എറണാകുളത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഒ​രു ല​ക്ഷം കടക്കുന്നു; മൂന്നാഴ്ചയിലേറെയായി വരുന്നത് 500ലേറെ രോഗികൾ


കൊ​ച്ചി: സം​സ്ഥാ​ന​ത്ത് പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഏ​റ്റ​വും കൂ​ടു​ത​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന ജി​ല്ല​യി​ല്‍ കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം ഒ​രു ല​ക്ഷ​ത്തി​ലേ​ക്ക്. ഇ​ന്ന​ലെ 771 പേ​ര്‍​ക്ക്കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ ഇ​തു​വ​രെ വ​രെ 99582 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് 19 പി​ടി​പെ​ട്ട​ത്.

ക​ഴി​ഞ്ഞ മൂ​ന്നാ​ഴ്ച്ച​യി​ലേ​റെ​യാ​യി ജി​ല്ല​യി​ല്‍ കോ​വി​ഡ് റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണം അ​ഞ്ഞൂ​റി​നും മു​ക​ളി​ലാ​യ​തി​നാ​ല്‍ ഇ​ന്ന​ലെ കണ​ക്ക് പു​റ​ത്തു​വ​രു​ന്ന​തോ​ടെ 2020 മാ​ര്‍​ച്ച് 20 മു​ത​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം ഒ​രു​ല​ക്ഷം ക​ട​ക്കും.

മ​ല​പ്പു​റ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഇ​തി​നോ​ട​കം ഒ​രു ല​ക്ഷം ക​ട​ന്നു. 1,00,889 പേ​രാ​ണ് ഇ​ന്ന​ലെ​വ​രെ മ​ല​പ്പു​റ​ത്ത് കോ​വി​ഡ് പി​ടി​പെ​ട്ട​ത്. കോ​ഴി​ക്കോ​ടും (98,085), തി​രു​വ​ന​ന്ത​പു​ര​വും (88,884) എ​റ​ണാ​കു​ള​ത്തി​ന് പി​ന്നി​ലാ​യു​ണ്ട്. ജി​ല്ല​യി​ല്‍ 88423 പേ​ര്‍​ക്ക് രോ​ഗം ഭേ​ദ​മാ​യ​പ്പോ​ള്‍ 10775 പേ​ര് നി​ല​വി​ല്‍ ജി​ല്ല​യി​ല്‍ കോ​വി​ഡ് ചി​കി​ത്സ​യി​ലു​ണ്ട്. 361 പേ​രാ​ണ് ഇ​തു​വ​രെ മ​രി​ച്ച​ത്.

ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച ര​ണ്ട് പേ​രൊ​ഴി​കെ 769 പേ​ര്‍​ക്കും രോ​ഗം ഉ​ണ്ടാ​യ​ത് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ്. ഇ​തി​ല്‍ 27 പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 12 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ഐ​എ​ന്‍​എ​ച്ച്എ​സി​ലെ മൂ​ന്ന് പേ​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

കൂ​ടാ​തെ തൃ​ക്കാ​ക്ക​ര-35, മ​ഴു​വ​ന്നൂ​ര്‍-22, ക​വ​ള​ങ്ങാ​ട്-21, തൃ​പ്പൂ​ണി​ത്തു​റ, വേ​ങ്ങൂ​ര്‍-20, കാ​ല​ടി, ചേ​രാ​ന​ല്ലൂ​ര്‍-19, ക​ള​മ​ശേ​രി-18, അ​ങ്ക​മാ​ലി, വാ​ര​പ്പെ​ട്ടി-16, ആ​ര​ക്കു​ഴ-15, കോ​ത​മം​ഗ​ലം, രാ​യ​മം​ഗ​ലം-14, കാ​ഞ്ഞൂ​ര്‍, പ​ള്ളു​രു​ത്തി, മ​ര​ട്-13, ആ​ല​ങ്ങാ​ട്, ആ​ലു​വ, ഇ​ട​പ്പ​ള്ളി, ക​ലൂ​ര്‍, കി​ഴ​ക്ക​മ്പ​ലം, മ​ഞ്ഞ​പ്ര-12, ഇ​ല​ഞ്ഞി-11, എ​ളം​കു​ന്ന​പ്പു​ഴ, ക​ട​വ​ന്ത്ര, പി​റ​വം, ഫോ​ര്‍​ട്ട്‌​കൊ​ച്ചി, വൈ​റ്റി​ല-10 പേ​ര്‍​ക്കും രോ​ഗം ഉ​ണ്ടാ​യി.
713 പേ​ര്‍​ക്ക് രോ​ഗം ഭേ​ദ​മാ​യി. 2010 പേ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. 955 പേ​രെ നി​രീ​ക്ഷ​ണ​ത്തി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി. 25350 പേ​രാ​ണ് ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.

ജി​ല്ല​യി​ലെ 12 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 1039 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​ന്ന​ലെ കോ​വി​ഡ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചു. എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ 80 പേ​രും അ​ങ്ക​മാ​ലി, പി​റ​വം ആ​ശു​പ​ത്രി​ക​ളി​ലാ​യി 92 ഉം 99 ​ഉം പേ​രും, ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ 180 പേ​രും ആ​സ്റ്റ​ര്‍ മെ​ഡി​സി​റ്റി​യി​ല്‍ 38 പേ​രും വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചു.

Related posts

Leave a Comment