങ്ങേറിയ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയ്ക്കാണ് ബീഫ് കയറ്റുമതിയില്‍ ഇന്ത്യ ലോകത്തെ തന്നെ ഒന്നാം സ്ഥാനത്തേയ്ക്ക് കുതിച്ചതെന്ന് റിപ്പോര്‍ട്ട്. അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്സ് എക്സ്പോര്‍ട്ട് ഡവലപ്മെന്റ് അതോറിറ്റിയുടെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2014ല്‍ തന്നെ ബീഫ് കയറ്റുമതി കുതിച്ചുയര്‍ന്നതായി കണക്കുകള്‍ വ്യക്തതാക്കുന്നു. 2014ല്‍ മാത്രം 14,75,540 മെട്രിക് ടണ്‍ ബീഫാണ് രാജ്യത്ത് നിന്ന് കയറ്റുമതി ചെയ്തത്. 2013-14 വര്‍ഷത്തില്‍ ഇത് 13,65,643 മെട്രിക് ടണ്‍ മാത്രമായിരുന്നു. 2016-17 വര്‍ഷത്തില്‍ 13,30,013 മെട്രിക് ടണ്‍ ബീഫ് കയറ്റുമതി ചെയ്തു. 2017-18ല്‍ 13,48,225 മെട്രിക് ടണ്‍ ബീഫ് കയറ്റുമതി ചെയ്തു. ഹ്യുമന്‍ റൈറ്റ്സ് വാച്ചിന്റെ കണക്ക് പ്രകാരം ലോകത്തില്‍ ഏറ്റവുമധികം ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. 4 ബില്യണ്‍ ഡോളറിന്റെ പശു മാംസമാണ് ഇന്ത്യ ഒരു…

Read More