പീരുമേട്: കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാർ കുടുങ്ങി. പീരുമേട് എൽഎ തഹസിൽദാർ യൂസഫ് റാവുത്തറാണ് വിജിലൻസിന്റെ വലയിൽ കുടുങ്ങിയത്. ഉപ്പുതറ കുവലേറ്റം സ്വദേശി വിധവയായ വീട്ടമ്മയിൽനിന്നും കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്. വാഗമണ്‍ വില്ലേജിൽപ്പെട്ട കുവലേറ്റം കണിശേരിൽ രാധാമണി സോമനിൽനിന്നും പട്ടയം നൽകാൻ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് എൽ എ തഹസിൽദാർ പിടിയിലായത്. രാധാമണി സോമന്റെ കൈവശമുള്ള 2.16 ഏക്കർ ഭൂമിയുടെ പട്ടയ നടപടികൾ 2015-ൽ പൂർത്തിയാക്കിയിരുന്നു. എന്നാൽ പട്ടയം നൽകാൻ ഉദ്യോഗസ്ഥർ തയാറായില്ല. പട്ടയത്തിനായി നിരന്തരം താലൂക്കോഫീസ് കയറിയിറങ്ങിയ രാധാമണിയോട് അന്‍പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടു. തന്റെ നിവൃത്തികേട് അറിയിച്ചിട്ടിട്ടും ഉദ്യോഗസ്ഥർ വഴങ്ങിയില്ല. ഇതേതുടർന്ന് രാധാമണി വിജിലൻസിൽ പരാതി നൽകുകയായിരുന്നു. വിജിലൻസിന്റെ നിർദേശമനുസരിച്ച് രാധാമണി ഇരുപതിനായിരം രൂപ തഹസിൽദാർക്കു നൽകി. 50000 രൂപ തികച്ചു വേണമെന്നാവശ്യപ്പെട്ട് ഈ പണം വാങ്ങാൻ ഇയാൾ ആദ്യം തയാറായില്ല. ഇത് ആദ്യ ഗഡുവാണെന്ന്…
Read MoreDay: February 23, 2021
കോന്നിയിലെ തർക്കം; എഐസിസി ജന.സെക്രട്ടറി നേരിട്ടെത്തി; നേതാക്കള്‍ക്ക് മുന്നറിയിപ്പ്
പത്തനംതിട്ട: കോന്നി നിയമസഭ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ സംബന്ധിച്ചു പരസ്യ പ്രതികരണത്തിനു മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ എഐസിസി ജനറല്‍ സെക്രട്ടറി ഐവാന്‍ ഡിസൂസയുടെ മുന്നറിയിപ്പ്. ഇന്നലെ കോന്നിയില്‍ മണ്ഡലത്തിലെ ബൂത്ത് പ്രസിഡന്റുമാരുടെ കണ്‍വന്‍ഷനിലാണ് പരസ്യ പ്രതികരണവും സ്ഥാനാര്‍ഥി പ്രഖ്യാപനവും നടത്തുന്നവര്‍ പാര്‍ട്ടി നടപടികള്‍ക്കു വിധേയരാകുമെന്ന മുന്നറിയിപ്പ് ജനറല്‍ സെക്രട്ടറി നല്‍കിയത്. വരാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നത് എഐസിസി നേതൃത്വമായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കെപിസിസിയുടെ കൂടി ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ ജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെയാണ് എഐസിസി തീരുമാനിക്കുന്നത്. ഇക്കാര്യത്തില്‍ ഡിസിസിയുടെ അഭിപ്രായവും തേടും. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ തീരുമാനിക്കാനുള്ള അധികാരവും ആര്‍ക്കും പാര്‍ട്ടി നല്‍കിയിട്ടില്ല. ഇതിനു വിരുദ്ധമായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയോ സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥികളായി ആരെങ്കിലും രംഗത്തിറങ്ങുകയോ ചെയ്താല്‍ നടപടി ഉണ്ടാകും. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ടു പരസ്യ പ്രതികരണത്തിനും ആരും മുതിരേണ്ടതില്ല. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട നടപടികള്‍ക്കിടെ തനിക്കു…
Read More2000 ഡോളർ വാങ്ങി ഭർത്താവ് ഉപേക്ഷിച്ച യുവതിയുമായി മാലി സ്വദേശിയുടെ വിവാഹം നടത്തി; വ്യാജവിവാഹ സർട്ടിഫിക്കറ്റ് കൊടുത്തത് മുട്ടന്‍പണി
തിരുവനന്തപുരം: വ്യാജവിവാഹ സർട്ടിഫിക്കറ്റ് നിർമിച്ച് യുവതിയെ മാലി സ്വദേശിയ്ക്ക് വിവാഹം ചെയ്തു കൊടുത്ത് പണം തട്ടിയെടുത്ത സംഘത്തിലെ രണ്ടുപേരെ പോലീസ് പിടികൂടി. വള്ളക്കടവ് സ്വദേശി ഹാജ നിസാമുദീൻ (48), മുട്ടത്തറ വടുവത്ത് കോവിൽ സ്വദേശി ആനന്ദ് (41) എന്നിവരെയാണ് ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിലെ പ്രധാന പ്രതിയായ മണക്കാട് ഗംഗാ നഗറിൽ ഡോ.അസീസ് ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ഡിസംബറിൽ തിരുവനന്തപുരത്ത് ചികിത്സയ്ക്ക് എന്ന പേരിൽ എത്തിയ മാലി സ്വദേശിയായ യൂസഫ് അബ്ദുൾ കരീമിൽ നിന്ന് സംഘം 2000 ഡോളർ വാങ്ങി ഭർത്താവ് ഉപേക്ഷിച്ച യുവതിയുമായി വിവാഹം നടത്തിയെന്ന് പോലീസ് പറഞ്ഞു. തുടർന്ന് ഒാൾ ഇന്ത്യ മുസ്ലിം കൗൺസിൽ എന്ന സംഘടനയുടെ പേരിലുള്ള വ്യാജലെറ്റർ പാഡിൽ വിവാഹം മുസ്ലീം ജമാഅത്ത് ഹാളിൽ വച്ച് നടത്തിയതായുള്ള വ്യാജവിവാഹ സർട്ടിഫിക്കറ്റ് വാങ്ങിയെന്ന് പോലീസ് പറഞ്ഞു. തുടർന്ന് മാലിയിലേയ്ക്ക്…
Read Moreമരുന്നുകൊടുക്കാൻ വൈകിയെന്ന് ആരോപണം! മെഡിക്കൽ കോളജിൽ നഴ്സിനു മർദനം; നഴ്സിന്റെ ഫോട്ടോയും വീഡിയോയും എടുക്കാനുംശ്രമം; പിന്നിൽ ഇടതു യുവജന സംഘടനാ നേതാവ്
മുളങ്കുന്നത്തുകാവ്: മരുന്നു നല്കാൻ വൈകിയെന്നാരോപിച്ചു നഴ്സിനെ രോഗിയുടെ പിതാവ് മർദിച്ചെന്നു പരാതി. ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ കുട്ടികളുടെ വാർഡിൽ അഞ്ചിൽ ജോലി ചെയ്യുകയായിരുന്ന സ്റ്റാഫ് നഴ്സിനു നേരേയാണ് ആക്രമണം. ഇന്നലെ വൈകീട്ടാണു സംഭവം. മരുന്നിന്റെ ഡോസിനെക്കുറിച്ചു നഴ്സിനുണ്ടായ സംശയത്തെ തുടർന്നു നല്കാൻ വൈകുകയായിരുന്നു. വാർഡിൽ പരിശോധനയ്ക്കു വന്ന ജൂനിയർ ഡോക്ടർ എഴുതിയ മരുന്നിന്റെ ഡോസ് ശരിയല്ലെന്നു ബോധ്യം വന്ന നഴ്സ് മുതിർന്ന ഡോക്ടറെ കാര്യം പറഞ്ഞിരുന്നു. തുടർന്നു മരുന്നിന്റെ അളവു വീണ്ടും പരിശോധിച്ചു നല്കാൻ മുതിർന്ന ഡോക്ടർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജൂനിയർ ഡോക്ടർ മറ്റൊരു വാർഡിലേക്കു പോയതിനെ തുടർന്നു മരുന്നു നല്കുന്നതു നീളുകയായിരുന്നു. ഇടതു യുവജനപക്ഷ സംഘടനാ നേതാവുകൂടിയായ രോഗിയുടെ അച്ഛൻ ഇതേ തുടർന്നു നഴ്സുമായി തർക്കത്തിലാകുകയും സഹപ്രവർത്തകരെ വിളിച്ചു വരുത്തുകയും ചെയ്തു. ഇതിനിടയിൽ നഴ്സിന്റെ ഫോട്ടോയും വീഡിയോയും എടുക്കാനും ഇയാൾ ശ്രമിച്ചതായി പറയുന്നു.…
Read Moreനാലു കാലുകളുമായി ഒരു കോഴിക്കുഞ്ഞ്! കോഴിക്കുഞ്ഞിനെ കാണാൻ ഈ വീട്ടിലെത്തുന്നത് നിരവധി ആളുകള്‍
മുരിങ്ങൂർ: മുരിങ്ങൂരിൽ കോഴിക്കുഞ്ഞിനു നാലു കാൽ. മണ്ടിക്കുന്നിൽ എത്താടൻ ശശിയുടെ വീട്ടിൽ ഭാര്യ ഉഷ വളർത്തുന്ന പതിനഞ്ചോളം കോഴികളിലൊന്നിനെ എട്ടു മുട്ടയുമായി വിരിയിക്കുവാൻ വച്ചിരുന്നു. വിരിഞ്ഞു പുറത്തുവന്ന ആറു കോഴിക്കുഞ്ഞുങ്ങളിലൊന്നിനാണ് നാലു കാലുകളുള്ളത്. 15 ദിവസം പ്രായമായമാണു കോഴിക്കുഞ്ഞിന്. ചാലക്കുടിയിലെ ജ്വല്ലറിയിലെ സെക്യൂരിറ്റി ജീവനക്കാരനായ ശശിയുടെയും ഭാര്യ ഉഷയുടേയും ഒഴിവു സമയങ്ങളിലെ ജീവിത മാർഗമാണ് കോഴി വളർത്തൽ. വിവരം കേട്ടറിഞ്ഞ് നാലു കാലുള്ള കോഴിക്കുഞ്ഞിനെ കാണാൻ നിരവധി ആളുകളാണ് ഇപ്പോൾ ശശിയുടെ വീട്ടിലെത്തുന്നത്.
Read Moreട്രെയിനില്‍ കുഴഞ്ഞുവീണ വീട്ടമ്മയെ കരങ്ങളിലേന്തി റെയില്‍വേ പ്ലാറ്റ്ഫോമിലൂടെ ഓടി; ഓമനക്കുട്ടനെ പൊന്നാടയണിയിച്ച് എംപി
സ്വന്തം ലേഖകന്‍ തൃശൂര്‍: ട്രെയിനില്‍ കുഴഞ്ഞുവീണ് ബോധരഹിതയായ വീട്ടമ്മയെ കരങ്ങളിലേന്തി റെയില്‍വേ പ്ലാറ്റ്ഫോമിലൂടെ ഓടി കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാനുള്ള കരുതല്‍ പ്രകടിപ്പിച്ച തൃശൂര്‍ ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ ഓമനക്കുട്ടനെ ടി.എന്‍. പ്രതാപന് എംപി പൊന്നാടയണിയിച്ച് ആദരിച്ചു. കഴിഞ്ഞ ദിവസം തൃശൂര്‍ റെയില്‍വേ സ്റ്റേഷന് സന്ദര്‍ശിച്ചപ്പോഴാണ് ഓമനക്കുട്ടനെ എംപി കണ്ടതും ട്രെയിനില്‍ കുഴഞ്ഞുവീണ വീട്ടമ്മയെ രക്ഷിച്ച ആളാണെന്നു മനസിലായപ്പോള്‍ പൊന്നാടയെത്തിച്ച് ആദരിച്ചതും. ഇക്കഴിഞ്ഞ ജനുവരിയിലാണു വടകര സ്വദേശിനിയായ അനിത എന്ന വീട്ടമ്മയെ ട്രെയിനില്‍ നിന്നും കൈകളില്‍ കോരിയെടുത്ത് കായംകുളം മുട്ടത്തുവിളയില് ഭരണിക്കാവ് സൗത്തില്‍ ഓമനക്കുട്ടന് പ്ലാറ്റ്ഫോമിലൂടെ ഓടി ആശുപത്രിയിലേക്ക് വാഹനത്തില്‍ കയറ്റിവിട്ടത്. കൃത്യസമയത്ത് ആശുപത്രിയിലെത്തിയതിനാലാണ് അനിതയുടെ ജീവന് രക്ഷിക്കാനായത്. ഓമനക്കുട്ടന്റെ കൃത്യസമയത്തുള്ള ഇടപെടലും വീല്ചെയറെത്താന് കാത്തുനില്‍ക്കാതെ കൈകളില്‍ താങ്ങിയെടുത്ത് ഓടിയതുമെല്ലാം വാര്‍ത്തയായിരുന്നു.
Read Moreസോറി അളിയാ, ആളുമാറിപ്പോയി…! മയക്കുവെടിവച്ച് പിടിച്ചത് മറ്റൊരു കടുവയെ; നരഭോജി കടുവയെ പിടികൂടാനുള്ള ശ്രമം തുടരുന്നു
കാട്ടിക്കുളം: കേരള-കർണാടക അതിർത്തിയിലെ കർണാടക ഗ്രാമമായ കുട്ടം മഞ്ചള്ളി ഷെട്ടിഗിരി കാപ്പിത്തോട്ടത്തിൽ രണ്ട് പേരെ കൊന്ന കടുവയെ പിടികൂടുന്നതിനുള്ള ശ്രമം തുടരുന്നു. ഇന്നലെ വനംവകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിൽ കണ്ടെത്തിയ കടുവയെ മയക്കുവെടിവച്ച് പിടികൂടിയിരുന്നു. കാലിന് പരിക്കേറ്റ് അവനിലയിലായ പെണ്‍കടുവയെയാണ് ഇന്നലെ പിടികൂടിയത്. എന്നാൽ ഇന്നലെ രണ്ട് പശുക്കളെ വീണ്ടും കൊന്ന് ഭക്ഷിച്ചതോടെ കൊലയാളി കടുവയല്ല കുടുങ്ങിയതെന്ന് വനംവകുപ്പും പോലീസും സ്ഥിരീകരിക്കുകയായിരുന്നു. കാപ്പിത്തോട്ടത്തിൽ രണ്ട് കുംകിയാനകളുടെ സഹായത്തോടെയാണ് തെരച്ചിൽ നടത്തുന്നത്. നാഗർഹോള ടൈഗർ ഡിവിഷനിലെ ഉന്നത ഉദ്യോഗസ്ഥരും ശ്രീമംഗലമം, കുട്ടം പോലീസ് ഉദ്യോഗസ്ഥരും നീരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പ്രദേശത്തെ കാപ്പിത്തോട്ടങ്ങളിലെ ജോലികൾ നിർത്തിവച്ചിരിക്കുകയാണ്.
Read Moreസീറ്റുകളില്‍ വിട്ടുവീഴ്ച വേണമെന്ന് പറഞ്ഞപ്പോൾ… പാലാ പോയി, എലത്തൂരും സംശയത്തില്‍; ത്രിശങ്കുവിൽ എൻസിപി
ജോണ്സണ് വേങ്ങത്തടംകൊച്ചി: കേരളത്തില്‍ എന്‍സിപി മത്സരിക്കുന്ന പാലാ സീറ്റ് ഏറ്റെടുത്തതിനു പിന്നാലെ എലത്തൂര്‍ ഉള്‍പ്പെടെ മറ്റു സീറ്റുകളും പാര്‍ട്ടിക്കു നഷ്ടപ്പെടുമെന്നു സൂചന. നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റുകളില്‍ വിട്ടുവീഴ്ച വേണമെന്നു സിപിഎം നേതൃത്വം എന്‍സിപി നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു.പാലാ, എലത്തൂര്‍, കോട്ടയ്ക്കല്‍, കുട്ടനാട് സീറ്റുകളിലാണ് എന്‍സിപി മത്സരിക്കുന്നത്. എന്നാല്‍ പാലാ സീറ്റ് എല്‍ഡിഎഫ് ഏറ്റെടുത്തു കേരള കോണ്‍ഗ്രസിനു നല്കി കഴിഞ്ഞു. പാലാ സീറ്റ് സംബന്ധിച്ചു ഇതുവരെ പരസ്യപ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും സീറ്റ് കേരള കോണ്‍ഗ്രസിനു തന്നെയെന്ന ധാരണ ഉണ്ടായിട്ടുണ്ട്. ജോസ് കെ. മാണി പാലായില്‍ തെരഞ്ഞെടുപ്പു പ്രവര്‍ത്തനവും ആരംഭിച്ചു കഴിഞ്ഞു.പാലാ സീറ്റിന് വേണ്ടി കടുംപിടിത്തം പിടിക്കാതെയിരുന്ന എ.കെ. ശശീന്ദ്രനു പ്രഹരമായിരിക്കുകയാണ് എലത്തൂര്‍ സീറ്റ്. അദ്ദേഹം മത്സരിച്ചു ജയിക്കുന്ന സീറ്റില്‍ സിപിഎം കണ്ണു വച്ചു കഴിഞ്ഞു. ശശീന്ദ്രന് കണ്ണൂരിലെ ഏതെങ്കിലും സീറ്റ് കൊടുക്കാനാണ് തീരുമാനം. കുട്ടനാട് സീറ്റിലും പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ചങ്ങനാശേരി…
Read Moreമൂർച്ചയേറിയ വാക്കുകൾകൊണ്ട് പരസ്പരം പോരടിച്ചിരുന്നവര്‍! കിമ്മിന് എയർഫോഴ്സ് വണ്ണിൽ ട്രംപ് ലിഫ്റ്റ് വാഗ്ദാനം ചെയ്തിരുന്നതായി വെളിപ്പെടുത്തൽ
സിയൂർ: വിയറ്റ്നാമിലെ ഹാനോയിയിൽ നടന്ന ചർച്ചയ്ക്കുശേഷം ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിന് യുഎസ് പ്രസിഡന്റായിരുന്ന ഡോണൾഡ് ട്രംപ് എയർഫോഴ്സ് വണ്ണിൽ ലിഫ്റ്റ് വാഗ്ദാനം ചെയ്തതായി വെളിപ്പെടുത്തൽ. മൂർച്ചയേറിയ വാക്കുകൾകൊണ്ട് പരസ്പരം പോരടിച്ചിരുന്ന ട്രംപും കിമ്മും നയതന്ത്രരംഗത്തെ ഞെട്ടിച്ചുകൊണ്ടാണു കൂടിക്കാഴ്ചയ്ക്കു തയാറായത്. ഹാനോയിലെ ചർച്ചയ്ക്കുശേഷം യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയർഫോഴ്സ് വണ്ണിൽ പ്യോംഗ്യാംഗിലെ വസതിയിൽ വിടാമെന്നു ട്രംപ് കിമ്മിനോട് പറഞ്ഞതായി ബിബിസി ഡോക്യുമെന്ററി പറയുന്നു. ട്രംപിന്റെ ദേശീയ സുരക്ഷാ കൗണ്‍സിലിലെ ഏഷ്യാ വിദഗ്ധൻ മാത്യു പൊട്ടിഞ്ജറാണ് ഇക്കാര്യം ബിബിസിയോടു പറഞ്ഞത്. ചൈനയിലൂടെ ട്രെയിൻ മാർഗം ദിവസങ്ങൾ സഞ്ചരിച്ചാണു കിം ചർച്ചയ്ക്കായി വിയറ്റ്നാമിലെത്തിയത്. രണ്ടു മണിക്കൂർകൊണ്ട് ഉത്തരകൊറിയയിൽ എത്തിക്കാമെന്നായിരുന്നു ട്രംപിന്റെ വാഗ്ദാനം.
Read Moreസബർമതി തീരത്തെ വിസ്മയം…! ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് മൈതാനമായി നവീകരിച്ച മൊട്ടേര നാളെ മിഴിതുറക്കും
അഹമ്മദാബാദ്: ഇന്ത്യൻ ക്രിക്കറ്റ് ലോകത്തിനു സമ്മാനിക്കുന്ന തിലകക്കുറിയായ അഹമ്മദാബാദ് മൊട്ടേര സ്റ്റേഡിയം നാളെ മിഴിതുറക്കും. മൊട്ടേരയിലെ ആദ്യ രാജ്യാന്തര മത്സരത്തിന് ഇന്ത്യ x ഇംഗ്ലണ്ട് പിങ്ക് ബോൾ ടെസ്റ്റോടെ നാളെ ആരംഭം. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം എന്ന നേട്ടമാണ് നവീകരിച്ച മൊട്ടേരയ്ക്കുള്ളത്. 1,10,000 പേർക്ക് ഇരിക്കാവുന്നതാണ് ഈ സ്റ്റേഡിയം. ഇന്ത്യ x ഇംഗ്ലണ്ട് നാല് മത്സര ടെസ്റ്റ് ക്രിക്കറ്റ് പരന്പരയിലെ മൂന്നും നാലും പോരാട്ടങ്ങൾ മൊട്ടേരയിലാണു നടക്കുക. ഇരുടീമും തമ്മിലുള്ള ട്വന്റി-20 മത്സരങ്ങളും ഇവിടെ അരങ്ങേറും. വാഴ്ത്തിപ്പാടി താരങ്ങൾ മൊട്ടേര സ്റ്റേഡിയത്തെ ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും താരങ്ങളും മുൻ താരങ്ങളും വാഴ്ത്തിപ്പാടുകയാണ്. സ്വപ്നക്കൊട്ടക എന്നാണ് ഇംഗ്ലീഷ് മുൻ താരം കെവിൻ പീറ്റേഴ്സണ് മൊട്ടേരയെ വിശേഷിപ്പിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ആദ്യ കാഴ്ചയിൽത്തന്നെ മതിപ്പുളവാക്കി എന്നായിരുന്നു ഇംഗ്ലണ്ട് താരം സ്റ്റുവർട്ട് ബ്രോഡിന്റെ ട്വീറ്റ്. ഇംഗ്ലീഷ്…
Read More