ഫൈസര്‍ വാക്സിനേഷന്റെ ആദ്യ ഡോസ് പ്രതീക്ഷിച്ച ഫലം ചെയ്യുന്നില്ലെന്ന് നിരീക്ഷണം. ഇസ്രയേലിലെ പ്രമുഖ കോവിഡ് ചികിത്സകനായ ഡോ.നാഷ്മാന്‍ ആഷ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വാക്സിന്റെ ആദ്യ ഡോസിന് പ്രതീക്ഷിച്ചത്ര രോഗവ്യാപനം തടയാന്‍ കഴിയുന്നില്ലെന്നും ആദ്യ ഡോസ് നല്കിക്കഴിഞ്ഞാല് പത്തു ദിവസമെങ്കിലും എടുക്കും പ്രതിരോധ ശേഷി വികസിക്കുവാനെന്നും ആദ്യ ഡോസിനും രണ്ടാം ഡോസിനും ഇടയിലുള്ള ഇടവേളയില്‍ രോഗബാധയേറ്റവര്‍ നിരവധിയാണെന്നാണ് അദ്ദേഹം പറയുന്നത്. യഥാര്‍ത്ഥ സ്ഥിതിവിവരക്കണക്കനുസരിച്ച് ഇസ്രയേലില്‍ ആദ്യ ഡോസെടുത്തവരില്‍ 14 ഉം 21 ഉം ദിവസത്തിനിടയില്‍ 33 ശതമാനത്തോളം രോഗവ്യാപനം കുറഞ്ഞതായി കണ്ടെത്തി. അതേസമയം ബ്രിട്ടനില്‍ നടത്തിയ പഠനം വെളിപ്പെടുത്തുന്നത് വാക്സിന് എടുത്തവരില്‍ 89 ശതമാനം വരെ രോഗബാധ തടയാനായി എന്നാണ്. ബ്രിട്ടനെ പോലെ രണ്ടു ഡോസുകള്‍ക്കും ഇടയില്‍ 12 ആഴ്ച്ചത്തെ ഇടവേള ഇസ്രയേല്‍ നല്‍കുന്നില്ല. മൂന്നാഴ്ച്ചത്തെ ഇടവേളയിലാണ് രണ്ട് ഡോസുകളും നല്‍കുന്നത്. എന്നാല്‍ ഈ ചുരുങ്ങിയ കാലയളവില്‍…
Read MoreDay: January 21, 2021
ചങ്ങനാശേരിയിലെ ക്വട്ടേഷൻ നേതാവ് പൈലി അനീഷ് അഞ്ചുമാസങ്ങൾക്ക് ശേഷം പിടിയിൽ; ക്വട്ടേഷൻ നിയന്ത്രണം വാട്സ് ആപ്പിലൂടെ…
കോട്ടയം: മത്സ്യവ്യാപാരിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ചങ്ങനാശേരി പോലീസ് ഇന്നലെ അറസ്റ്റ് ചെയ്ത ഗുണ്ടാ നേതാവിന്റെ പ്രവർത്തനങ്ങൾ വാട്സ് ആപ്പിലൂടെ. തൃക്കൊടിത്താനം കടമാൻചിറ സ്വദേശി അനീഷ്കുമാർ (പൈലി അനീഷ് -38)ആണ് അറസ്റ്റിലായത്. കഴിഞ്ഞ സെപ്റ്റംബർ 26ന് ഉച്ചയ്ക്ക് ഒന്നിനാണ് ചങ്ങനാശേരി മോർക്കുളങ്ങരയിൽ വച്ചു മത്സ്യവ്യാപാരം നടത്തുന്ന പായിപ്പാട് വെള്ളാപ്പള്ളി സ്വദേശി രാഹുലിനെ (27)വെട്ടിയത്. തുടർന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം ക്വട്ടേഷനാണെന്ന് തെളിഞ്ഞത്. ഈ കേസിൽ കുപ്രസിദ്ധ ഗുണ്ടാതലവൻ അയ്മനം സ്വദേശി വിനീത് സഞ്ജയ് (33) ഉൾപ്പെടെ 12 പേരെയാണ് ചങ്ങനാശേരി പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് പിടിയിലായ പൈലി അനീഷ് ക്വട്ടേഷനുകൾ ഏറ്റെടുത്തശേഷം വാട്സ് ആപ് ഗ്രൂപ്പുകളിലൂടെയായിരുന്നു വിവിധ ആക്രമണങ്ങൾക്ക് മറ്റു ഗുണ്ടകളുടെ സഹായം തേടിയിരുന്നത്. ഇയാളുടെ മൊബൈലിൽ ക്വട്ടേഷൻ ആക്രമണങ്ങൾക്കു മാത്രം ഗുണ്ടകളെ സംഘടിപ്പിക്കുന്നതിനായി നിരവധി വാട്സ് ആപ് ഗ്രൂപ്പുകൾ ഉണ്ടാക്കിയിട്ടുള്ളതായി പോലീസ് പറഞ്ഞു. പൈലി…
Read Moreഇനി ഒളിച്ചു പോകാമെന്ന് കരുതേണ്ട..! കോട്ടയം നഗരം മുഴുവൻ സമയവും പോലീസിന്റെ നിരീക്ഷണത്തിൽ
കോട്ടയം: കോട്ടയം നഗരം മുഴുവൻ സമയവും പോലീസിന്റെ നിരീക്ഷണത്തിലായി. ഇനി കള്ളൻമാരെയും നിയമ ലംഘകരെയും കയ്യോടെ പൊക്കും. കോട്ടയം നഗരത്തിലെ 13 പോയിന്റുകളിലാണ് നിരീക്ഷണ കാമറകൾ സ്ഥാപിച്ചത്. നാഗന്പടം ബസ്റ്റാൻഡിനുളളിൽ, നാഗന്പടം പാലം, നാഗന്പടം, കെഎസ്ആർടിസി ബസ് സ്റ്റാൻഡിനുള്ളിൽ, കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം, സെൻട്രൽ ജംഗ്ഷൻ, കഞ്ഞിക്കുഴി, കോടിമത പാലം കളക്ടറേറ്റ്, മാർക്കറ്റ്, തിരുനക്കര ബസ്സ്റ്റാൻഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് കാമറകൾ. ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനും സുരക്ഷയുടെ ഭാഗമായിട്ടുമാണ് കാമറകൾ സ്ഥാപിച്ചത്. വിദേശത്ത് നിന്നും ഇറക്കുമതി ചെയ്ത കാമറകൾ സ്ഥാപിക്കുന്നതിനായി സംസ്ഥാന സർക്കാരിന്റെ ഫണ്ടിൽ നിന്നും 75 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്. 13 പോയിന്റുകളിൽ ഒന്‍പതിടങ്ങളിൽ 360 ഡിഗ്രിയിൽ ഫുൾ കറങ്ങുന്ന ഹൈടെക് കാമറയാണ് സ്ഥാപിച്ചത്. മറ്റിടങ്ങളിൽ സാധാരണ കാമറയും. കാമറകളുടെ കണ്ട്രോൾ റൂം മുട്ടന്പലത്തുള്ള പോലീസ് കണ്ട്രോൾ റൂമിലാണ്. കണ്ട്രോൾ റൂമിൽ 24 മണിക്കൂറും 13 കാമറ…
Read Moreഗ്ലാമര്‍ സീന്‍ വന്നപ്പോള്‍ അച്ഛന്റെ മുഖത്തു നോക്കാതെ ഞാന്‍ കുനിഞ്ഞിരുന്നു; മലയാളത്തിലെ ‘ഹോട്ട്’ നായിക പ്രമീള മനസ്സുതുറക്കുന്നു…
ഒരു കാലത്ത് മലയാളത്തിലെ ഗ്ലാമര്‍ നായികയായിരുന്നു പ്രമീള. നിരവധി ചിത്രങ്ങളില്‍ പ്രമീള വേഷമിട്ടിട്ടുണ്ട്. രവികുമാറിന്റെയും വിന്‍സെന്റിന്റെയും രാഘവന്റെയും ഒക്കെ നായികയായി പ്രമീള തിളങ്ങി നിന്നിരുന്നു. തമ്പുരാട്ടി എന്ന ചിത്രത്തില്‍ ഗ്ലാമര്‍ വേഷത്തില്‍ എത്തിയതോടെയാണ് താരം മലയാളികളുടെ ഇഷ്ടതാരമായി മാറിയത്. ഇപ്പോള്‍ തമ്പുരാട്ടിയിലെ ഗ്ലാമര്‍ വേഷത്തെ കുറിച്ച് ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ മനസ് തുറന്നിരിക്കുകയാണ് നടി. പ്രമീളയുടെ വാക്കുകള്‍ ഇങ്ങനെ…’തമ്പുരാട്ടി ഒരു ഗ്ളാമര്‍ ചിത്രമാണ്. ആ സിനിമയുടെ പ്രിവ്യൂ കാണാന്‍ അച്ഛനും അമ്മയും സഹോദരങ്ങളും വന്നിരുന്നു. അച്ഛന്റെ അടുത്ത സീറ്റിലാണ് ഞാന്‍ ഇരുന്നത്. ഗ്ളാമര്‍ സീന്‍ വന്നപ്പോള്‍ ഞാന്‍ കുനിഞ്ഞിരുന്നു. അപ്പോള്‍ എനിക്ക് വിഷമം തോന്നി. തമ്പുരാട്ടിയുടെ ലൊക്കേഷനില്‍ അച്ഛനും അമ്മയും വന്നില്ല. ഗ്ളാമര്‍ ചിത്രമെന്ന് ഞാന്‍ പറഞ്ഞിരുന്നു. അരങ്ങേറ്റം സിനിമയുടെ ലൊക്കേഷനിലാണ് നടി ഉഷറാണിയെ പരിചയപ്പെടുന്നത്. വളരെ വേഗം ഉഷ എന്റെ നല്ല സുഹൃത്തായി. ഉഷയുടെ…
Read Moreപാലം വന്നു, പക്ഷേ… കുരുക്കഴിയാതെ വൈറ്റില; ഗതാഗതനിയന്ത്രണത്തിൽ വലഞ്ഞ് യാത്രക്കാരും ട്രാഫിക് ഉദ്യോഗസ്ഥരും
കൊച്ചി: മേല്‍പ്പാലം തുറന്ന് രണ്ട് ആഴ്ച പിന്നിട്ടിട്ടും വൈറ്റിലയില്‍ ഗതാഗതക്കുരുക്കിന് മാറ്റമില്ല. കുണ്ടന്നൂര്‍, ഇടപ്പള്ളി ഭാഗങ്ങളിലേക്കുള്ള അപ്രോച്ച് റോഡുകളില്‍ ഇപ്പോഴും വാഹനങ്ങളുടെ നീണ്ടനിരയാണ്. പാലം തുറന്ന അന്നു തന്നെ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇവിടെ സിഗ്നല്‍ സംവിധാനത്തില്‍ മാറ്റം വരുത്തിയെങ്കിലും പ്രതീക്ഷിച്ച ഫലം ഉണ്ടായില്ല. നിലവില്‍ കൂണ്ടന്നൂര്‍ ഭഗത്തേക്കുള്ള അപ്രോച്ച് റോഡില്‍ ഹബ്ബിലേക്ക് ഫ്രീ ലെഫ്റ്റ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും തൃപ്പൂണിത്തുറ, കടവന്ത്ര ഭാഗങ്ങളിലേക്ക് പേകേണ്ട വാഹനങ്ങള്‍ നിരനിരയായി എത്തുന്നതോടെ പ്രദേശത്ത് കുരുക്ക് രൂക്ഷമാകും. രാവിലെയും വൈകിട്ടും പോലീസും, ട്രാഫിക് ഉദ്യോഗസ്ഥരും ഏറെ പണിപ്പെട്ടാണ് ഗതാഗതം നിയന്ത്രിക്കുന്നത്. അതിനിടെ ഗതാഗത പരിഷ്കാരങ്ങളുടെ ഭാഗമായി വാഹനങ്ങള്‍ അണ്ടര്‍ പാസ് വഴി തിരിച്ചുവിട്ടതിനെതിരെ റസിഡന്റ്സ് അസോസിയേഷനുകള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് വാഹനഗതാഗതത്തില്‍ വീണ്ടും പരിഷ്കാരം ഏര്‍പ്പെടുത്തി. ഇതുപ്രകാരം ബസുകള്‍ ചളിക്കവട്ടത്തെത്തി യു ടേണ്‍ എടുത്താണ് വൈറ്റിലയിലെത്തുന്നത്.
Read Moreകണ്ണില്ലാത്ത ക്രൂരത! പെൺകുട്ടിയെ പീഡിപ്പിച്ച് ചാക്കിൽ കെട്ടി റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു
ഇൻഡോർ: മധ്യപ്രദേശില്‍ കൗമാരക്കാരിയായ കോളജ് വിദ്യാർഥിനിയെ പീഡിപ്പിച്ചതിന് ശേഷം ചാക്കില്‍ കെട്ടി റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ചു. ഇന്‍ഡോറിലാണ് സംഭവം. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ 19കാരി ആശുപത്രിയില്‍ ചികിത്സയിലാണ്. നന്ദിഗ്രാമിലെ ഫഌറ്റില്‍ വച്ചാണ് പെണ്‍കുട്ടിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചത്. പെണ്‍കുട്ടി എതിര്‍ത്തപ്പോള്‍ ക്രൂരമായി മര്‍ദിക്കുകയും പിന്നീട് ചാക്കില്‍ കെട്ടി ഭഗിരത്പുരയിലെ റെയില്‍വേ ട്രാക്കില്‍ കൊണ്ടുപോയി ഉപേക്ഷിക്കുകയുമായിരുന്നു. ചാക്കിനുള്ളില്‍ നിന്നും പുറത്തിറങ്ങിയെ പെണ്‍കുട്ടിയെ സമീപവാസികളാണ് ആശുപത്രിയിലെത്തിച്ചത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. മധ്യപ്രദേശില്‍ പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗീകാതിക്രമങ്ങള്‍ അടുത്തിടെയായി വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
Read Moreമകൻ പൂട്ടിയിട്ട അച്ഛന്റെ മരണം വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന്; പട്ടിണി മരണമാണോന്നറിയാൻ ആന്തരികാവയവങ്ങളുടെ പരിശോധന
മുണ്ടക്കയം: കോട്ടയം മുണ്ടക്കയത്ത് മകന് വീട്ടില്‍ പൂട്ടിയിട്ട അച്ഛൻ മരിച്ചത് വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പട്ടിണി കിടന്നാണോ പിതാവ് മരിച്ചതെന്ന് അറിയാന്‍ ആന്തരികാവയവങ്ങള്‍ രാസപരിശോധന നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ബുധനാഴ്ചയാണ് സംഭവം. പൊടിയന്(80)ആണ് മരിച്ചത്.മാനസികാസ്വാസ്ഥ്യമുള്ള മാതാവിനെ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശാ പ്രവർത്തകർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച പോലീസും ജനപ്രതിനിധികളും എത്തി ദന്പതികളെ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ചികിത്സയിലിരികെയാണ് പൊടിയൻ മരിച്ചത്. മാതാപിതാക്കളെ കിടക്കുന്ന കട്ടിലിൽ മകൻ പട്ടിയെ കെട്ടിയിട്ടിരുന്നു.സംഭവത്തിൽ അസ്വഭാവിക മരണത്തിൽ പോലീസ് കേസെടുത്തു.
Read More“പണി പോയപ്പോൾ എട്ടിന്റെ പണി’; ട്രംപിന്റെ വിശ്വസ്തർക്ക് വിലക്കേർപ്പെടുത്തി ചൈന
ബീജിംഗ്: അമേരിക്കൻ പ്രസിഡന്റ് സ്ഥാനൊഴിഞ്ഞ ഡോണൾഡ് ട്രംപിന്റെ 28 വിശ്വസ്തരെ വിലക്കി ചൈന. മുൻ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ ഉൾപ്പടെ 28 വിശ്വസ്തരെയാണ് ചൈന വിലക്കിയത്. രാജ്യത്തിന്റെ പരമാധികാരത്തിനുമേൽ കടന്നുകയറിയവർക്കെതിരെയാണ് നടപടിയെന്നും ഇവർക്ക് ചൈനയിൽ മാത്രമല്ല, ഹോങ്കോംഗ്, മക്കാവു എന്നിവിടങ്ങളിലും പ്രവേശിക്കാനാകില്ലെന്ന് ബെയ്ജിംഗ് പുറത്തുവിട്ട വാർത്താകുറിപ്പിൽ പറയുന്നു. പുതിയ പ്രസിഡന്റായി ജോ ബൈഡൻ അധികാരമേറ്റതിന് 15 മിനിട്ടിനുള്ളിലാണ് ചൈന ഈ തീരുമാനം പുറത്തുവിട്ടത്. ട്രംപിന്റെ സാമ്പത്തിക ഉപദേഷ്ടാവ് പീറ്റർ നവാരോ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഒബ്രിയൻ, മുതിർന്ന പൂർവേഷ്യ നയതന്ത്രജ്ഞൻ ഡേവിഡ് സ്റ്റിൽവെൽ, ദേശീയ സുരക്ഷ ഡെപ്യൂട്ടി ഉപദേഷ്ടാവ് മാത്യു പോട്ടിഗർ, ആരോഗ്യ, അവശ്യ സേവന സെക്രട്ടറില അലക്സ് അസർ, സാമ്പത്തിക വികസന അണ്ടർ സെക്രട്ടറി കീത്ത് ക്രാച്ച്, യുഎൻ അംബാസഡർ കെല്ലി ക്രാഫ്റ്റ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന ജോൺ ബോൾട്ടൺ, ചീഫ് സ്ട്രാറ്റജിസ്റ്റ്…
Read More