കേളകം: ലോക്ക് ഡൗൺ കാലത്താണ് ചക്കക്കൊണ്ട് രുചിയും ഗുണങ്ങളുമുള്ള വിവിധ വിഭവങ്ങൾ ഉണ്ടാക്കാമെന്ന് മലയാളി വ്യാപകമായി തിരിച്ചറിഞ്ഞത്. അതിന് മുമ്പും ചക്ക മലയാളിയുടെ പ്രിയ വിഭവമായിരുന്നെ ങ്കിലും വൈവിദ്യങ്ങളുടെ പരീക്ഷണം അടുക്കളകളിൽ ആരംഭിച്ചത് ഈ കോവിഡ് കാലത്താണ്. 2000 കോടി രൂപയുടെ വിപണന സാധ്യതയാണ് ചക്കയുടെ മാർക്കെറ്റെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. വെറുതെ കൊടുത്തിരുന്ന ചക്കയ്ക്ക് ഇന്ന് കിലോയ്ക്ക് 35 രൂപ മാർക്കറ്റ് വിലയായി. പല കർഷകരും ഏക്കർ കണക്കിന് പ്ലാവ് തോട്ടങ്ങൾ വച്ച് പിടിപ്പിക്കുന്നു. വിദേശത്ത് വൻ ഡിമാൻഡാണ് ചക്കയുടെ മൂല്യവർധിത ഉത്പന്നങ്ങൾക്ക്. ഇത്തരത്തിലുള്ള ചെറുകിട ഉത്പാദകരെ സഹായിക്കാനുള്ള ചുവടുവവയ്പണ് ജാക്ക് ഫ്രൂട്ട് പ്രമോഷൻ അസോസിയേഷനും റെജി തോമസ് എന്ന അടിമാലി മച്ചിപ്ലാവുകാരനും നടത്തുന്നത്. ഉണ്ണിയപ്പം, ഐസ്ക്രീം, സ്ക്വാഷ്, അച്ചാർ, വരട്ടി, ഹൽവ, പുട്ടുപൊടി, പായസം, വൈവിധ്യമാർന്ന ചിപ്സുകൾ തുടങ്ങി ചക്ക വിഭവങ്ങളുടെ വൈവിധ്യങ്ങളാണ് മേളയിൽ ഒരുക്കിയിരിക്കുന്നത്.…
Read MoreDay: February 19, 2021
നടുവൊടിക്കുന്ന ഇന്ധനവില വർധനവിനെതിരെ ബസുടമകൾ ബസ് കെട്ടിവലിച്ച് സമരം
തൃശൂർ: നടുവൊടിക്കുന്ന ഇന്ധനവില വർധനവിനെതിരെ ബസുടമകൾ ബസ് കെട്ടിവലിച്ച് പ്രതിഷേധ സമരം നടത്തി. ശക്തൻ സ്റ്റാൻഡിലാണ് ബസ് കെട്ടിവലിച്ച് സമരം നടത്തിയത്. ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം.കെ. പ്രേംകുമാർ, ജനറൽ സെക്രട്ടറി കെ.കെ. സേതുമാധവൻ,വൈസ് പ്രസിഡന്റ് കെ.എസ്. ഡൊമിനിക്, ട്രഷറർ ടി.കെ. നിർമലാനന്ദൻ, സി.എ. ജോയ് എന്നിവർ പങ്കെടുത്തു. വിലവർധനവുമൂലം ഡീസലടിക്കുന്നതിനോ തൊഴിലാളികൾക്ക് ശന്പളം നല്‍കുന്നതിനോ വരുമാനം തികയാത്തതുമൂലം സ്വകാര്യബസുകൾ ജിഫോം നല്കി സർവീസ് നിർത്തിവയ്ക്കാൻ നിർബന്ധിതരായിരിക്കുകയാണെന്ന് ഉടമകൾ പറഞ്ഞു. ഡീസലിന്റെ വില കുറയ്ക്കാൻ കേന്ദ്രസർക്കാർ എക്സൈസ് നികുതിയിലും സംസ്ഥാന സർക്കാർ വില്പന നികുതിയിലും കുറവുവരുത്തുക, കേന്ദ്രസർക്കാരിന്റെ സ്ക്രാപ്പ് പോളിസിയിൽ 15 വർഷം എന്നത് 20 വർഷമായി ഉയർത്തുക, ലോക്ഡൗണ്‍ കാലഘട്ടത്തിൽ ജിഫോം നല്കിയ ബസുകൾക്ക് സിഎഫ് കാലാവധി ഒരുവർഷംകൂടി ലഭിക്കത്തക്കവിധം മാറ്റം വരുത്തുക എന്നീ അവശ്യങ്ങളും ഉടമകൾ ഉന്നയിച്ചു.
Read Moreവീട്ടുകാരെ വിശ്വസിപ്പിക്കാന്‍ കള്ളക്കഥയുണ്ടാക്കി വ്യാജ പരാതി നല്കി; കള്ളി വെളിച്ചത്തായപ്പോൾ കുടുങ്ങി; വൈപ്പിനില്‍ നടന്ന സംഭവം ഇങ്ങനെ…
വൈപ്പിൻ: സ്കൂട്ടറും പണവും മോഷണം പോയെന്ന് മുനന്പം പോലീസിൽ വ്യാജപരാതി നൽകിയ അന്പത്തിയെട്ടുകാരനെതിരെ പോലീസ് കേസെടുത്തു. ചെറായി പൂമാലിപ്പറന്പിൽ സോമൻ(58) ആണ് കള്ളപ്പരാതി നല്കി കുടുങ്ങിയത്. ചെറായി ഗൗരീശ്വരം ഭാഗത്ത് വച്ചിരുന്ന തന്റെ സ്കൂട്ടർ മോഷണം പോയെന്നും അതിൽ ആശുപത്രി ആവശ്യത്തിനായി വച്ചിരുന്ന പണം ഉണ്ടായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ഇയാൾ പരാതി നൽകിയിരുന്നത്. തുടർന്ന് എസ്ഐ ജെഫി ജോർജിന്റെ നേതൃത്വത്തിൽ പോലീസ് ഗൗരീശ്വരത്തെത്തി സ്ഥലത്തെ സിസിടിവി കാമറിയിലെ ഫൂട്ടേജ് പരിശോധിച്ചു. ഫൂട്ടേജിൽ രണ്ട് യുവാക്കൾ ചേർന്ന് സ്കൂട്ടറിന്റെ സീറ്റ് അഴിക്കുന്നതും പിന്നീട് സ്കൂട്ടർ തള്ളിക്കൊണ്ടു പോകുന്നതായും കണ്ടെത്തി. ആൾ അടുത്തുള്ള സ്കൂട്ടർ വർക്ഷോപ്പിലെ ജീവനക്കാരനാണെന്നു തിരിച്ചറിഞ്ഞ പോലീസ് വർക്ക് ഷോപ്പിലെത്തി ജീവനക്കാരനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. പരാതിക്കാരൻ സ്കൂട്ടറിന്റെ താക്കോൽ സീറ്റിനകത്തിട്ട് അടച്ചുപോയെന്നു പറഞ്ഞ് വർക്ക് ഷോപ്പിലെത്തുകയും സ്കൂട്ടർ ഇരിക്കുന്ന സ്ഥലം പറഞ്ഞതിനെ തുടർന്ന് സ്ഥലത്തെത്തി സീറ്റ് അഴിച്ച്…
Read Moreതലസ്ഥാനത്ത് ഉദ്യോഗാർഥികളുടെ സമരം;പിഎസ്സിയുടെ ആദ്യ പ്രിലിംസ് പരീക്ഷ നാളെ; പരീക്ഷ സെന്ററുകൾ പോലീസ് നിരീക്ഷണത്തിൽ
സ്വന്തം ലേഖകൻതൃശൂർ: തലസ്ഥാനത്ത് പിഎസ്സി ഉദ്യോഗാർഥികൾ നടത്തുന്ന സമരം ശക്തിയാർജിക്കുന്നതിനിടെ പത്താംക്ലാസ് യോഗ്യത അടിസ്ഥാനമാക്കിയുള്ള പിഎസ്സിയുടെ ആദ്യ പ്രാഥമിക പരീക്ഷ (പ്രിലിംസ്) നാളെ നടക്കും. തൃശൂർ ജില്ലയിൽ മുപ്പത്തിനാലായിരം പേരാണ് 148 സെന്ററുകളിലായി പരീക്ഷ എഴുതുക.നാലു ഘട്ടങ്ങളിലായാണ് പ്രാഥമിക പരീക്ഷ പൂർത്തിയാവുക. നാളെ ഉച്ചയ്ക്കാണ് പരീക്ഷ. പരീക്ഷയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ജില്ല പിഎസ്സി ഓഫീസ് അധികൃതർ അറിയിച്ചു. തലസ്ഥാനത്തെ സമരങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പരീക്ഷ സെന്ററുകൾ പോലീസ് നിരീക്ഷണത്തിലായിരിക്കും. ജില്ലയിലെ 148 പരീക്ഷ കേന്ദ്രങ്ങളുടേയും വിശദാശങ്ങൾ പോലീസിന് കൈമാറിയിട്ടുണ്ട്.
Read Moreആവശ്യമെങ്കില്‍ അറസ്റ്റ് ! പീഡനത്തിനിരയായ പെൺകുട്ടികൾക്കു വേണ്ടിയുള്ള ഫണ്ടിൽ തിരിമറി; യൂത്ത് ലീഗ് നേതാക്കളെ ചോദ്യം ചെയ്യും
കോഴിക്കോട് : കാഷ്മീരിലെ കത്വയിലും യുപിയിലെ ഉന്നാവോയിലും പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ കുടുംബത്തെ സഹായിക്കാന്‍ യൂത്ത് ലീഗ് പിരിച്ച ഫണ്ട് തിരിമറി നടത്തിയെന്ന പരാതിയില്‍ നേതാക്കളെ ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്. യൂത്ത് ലീഗ് നേതാക്കളായ സി.കെ.സുബൈറിനെയും പി.കെ.ഫിറോസിനെയുമാണ് ചോദ്യം ചെയ്യുക. ഇരുവര്‍ക്കുമെതിരേ കുന്നമംഗലം പോലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യുകയും ആവശ്യമെങ്കില്‍ അറസ്റ്റുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് പോലീസ് അറിയിച്ചു. യൂത്ത് ലീഗ് ദേശീയ സമിതി അംഗമായിരുന്ന യൂസഫ് പടനിലത്തിന്റെ പരാതിയിലാണ് ഇരുവര്‍ക്കുമെതിരേ പോലീസ് കേസെടുത്തത്.
Read Moreപാലിയേക്കര ടോൾ; തദ്ദേശീയ വാഹനങ്ങൾക്ക് രേഖകളുമായി എത്തിയാൽ യാത്രസൗജന്യം
പുതുക്കാട്: പാലിയേക്കര ടോൾപ്ലാസയിൽ ഫാസ്ടാഗുള്ള എല്ലാ തദ്ദേശീയ വാഹനങ്ങളെയും സൗജന്യപരിധിയിൽ ഉൾപ്പെടുത്താൻ തീരുമാനം. ഇന്നു മുതൽ മണലിയിലും പാലിയേക്കരയിലുമുള്ള സൗജന്യകൗണ്ടറുകളിൽ രേഖകളുമായി എത്തിയാൽ തദ്ദേശിയർക്ക് യാത്രസൗജന്യം ലഭ്യമാകും. തദ്ദേശീയരുടെ സ്വകാര്യ ചെറുവാഹനങ്ങൾക്കാണ് സൗജന്യം നൽകുന്നത്.നിലവിൽ സ്മാർട് കാർഡ് ഉള്ള വാഹനങ്ങൾക്ക് മാത്രമാണ് ഫാസ്ടാഗ് സംവിധാനത്തിലേക്ക് മാറാൻ കഴിയുന്നത്. സന്പൂർണ ഫാസ്ടാഗ് സംവിധാനം നിലവിൽ വന്നതോടെ ഫാസ്ടാഗില്ലാത്ത തദ്ദേശീയർ ഇരട്ടി തുക നൽകി പോകേണ്ട സാഹചര്യത്തിലായിരുന്നു. ഇതോടെ ഗതാഗതക്കുരുക്കും പ്രതിഷേധവും ശക്തമായതോടെയാണ് ടോൾ കന്പനിയുടെ തീരുമാനം. തദ്ദേശീയരുടെ വലിയ വാഹനങ്ങൾക്ക് ഫാസ്ടാഗ് അനുവദിക്കില്ല.നിലവിൽ 150 രൂപ നൽകിയാണ് തദ്ദേശീയർ ഒരുമാസം ടോൾപ്ലാസ മുറിച്ചുകടന്നിരുന്നത്. തദ്ദേശീയരുടെ ഫാസ്ടാഗിന്റെ തുക സർക്കാരാണ് ടോൾ കന്പനിക്ക് നൽകേണ്ടത്. ഇത്തരത്തിൽ 120 കോടി രൂപ കന്പനിക്ക് സർക്കാർ നൽകാനുണ്ട്. ടോൾ കന്പനിയുമായി ഫാസ്ടാഗ് അക്കൗണ്ട് ബന്ധിപ്പിച്ചിട്ടുള്ള ബാങ്കുകളാണ് ഇനി മുതൽ തദ്ദേശീയരുടെ ഫാസ്ടാഗ്…
Read More‘മോഹം ബാക്കിവച്ച് ബബിൽ യാത്രയായി’;ബബിൽ പെരുന്നയെ സംവിധായകൻ ബെന്നി ആശംസ അനുസ്മരിക്കുന്നു
എന്റെ നിപ എന്ന സിനിമയിൽ ടെറ്റിൽ കഥാപാത്രമായി ബബിലി നെ വിളിച്ചപ്പോൾ ആദ്യം ബബിലി ന് അമ്പരപ്പ്. കളിയാക്കുകയാണോ എന്നു ചോദിച്ചു. ഷൂട്ടിംഗിന് ആദ്യ ദിവസം വന്നപ്പോൾ ബബിൽ കെട്ടിപ്പിടിച്ച് കരഞ്ഞു. ചങ്ങനാശ്ശേരിയിൽ ഒത്തിരി സിനിമാക്കാരുണ്ടായിരുന്നിട്ടും ആരും ബബിലിന് ഒരു ചാൻസ് നൽകിയില്ല. സമൂഹത്തിലെ തിന്മകൾക്കെതിരെ ഒറ്റയാൾ നാടകം നടത്തി പ്രതിഷേധിച്ച ബബിലി ന് സ്വത്തുക്കൾ നഷ്ടപ്പെട്ടു. ഒപ്പം ഭാര്യയും മക്കളും. ബബിലിന് അതിൽ പരിഭവമില്ല കലയായിരുന്നു വലുത്. ആരോടും പരാതി ഇല്ലാതെ പരിഭവമില്ലാതെ നടന്ന ബബിലിന് ഞാൻ നൽകിയ സമ്മാനമായിരുന്നു നിപ്പയിലെ വേഷം. കാരണം ഞാൻ ബബിലിന്റെ ആരാധകനായിരുന്നു- സംവിധായകൻ ബെന്നി ആശംസ അനുസ്മരിച്ചു. കോവിഡ് മൂലം നിർത്തിവച്ച ഷൂട്ട് നാല് നാൾക്ക് മുൻപാണ് തീർന്നത്. ഇതിനിടക്ക് ബബിൽ കുറേ ഹ്രസ്വ ചിത്രങ്ങളിൽ വേഷമിട്ടു. മേക്കപ്പിട്ടാൽ ബബിൽ കഥാപാത്രമായി മാറും. ആ മാറ്റത്തിനിടയ്ക്ക് മുൻസിപ്പൽ ജംഗഷനിൽ…
Read Moreഇ. ശ്രീധരൻ ബിജെപിയിൽ; മത്സരിക്കേണ്ട മണ്ഡലം മെട്രോമാന് തീരുമാനിക്കും ; നഗരങ്ങള്‍ തെരഞ്ഞെടുത്താൽ കൂടുതല്‍ ഗുണം ചെയ്യുമെന്ന് നേതൃത്വം
കോഴിക്കോട്: നിയമസഭയിലേക്കു മത്സരിക്കുന്നതിനുള്ള മണ്ഡലം മെട്രോമാന് ഇ. ശ്രീധരന് തെരഞ്ഞെടുക്കും. ഏത് മണ്ഡലത്തില്‍ വേണമെങ്കിലും ഇ.ശ്രീധരന് മത്സരിക്കാമെന്നാണ് ബിജെപി നേതൃത്വം വ്യക്തമാക്കിയത്. മണ്ഡലം തീരുമാനിച്ചാല്‍ അക്കാര്യം ദേശീയ നേതൃത്വത്തിനെ അറിയിക്കുമെന്നും നേതൃത്വം അംഗീകാരം നല്‍കുമെന്നും ബിജെപി നേതാക്കള്‍ വ്യക്തമാക്കി. മെട്രോ സിറ്റികളായുള്ള മണ്ഡലങ്ങളില്‍ മത്സരിച്ചാല്‍ ഗുണം ചെയ്യുമെന്നാണ് സംസ്ഥാന നേതൃത്വം കരുതുന്നത്. നഗര വികസനവുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ ഏറെ സ്വാധീനം ചെലുത്താന്‍ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന് സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. ലൈറ്റ് മെട്രോ പദ്ധതിക്കായി കാത്തിരിക്കുന്ന തിരുവനന്തപുരത്തും കോഴിക്കോടും മത്സരിക്കാനുള്ള സാധ്യതയേറയാണ് . കൂടാതെ തൃപ്പൂണിത്തുറയും തൃശൂര്‍ മണ്ഡലവും പരിഗണനിയിലുണ്ട്. പൊന്നാനിയില്‍ സ്ഥാനാര്‍ഥിയാകാമെന്നു ചര്‍ച്ചയ്ക്കിടെ ശ്രീധരന് പറഞ്ഞതായും സൂചനകളുണ്ട്. പ്രവര്‍ത്തിക്കാനുള്ള സൗകര്യവും മറ്റും പരിഗണിച്ചും ബിജെപി നേതാക്കളുടെ അഭിപ്രായം സ്വീകരിച്ചുമാണ് അദ്ദേഹം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മണ്ഡലം സംബന്ധിച്ച് അന്തിമതീരുമാനമെടുക്കുകയുള്ളൂ. ഇ.ശ്രീധരന് ബിജെപിയില്‍ ചേരുന്നതായി ഇന്നലെ കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തിനിടെ സംസ്ഥാന പ്രസിഡന്റ്…
Read Moreസമരമുഖത്തെ “ശോഭ’ ആളിക്കത്തിക്കാന്‍ നേതൃത്വമില്ല..! സ്വയം പ്രഖ്യാപിത സമരത്തിനെതിരേ മുഖം തിരിച്ച് നേതാക്കൾ
സ്വന്തം ലേഖകന്‍ കോഴിക്കോട്: സെക്രട്ടേറിയറ്റിനുമുന്നിലെ റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷനുകള്‍ തുടരുന്ന സമരത്തിന് പിന്തുണയുമായെത്തിയ ശോഭ സുരേന്ദ്രന്റെ സമരത്തിനുനേരെ മുഖം തിരിച്ച് സംസ്ഥാന നേതൃത്വം. സമരമുഖത്തുണ്ടായിരുന്ന യുവമോര്‍ച്ചാ നേതാക്കളോടുപോലും ചര്‍ച്ച ചെയ്യാതെ സ്വയം പ്രഖ്യാപിത സമരവുമായി ശോഭ രംഗത്തെത്തിയതാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്. അതേസമയം ഇക്കാര്യത്തില്‍ യാതൊരു അഭിപ്രായ വ്യത്യാസവുമില്ലെന്ന നിലപാടാണ് സംസ്ഥാന നേതൃത്വം സ്വീകരിച്ചത്. ജനകീയ വിഷയത്തിലാണ് ശോഭ സുരേന്ദ്രന് ഇടപെട്ടതെന്നതിനാല് അതിനെ പരസ്യമായി വിമര്‍ശിക്കാന്‍ നേതൃത്വം തയാറായിട്ടില്ല. വിമര്‍ശനം തെരഞ്ഞെടുപ്പില്‍ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതയും ഏറെയാണ്.അതേസമയം താരപരിവേഷം നല്കി ശോഭാസുരേന്ദ്രന്റെ സമരത്തെ ആഘോഷമാക്കേണ്ടതില്ലെന്ന നിലപാടാണ് സംസ്ഥാന നേതൃത്വത്തിനുള്ളത്. തദ്ദേശതെരഞ്ഞെടുപ്പില്നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുകയും സംസ്ഥാന അധ്യക്ഷനെതിരേ പരസ്യമായി പ്രതികരിക്കുകയും ചെയ്ത ശോഭയെ അംഗീകരിക്കാന്‍ നേതൃത്വത്തിന് ഇതുവരേയും കഴിഞ്ഞിട്ടില്ല. കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയും ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദയും നേതാക്കള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ശോഭ…
Read Moreമുഴുപ്പട്ടിണിയിൽ ഒരു ക്വട്ടേഷൻ സംഘം! കെ.എം. ഷാജി എംഎൽഎയ്ക്കെതിരേയുള്ള വധഭീഷണിക്കേസിൽ മുംബൈയിലെത്തിയ അന്വേഷണ സംഘം കണ്ടത് വിചിത്രമായ കാഴ്ചകൾ
കെ.എം. ഷാജി എംഎൽഎയ്ക്കെതിരേയുള്ള വധഭീഷണിക്കേസിൽ ക്വട്ടേഷൻ സംഘത്തെത്തേടി മുംബൈയിലെത്തിയ വളപട്ടണത്തെ പോലീസ് സംഘം കണ്ടത് സിനിമാക്കഥയെ വെല്ലുന്ന വിചിത്രമായ സംഭവങ്ങൾ. വധഭീഷണിക്കേസിൽ പ്രതിയായ പാപ്പിനിശേരി സ്വദേശി തേജസിനെ വളപട്ടണം പോലീസ് ചോദ്യം ചെയ്തിരുന്നു. തേജസിന്റെ മുംബൈയിലെ സുഹൃത്തായ ഉത്തർപ്രദേശുകാരനായ യൂനസിന് കെ.എം. ഷാജിയെ വധിക്കാൻ 25 ലക്ഷം രൂപ ക്വട്ടേഷൻ നൽകിയെന്നാണ് പരാതി. തുടർന്നാണ് ക്വട്ടേഷൻ സംഘത്തെ തേടി വളപട്ടണം പോലീസ് ഇൻസ്പെക്ടർ പി.ആർ. മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മുംബൈയിലെത്തിയത്. ഏഴുദിവസത്തെ അന്വേഷണത്തിൽ പോലീസിന് ലഭിച്ചത് രസകരവും വിചിത്രവുമായ അനുഭവങ്ങളാണ്. ദാരിദ്ര്യവും പട്ടിണിയുമായി കഴിയുന്ന ക്വട്ടേഷൻ സംഘം ഒരു പകലും രാത്രിയും നീണ്ട അന്വേഷണത്തിനൊടുവിലാണ് ക്വട്ടേഷൻ സംഘത്തിന്റെ ആസ്ഥാനം പോലീസ് കണ്ടെത്തിയത്. മുംബൈ നഗരത്തിലെ അന്തേരി വെസ്റ്റിൽ വഴിവാണിഭ കേന്ദ്രത്തിന്റെ നടുവിലായി പഴകി ദ്രവിച്ച മൂന്നുനില കെട്ടിടത്തിലാണ് ക്വട്ടേഷൻ സംഘം താമസിക്കുന്നത്. മൂന്നാമത്തെ നിലയിൽ യാതൊരുവിധ…
Read More