കലിഫോർണിയ: കൂടുതൽ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഗ്രൂപ്പ് കോളിംഗ് ആപ്പുകൾക്ക് ആവശ്യക്കാരേറുന്നത് പരിഗണിച്ചു ഗ്രൂപ്പ് കോളിംഗ് സംവിധാനം വിപുലമാക്കി വാട്സ്ആപ് . കോൾ ചെയ്യുന്ന ആളുൾപ്പെടെ എട്ടുപേർക്കു ഗ്രൂപ്പ് വീഡിയോ- ഓഡിയോ കോളുകൾ ചെയ്യാവുന്ന തരത്തിലുള്ള അപ്ഡേഷനാണ് കന്പനി അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം, പുതിയ അപ്ഡേഷൻ ലോക വ്യാപകമായി ലഭിക്കാൻ ഏതാനും ദിവസങ്ങൾ വേണ്ടി വരുമെന്നാണ് കന്പനി അറിയിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഏതാനും സ്ഥലങ്ങളിൽ പുതിയ അപ്ഡേഷൻ ലഭിച്ചതായി റിപ്പോർട്ടുണ്ട്. നേരത്തെ നാലുപേർക്കു പങ്കെടുക്കാവുന്ന ഗ്രൂപ്പ് കോളിംഗ് സംവിധാനമാണ് വാട്സ്ആപ്പിലുണ്ടായിരുന്നത്. വാട്സ്ആപ്പിന്റെ മാതൃ കന്പനിയായ ഫേസ്ബുക്കും കഴിഞ്ഞ ദിവസം 50 പേർക്കു പങ്കെടുക്കാവുന്ന – മെസഞ്ചർ റൂം ഫീച്ചർ അവതരിപ്പിച്ചിരുന്നു. ചൈനീസ് ആപ്ലിക്കേഷൻ ആയ സൂമിനോടു മത്സരിക്കാൻ സമയപരിധിയില്ലാത്ത കോളിംഗ് ഫീച്ചറാണ് മെസഞ്ചർ റൂമിൽ കന്പനി വാഗ്ദാനം ചെയ്യുന്നത്. വൈകാതെ മെസഞ്ചർ റൂം വാട്സ്ആപ്പിലും ഇൻസ്റ്റഗ്രാമിലും കൊണ്ടുവരുമെന്നും ഫേസ്ബുക്ക് അറിയിച്ചു.
Read MoreDay: April 30, 2020
ശ്രദ്ധിക്കുക! ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നതനുസരിച്ച് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍…
കണ്ണൂര്‍: കോവിഡ് പ്രതിരോധ, നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടപ്പിലാക്കിയ ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നതനുസരിച്ച് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച നിര്‍ദേശങ്ങളുമായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ. നാരായണ നായ്ക്ക്. ഇതിനായി ഓരോതലത്തിലും അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍ ചുവടെ: വ്യക്തികള്‍ *വീട്ടില്‍നിന്ന് പുറത്തിറങ്ങുന്ന എല്ലാവരും പുനരുപയോഗസാധ്യമായ മാസ്ക് ധരിക്കണം. *ഉപയോഗിച്ച മാസ്ക് പത്തു മിനിറ്റ് സോപ്പില്‍ കുതിര്‍ത്തുവച്ചതിനുശേഷം മാത്രമേ കഴുകിയെടുക്കാവൂ. *കഴുകിയെടുത്ത മാസ്ക് നല്ല വെയിലത്ത് ഉണക്കിയെടുക്കുകയും ഇസ്തിരിയിട്ട് ഉപയോഗിക്കുകയും വേണം. *ഡിസ്പോസബിള്‍ മാസ്കാണ് ഉപയോഗിക്കുന്നതെങ്കില്‍ അവ ശാസ്ത്രീയമായരീതിയില്‍ സംസ്കരിക്കണം. *ഡിസ്പോസബിള്‍ മാസ്ക് ഒരിക്കല്‍ ഉപയോഗിച്ചത് വീണ്ടും ഉപയോഗിക്കരുത്. *യാത്രാവേളകളില്‍ ഉപയോഗിക്കുവാന്‍ ഓരോ വ്യക്തിയും അധികമായി മാസ്ക് കരുതണം. മാസ്ക് ഉപയോഗിക്കുന്നത് ഒരു ശീലമാക്കുക. *പൊതുസ്ഥലങ്ങളില്‍ തുപ്പുന്നത് ഒഴിവാക്കുക. എല്ലാ വ്യക്തികളും അവരവരുടെ കൈവശം സാനിറ്റൈസര്‍ കരുതുന്നത് ശീലമാക്കുക. *കൂട്ടംകൂടി നില്‍ക്കുന്നതില്‍നിന്ന് ഒഴിവാകാന്‍ ശ്രദ്ധിക്കുക. ശാരീരിക അകലം പാലിക്കുക. *ഹസ്തദാനം, ആലിംഗനം…
Read Moreഓടിയെത്തിയെങ്കിലും കാണാനായില്ല, പാമ്പുകടിയേറ്റ കുഞ്ഞനിയൻ കൈയെത്തും ദൂരെ യാത്രയായി
ചാലക്കുടി: പാന്പുകടിയേറ്റ് ചികിത്സയിലായ സഹോദരനെ കാണാൻ മഹാരാഷ്ട്രയിൽനിന്നും കാറിൽ പുറപ്പെട്ട അഖിലിനെ പോലീസ് പിടികൂടി നിരീക്ഷണത്തിലാക്കിയപ്പോൾ ഒടുവിൽ കേൾക്കേണ്ടിവന്നത് സഹോദരന്റെ മരണവാർത്ത. പോട്ട ചില്ലായി ആന്റുവിന്റെ മകൻ അഖിലിനാണ് സഹോദരൻ അനിലിന്റെ മരണ വാർത്ത കേൾക്കേണ്ടിവന്നത്. കഴിഞ്ഞ ഏപ്രിൽ 11നാണ് അനിലിന് പാന്പുകടിയേറ്റ് അങ്കമാലി എൽഎഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിവരമറിഞ്ഞ് മഹാരാഷ്ട്രയിൽ ജോലി ചെയ്യുന്ന പിതൃസഹോദരൻ ജെയിംസും അഖിലും ഒരു മഹാരാഷ്ട്രക്കാരന്റെ കാറിൽ കേരളത്തിലേക്ക് പുറപ്പെട്ടു. മഹാരാഷ്ട്രയിൽനിന്നും അധികൃതരുടെ യാത്രാനുമതിയോടെ പുറപ്പെട്ട ഇവർക്ക് വഴിമധ്യേ യാതൊരു തടസങ്ങളും ഇല്ലാതെ കടന്നുപോന്നു. കേരളത്തിലും ഇവർക്ക് യാത്ര തടസമുണ്ടായില്ല. എന്നാൽ ചാലക്കുടിയിലെത്തിയ ഇവരെ പോലീസ് പിടികൂടി. പാന്പുകടിയേറ്റ് അങ്കമാലി എൽഎഫ് ആശുപത്രിയിൽ കഴിയുന്ന സഹോദരനെ കാണാൻ വന്നതാണെന്ന വിശദീകരണമൊന്നും പോലീസ് വകവച്ചില്ല. മഹാരാഷ്ട്ര അധികൃതരുടെ കത്തും വിലപോയില്ല. മഹാരാഷ്ട്രക്കാരനടക്കം മൂന്നുപേരെയും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാക്കി. മരണത്തോട് മല്ലടിക്കുന്ന സഹോദരൻ അനിലിനെ ഒരു…
Read Moreഎത്രയും പെട്ടെന്ന് നാടുകടത്തിയില്ലെങ്കിൽ ഇനിയും കിണറുകൾ കുഴിച്ചേക്കും! ലോക്ക് ഡൗണില്‍ കുടുങ്ങിയ പ്രവാസി വിഷമം തീര്‍ത്തത് ഇങ്ങനെ…
കൊരട്ടി: നാട് ലോക്ക് ഡൗണായതോടെ ഇറ്റലിയിലേക്കു തിരിച്ചു പോകാനാകാതെ കുടുങ്ങിയ കലാകാരനും പ്രവാസിയുമായ തിരുമുടിക്കുന്ന സ്വദേശി തിരിച്ചു പോകാനാകാത്ത വിഷമം തീർത്തത് കിണർ കുഴിച്ച്. നടൻ, ശിൽപി, ചിത്രകാരൻ, ഗായകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കൊരട്ടി തിരുമുടിക്കുന്ന് സ്വദേശിയായ കിഴക്കുംപുറം ജോഷിയാണ് കലാരംഗം വിട്ട് കിണർ പണിക്കാരെയും ഞെട്ടിച്ച് കിണർ കുഴിച്ചത്. ഇറ്റലിയിൽ 12 വർഷമായി ശിൽപ്പിയായി ജോലി ചെയ്യുന്ന ജോഷി പിതാവിന്റെ മരണാനന്തര ചടങ്ങുകളിൽ സംബന്ധിക്കാനാണ് കഴിഞ്ഞമാസം ഒടുവിൽ നാട്ടിലെത്തിയത്. രണ്ടാഴ്ച വീട്ടിൽ ക്വാറന്റൈനിൽ കഴിഞ്ഞ അദ്ദേഹം ലോക്ക് ഡൗണിൽ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങിയപ്പോഴാണ് കിണർ കുഴിക്കാൻ തീരുമാനിച്ചത്. തൊട്ടടുത്ത വീട്ടിലെ ബന്ധുവായ പാണാട്ടുപറന്പൻ ഡേവീസും ഭാര്യ ഷൈബിയും മക്കളും പിന്തുണയുമായി കൂടിയതോടെ ചുരുങ്ങിയ ദിവസം കൊണ്ട് കിണറിൽ വെള്ളം കണ്ടു. ജോലികളിലെ പൂർണ്ണത നിർബന്ധമുള്ള ഈ കലാകാരൻ കിണറിന്റെ അവസാന മിനുക്കുപണിയിലാണ്. തിരുമുടിക്കുന്ന്…
Read Moreകോവിഡ് വ്യാപന ആശങ്കയിൽ മാറ്റമില്ല! സംസ്ഥാനത്തു കർശന നിയന്ത്രണങ്ങൾ തുടരും; ലോക്ക്ഡൗൺ കഴിഞ്ഞാലും പൊതുഗതാഗതം വൈകും
സ്വന്തം ലേഖകൻ തിരുവനന്തപുരം: കോവിഡ് ലോക്ക്ഡൗൺ മേയ് മൂന്നിനു കഴിഞ്ഞാലും സംസ്ഥാനത്തു പൊതുഗതാഗത സംവിധാനം ഉടൻ പുനരാരംഭിക്കില്ലെന്നു മന്ത്രിസഭാ യോഗത്തിൽ സൂചന നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. മേയ് മൂന്നിനു ശേഷവും സംസ്ഥാനത്തു കർശന നിയന്ത്രണങ്ങൾ തുടരും. ലോക്ക്ഡൗണിനു ശേഷമുള്ള കേന്ദ്ര സർക്കാരിന്റെ മാർഗ നിർദേശങ്ങൾ വന്നശേഷം കൂടുതൽ തീരുമാനം എടുക്കാമെന്നു മന്ത്രിസഭാ യോഗം അഭിപ്രായപ്പെട്ടു. കോവിഡ് വ്യാപന ആശങ്കയിൽ മാറ്റമില്ലെന്നും പ്രവചനാതീത സാഹചര്യമാണ് നിലവിലുള്ളതെന്നും യോഗം വിലയിരുത്തി. ഈ സാഹചര്യത്തിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ആവശ്യമില്ല. മറ്റു സംസ്ഥാനങ്ങളിൽ നിന്നു രോഗബാധയുള്ളവർ വരുന്നതു വലിയ വെല്ലുവിളിയാണ്. അപകടകരമായ രീതിയിലാണ് പുറത്തു നിന്ന് ആളുകൾ നുഴഞ്ഞു കയറുന്നത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തുന്ന ട്രക്കുകൾ ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളിലും കൂടുതൽ ശക്തമായ പരിശോധന നടത്തും. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള വനപാതകൾ എല്ലാം അടയ്ക്കും. സ്ഥിതി നിയന്ത്രണാധീനമായില്ലെങ്കിൽ ട്രിപ്പിൾ ലോക്ക്ഡൗണിലേക്ക്…
Read Moreപുറ്റടി സ്വദേശിക്ക് കോറോണ! നേരിട്ടു ബന്ധമുണ്ടായിരുന്നവരുടെ പരിശോധനാഫലം നെഗറ്റീവ്
കട്ടപ്പന: വണ്ടൻമേട് പഞ്ചായത്തിലെ പുറ്റടി സ്വദേശിയായ യുവാവിനു കൊറോണ സ്ഥിരീകരിച്ചതിനേതുടർന്ന് യുവാവുമായി ഇടപഴകിയവരുടെ സ്രവങ്ങൾ പരിശോധിച്ച 18 പേരുടെ പരിശോധനാഫലം നെഗറ്റീവ്. ഞായറാഴ്ചയാണ് യുവാവിനു കോവിഡ് -19 സ്ഥിരീകരിച്ചത്. ഇതിനേതുടർന്ന് ആരോഗ്യവകുപ്പ് അധികൃതർ പരിശോധന നടത്തി യുവാവുമായി പ്രൈമറി കോണ്ടാക്ടുണ്ടായിരുന്നവരായി കണ്ടെത്തിയ 18 പേരുടെ സാന്പിളുകളാണ് തിങ്കളാഴ്ച പരിശോധനക്കെടുത്തത്. ഇവരുടെ ഫലങ്ങൾ ഇന്നലെ പുറത്തുവന്നു. ഇതിൽ കൊറോണ പരിശോധന പോസിറ്റീവായിരുന്ന യുവാവിന്റെ വീട്ടിലെ അംഗങ്ങൾ, പുറ്റടി ആശുപത്രിയിലെ രണ്ടു ഡോക്ടർമാരും ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടറും അണക്കര അൽഫോൻസ ആശുപത്രിയിലെ ഡോക്ടർ, സിസ്റ്റേഴ്സ്, നഴ്സ് ഉൾപ്പെടെയുള്ള 18 പേരുടെ ഫലങ്ങളാണ് നെഗറ്റീവായത്. ഇതുമായി ബന്ധപ്പെട്ട് 30 പേരെ ചൊവ്വാഴ്ചയും 15 പേരുടെ സ്രവങ്ങൾ ഇന്നലെയും പരിശോധനക്കെടുത്തിട്ടുണ്ട്. ഇവരുടെ ഫലങ്ങൾ അടുത്ത ദിവസങ്ങളിൽ എത്തിയേക്കും.
Read Moreഏലപ്പാറയിലും ഭീതി അകലുന്നു! ഡോക്ടറോടൊപ്പം തമാസിച്ച അമ്മയ്ക്കും മകനും രോഗബാധയില്ല
കട്ടപ്പന: ഏലപ്പാറയിൽ കോവിഡ് ബാധ സ്ഥിരീകരിച്ച ഏലപ്പാറ പ്രൈമറി ഹെൽത്ത് സെന്ററിലെ ഡോക്ടർ ഉൾപ്പെയുള്ള നാലുപേരുടെ പരിശോധനാ ഫലം നെഗറ്റീവായതോടെ മേഖലയിലെ കോവിഡ് ഭീതി അയയുന്നു. മേഖലയിൽ ആദ്യം രോഗം സ്ഥിരീകരിച്ച മൈസൂരുവിൽനിന്നും എത്തിയ മകന്റെയും അമ്മയുടേയും ഡോക്ടറോടൊപ്പം രോഗവ്യാപനം സ്ഥിരീകരിച്ച ഹെൽത്ത് വർക്കറുടേയും ഫലം നെഗറ്റീവായിട്ടുണ്ട്. ഏലപ്പാറയിലെ വീട്ടിൽ ഡോക്ടറോടൊപ്പം താമസിക്കുന്ന 80 കാരിയായ അമ്മയ്ക്കും 13 കാരനായ മകനും രോഗബാധ ഉണ്ടായിട്ടില്ല. ഡോക്ടറോടൊപ്പം ഇവരേയും തൊടുപുഴ ജില്ലാ ആശുപത്രിയൽ ഐസൊലേഷനിലാക്കിയിരുന്നു. ഡോക്ടർക്ക് രോഗബാധ സ്ഥിരീകരിച്ചതിനേതുടർന്ന് ഇവുടെ സ്രവങ്ങളും പരിശോധനയ്ക്ക് അയച്ചിരുന്നു. ഈ ഫലങ്ങളാണ് ഇന്നലെ നെഗറ്റീവായി കണ്ടെത്തിയത്. ഇവരോടൊപ്പം പരിശോധനയ്ക്ക് അയച്ച ആറുപേരുടേയും ഫലങ്ങൾ നെഗറ്റീവാണ്. ഡോക്ടർ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചാണ്് രോഗികളെ പരിശോധിച്ചിരുന്നതും യോഗങ്ങളിൽ പങ്കെടുത്തിരുന്നതും. അതിനാൽ ഡോക്ടറുമായ ബന്ധം പുലർത്തിയിരുന്നവർക്ക് വൈറസ് ബാധ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക…
Read Moreഅസാധാരണമായ അഭിനയശേഷി! എക്കാലവും നടനായിരുന്നയാള്, ഒരിക്കലും താരമാകാത്തയാള്-ഇര്ഫാന് ഖാനെക്കുറിച്ച് ഇങ്ങനെ പറയാം…
മുംബൈ: എക്കാലവും നടനായിരുന്നയാള്, ഒരിക്കലും താരമാകാത്തയാള്-ഇര്ഫാന് ഖാനെക്കുറിച്ച് ഇങ്ങനെ പറയാം. ഹിന്ദിസിനിമയിലെ നായകസങ്കല്പത്തിനു ചേരുന്ന ശരീരമോ മുഖമോ ഉണ്ടായിരുന്ന ആളായിരുന്നില്ല ഇര്ഫാന്. എന്നാല്‍, അസാധാരണമായ അഭിനയശേഷികൊണ്ട് ഇര്ഫാന് ബോളിവുഡ് കീഴടക്കി, ഹോളിവുഡില്‍ ഇന്ത്യയുടെ യശസുയര്‍ത്തി. നസറുദ്ദീന്‍ ഷായ്ക്കും ഓംപുരിക്കും ശേഷം ഹോളിവുഡില്‍ ഇന്ത്യയുടെ മുഖമായിരുന്നു ഇര്ഫാന്. ഹോളിവുഡിലെ പണംവാരിപ്പടങ്ങളായ സ്പൈഡര്മാന്, ലൈഫ് ഓഫ് പൈ, ജുറാസിക് വേള്‍ഡ് എന്നിവ ഇതിന് ഉദാഹരണങ്ങളായി. രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പുരിലെ മുസ്ലിം പഷ്തുണ്‍ കുടുംബത്തില്‍ 1967ലായിരുന്നു ഇര്‍ഫാന്റെ ജനനം. ക്രിക്കറ്റ് കളിക്കാരനാകാനായിരുന്നു ഇര്‍ഫാന്റെ ആഗ്രഹം. എന്നാല്‍ ഉന്നതകുലജാതനും ബിസിനസുകാരനുമായ പിതാവിന് മകനെ ബിസിനസ് ഏല്‍പ്പിക്കാനായിരുന്നു താത്പര്യം. കലയുടേതാണു തന്റെ വഴിയെന്ന് ഇര്ഫാന് തിരിച്ചറിഞ്ഞു. നസറുദ്ദീന്‍ ഷാ, ഓം പുരി തുടങ്ങിയ പ്രതിഭാധനന്മാരെക്കുറിച്ച് കേട്ടറിഞ്ഞ ഇര്ഫാന് 1984ല്‍ നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമ(എന്‍എസ്ഡി)യില്‍ ചേര്‍ന്നു. നാടകങ്ങളില്‍ അഭിനയിച്ചു പരിചയമുണ്ടെന്ന കള്ളം എന്‍എസ്ഡിയില്‍ ഇര്ഫാന്…
Read Moreപ്രശാന്ത് സമ്മതിച്ചു! കൊലപാതകത്തിലേക്കു നയിച്ചത് സാമ്പത്തികപ്രശ്നവും അവിഹിതബന്ധവും; സുചിത്രയുടെ ആവശ്യപ്രകാരം ഭാര്യയെയും കുഞ്ഞിനെയും വീട്ടില്‍ കൊണ്ടാക്കി
പാലക്കാട്: കൊല്ലത്തുനിന്നു കാണാതായ സ്ത്രീയെ പാലക്കാട് കൊലപ്പെടുത്തി കുഴിച്ചിട്ടനിലയിൽ കണ്ടെത്തി. മാർച്ച് 17ന് കാണാതായ കൊല്ലം തൃക്കോവിൽവട്ടം മുഖത്തല നടുവിലക്കര സ്വദേശിനി സുചിത്ര(42) യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അകന്ന ബന്ധുവായ സംഗീതാധ്യാപകൻ കോഴിക്കോട് ചങ്ങരോത്ത് പ്രശാന്ത്(32) അറസ്റ്റിലായി. സുചിത്രയെ കാണാനില്ലെന്നു കാണിച്ച് ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. പാലക്കാട് മണലി ശ്രീരാം സ്ട്രീറ്റിൽ പ്രതി വാടകയ്ക്കു താമസിക്കുന്ന വീടിനു സമീപത്തുള്ള കാടുപിടിച്ച സ്ഥലത്താണ് മൃതദേഹം കുഴിച്ചിട്ടനിലയിൽ കണ്ടെത്തിയത്. രണ്ടു കാലുകളും വെട്ടിമാറ്റിയ നിലയിലാണ്. മൃതദേഹം കത്തിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനെതുടർന്ന് കുഴിച്ചിടുകയായിരുന്നു. സാന്പത്തികപ്രശ്നവും അവിഹിതബന്ധവുമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നു പ്രതി സമ്മതിച്ചു. കൊല്ലത്തു ബ്യൂട്ടീഷൻ ട്രെയിനറായ സുചിത്രയുടെ അകന്ന ബന്ധുവിന്റെ ഭർത്താവാണ് പ്രശാന്ത്. മൊബൈൽ ഫോണ്‍ വിളികളുടെ അടിസ്ഥാനത്തിൽ പ്രശാന്തിനെ ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തുവന്നത്. പ്രശാന്തും കുടുംബവും പാലക്കാട്ടാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. സുചിത്രയുടെ…
Read Moreനോർക്ക പ്രവാസി രജിസ്ട്രേഷൻ മൂന്നു ലക്ഷം പിന്നിട്ടു; തൊഴിൽ നഷ്ടപ്പെട്ട് തിരികെ വരാൻ രജിസ്റ്റർ ചെയ്തത് 56114 പ്രവാസികൾ
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് വിദേശ രാജ്യങ്ങളിൽനിന്ന് നാട്ടിലേക്ക് തിരികെ വരാനായി രജിസ്റ്റർ ചെയ്തത് മൂന്നുലക്ഷത്തിലധികം പ്രവാസികൾ. ഇതിൽ തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരികെ വരാനായി നോർക്ക വെബ്സൈറ്റ് മുഖേന ഇന്നലെ വരെ രജിസ്റ്റർ ചെയ്തത് 56,114 പേരാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ പറഞ്ഞു. വിവിധ വിഭാഗങ്ങളിലായി ഇതിനോടകം 3,20,463 പ്രവാസികളാണ് നാട്ടിലേക്കു മടങ്ങിയെത്താൻ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ തൊഴിൽ, താമസ വീസയിൽ എത്തിയ 2,23,624 പേരും സന്ദർശന വീസയിലുള്ള 57,436 പേരും ആശ്രിത വീസയിലുള്ള 20,219 പേരുമുണ്ട്. വിദ്യാർഥികൾ 7276 പേരും ട്രാൻസിറ്റ് വീസയിൽ 691 പേരും മറ്റുള്ളവർ11,327 പേരും. വാർഷികാവധി ലഭിച്ചതിനാൽ മടങ്ങിയെത്താൻ കാത്തിരിക്കുന്നത് 58,823 പേരാണ്. സന്ദർശന വീസ കാലാവധി കഴിഞ്ഞവരായി 41,236 പേരുള്ളപ്പോൾ വീസ കാലാവധി കഴിഞ്ഞവരും റദ്ദാക്കപ്പെട്ടവരുമായ 23,975പേരാണ് മടക്കയാത്ര കാത്തിരിക്കുന്നത്. ലോക്ക് ഡൗണ്‍ കാരണം നാട്ടിലേക്ക് മടങ്ങുന്ന…
Read More