ഇനി ഒളിച്ചു പോകാമെന്ന് കരുതേണ്ട..! കോ​ട്ട​യം ന​ഗ​രം മു​ഴു​വ​ൻ സ​മ​യ​വും പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തിൽ

കോ​ട്ട​യം: കോ​ട്ട​യം ന​ഗ​രം മു​ഴു​വ​ൻ സ​മ​യ​വും പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി. ഇ​നി ക​ള്ള​ൻ​മാ​രെ​യും നി​യ​മ​ ലം​ഘ​ക​രെ​യും ക​യ്യോ​ടെ പൊ​ക്കും. കോ​ട്ട​യം ന​ഗ​ര​ത്തി​ലെ 13 പോ​യി​ന്‍റു​ക​ളി​ലാ​ണ് നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​ത്.

നാ​ഗ​ന്പ​ടം ബ​സ്റ്റാ​ൻ​ഡി​നു​ള​ളി​ൽ, നാ​ഗ​ന്പ​ടം പാ​ലം, നാ​ഗ​ന്പ​ടം, കെഎ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​നു​ള്ളി​ൽ, കെഎ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​നു സ​മീ​പം, സെ​ൻ​ട്ര​ൽ ജം​ഗ്ഷ​ൻ, ക​ഞ്ഞി​ക്കു​ഴി, കോ​ടി​മ​ത പാ​ലം ക​ള​ക്ട​റേ​റ്റ്, മാ​ർ​ക്ക​റ്റ്, തി​രു​ന​ക്ക​ര ബ​സ്‌സ്റ്റാ​ൻ​ഡ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് കാ​മ​റ​ക​ൾ. ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നും സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി​ട്ടു​മാ​ണ് കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​ത്.

വി​ദേ​ശ​ത്ത് നി​ന്നും ഇ​റ​ക്കു​മ​തി ചെ​യ്ത കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഫ​ണ്ടി​ൽ നി​ന്നും 75 ല​ക്ഷം രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​രു​ന്ന​ത്. 13 പോ​യി​ന്‍റു​ക​ളി​ൽ ഒ​ന്പ​തി​ട​ങ്ങ​ളി​ൽ 360 ഡി​ഗ്രി​യി​ൽ ഫു​ൾ ക​റ​ങ്ങു​ന്ന ഹൈ​ടെ​ക് കാ​മ​റ​യാ​ണ് സ്ഥാ​പി​ച്ചത്. മ​റ്റി​ട​ങ്ങ​ളി​ൽ സാ​ധാ​ര​ണ കാ​മ​റ​യും.

കാ​മ​റ​ക​ളു​ടെ ക​ണ്‍​ട്രോ​ൾ റൂം ​മു​ട്ട​ന്പ​ല​ത്തു​ള്ള പോ​ലീ​സ് ക​ണ്‍​ട്രോ​ൾ റൂ​മി​ലാ​ണ്. ക​ണ്‍​ട്രോ​ൾ റൂ​മി​ൽ 24 മ​ണി​ക്കൂ​റും 13 കാ​മ​റ പോ​യി​ന്‍റു​ക​ളി​ലെ​യും ദൃ​ശ്യ​ങ്ങ​ൾ വീ​ക്ഷി​ക്കാ​നും വേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കാ​നു​മാ​യി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ണ്ടാ​കും.

ക​ഴി​ഞ്ഞ കു​റ​ച്ചു നാ​ളു​ക​ളാ​യി ന​ഗ​ര​ത്തി​ൽ പ​ല സ്ഥ​ല​ങ്ങ​ളിലും മോ​ഷ​ണ​ങ്ങ​ൾ വ​ർ​ധി​ച്ചി​രു​ന്നു. കൂ​ടാ​തെ അ​പ​ക​ട​ങ്ങ​ളും ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ളും പ​തി​വാ​യി​രു​ന്നു. കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്ന​തോ​ടെ ട്രാ​ഫി​ക് നി​യ​മ​ലം​ഘ​നം കയ്യോ​ടെ പി​ടി​കൂ​ടാ​മെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്. കൂ​ടാ​തെ മോ​ഷ​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണ​ത്തി​നു കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ സ​ഹാ​യ​ക​ര​മാ​കു​കയും ചെ​യ്യും.

Related posts

Leave a Comment