കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ബീഫ് കയറ്റുമതിയില്‍ ഉണ്ടായത് റെക്കോര്‍ഡ് വര്‍ധനവ്! ലോകത്ത് ഏറ്റവുമധികം ബീഫ് കയറ്റുമതി ചെയ്യുന്നതില്‍ മുമ്പില്‍ ഇന്ത്യ

ബീഫിന്റെ പേരില്‍ രാജ്യത്ത് കൊലപാതകങ്ങളും അക്രമങ്ങളും അരങ്ങേറിയ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയ്ക്കാണ് ബീഫ് കയറ്റുമതിയില്‍ ഇന്ത്യ ലോകത്തെ തന്നെ ഒന്നാം സ്ഥാനത്തേയ്ക്ക് കുതിച്ചതെന്ന് റിപ്പോര്‍ട്ട്.

അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്സ് എക്സ്പോര്‍ട്ട് ഡവലപ്മെന്റ് അതോറിറ്റിയുടെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2014ല്‍ തന്നെ ബീഫ് കയറ്റുമതി കുതിച്ചുയര്‍ന്നതായി കണക്കുകള്‍ വ്യക്തതാക്കുന്നു. 2014ല്‍ മാത്രം 14,75,540 മെട്രിക് ടണ്‍ ബീഫാണ് രാജ്യത്ത് നിന്ന് കയറ്റുമതി ചെയ്തത്. 2013-14 വര്‍ഷത്തില്‍ ഇത് 13,65,643 മെട്രിക് ടണ്‍ മാത്രമായിരുന്നു.

2016-17 വര്‍ഷത്തില്‍ 13,30,013 മെട്രിക് ടണ്‍ ബീഫ് കയറ്റുമതി ചെയ്തു. 2017-18ല്‍ 13,48,225 മെട്രിക് ടണ്‍ ബീഫ് കയറ്റുമതി ചെയ്തു. ഹ്യുമന്‍ റൈറ്റ്സ് വാച്ചിന്റെ കണക്ക് പ്രകാരം ലോകത്തില്‍ ഏറ്റവുമധികം ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. 4 ബില്യണ്‍ ഡോളറിന്റെ പശു മാംസമാണ് ഇന്ത്യ ഒരു വര്‍ഷം കയറ്റി അയയ്ക്കുന്നത്.

Related posts