സ്വന്തം ലേഖകൻതൃശൂർ: ഈ വർഷത്തെ തൃശൂർ പൂരത്തിന് ഇനി മൂന്നുമാസം മാത്രം. കോവിഡ് കൊണ്ടുപോയ കഴിഞ്ഞ തവണത്തെ തൃശൂർ പൂരത്തിന്റെ അവസ്ഥ തന്നെയായിരിക്കുമോ ഇത്തവണയും എന്ന ചോദ്യമാണ് പൂരപ്രേമികൾ ഉന്നയിക്കുന്നത്. ആനക്കാര്യത്തിലും വെടിക്കെട്ടിലുമടക്കം സർവത്ര അനിശ്ചിതത്വമാണ് നിലനിൽക്കുന്നത്. ഇപ്പോൾ തൃശൂരിലടക്കം നടക്കുന്ന ചെറിയ ഉത്സവപൂരങ്ങൾക്കു പോലും കടുത്ത നിയന്ത്രണമാണുള്ളത്. ചടങ്ങ് മാത്രമായാണ് മിക്കയിടത്തും ഉത്സവപൂരാഘോഷങ്ങൾ നടക്കുന്നത്. ഇതേ സ്ഥിതി തന്നെയായിരിക്കുമോ തൃശൂർ പൂരത്തിനും ഉണ്ടാവുകയെന്ന ആശങ്ക പരക്കെയുണ്ട്. ഇതുവരെയും പൂരത്തിന്റെ കാര്യങ്ങളിലേക്ക് ബന്ധപ്പെട്ട അധികൃതർ കടന്നിട്ടില്ല. നിയമസഭ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു കഴിഞ്ഞാൽ നയപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കുക എളുപ്പമായിരിക്കില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. തൃശൂർ പൂരം ഇത്തവണയും ക്ഷേത്ര ചടങ്ങുകൾ മാത്രമായി നടത്തേണ്ടി വരുമോ എന്നാണ് പൂരപ്രേമികളുടെ ആശങ്ക.ഇപ്പോൾ പല ക്ഷേത്രോത്സവങ്ങളിലും ഒന്നോ മൂന്നോ ആനകൾക്ക് മാത്രമാണ് എഴുന്നള്ളിപ്പുകൾക്ക് അനുമതി നൽകുന്നത്. വെടിക്കെട്ട് പല പ്രമുഖ പൂരങ്ങളിൽ നിന്നും നേരത്തെ…
Read MoreDay: January 22, 2021
കണക്കുകൂട്ടലുകൾ ഒന്നുപിഴച്ചാൽ..! അതാണ് ലാലേട്ടൻ; രമേഷ് പിഷാരടി പറയുന്നു
ഒരുതവണ പുലിമുരുകൻ എന്ന ചിത്രത്തിലെ സംഘട്ടന രംഗം ലൈവായി വേദിയിൽ അവതരിപ്പിച്ചു. അതും സുരക്ഷാ സംവിധാനങ്ങൾ ഒന്നുമില്ലാതെ. കണക്കുകൂട്ടലുകൾ ഒന്നുപിഴച്ചാൽ അപകടം സംഭവിക്കാം. പീറ്റർ ഹെയ്ൻ പോലും അത് വേദിയിൽ ചെയ്യുന്നതിന്റെ അപകടത്തെക്കുറിച്ച് ഓർമിപ്പിച്ചു. ലാലേട്ടൻ പിന്മാറിയില്ല. ആ ഷോ ഫിലിം അവാർഡുകളിലെ ഒരു നാഴികക്കല്ലായിരുന്നു. അന്നും ഇതേ ചോദ്യം പലരും ചോദിച്ചു. ലാലേട്ടന് ഇതിന്റെയൊക്കെ ആവശ്യമുണ്ടോ, പണമുണ്ടാക്കാനോ പ്രശസ്തിയുണ്ടാക്കാനോ ഇനി ലാലേട്ടന് ഇതൊന്നും ചെയ്യേണ്ട ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല, എന്നല്ല ആവശ്യമില്ല എന്നതുതന്നെയാണ് സത്യം. ഇങ്ങനെയൊക്കെയാണ് ലാലേട്ടൻ. ഈ ചോദ്യവും ഉത്തരവും നമ്മളുടേതാണ്. ലാലേട്ടന്റെ മുന്നിൽ ഇത് രണ്ടും ഇല്ല. കലയാണ് കലാകാരനാണ്, യാത്ര മുന്നിലേക്കു തന്നെയാണ്. -
Read Moreകെഎസ്ആർടിസിയിലെ 100 കോടിയുടെ അഴിമതി; ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി
കൊച്ചി: കെഎസ്ആർടിസിയിൽ 100 കോടി രൂപയുടെ അഴിമതി നടന്നുവെന്ന എംഡിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. സർക്കാരിനോടും കെഎസ്ആർടിസിയോടും ഹർജിയിൽ കോടതി വിശദീകരണം തേടി. കഴിഞ്ഞ ദിവസമാണ് എംഡി ബിജു പ്രഭാകർ കോർപ്പറേഷനിലെ 100 കോടിയുടെ അഴിമതിക്കഥ പുറത്തുപറഞ്ഞത്. മുൻ അക്കൗണ്ട്സ് മാനേജർ ശ്രീകുമാറിന്റെ പേരെടുത്ത് പറഞ്ഞായിരുന്നു ആരോപണം. എംഡിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ വിഴിഞ്ഞത്തെ കെഎസ്ആർടിസി സൂപ്പർ വൈസർ ജൂഡ് ജോസഫ് എന്നയാളാണ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കോർപ്പറേഷൻ ഓഡിറ്റിംഗിൽ കണ്ടെത്തിയ കാര്യം ഗൗരവമുള്ളതാണെന്നും അഴിമതിയിൽ കേസെടുത്ത് അന്വേഷണം നടത്താൻ ഡിജിപിയോട് നിർദ്ദേശിക്കണമെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം. ഹർജി പരിഗണിക്കുന്നതിനിടെ ഇത്തരം ഹർജികൾ പൊതുതാത്പര്യ ഹർജികളായിട്ടാണ് സമർപ്പിക്കേണ്ടതെന്ന് കോടതി ഹർജിക്കാരനെ ഓർമിപ്പിച്ചു.
Read Moreബിഗ് ബോസിൽ നിന്ന് ആരും എന്നെ വിളിച്ചിട്ടില്ല! വിൻസി അലോഷ്യസ്
ബിഗ് ബോസിൽ നിന്ന് ആരും എന്നെ വിളിച്ചിട്ടില്ല. അടുത്ത സീസണിൽ മത്സരിക്കുന്നുണ്ടല്ലേയെന്നായിരുന്നു എല്ലാവരും ചോദിച്ചത്. അതേക്കുറിച്ചൊന്നും ചിന്തിച്ചിട്ട് പോലുമില്ല. സിനിമകളുടെ റിലീസിനായി കാത്തിരിക്കുകയാണ് എല്ലാവരും. പൃഥ്വിരാജ് ചിത്രമായ ജനഗണമന, നിവിൻ പോളിയുടെ കനകം കാമിനി കലഹം, കുഞ്ചാക്കോ ബോബന്റെ ഭീമന്റെ വഴി തുടങ്ങിയ ചിത്രങ്ങളാണ് ഇനി വരാനുള്ളത്. -വിൻസി അലോഷ്യസ്
Read Moreഅറിയണം എല്ലാവരും ജയസൂര്യയുടെ ഈ നിർബന്ധം! സംവിധായകൻ പ്രജേഷ് സെൻ പറയുന്നു…
ക്യാപ്റ്റൻ എന്ന ചിത്രത്തിന് ശേഷം ജയസൂര്യ-പ്രജേഷ് സെൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ വെള്ളം എന്ന സിനിമ ഇന്നു തിയറ്ററുകളിലെത്തി. മുഴുക്കുടിയനായ മുരളി എന്നയാളുടെ കഥയാണ് ചിത്രം പറയുന്നത്. സിനിമയോടും കഥാപാത്രങ്ങളോടും നൂറു ശതമാനം നീതി പുലർത്തണം എന്ന നിർബന്ധമുള്ള നടനാണ് ജയസൂര്യ എന്നാണ് സംവിധായകൻ പറയുന്നത്. ഒരഭിമുഖത്തിലാണ് സംവിധായകൻ ഇക്കാര്യം വ്യക്തമാക്കിയത്. ക്യാപ്റ്റൻ സിനിമയിൽ ജയസൂര്യയുടെ കഥാപാത്രം ഒരു പൊലീസ് ക്യന്പിലെ ടോയ്ലെറ്റ് വൃത്തിയാക്കുന്ന സീനുണ്ട്. അത് ഷൂട്ട് ചെയ്യാനായി ആദ്യം സെറ്റിട്ടിരുന്നു. എന്നാൽ ഇതെന്തിനാണ് എന്നാണ് ജയസൂര്യ ചോദിച്ചത്. യഥാർഥ ടോയ്ലെറ്റ് തന്നെ വൃത്തിയാക്കിക്കോളാം എന്ന് പറയുകയും പൊലീസ് ക്യാന്പിലെ ടോയ്ലെറ്റ് തന്നെ വൃത്തിയാക്കി ആ സീൻ എടുക്കുകയായിരുന്നു. അതുപോലെ വെള്ളം സിനിമയിൽ ആശുപത്രിയുടെ തറയിൽ വീണ് സ്പിരിറ്റ് നാക്ക് കൊണ്ട് നക്കിയെടുക്കുന്ന സീനുണ്ട്. ഫ്ളോർ സെറ്റിടാം എന്ന് പറഞ്ഞെങ്കിലും ജയസൂര്യ സമ്മതിച്ചില്ല. ആശുപത്രിയിലെ ഫ്ളോറിൽ തന്നെയാണ്…
Read Moreഎറണാകുളത്ത് കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടക്കുന്നു; മൂന്നാഴ്ചയിലേറെയായി വരുന്നത് 500ലേറെ രോഗികൾ
കൊച്ചി: സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ജില്ലയില്‍ കോവിഡ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക്. ഇന്നലെ 771 പേര്‍ക്ക്കൂടി രോഗം സ്ഥിരീകരിച്ചതോടെ ഇതുവരെ വരെ 99582 പേര്‍ക്കാണ് കോവിഡ് 19 പിടിപെട്ടത്. കഴിഞ്ഞ മൂന്നാഴ്ച്ചയിലേറെയായി ജില്ലയില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ എണ്ണം അഞ്ഞൂറിനും മുകളിലായതിനാല്‍ ഇന്നലെ കണക്ക് പുറത്തുവരുന്നതോടെ 2020 മാര്‍ച്ച് 20 മുതല്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഒരുലക്ഷം കടക്കും. മലപ്പുറത്ത് കോവിഡ് രോഗികളുടെ എണ്ണം ഇതിനോടകം ഒരു ലക്ഷം കടന്നു. 1,00,889 പേരാണ് ഇന്നലെവരെ മലപ്പുറത്ത് കോവിഡ് പിടിപെട്ടത്. കോഴിക്കോടും (98,085), തിരുവനന്തപുരവും (88,884) എറണാകുളത്തിന് പിന്നിലായുണ്ട്. ജില്ലയില്‍ 88423 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ 10775 പേര് നിലവില്‍ ജില്ലയില്‍ കോവിഡ് ചികിത്സയിലുണ്ട്. 361 പേരാണ് ഇതുവരെ മരിച്ചത്. ഇന്നലെ രോഗം സ്ഥിരീകരിച്ച രണ്ട് പേരൊഴികെ…
Read Moreഅന്നു നാല്, ഇന്നു നൂറ്! നാടിനെ വിറപ്പിക്കുന്ന കൊക്കെയ്ൻ ഹിപ്പോസ്; ഇന്നു കൊളംബിയയുടെ ഉറക്കം കെടുത്തുന്ന നാലു ഹിപ്പപൊട്ടാമസുകളുടെ കഥയും അല്പം ഭീകരമാണ്
പ്രകൃതിയുടെയും ആവാസ്ഥവ്യവസ്ഥയുടെയും നാശത്തിന് എപ്പോഴും പഴി മനുഷ്യർക്കാണ്. അത് ഒരു പരിധിവരെ ശരിയാണു താനും. എന്നാൽ, കൊളംബിയയിലെ കഥ വ്യത്യസ്തമാണ്. അവിടുത്തെ ആവാസവ്യവസ്ഥയെ അപ്പാടെ നശിപ്പിക്കുന്നതു കുറെ ഹിപ്പപൊട്ടാമസുകളാണ്. “കൊക്കെയ്ൻ ഹിപ്പോസ്’ ഈ പേരുപോലും അല്പം ഭീതിയുണർത്തന്നുണ്ടല്ലേ? പിന്നിലെ കഥയും അല്പം ഭീകരമാണ്. അന്നു നാല്, ഇന്നു നൂറ് കൊക്കെയ്ൻ രാജാവ് പാബ്ലോ എസ്കോബാറിനെക്കുറിച്ചു കേട്ടിട്ടില്ലേ. എസ്കോബാറിന്റെ സ്വകാര്യ മൃഗശാലയിൽനിന്നു രക്ഷപ്പെട്ട നാലു ഹിപ്പപൊട്ടാമസുകളാണ് ഇന്നു കൊളംബിയയുടെ ഉറക്കം കെടുത്തുന്നത്. 1993ൽ എസ്കബോർ കൊല്ലപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ സ്വകാര്യ മൃഗശാല ഉൾപ്പെടെ വടക്കുപടിഞ്ഞാറൻ കൊളബിയയിലെ ആഡംബര എസ്റ്റേറ്റിന്റെ നിയന്ത്രണം കൊളംബിയൻ സർക്കാർ ഏറ്റെടുത്തു. മിക്ക മൃഗങ്ങളെയും അവിടുന്നു മാറ്റിപാർപ്പിച്ചിരുന്നെങ്കിലും എസ്കോബോറിന്റെ അരുമകളായിരുന്ന നാലു ഹിപ്പപൊട്ടാമസുകൾ മാത്രം രക്ഷപ്പെട്ടു. കൊളംബിയയിലെ മഗ്ദലേന നദീതടത്തിൽ തന്പടിച്ച ഇവ അതിവേഗമാണ് പെറ്റുപെരുകിയത്. എണ്ണം പെരുകിയതോടെ വിഷലിപ്തമായ ഇവയുടെ കാഷ്ഠവും മൂത്രവുമൊക്കെ മറ്റു ജീവികൾക്കു…
Read Moreവിരൽ മുറിക്കുന്ന സ്ത്രീകൾ! പല അനാചാര ങ്ങളുടെയും ഇരകൾ സ്ത്രീകളാണ്; വിരൽ മുറിച്ചു കളയേണ്ടി വരുന്ന ക്രൂരമായ ആചാരത്തിന്റെ ഇരകളുടെ കഥ
ഭർത്താവ് മരിച്ചുകഴിഞ്ഞാൽ ആ ചിതയിൽ ചാടി ഭാര്യ മരിക്കുന്ന ദുരാചാരം ഇന്ത്യയിൽ നിലനിന്നിരുന്നു എന്നു നമ്മൾ കേട്ടിട്ടുണ്ട്. വില്യം കേറിയുടെയും രാജാറാം മോഹൻ റോയിയുടെയുമൊക്കെ നേതൃത്വത്തിൽ നടന്ന പോരാട്ടങ്ങളാണ് ഈ അനാചാരത്തിന് ഒടുവിൽ തടയിട്ടത്. ഇതിനു സമാനമായൊരു ആചാരം ഇന്തോനേഷ്യൻ ഗോത്രവർഗങ്ങൾക്കിടയിലുണ്ട്. ഇന്തോനേഷ്യയിലെ ഡാനി ഗോത്രത്തിലെ സ്ത്രീകളെ കണ്ടാൽ അവരുടെ വിരലുകളൊന്നു നോക്കണം. ഒരു വിചിത്രമായ ആചാരത്തിന്റെ ശേഷിപ്പ് അവരുടെ കൈകളിൽ അടയാളപ്പെടുത്തിയിട്ടുണ്ടാവും. മറ്റൊന്നുമല്ല, അവിടെയുള്ള സ്ത്രീകളുടെ ഭർത്താക്കൻമാർ മരണപ്പെട്ടാൽ സ്ത്രീകളുടെ കൈ വിരലുകൾ മുറിച്ചുമാറ്റും. അതായത് ഭർത്താവ് മരണപ്പെട്ടതിന്റെ ദുഃഖം പേറി നിൽക്കുന്ന സ്ത്രീക്ക് മറ്റൊരു വേദന കൂടി ആ സമൂഹം കൽപ്പിക്കുന്നുവത്രേ. പൂർവിക പ്രേതങ്ങളെ തൃപ്തിപ്പെടുത്താനാണ് അവരിങ്ങനെയെല്ലാം ചെയ്യുന്നത്. ഈ ആചാരത്തിന്റെ ഏറ്റവും രസകരമായ സംഭവം പുരുഷൻമാർക്ക് ഇതു ബാധകമല്ല എന്നതാണ്. അതായതു സ്ത്രീകൾ മരിച്ചാൽ പുരുഷൻമാർ കൈവിരലുകൾ മുറിക്കേണ്ടി വരുന്നില്ല. അതുകൊണ്ടു തന്നെ…
Read Moreഅട്ടിമറി വിജയം..! കളമശേരിയിൽ യുഡിഎഫ് വിമതൻ വോട്ട് പിടിച്ചു, ലീഗിന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് എൽഡിഎഫ്
കളമശേരി: ഉപതെരഞ്ഞെടുപ്പ് നടന്ന കളമേശിരി നഗരസഭയിലെ 37-ാം ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് അട്ടിമറി വിജയം. ലീഗിന്റെ സിറ്റിംഗ് സീറ്റാണ് എൽഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാർഥി റഫീഖ് മരയ്ക്കാർ പിടിച്ചെടുത്തത്. 64 വോട്ട് ഭൂരിപക്ഷത്തിനാണ് വിജയം. ഇദേഹത്തിന് 308 വോട്ട് ലഭിച്ചു. യുഡിഎഫ് സ്ഥാനാർഥി സമീലിന് 244 വോട്ട് കിട്ടി. യുഡിഎഫിലെ തന്നെ വിമത സ്ഥാനാർഥി ഷിബു 207 വോട്ട് നേടി. ബിജെപി സ്ഥാനാർത്ഥിക്ക് 13 വോട്ടാണ് ആകെ നേടാനായത്. മറ്റൊരു സ്വതന്ത്രൻ ഒരു വോട്ടും നേടി. ജയത്തോടെ നഗരസഭയിൽ കക്ഷിനില യുഡിഎഫിന് 21 എൽഡിഫിന് 20 എന്ന നിലയിലായി. കോൺഗ്രസ്-ലീഗ് തർക്കം കാരണം യുഡിഎഫിന്റെ വോട്ടുകൾ രണ്ടായി മാറിയതാണ് ഇടതു മുന്നണിക്ക് ഗുണമായത്. ഉപതെരെഞ്ഞെടുപ്പിന് മുമ്പേ യുഡിഎഫ് റിബലുകൾ തിരികെയെത്തിയതിനാൽ ഭരണത്തെ വിജയം ബാധിക്കില്ല. നേരത്തെ നറുക്കെടുപ്പിലൂടെയാണ് നഗരസഭയിൽ ഭരണം യുഡിഎഫ് ഉറപ്പിച്ചത്. ഇതിനു ശേഷം സ്വതന്ത്രനായി…
Read Moreഅര്‍ബണ്‍ മാവോയിസ്റ്റുകളിലേക്ക് എന്‍ഐഎ അന്വേഷണം; റിക്രൂട്ട് ചെയ്തത് വിജിത് വിജയന്; നിരവധി യുവാക്കളെ പ്രചാരകരാക്കിയെന്ന് എന്‍ഐഎ
സ്വന്തം ലേഖകന്‍ കോഴിക്കോട് : സംസ്ഥാനത്തെ മുഖ്യധാരാ രാഷ്ട്രീയപാര്ട്ടികളിലുള്പ്പെടെ സജീവമായി ഇടപെടുന്ന യുവാക്കള്‍ക്കിടയിലെ അര്‍ബണ്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യം അന്വേഷിക്കുന്നു. ദേശീയ അന്വേഷണ ഏജന്‍സിയാണ് (എന്‍ഐഎ) കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, ജില്ലകള്‍ കേന്ദ്രീകരിച്ച് അന്വേഷിക്കുന്നത്. ഇന്നലെ അറസ്റ്റ് ചെയ്ത വിജിത്ത് വിജിയനെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് എന്‍ഐഎ കരുതുന്നത്. പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിലെ പ്രതികളായ താഹാ ഫസലിനും അലന് ഷുഹൈബിനും വിജിത് വിജയനുമായി ബന്ധമുണ്ടെന്നും എന്‍ഐഎ കണ്ടെത്തി. ഇവരെ അര്‍ബണ്‍ മാവോയിസ്റ്റ് പ്രവര്‍ത്തകരാക്കാന്‍ വിജിത്ത് വിജയന് ശ്രമിച്ചിരുന്നുവെന്നും ഇതിനുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും എന്‍ഐഎ അറിയിച്ചു. സാമനമായ രീതിയില്‍ നിരവധി യുവാക്കളെ വിജിത് വിജിയന് അര്‍ബണ്‍ മാവോയിസ്റ്റുകളാക്കി മാറ്റിയിട്ടുണ്ടെന്നും എന്‍ഐഎ അന്വേഷണസംഘങ്ങള്‍ അറിയിച്ചു. പ്രവർത്തനം പാർട്ടി പ്രവർത്തകരായി പാര്‍ട്ടി പ്രവര്ത്തകരെനന്ന നിലയിലാണ് അര്‍ബണ്‍ മാവോയിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. ദളങ്ങളിലുള്ള മാവോയിസ്റ്റുകള്‍ക്കായി നഗരത്തില്‍ പ്രവര്‍ത്തിക്കുന്നതും ലഘുലേഖകളും പോസ്റ്ററുകളും വിവിധ സ്ഥലങ്ങളില്‍…
Read More