കോട്ടയം: കോവിഡ് ഭീഷണിയിലും മലയാള സിനിമയ്ക്കു കരുത്തായി നിന്ന സംവിധായകൻ ഇപ്പോൾ ജീവിക്കാനായി സോമാറ്റോയിൽ ഭക്ഷണമെത്തിക്കുന്ന ജോലി ചെയ്യുന്നു. കോട്ടയം സംക്രാന്തി സ്വദേശി റിയാസ് മുഹമ്മദാണ് സിനിമയേക്കാൾ സിനിമാറ്റിക്കായ ജീവിത സാഹചര്യങ്ങളിലൂടെ കടന്നു പോകുന്നത്. റിയാസ് ആദ്യമായി സംവിധാനം ചെയ്ത “അമീറ’ പ്രദർശനത്തിനെത്തുന്ന വേളയിലാണ് പുതിയ വെല്ലുവിളികളെ തരണം ചെയ്തുള്ള ജീവിതയാത്ര. കോവിഡ് കാലത്ത് മലയാള സിനിമ നിശ്ചലമായ സമയത്ത് ധൈര്യപൂർവം മുന്നോട്ടിറങ്ങി പൂർണമായും ഒൗട്ട്ഡോറിൽ ഷൂട്ട് ചെയ്തു സിനിമ ഒരുക്കിയ സംവിധായകനാണ് ഇപ്പോൾ സംവിധാന തൊപ്പിയിൽ നിന്നു സൊമാറ്റോയുടെ തൊപ്പിയണിഞ്ഞിരിക്കുന്നത്. നിരവധി ചിത്രങ്ങളിൽ സംവിധാന സഹായിയായി പ്രവർത്തിച്ച റിയാസ് കുറച്ചു നാളായി തന്റെ ആദ്യ ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു. കാലങ്ങളായി സിനിമയുടെ പിന്നാലെ നടന്നപ്പോൾ സാന്പത്തികമായുള്ള നേട്ടത്തെക്കുറിച്ച് ഈ കലാകാരൻ ചന്തിച്ചിരുന്നില്ല. മാസങ്ങൾക്കു മുന്‍പ് തന്റെ പിതാവിനു പെട്ടെന്നു ശാരീരിക ബുദ്ധിമുട്ടുകൾ വന്നപ്പോൾ തന്റെ മൊബൈൽ ഫോണും…
Read MoreDay: February 1, 2021
പിണറായിയ്ക്ക് തമ്പുരാന് സിന്‍ഡ്രോം ! വിളിച്ചുവരുത്തി അപമാനിക്കുന്നവരില്‍ നിന്നും വിട്ടുനില്‍ക്കാന്‍ നട്ടെല്ലുള്ള കലാകാരന്മാര് തയ്യാറാകണം; രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് പിടി തോമസ്…
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരിക്കുകയാണ്. അവാര്‍ഡ് കൈയ്യില്‍ കൊടുക്കാതെ മേശയില്‍ വച്ചിട്ട് എടുത്തു കൊണ്ടു പോയ്ക്കൊള്ളാന്‍ പറഞ്ഞതാണ് വ്യാപക വിമര്‍ശനങ്ങള്‍ക്കിടയാക്കിയത്. ഇപ്പോള്‍ ഈ വിഷയത്തില്‍ മുഖ്യമന്ത്രിയെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചിരിക്കുകയാണ് എംഎല്‍എ പിടി തോമസ്. തീണ്ടാപ്പാടകലെവന്ന് ദാനം സ്വീകരിച്ച് പൊയ്ക്കൊള്ളണം എന്ന തമ്പുരാന് സിന്‍ഡ്രോംമാണ് മുഖ്യമന്ത്രിക്ക് എന്നാണ് പിടി തോമസ് കുറിച്ചത്. മുന്‍ ചീഫ് സെക്രട്ടറിയും കവിയുമായ കെ ജയകുമാറിനെയും വേദിയില്‍ അപമാനിച്ചെന്നും അവാര്‍ഡിനായി കൈ ഉയര്‍ത്തിയ ലിജോ ജോസ് പെല്ലിശേരിയോട് ശില്പം എടുത്ത് പൊയ്ക്കോളാന്‍ ആജ്ഞാപിച്ചെന്നും പിടി തോമസ് ആരോപിക്കുന്നു. കോവിഡിന്റെ പേരില്‍ കലാകാരന്മാരെ അപമാനിച്ച രാജ്യത്തെ ആദ്യ മുഖ്യമന്ത്രിയ്ക്കുള്ള പുരസ്കാരം പിണറായി വിജയന് ഉറപ്പിച്ചു. അവാര്‍ഡ് ജേതാക്കളെ അപമാനിച്ചതില്‍ മുഖ്യമന്ത്രി മാപ്പു പറയണമെന്നും അദ്ദേഹം കുറിച്ചു. ഉത്തരകൊറിയന്‍ ഭരണാധികാരി കിങ് ജോങ് ഉന്നിന്റേയും പിണറായിയുടേയും ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് പിടിയുടെ കുറിപ്പ്. പിടി…
Read Moreമൈനസ് ഡിഗ്രിയിലായ മൂന്നാറും മേഘാവൃതം! കാലാവസ്ഥാ വ്യതിയാനം ടൂറിസത്തിനു തിരിച്ചടി
തൊടുപുഴ: കാലാവസ്ഥാ വ്യതിയാനം ജില്ലയിലെ ടൂറിസം മേഖലയ്ക്ക് കനത്ത തിരിച്ചടിയാകുന്നു. മൂന്നാർ ഉൾപ്പെടെയുള്ള പ്രധാന ടൂറിസം കേന്ദ്രങ്ങളിലെല്ലാം പൊതുവേ തണുപ്പ് അനുഭവപ്പെടുന്ന നവംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലയളവ് ഇക്കുറി മഴയിൽ മുങ്ങി. രണ്ടുദിവസംമുന്പ് മൂന്നാറിലെ പ്രധാന സ്ഥലങ്ങളിലെല്ലാം തണുപ്പ് മൈനസ് ഡിഗ്രിയിലേക്ക് എത്തിയിരുന്നു. എന്നാൽ ഇന്നലെമുതൽ വീണ്ടും മൂടിക്കെട്ടിയ അന്തരീക്ഷം തണുപ്പിനെ അകറ്റുകയാണ്. മൂന്നാറിലെ തണുപ്പ് ആസ്വദിക്കാൻ സ്വദേശികളും വിദേശികളുമായ നൂറുകണക്കിന് വിനോദസഞ്ചാരികളാണ് എത്തുന്നത്. കോവിഡ് മൂലം വിനോദസഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തുകയും സഞ്ചാരികൾ എത്താതാകുകയും ചെയ്തത് വിനോദസഞ്ചാര മേഖലയ്ക്ക് കനത്ത തിരിച്ചടി സൃഷ്ടിച്ചിരുന്നു. ഇതോടെ ഈ മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഹോട്ടലുകൾ, റിസോർട്ടുകൾ, ചെറുകിട വ്യാപാരസ്ഥാപനങ്ങൾ, ടാക്സി ഡ്രൈവർമാർ തുടങ്ങി ആയിരക്കണക്കിനാളുകളുടെ ജീവിതമാർഗത്തെ ഇതു പ്രതികൂലമായി ബാധിച്ചു. എന്നാൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കുകയും ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കുകയും ചെയ്തതോടെ ജില്ലയിലെ പ്രധാന…
Read Moreസാമൂഹ്യ അകലം കാറ്റിൽപ്പറത്തി, മാസ്ക്കുകൾ ഇല്ല! നിയന്ത്രണങ്ങൾക്ക് പുല്ലുവില; ബീച്ചുകളിൽ തിരക്കോട് തിരക്ക്
വിഴിഞ്ഞം: കോവിഡ്നിയന്ത്രണം കർശനമെന്ന് സർക്കാർ ആവർത്തിക്കുമ്പോഴും എല്ലാ മാനദണ്ഡഡങ്ങളും കാറ്റിൽപ്പറത്തി ജനം ബീച്ചുകളിൽ തടിച്ച് കൂടി. സാമൂഹ്യ അകലം കാറ്റിൽപ്പറത്തിയും മാസ്ക്കുകൾ ഇല്ലാതെയും അവധി ആഘോഷിക്കാൻ ആയിരങ്ങൾ കോവളം ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇന്നലെയും വന്നു മടങ്ങി. നിയന്ത്രിക്കാനുള്ള നിർദേശങ്ങൾ ഉന്നതങ്ങളിൽ നിന്ന് കിട്ടാത്തതിനാൽ പോലീസും കാര്യമായ ഇടപെടൽ നടത്തിയില്ല. അനിയന്ത്രിതമായി കോവിഡ് പടരുന്ന പശ്ചാത്തലത്തിൽ രോഗം നിയന്ത്രിക്കാൻ കർശന നടപടികൾ എടുക്കുന്നതായി പറഞ്ഞ അധികൃതർ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടെ ജനത്തിരക്കേറിയ പ്രദേശങ്ങൾക്കായി പ്രത്യേക മാർഗ നിർദേശം പുറപ്പെടുവിച്ചില്ല. പോലീസ് നിയന്ത്രണം മാസ്ക്ക് പിടിത്തത്തിലും പിഴയടിക്കലിലും ഒതുങ്ങിയതോടെ പേടിയില്ലാതെ ജനം കൂട്ടത്തോടെ പുറത്തിറങ്ങിയതിന് തെളിവാണ് ഇന്നലെ കോവളത്തെ ഗ്രോ, ഹൗവ്വാ, ലൈറ്റ് ഹൗസ്, സമുദ്ര ബീച്ചുകളിലും പൂവാറിലെ പൊഴിക്കരയിലും, വിഴിഞ്ഞം മതിപ്പുറത്തും, ആഴിമലയിലുമുണ്ടായ തിരക്ക്. ബീച്ചുകളിൽ ടൂറിസം പോലീസിന്റെ സാന്യധ്യമുണ്ടായിരുന്നെങ്കിലും വൻ ജനത്തിരക്കിനിടയിൽ നിയമലംഘകരെ തടയാനായില്ല. മാസ്കുകളോ,…
Read Moreസര്‍ക്കാരും പോലീസും കാണുന്നില്ലേ..? ബിവറേജിൽ മദ്യം വാങ്ങാൻ തിരക്ക്; റോഡിൽ ഗതാഗത കുരുക്ക്
ചാലക്കുടി: ബിവറേജിലേക്ക് മദ്യം വാങ്ങാൻ വരുന്നവരുടെ വാഹനങ്ങളുടെ തിരക്കുമൂലം മെയിൻ റോഡിൽ ഗതാഗത സ്തംഭനം. ചാലക്കുടി നോർത്ത് ജംഗ്ഷനും ആനമല ജംഗ്ഷനുമിടയ്ക്കുള്ള ഭാഗത്താണു വൻ ഗതാഗത കുരുക്ക് അനുഭവപ്പെടുന്നത്. ആനമല ജംഗ്ഷനു സമീപമത്തെ ബിവറേജ് ഔട്ട്ലെറ്റിലേക്കു മദ്യം വാങ്ങാൻ നൂറുകണക്കിനു വാഹനങ്ങളാണു വരുന്നത്. ഔട്ട്ലെറ്റിലേക്കു പോകുന്ന വാഹനങ്ങളും മദ്യം വാങ്ങിവരുന്നവരുടെ വാഹനങ്ങളും മെയിൻ റോഡിലേക്കു തിരിയുന്ന ഭാഗത്തുള്ള തിരക്കുമൂലമാണു ഗതാഗത സ്തംഭനം അനുഭവപ്പെടുന്നത്. ഇതുകൂടാതെ ബിവറേജിലേക്കു വാഹനങ്ങൾ കടത്തിക്കൊണ്ടു പോകാനുള്ള ബുദ്ധിമുട്ടു മൂലം മെയിൻ റോഡിന്റെ ഇരുവശത്തും ഇരുചക്ര വാഹനങ്ങളും മറ്റു വാഹനങ്ങളും പാർക്ക് ചെയ്യുന്നതും കുരുക്കിനിടയാക്കുന്നു. ബിവറേജ് ഔട്ട്ലെറ്റിലേക്ക് ഇന്നലെ മദ്യം വാങ്ങാനുള്ളവരുടെ വലിയ തിരക്കായിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയാണു ജനക്കൂട്ടം മദ്യംവാങ്ങാൻ കൂട്ടംകൂടി നിന്നിരുന്നത്.
Read Moreപുലിമുരുകന് കാണുമ്പോള്‍ ഇപ്പോഴും കണ്ണുനിറയും ! തെറ്റായിപ്പോയ ആ തീരുമാനത്തെക്കുറിച്ച് തുറന്നു പറഞ്ഞ് അനുശ്രീ…
ഒരു നിമിഷത്തിലെ ചിന്തകളാണ് ജീവിതം മാറ്റിമറിക്കുന്നതെന്നു പറയാറുണ്ട്. ആ സമയത്ത് കൃത്യമായ തീരുമാനമെടുക്കുന്നവര്‍ ജീവിതത്തില്‍ ഉയരങ്ങള്‍ ചവിട്ടുകയും തെറ്റായ തീരുമാനമെടുക്കുന്നവരുടെ ജീവിതം എന്നും ഒരേനിലയില്‍ തുടരുകയും ചെയ്യാറുണ്ട്. സിനിമാതാരങ്ങളുടെ കാര്യവും ഇതില്‍ നിന്നു വിഭിന്നമല്ല. കിട്ടിയ അവസരം മുതലെടുത്ത് ഉയരങ്ങള്‍ കീഴടക്കിയ നിരവധി താരങ്ങളുണ്ട്. എന്നാല്‍ തെറ്റായ തീരുമാനത്തിന്റെ അനന്തരഫലമായി കരിയര്‍ തന്നെ അവസാനിപ്പിച്ചവരും കുറവല്ല. ഈ അടുത്ത് ഇത്തരത്തിലുള്ള ഒരവസരം നഷ്ടപ്പെടുത്തിയതിന്റെ ഒരു അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ നടി അനുശ്രീ. മോഹന്‍ലാല്‍ നായകനായ പുലിമുരുകന് എന്ന സിനിമയിലെ കമാലിനി മുഖര്‍ജി അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആദ്യം സമീപിച്ചിരുന്നത് അനുശ്രീയെ ആയിരുന്നു. പക്ഷേ പിന്നീട് ചില കാരണങ്ങളാല്‍ താരം ഒഴിവാക്കുകയായിരുന്നു. പുലി മുരുകനില്‍ ലാലേട്ടന്റെ ഭാര്യയുടെ റോള്‍ ചെയ്യാനുള്ള അവസരം ആദ്യം തനിക്കാണ് ലഭിച്ചതെന്നും ദൗര്‍ഭാഗ്യവശാല്‍ അന്ന് അതിനു സാധിച്ചില്ലെന്നും അനുശ്രീ പറയുന്നു. പുലിമുരുകന്…
Read Moreമോഷണം പോയാൽ ഈ വണ്ടി അനങ്ങില്ല..! വരുന്നു… ഇ-കാര്‍ കാലം; ആപ്പിളും ഹുണ്ടായിയും ഒന്നിക്കുമ്പോള്‍…
ലം മാറുന്നു, പരിസ്ഥിതിചിന്തകളും. ലോകമെന്പാടുമുള്ള ഒാട്ടോമൊബെെൽ വ്യവസായവും ഇതിനു ചുക്കാൻ പിടിക്കുകയാണ്. ഇന്നു നിരത്തിലിറങ്ങുന്ന ഇലക്ട്രിക് കാറുകൾ ഇതിന് ഉദാഹരണം. ഒരു കാലത്ത് റോഡുകളിൽ രാജാവായി വിലസിയിരുന്ന അംബാസിഡറും പ്രീമിയർ പത്മിനിയും ഇന്ന് ഒാർമയിൽ മാത്രം. പെട്രോൾ – ഡീസൽ കാറുകളുടെ എണ്ണവും പതിയെ കുറഞ്ഞു തുടങ്ങി. പകരം സാക്ഷാൽ ഹൈബ്രിഡ് കാറുകളും ഇലക്ട്രിക് കാറുകളുമെത്തും. വായു മലിനീകരണം നിയന്ത്രിക്കാനും ഉൗർജ സുരക്ഷ വർധിപ്പിക്കാനും കാലാവസ്ഥ ആഘാതം കുറയ്ക്കാനും ഇലക്ട്രിക് വാഹനങ്ങൾക്കു കഴിയുമെന്നതാണ് ഇവയുടെ മേന്മ. 2030 ഓടെ കാർബണ്‍ ഉദ്യമനം 37 ശതമാനം കുറയ്ക്കാനും പെട്രോൾ – ഡീസൽ ചെലവ് 6000 കോടി ഡോളർ വീതം കുറയ്ക്കാനും ഇൗ മാറ്റം ഇടയാക്കും. നമ്മുടെ രാജ്യത്തിന് ഏതാണ്ട് 20 ലക്ഷം കോടി ലാഭം ഇലക്ട്രിക് വാഹനങ്ങൾ നേടിത്തരുമെന്നു നീതി ആയോഗും ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്സും സാക്ഷ്യപ്പെടുത്തുന്നു.…
Read Moreസഞ്ചാരികൾക്ക് ഒരു നിയമം നാട്ടുകാർക്ക് വേറൊന്ന്! പുഴയിലിറങ്ങുന്നതിന് ഭീഷണി; ചീങ്കണ്ണിപ്പുഴയിൽ ‘മീൻപിടിച്ച് ‘ നാട്ടുകാർ
കേളകം: പുഴയിലിറങ്ങുന്നതിന് ഭീഷണിപ്പെടുത്തുന്ന വനപാലകരുടെ നടപടിക്കെതിരേ നാട്ടുകാരുടെ നേതൃത്വത്തിൽ ചീങ്കണ്ണിപ്പുഴയിൽ വലയെറിഞ്ഞും ചൂണ്ടയിട്ടും പ്രതിഷേധം. ആറളം വന്യജീവി സങ്കേതത്തിന്റെ അതിർത്തിയിൽ നിന്ന് 50 മീറ്റർ അകലെ ആറളം വില്ലേജിന്റെ പുറമ്പോക്ക് ഭൂമിയിലൂടെയും കേളകം പഞ്ചായത്ത് അതിർത്തിയിലൂടെയും ഒഴുകുന്ന ചീങ്കണ്ണിപ്പുഴയിൽ വനം വകുപ്പ് അധികാരം സ്ഥാപിക്കാൻ ശ്രമിക്കുന്ന നടപടിക്കെതിരേയായിരുന്നു പ്രതീകാത്മക പ്രതിഷേധം. പുഴയ്ക്ക് അക്കരെ താമസിക്കുന്ന ആദിവാസികൾ ആറളം വില്ലേജിന്റെ പുറന്പോക്ക് ഭൂമിയിൽ 1960 മുതൽ രാമച്ചവും സിസർള (പുൽതൈലം) യും കൃഷി ചെയ്തിരുന്നു. വളയംചാൽ മുതൽ അടയ്ക്കാത്തേട് വരെയുള്ള പ്രദേശവാസികൾ 1990ന് ശേഷം വന്യമൃഗശല്യവും മലവെള്ളപ്പാച്ചിലിൽ കൃഷിയിടം ഭാഗികമായി നശിച്ചതും കാരണം ഭൂമി ഉപേക്ഷിക്കുകയായിരുന്നു. 1972ലെ ഭൂനിയമപ്രകാരം ഉപാധിരഹിതമായി പട്ടയം നല്‍കാമെന്ന സർക്കാർ ഉത്തരവിന്റെ പിൻബലത്തിൽ പലരും പട്ടയത്തിനായി ശ്രമിച്ചിരുന്നുവെങ്കിലും ലഭിച്ചില്ല. സർവേ നമ്പർ 270ൽ പെട്ട സ്ഥലമാണ് ചീങ്കണ്ണിപ്പുഴയും പരിസരപ്രദേശങ്ങളും. 1988ൽ സ്വകാര്യ വ്യക്തിയിൽ നിന്ന്…
Read Moreഎങ്ങുനിന്നോ ഒഴുകിയെത്തിയ കൂറ്റൻ മരത്തടി! കടലിൽ കുത്തനെ നിന്നിരുന്ന ഭീമൻ പാഴ്മരത്തടി ഒടുവിൽ കരയ്ക്കടുപ്പിച്ചു
വൈപ്പിൻ: നായരമ്പലം പുത്തൻ കടപ്പുറം വടക്കേ കടവിൽനിന്നും 200 മീറ്റർ ദൂരെ കടലിൽ കുത്തനെ നിന്നിരുന്ന ഭീമൻ പാഴ് മരത്തടി ഫിഷറീസ് വകുപ്പും അഗ്നിശമന സേനയും മത്സ്യത്തൊഴിലാളികളും ചേർന്ന് കരയ്ക്കു എത്തിച്ചു. ഈ അടുത്ത കാലത്ത് എങ്ങുനിന്നോ ഒഴുകിയെത്തിയ ഈ കൂറ്റൻ മരത്തടി മത്സ്യ തൊഴിലാളികൾക്ക് വൻ ഭീഷണിയായി നിലകൊള്ളുകയായിരുന്നു. പല മത്സ്യതൊഴിലാളികളുടെയും വലകളും എൻജിനും ഇതിനോടകം തന്നെ തകർന്നു. എസ്. ശർമ ഇടപ്പെട്ടതിനെ തുടർന്ന് വൈപ്പിൻ ഫിഷറീസ് അസി. ഡയറക്ടർ പി. അനീഷിന്റെ നേതൃത്വത്തിലുള്ള ജീവനക്കാർ ബോട്ടുമായി കടലിൽ വന്ന് മരത്തെ കെട്ടി വലിച്ചു പരമാവധി കരയോട് അടുപ്പിച്ചു . അവിടെ നിന്നും അഗ്നിശമന സേനയും മത്സ്യ തൊഴിലാളികളും ചേർന്ന് കരക്കടുപ്പിച്ചു. തുടർന്ന് നായരമ്പലം പഞ്ചായത്ത് അധികൃതർ ജെസിബി വരുത്തി പൂർണമായും കരയിലേക്ക് വലിച്ചു കയറ്റി. ജീർണാവസ്ഥയിലായ മരം പല കഷ്ണങ്ങളാക്കി മുറിച്ച് ഫിഷ്ലാൻഡിംഗ് സെന്ററിന്…
Read More‘ഗേള്‍സ് നിങ്ങളോട് എനിക്ക് പറയാനുള്ളത് ഒന്നുമാത്രം’ ! പെണ്‍കുട്ടികള്‍ക്ക് കിടിലന്‍ ഉപദേശവുമായി അമേയ മാത്യു…
മലയാളികളുടെ ഇഷ്ടതാരമാണ് അമേയമാത്യു. ജയസൂര്യ നായകനായി പുറത്തിറങ്ങിയ ആട് ടുവിലൂടെ സിനിമയിലെത്തിയെങ്കിലും താരത്തെ പ്രശസ്തയാക്കിയത് യൂട്യൂബ് വെബ്സീറീസ് ആയ കരിക്കാണ്. ആട് ടുവിനു ശേഷം ഒരു പഴയ ബോംബ് കഥ, തിമിരം എന്നീ സിനിമകളിലും താരം അഭിനയിച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. മൂന്നു ലക്ഷത്തില്‍ കൂടുതല്‍ ആരാധകര്‍ താരത്തെ ഇന്‍സ്റ്റാഗ്രാമില്‍ മാത്രം ഫോളോ ചെയ്യുന്നുണ്ട്. താരം ഏറ്റവും അവസാനമായി അപ്ലോഡ് ചെയ്ത ഫോട്ടോയുടെ ക്യാപ്ഷന്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സ്ത്രീകളെ മോട്ടിവേറ്റ് ചെയ്യുന്ന രൂപത്തിലാണ് താരം ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. എന്നെ ഇത്രയും BOLD ആക്കിയത് എന്റെ ജീവിതമാണ്. Girls നിങ്ങളോട് എനിക്ക് ഒന്നേ പറയാനുള്ളൂ…സമൂഹം നിനക്ക് മുന്നില്‍ നിര്‍മ്മിച്ചിരിക്കുന്ന വേലിക്കെട്ടുകളെ അതിജീവിച്ച് കഴുകനെ പോലെ നിന്റെ സ്വപ്നങ്ങളിലേക്ക് പറന്നുയരുക…എന്നായിരുന്നു താരത്തിന്റെ ക്യാപ്ഷന്‍.
Read More