മൊ​​ബൈ​​ൽ ഫോ​​ണും ആ​​ധാ​​ർ കാ​​ർ​​ഡും ഡ്രൈ​​വിം​​ഗ് ലൈ​​സ​​ൻ​​സും വ​​രെ പ​​ണ​​യം വച്ചു..! അഭ്രപാളിയിലെ സംവിധായകൻ, ജീവിതത്തിൽ പുതിയ റോളിൽ

കോ​​ട്ട​​യം: കോ​​വി​​ഡ് ഭീ​​ഷ​​ണി​​യി​​ലും മ​​ല​​യാ​​ള സി​​നി​​മ​​യ്ക്കു ക​​രു​​ത്താ​​യി നി​​ന്ന സം​​വി​​ധാ​​യ​​ക​​ൻ ഇ​​പ്പോ​​ൾ ജീ​​വി​​ക്കാ​​നാ​​യി സോ​​മാ​​റ്റോ​​യി​​ൽ ഭ​​ക്ഷ​​ണ​​മെ​​ത്തി​​ക്കു​​ന്ന ജോ​​ലി ചെ​​യ്യു​​ന്നു. കോ​​ട്ട​​യം സം​​ക്രാ​​ന്തി സ്വ​​ദേ​​ശി റി​​യാ​​സ് മു​​ഹ​​മ്മ​​ദാ​​ണ് സി​​നി​​മ​​യേ​​ക്കാ​​ൾ സി​​നി​​മാ​​റ്റി​​ക്കാ​​യ ജീ​​വി​​ത സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ലൂ​​ടെ ക​​ട​​ന്നു പോ​​കു​​ന്ന​​ത്.

റി​​യാ​​സ് ആ​​ദ്യ​​മാ​​യി സം​​വി​​ധാ​​നം ചെ​​യ്ത “അ​​മീ​​റ’ പ്ര​​ദ​​ർ​​ശ​​ന​​ത്തി​​നെ​​ത്തു​​ന്ന വേ​​ള​​യി​​ലാ​​ണ് പു​​തി​​യ വെ​​ല്ലു​​വി​​ളി​​ക​​ളെ ത​​ര​​ണം ചെ​​യ്തു​​ള്ള ജീ​​വി​​ത​​യാ​​ത്ര.

കോ​​വി​​ഡ് കാ​​ല​​ത്ത് മ​​ല​​യാ​​ള സി​​നി​​മ നി​​ശ്ച​​ല​​മാ​​യ സ​​മ​​യ​​ത്ത് ധൈ​​ര്യ​​പൂ​​ർ​​വം മു​​ന്നോ​​ട്ടി​​റ​​ങ്ങി പൂ​​ർ​​ണ​​മാ​​യും ഒൗ​​ട്ട്ഡോ​​റി​​ൽ ഷൂ​​ട്ട് ചെ​​യ്തു സി​​നി​​മ ഒ​​രു​​ക്കി​​യ സം​​വി​​ധാ​​യ​​ക​​നാ​​ണ് ഇ​​പ്പോ​​ൾ സം​​വി​​ധാ​​ന തൊ​​പ്പി​​യി​​ൽ നി​​ന്നു സൊ​​മാ​​റ്റോ​​യു​​ടെ തൊ​​പ്പി​​യ​​ണി​​ഞ്ഞി​​രി​​ക്കു​​ന്ന​​ത്.

നി​​ര​​വ​​ധി ചി​​ത്ര​​ങ്ങ​​ളി​​ൽ സം​​വി​​ധാ​​ന സ​​ഹാ​​യി​​യാ​​യി പ്ര​​വ​​ർ​​ത്തി​​ച്ച റി​​യാ​​സ് കു​​റ​​ച്ചു നാ​​ളാ​​യി ത​​ന്‍റെ ആ​​ദ്യ ചി​​ത്ര​​ത്തി​​ന്‍റെ പ​​ണി​​പ്പു​​ര​​യി​​ലാ​​യി​​രു​​ന്നു.

കാ​​ല​​ങ്ങ​​ളാ​​യി സി​​നി​​മ​​യു​​ടെ പി​​ന്നാ​​ലെ ന​​ട​​ന്ന​​പ്പോ​​ൾ സാ​​ന്പ​​ത്തി​​ക​​മാ​​യു​​ള്ള നേ​​ട്ട​​ത്തെക്കുറിച്ച് ഈ ​​ക​​ലാ​​കാ​​ര​​ൻ ച​​ന്തി​​ച്ചി​​രു​​ന്നി​​ല്ല.

മാ​​സ​​ങ്ങ​​ൾ​​ക്കു മു​​ന്പ് ത​​ന്‍റെ പി​​താ​​വി​​നു പെ​​ട്ടെന്നു ശാ​​രീ​​രി​​ക ബു​​ദ്ധി​​മു​​ട്ടു​​ക​​ൾ വ​​ന്ന​​പ്പോ​​ൾ ത​​ന്‍റെ മൊ​​ബൈ​​ൽ ഫോ​​ണും ആ​​ധാ​​ർ കാ​​ർ​​ഡും ഡ്രൈ​​വിം​​ഗ് ലൈ​​സ​​ൻ​​സും വ​​രെ പ​​ണ​​യം വ​​ച്ച് പ​​ണം ക​​ണ്ടെ​​ത്തി​​യ സ​​ന്ദ​​ർ​​ഭ​​മാ​​ണു മാ​​റി ചി​​ന്തി​​ക്കാ​​ൻ കാ​​ര​​ണ​​മാ​​യ​​തെ​​ന്നു റി​​യാ​​സ് പ​​റ​​യു​​ന്നു.

ഇ​​പ്പോ​​ൾ സൊ​​മാ​​റ്റോ​​യി​​ൽ​​നി​​ന്നു പ്ര​​തി​​ദി​​ന​​മാ​​ണെ​​ങ്കി​​ലും ഒ​​രു വ​​രു​​മാ​​നം ല​​ഭി​​ക്കു​​ന്നു​​ണ്ട്. എ​​ങ്കി​​ലും സി​​നി​​മ ത​​ന്നെ​​യാ​​ണ് ജീ​​വ​​വാ​​യു. ഇ​​ത് ഇ​​പ്പോ​​ഴ​​ത്തെ നി​​ല​​നി​​ൽ​​പ്പി​​നു​​ള്ള പ്ര​​വൃ​​ത്തി മാ​​ത്ര​​മെ​​ന്നും റി​​യാ​​സ് പ​​റ​​യു​​ന്നു.

സ​​മ​​കാ​​ലി​​ക ഭാ​​ര​​ത​​ത്തി​​ലെ സം​​ഭ​​വ​​ങ്ങ​​ളു​​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ സാ​​ധാ​​ര​​ണ​​ക്കാ​​രു​​ടെ ജീ​​വി​​ത​​ത്തി​​ൽ മ​​തം തീ​​ർ​​ക്കു​​ന്ന വെ​​ല്ലു​​വി​​ളി​​ക​​ളെ​​ക്കു​​റി​ച്ചു ച​​ർ​​ച്ച ചെ​​യ്യു​​ന്ന ‘അ​​മീ​​റ’ ഉ​​ട​​ൻ ഒ​​ടി​​ടി പ്ലാ​​റ്റ്ഫോ​​മി​​ലൂ​​ടെ പ്രേ​​ക്ഷ​​ക​​ർ​​ക്കു മു​​ന്നി​​ലെ​​ത്തി​​ക്കാ​​നു​​ള്ള ത​​യാ​​റെ​​ടു​​പ്പി​​ലാ​​ണ് റി​​യാ​​സും അ​​ണി​​യ​​റ പ്ര​​വ​​ർ​​ത്ത​​ക​​രും.

Related posts

Leave a Comment