അറിയണം എല്ലാവരും ജ​യ​സൂ​ര്യ​യു​ടെ ഈ നി​ർ​ബ​ന്ധം! സം​വി​ധാ​യ​ക​ൻ പ്ര​ജേ​ഷ് സെ​ൻ പറയുന്നു…

ക്യാ​പ്റ്റ​ൻ എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം ജ​യ​സൂ​ര്യ-​പ്ര​ജേ​ഷ് സെ​ൻ കൂ​ട്ടു​കെ​ട്ടി​ൽ ഒ​രു​ങ്ങി​യ വെ​ള്ളം എ​ന്ന സി​നി​മ ഇ​ന്നു തി​യ​റ്റ​റു​ക​ളി​ലെ​ത്തി. മു​ഴു​ക്കു​ടി​യ​നാ​യ മു​ര​ളി എ​ന്ന​യാ​ളു​ടെ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്.

സി​നി​മ​യോ​ടും ക​ഥാ​പാ​ത്ര​ങ്ങ​ളോ​ടും നൂ​റു ശ​ത​മാ​നം നീ​തി പു​ല​ർ​ത്ത​ണം എ​ന്ന നി​ർ​ബ​ന്ധ​മു​ള്ള ന​ട​നാ​ണ് ജ​യ​സൂ​ര്യ എ​ന്നാ​ണ് സം​വി​ധാ​യ​ക​ൻ പ​റ​യു​ന്ന​ത്. ഒ​ര​ഭി​മു​ഖ​ത്തി​ലാ​ണ് സം​വി​ധാ​യ​ക​ൻ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ക്യാ​പ്റ്റ​ൻ സി​നി​മ​യി​ൽ ജ​യ​സൂ​ര്യ​യു​ടെ ക​ഥാ​പാ​ത്രം ഒ​രു പൊ​ലീ​സ് ക്യ​ന്പി​ലെ ടോ​യ്‌ലെ​റ്റ് വൃ​ത്തി​യാ​ക്കു​ന്ന സീ​നു​ണ്ട്. അ​ത് ഷൂ​ട്ട് ചെ​യ്യാ​നാ​യി ആ​ദ്യം സെ​റ്റി​ട്ടി​രു​ന്നു.

എ​ന്നാ​ൽ ഇ​തെ​ന്തി​നാ​ണ് എ​ന്നാ​ണ് ജ​യ​സൂ​ര്യ ചോ​ദി​ച്ച​ത്. യ​ഥാ​ർ​ഥ ടോ​യ്‌ലെ​റ്റ് ത​ന്നെ വൃ​ത്തി​യാ​ക്കി​ക്കോ​ളാം എ​ന്ന് പ​റ​യു​ക​യും പൊ​ലീ​സ് ക്യാ​ന്പി​ലെ ടോ​യ്‌ലെറ്റ് ത​ന്നെ വൃ​ത്തി​യാ​ക്കി ആ ​സീ​ൻ എ​ടു​ക്കു​ക​യാ​യി​രു​ന്നു.

അ​തു​പോ​ലെ വെ​ള്ളം സി​നി​മ​യി​ൽ ആ​ശു​പ​ത്രി​യു​ടെ ത​റ​യി​ൽ വീ​ണ് സ്പി​രി​റ്റ് നാ​ക്ക് കൊ​ണ്ട് ന​ക്കി​യെ​ടു​ക്കു​ന്ന സീ​നു​ണ്ട്. ഫ്ളോ​ർ സെ​റ്റി​ടാം എ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും ജ​യ​സൂ​ര്യ സ​മ്മ​തി​ച്ചി​ല്ല. ആ​ശു​പ​ത്രി​യി​ലെ ഫ്ളോ​റി​ൽ ത​ന്നെ​യാ​ണ് ആ ​സീ​ൻ ചി​ത്രീ​ക​രി​ച്ച​ത്- പ്ര​ജേ​ഷ് സെ​ൻ പ​റ​യു​ന്നു.

സം​യു​ക്ത മേ​നോ​ൻ, സ്നേ​ഹ പാ​ലി​യേ​രി, സി​ദ്ധി​ഖ്, ഇ​ന്ദ്ര​ൻ​സ്, ബൈ​ജു, ശ്രീ​ല​ക്ഷ്മി, പ്രി​യ​ങ്ക, ജോ​ണി ആ​ന്‍റ​ണി, ഇ​ട​വേ​ള ബാ​ബു, വെ​ട്ടു​കി​ളി പ്ര​കാ​ശ്, നി​ർ​മ​ൽ പാ​ലാ​ഴി, സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ, ശി​വ​ദാ​സ് മ​ട്ട​ന്നൂ​ർ, ജി​ൻ​സ് ഭാ​സ്ക​ർ, ബേ​ബി ശ്രീ​ല​ക്ഷ്മി തു​ട​ങ്ങി​യ​വ​ർ​ക്കൊ​പ്പം മു​പ്പ​തോ​ളം പു​തു​മു​ഖ താ​ര​ങ്ങ​ളും ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു​ണ്ട്. -പി​ജി

Related posts

Leave a Comment