അ​ര്‍​ബ​ണ്‍ മാ​വോ​യി​സ്റ്റു​ക​ളി​ലേ​ക്ക് എ​ന്‍​ഐ​എ അ​ന്വേ​ഷ​ണം; റി​ക്രൂ​ട്ട് ചെ​യ്ത​ത് വി​ജി​ത് വി​ജ​യ​ന്‍; നി​ര​വ​ധി യു​വാ​ക്ക​ളെ പ്ര​ചാ​ര​ക​രാ​ക്കി​യെ​ന്ന് എ​ന്‍​ഐ​എ

സ്വ​ന്തം ലേ​ഖ​ക​ന്‍

കോ​ഴി​ക്കോ​ട് : സം​സ്ഥാ​ന​ത്തെ മു​ഖ്യ​ധാ​രാ രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​ക​ളി​ലു​ള്‍​പ്പെ​ടെ സ​ജീ​വ​മാ​യി ഇ​ട​പെ​ടു​ന്ന യു​വാ​ക്ക​ള്‍​ക്കി​ട​യി​ലെ അ​ര്‍​ബ​ണ്‍ മാ​വോ​യി​സ്റ്റു​ക​ളു​ടെ സാ​ന്നി​ധ്യം അ​ന്വേ​ഷി​ക്കു​ന്നു. ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​യാ​ണ് (എ​ന്‍​ഐ​എ) കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, മ​ല​പ്പു​റം, ജി​ല്ല​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന​ത്.

ഇ​ന്ന​ലെ അ​റ​സ്റ്റ് ചെ​യ്ത വി​ജി​ത്ത് വി​ജി​യ​നെ ചോ​ദ്യം ചെ​യ്യു​ന്ന​തി​ലൂ​ടെ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭി​ക്കു​മെ​ന്നാ​ണ് എ​ന്‍​ഐ​എ ക​രു​തു​ന്ന​ത്. പ​ന്തീ​രാ​ങ്കാ​വ് മാ​വോ​യി​സ്റ്റ് കേ​സി​ലെ പ്ര​തി​ക​ളാ​യ താ​ഹാ ഫ​സ​ലി​നും അ​ല​ന്‍ ഷു​ഹൈ​ബി​നും വി​ജി​ത് വി​ജ​യ​നു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നും എ​ന്‍​ഐ​എ ക​ണ്ടെ​ത്തി.

ഇ​വ​രെ അ​ര്‍​ബ​ണ്‍ മാ​വോ​യി​സ്റ്റ് പ്ര​വ​ര്‍​ത്ത​ക​രാ​ക്കാ​ന്‍ വി​ജി​ത്ത് വി​ജ​യ​ന്‍ ശ്ര​മി​ച്ചി​രു​ന്നു​വെ​ന്നും ഇ​തി​നു​ള്ള തെ​ളി​വു​ക​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും എ​ന്‍​ഐ​എ അ​റി​യി​ച്ചു. സാ​മ​ന​മാ​യ രീ​തി​യി​ല്‍ നി​ര​വ​ധി യു​വാ​ക്ക​ളെ വി​ജി​ത് വി​ജി​യ​ന്‍ അ​ര്‍​ബ​ണ്‍ മാ​വോ​യി​സ്റ്റു​ക​ളാ​ക്കി മാ​റ്റി​യി​ട്ടു​ണ്ടെ​ന്നും എ​ന്‍​ഐ​എ അ​ന്വേ​ഷ​ണ​സം​ഘ​ങ്ങ​ള്‍ അ​റി​യി​ച്ചു.

പ്രവർത്തനം പാർട്ടി പ്രവർത്തകരായി

പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രെ​ന​ന്ന നി​ല​യി​ലാ​ണ് അ​ര്‍​ബ​ണ്‍ മാ​വോ​യി​സ്റ്റു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ദ​ള​ങ്ങ​ളി​ലു​ള്ള മാ​വോ​യി​സ്റ്റു​ക​ള്‍​ക്കാ​യി ന​ഗ​ര​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തും ല​ഘു​ലേ​ഖ​ക​ളും പോ​സ്റ്റ​റു​ക​ളും വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ പ​തി​ക്കു​ന്ന​തും ഇ​ത്ത​ര​ത്തി​ലു​ള്ള സം​ഘ​ങ്ങ​ളാ​ണ്.

കാ​ട്ടി​ലു​ള്ള മാ​വോ​യി​സ്റ്റു​ക​ള്‍​ക്ക് ആ​വ​ശ്യ​മു​ള്ള എ​ല്ലാ കാ​ര്യ​ങ്ങ​ളും നി​റ​വേ​റ്റു​ന്ന​തും അ​ര്‍​ബ​ണ്‍ മാ​വോ​യി​സ്റ്റു​ക​ളാ​ണ്. ഇ​വ​രെ ഏ​കോ​പി​പ്പി​ക്കു​ക​യെ​ന്ന ദൗ​ത്യ​വും വി​ജി​ത്ത് വി​ജ​യ​നാ​യി​രു​ന്നു​ള്ള​ത്.

പ​ന്തീ​ര​ങ്കാ​വ് മാ​വോ​യി​സ്റ്റ് കേ​സി​ലെ അ​ല​ന്‍റെ​യും താ​ഹ​യു​ടെ​യും മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു വി​ജി​ത്തി​ലേ​ക്കും എ​ല്‍​ദോ പൗ​ലോ​സ്, ഓ​ണ്‍​ലൈ​ന്‍ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നാ​യ അ​ഭി​ലാ​ഷ് പ​ട​ച്ചേ​രി എ​ന്നി​വ​രി​ലേ​ക്കും എ​ന്‍​ഐ​എ അ​ന്വേ​ഷ​ണം എ​ത്തി​യ​ത്.

തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ വ​ര്‍​ഷം ഫെ​ബ്രു​വ​രി​യി​ല്‍ വി​ജി​ത്തി​നെ​യും എ​ല്‍​ദോ പൗ​ലോ​സ്, അ​ഭി​ലാ​ഷ് പ​ട​ച്ചേ​രി എ​ന്നി​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ചോ​ദ്യം ചെ​യ്ത ശേ​ഷം ഇ​വ​രെ വി​ട്ട​യ​ക്കു​ക​യാ​യി​രു​ന്നു . വിി​ജി​ത്ത്, എ​ല്‍​ദോ പൗ​ലോ​സ് എ​ന്നി​വ​ര്‍ താമസിച്ചിരുന്ന ചെ​റു​കു​ള​ത്തൂ​ര്‍ പ​രി​യ​ങ്ങാ​ട്ടെ വാ​ട​ക വീ​ടും പ​രി​സ​ര​വും പ​രി​ശോ​ധി​ച്ച സം​ഘം ഒ​ന്‍​പ​ത് മൊ​ബൈ​ല്‍ ഫോ​ണ്‍, ര​ണ്ട് ലാ​പ്പ്, ഇ ​റീ​ഡ​ര്‍, ഹാ​ര്‍​ഡ് ഡി​സ്‌​ക്, സിം ​കാ​ര്‍​ഡു​ക​ള്‍, മെ​മ്മ​റി കാ​ര്‍​ഡു​ക​ള്‍ എ​ന്നി​വ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.

സിഡാക്കിലേക്ക് അയച്ച ഡിജിറ്റൽ തെളിവുകളുടെ പരിശോധന ഫലം കഴിഞ്ഞ ദിവസമാണ് ലഭിച്ചത്.ചോ​ദ്യം ചെ​യ്യ​ലി​ല്‍ നി​ര്‍​ണ്ണാ​യ​ക​മാ​യ പ​ല വി​വ​ര​ങ്ങ​ളും ല​ഭി​ച്ചെങ്കിലും‍ അ​റ​സ്റ്റി​ലേ​ക്ക് ന​യി​ക്കു​ന്ന തെ​ളി​വു​ക​ള്‍ ല​ഭി​ച്ചി​ല്ല.

മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ സാന്നിധ്യം

കം​പ്യൂ​ട്ട​ര്‍ ഹാ​ര്‍​ഡ് ഡി​സ്‌​കും പെ​ന്‍​ഡ്രൈ​വും പ​രി​ശോ​ധി​ച്ച​തി​ല്‍ നി​ന്നും മാ​വോ​യി​സ്റ്റ് അ​നു​കൂ​ല ല​ഘു​ലേ​ഖ​ക​ളും മ​റ്റും ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​ത് പ​ന്തീ​രാ​ങ്കാ​വ് യു​എ​പി​എ കേ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തു​ന്ന തെ​ളി​വു​ക​ളാ​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ന്ന​ലെ വി​ജി​ത്ത് വി​ജ​യ​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

സി​പി​എം ഉ​ള്‍​പ്പെ​ടെ​യു​ള്ള മു​ഖ്യ​ധാ​ര രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​ങ്ങ​ളി​ല്‍ അ​ര്‍​ബ​ണ്‍ മാ​വോ​യി​സ്റ്റ് അ​നു​ഭാ​വി​ക​ള്‍ നു​ഴ​ഞ്ഞു​ക​യ​റി​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​വി​ധ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ങ്ങ​ള്‍ കേ​ന്ദ്ര-​സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന് ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ട്. എ​ന്‍​ഐ​എ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ക്കു​ന്ന തെ​ളി​വു​ക​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ട്.

സം​സ്ഥാ​ന​ത്ത് ഏ​റെ വി​വാ​ദം സൃ​ഷ്ടി​ച്ച പ​ന്തീ​ര​ങ്കാ​വ് മാ​വോ​യി​സ്റ്റ് കേ​സ് ആ​ദ്യം ലോ​ക്ക​ല്‍ പോ​ലീ​സാ​യി​രു​ന്നു അ​ന്വേ​ഷി​ച്ച​ത്. പി​ന്നീ​ട് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ റി​പ്പോ​ര്‍​ട്ടി​നെ തു​ട​ര്‍​ന്നാ​ണ് എ​ന്‍​ഐ​എ ഏ​റ്റെ​ടു​ത്ത​ത് . സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ യു​എ​പി​എ ചു​മ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് കേ​സ് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം എ​ന്‍​ഐ​എ​യ്ക്ക് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​ത്.

Related posts

Leave a Comment