നോ​ർ​ക്ക പ്ര​വാ​സി ര​ജി​സ്ട്രേ​ഷ​ൻ മൂ​ന്നു ല​ക്ഷം പി​ന്നി​ട്ടു; തൊ​​​ഴി​​​ൽ ന​​​ഷ്ട​​​പ്പെ​​​ട്ട് തി​​​രി​​​കെ വ​​​രാ​​​ൻ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​ത് 56114 പ്ര​​​വാ​​​സി​​​ക​​​ൾ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് നാ​ട്ടി​ലേ​ക്ക് തി​രി​കെ വ​രാ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത​ത് മൂ​ന്നു​ല​ക്ഷ​ത്തി​ല​ധി​കം പ്ര​വാ​സി​ക​ൾ.

ഇ​തി​ൽ തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ട് നാ​ട്ടി​ലേ​ക്ക് തി​രി​കെ വ​രാ​നാ​യി നോ​ർ​ക്ക വെ​ബ്സൈ​റ്റ് മു​ഖേ​ന ഇ​ന്ന​ലെ വ​രെ ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 56,114 പേ​രാ​ണെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഇ​തി​നോ​ട​കം 3,20,463 പ്ര​വാ​സി​ക​ളാ​ണ് നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യെ​ത്താ​ൻ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. ഇ​തി​ൽ തൊ​ഴി​ൽ, താ​മ​സ വീ​സ​യി​ൽ എ​ത്തി​യ 2,23,624 പേ​രും സ​ന്ദ​ർ​ശ​ന വീ​സ​യി​ലു​ള്ള 57,436 പേ​രും ആ​ശ്രിത വീ​സ​യി​ലു​ള്ള 20,219 പേ​രു​മു​ണ്ട്.

വി​ദ്യാ​ർ​ഥി​ക​ൾ 7276 പേ​രും ട്രാ​ൻ​സി​റ്റ് വീ​സ​യി​ൽ 691 പേ​രും മ​റ്റു​ള്ള​വ​ർ11,327 പേ​രും. വാ​ർ​ഷി​കാ​വ​ധി ല​ഭി​ച്ച​തി​നാ​ൽ മ​ട​ങ്ങി​യെ​ത്താ​ൻ കാ​ത്തി​രി​ക്കു​ന്ന​ത് 58,823 പേ​രാ​ണ്.

സ​ന്ദ​ർ​ശ​ന വീ​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​രാ​യി 41,236 പേ​രു​ള്ള​പ്പോ​ൾ വീ​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​രും റ​ദ്ദാ​ക്ക​പ്പെ​ട്ട​വ​രു​മാ​യ 23,975പേ​രാ​ണ് മ​ട​ക്ക​യാ​ത്ര കാ​ത്തി​രി​ക്കു​ന്ന​ത്.

ലോ​ക്ക് ഡൗ​ണ്‍ കാ​ര​ണം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കു​ട്ടി​ക​ൾ 9,561 പേ​രാ​ണ്. മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ- 10,007, ഗ​ർ​ഭി​ണി​ക​ൾ- 9,515, പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ -2448, ജ​യി​ൽ മോ​ചി​ത​ൽ- 748, മ​റ്റു​ള്ള​വ​ർ 1,08,520 എ​ന്നി​ങ്ങ​നെ​യാ​ണ് മ​ട​ക്ക യാ​ത്ര​യ്ക്കു​ള്ള മ​റ്റാ​ളു​ക​ൾ.

ഏ​റ്റ​വു​മ​ധി​കം ആ​ളു​ക​ൾ തി​രി​കെ എ​ത്താ​ൻ താ​ത്പ​ര്യം കാ​ട്ടി​യി​ട്ടു​ള്ള​ത് മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണ്- 54,280 പേ​ർ. തി​രു​വ​ന​ന്ത​പു​രം- 23014, കൊ​ല്ലം-22575, പ​ത്ത​നം​തി​ട്ട -12677, കോ​ട്ട​യം-12220, ആ​ല​പ്പു​ഴ -15648, എ​റ​ണാ​കു​ളം – 18489, ഇ​ടു​ക്കി -3459, തൃ​ശൂ​ർ- 40434, പാ​ല​ക്കാ​ട്-21164, കോ​ഴി​ക്കോ​ട്-40431, വ​യ​നാ​ട്-4478, ക​ണ്ണൂ​ർ -36228, കാ​സ​ർ​ഗോ​ഡ്-15658 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു ജി​ല്ല​ക​ളി​ലേ​യ്ക്ക് തി​രി​കെ​യെ​ത്താ​ൻ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന പ്ര​വാ​സി​ക​ൾ.

Related posts

Leave a Comment