കണ്ണൂർ: സ്വാമി അയ്യപ്പനും ഈ നാട്ടിലെ എല്ലാ ദേവഗണങ്ങളും നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സർക്കാരിനൊപ്പമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ധർമടത്തെ പിണറായിയിലെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ദേവഗണങ്ങളും ദൈവഗണങ്ങളും സർക്കാരിനൊപ്പമാണ്. എല്ലാ വിശ്വാസികളുടെയും ആരാധനാമൂർത്തികൾ സർക്കാരിനൊപ്പമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഭരണ തുടർച്ചയുണ്ടാവില്ലെന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ പ്രസ്താവനയ്ക്കാണ് മുഖ്യമന്ത്രിയുടെ മറുപടി. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകുമെന്നും മനസമാധാനം തരുന്ന സർക്കാർ അധികാരത്തിലെത്തണമെന്നാണ് ആഗ്രഹിക്കുന്നതെന്നും രാവിലെ വോട്ട് രേഖപ്പെടുത്തിയ ശേഷം സുകുമാരൻ നായർ പറഞ്ഞത്.
Read MoreDay: April 6, 2021
അക്ഷയ് കുമാറിനു പിന്നാലെ 45 അണിയറ പ്രവർത്തകർക്കും കോവിഡ്! രാംസേതു എന്ന സിനിമയുടെ ചിത്രീകരണം നിർത്തി
മുംബൈ: നടൻ അക്ഷയ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നു രാംസേതു എന്ന സിനിമയുടെ ചിത്രീകരണം നിർത്തി. അക്ഷയ് കുമാറിനു പുറമേ 45 അണിയറ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് ചിത്രീകരണം നിർത്തിയത്. മുംബൈയിലെ പുതിയ ലൊക്കേഷനിൽ ചിത്രീകരണം ആരംഭിക്കുന്നതിനു മുന്നോടിയായി നടത്തിയ കോവിഡ് ടെസ്റ്റിലാണ് വൈറസ് ബാധ കണ്ടെത്തിയത്. കോവിഡ് സ്ഥിരീകരിച്ച അണിയറ പ്രവർത്തകരിൽ കൂടുതൽ പേരും സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റുകളാണ്. ഇവരെയെല്ലാം ക്വാറന്റൈൻ ചെയ്തിരിക്കുകയാണെന്ന് സിനിമയുമായി ബന്ധപ്പെട്ടവർ അറിയിച്ചു. ഞായറാഴ്ചയാണ് അക്ഷയ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചത്.
Read Moreവോട്ട് ചെയ്യാം ഭയമില്ലാതെ, ജാഗ്രത അത്യാവശ്യം; ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍…
തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വ്യാപനം നിയന്ത്രണവിധേയമാണെങ്കിലും രാജ്യത്തിന്റെ പല ഭാഗത്തും കോവിഡിന്റെ അതിതീവ്ര വ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എല്ലാവര്ക്കും വോട്ട് ചെയ്യാനുള്ള സൗകര്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഒരുക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ എല്ലാവരും തങ്ങളുടെ സമ്മതിദാനാവകാശം ശ്രദ്ധാപൂര്‍വം വിനിയോഗിക്കേണ്ടതാണ്. അതോടൊപ്പം പൊതുജനങ്ങളും ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും ഉള്‍പ്പെടെ എല്ലാവരും ഒരുപോലെ ജാഗ്രത പാലിക്കുകയും വേണം. പ്രായമുള്ളവര്‍ക്കും ഗുരുതര രോഗമുള്ളവര്‍ക്കും കോവിഡ് ബാധിച്ചാല്‍ സങ്കീര്‍ണമാകും. അതിനാല്‍ തന്നെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പുലര്‍ത്തിയ ജാഗ്രത തുടരേണ്ടതാണ്. വോട്ടെടുപ്പില്‍ പങ്കെടുക്കുന്ന ഓരോരുത്തരും ശ്രദ്ധിച്ചാല്‍ വ്യാപനത്തോത് കുറയ്ക്കാന്‍ സാധിക്കുന്നതാണ്. എല്ലാവരും സ്വന്തം ആരോഗ്യവും മറ്റുള്ളവരുടെ ആരോഗ്യവും നോക്കണം. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്. ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ · വോട്ടിടാനായി വീട്ടില്‍ നിന്നിറങ്ങുന്നതു മുതല്‍…
Read Moreകുമ്പഴയിൽ അഞ്ച് വയസുകാരിയെ മർദിച്ചുകൊന്ന കേസ്! ചാടിപ്പോയ രണ്ടാനച്ഛൻ അലക്സ് പിടിയിൽ പിടിയിൽ
പത്തനംതിട്ട: കുമ്പഴയിൽ അഞ്ചുവയസുകാരിയായ തമിഴ് ബാലിക സജന മർദനമേറ്റ് പ്രതിയായ രണ്ടാനച്ഛൻ അലക്സ് പിടിയിൽ. കസ്റ്റഡിയിലിരിക്കെ തിങ്കളാഴ്ച അലക്സ് ഓടി രക്ഷപ്പെടുകയായിരുന്നു. പത്തനംതിട്ട നഗരത്തിൽ നിന്നാണ് അലക്സിനെ പിടികൂടിയത്. കുമ്പഴ കളീക്കൽപ്പടിക്ക് സമീപം വാടകയ്ക്ക് താമസിച്ചുവരുന്ന തമിഴ്നാട് രാജപാളയം സ്വദേശിനിയുടെ മകളാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞു രണ്ടരയോടെയാണു സംഭവം. സമീപത്തെ വീട്ടിൽ അടുക്കള ജോലി കഴിഞ്ഞ് തിരിച്ചെത്തിയ മാതാവ് കനക കുഞ്ഞിനെ ചലനമറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. വിവരം തിരക്കിയപ്പോൾ അലക്സ് കുഞ്ഞിനെ മർദിച്ചതായി അറിഞ്ഞു. അയൽവാസികളുടെ സഹായത്തോടെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനു മുമ്പ്തന്നെ കുഞ്ഞ് മരിച്ചു കഴിഞ്ഞിരുന്നു. കഴുത്തിലും ശരീരഭാഗങ്ങളിലും മൂർച്ചയേറിയ ആയുധം കൊണ്ടു വരഞ്ഞ പാടുകളുണ്ട്. രഹസ്യ ഭാഗങ്ങളിൽ നീർക്കെട്ട് ഉള്ളതായും പരിശോധനയിൽ കണ്ടെത്തി. കുട്ടിയെ അലക്സ് മർദിക്കുന്നത് പതിവായിരുന്നുവെന്ന് മാതാവ് പോലീസിന് മൊഴി നൽകി. കൂലിവേലക്കാരനാണ് അലക്സ്. കുഞ്ഞിന്റെ മൃതദേഹം ഇന്ന് കോട്ടയം…
Read Moreഅതിൽ സംശയമില്ല! പാലക്കാട് മികച്ച വിജയം നേടും, കേരളത്തിൽ ബിജെപി നില മെച്ചപ്പെടുത്തും; ഇ. ശ്രീധരൻ
മലപ്പുറം: പാലക്കാട് മികച്ച വിജയ പ്രതീക്ഷയെന്ന് എൻഡിഎ സ്ഥാനാർഥി ഇ. ശ്രീധരൻ. കേരളത്തിൽ ബിജെപി നില മെച്ചപ്പെടുത്തും. അതിൽ സംശയമില്ലെന്നും ഇ. ശ്രീധരൻ പ്രതികരിച്ചു. പാലക്കാട് നിയോജക മണ്ഡലത്തിൽ നിന്ന് വൻ ഭൂരിപക്ഷത്തിൽ താൻ വിജയിക്കും. ബിജെപിയിലേക്കുള്ള തന്റെ പ്രവേശനം പാർട്ടിക്ക് വ്യത്യസ്തമായൊരു ചിത്രം നൽകിയെന്നും അദ്ദേഹം പറഞ്ഞു. പൊന്നാനിയിലെ സ്വന്തം ബൂത്തിലെ ആദ്യ വോട്ടറായിരുന്നു ഇ.ശ്രീധരൻ. കുടുംബത്തോടൊപ്പമെത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.
Read Moreമറക്കരുത്, തിരിച്ചറിയൽ രേഖ! പല ബൂത്തുകളിലും നീണ്ടനിര; അടുത്ത അഞ്ചു വർഷം കേരളം ആരു ഭരിക്കണമെന്നു ജനം ഇന്നു തീരുമാനിക്കും
eതിരുവനന്തപുരം: അടുത്ത അഞ്ചു വർഷം കേരളം ആരു ഭരിക്കണമെന്നു ജനം ഇന്നു തീരുമാനിക്കും. കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. 140 നിയമസഭാ മണ്ഡലങ്ങൾക്കു പുറമേ, മലപ്പുറം ലോക്സഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പുമുണ്ട്. പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര പ്രത്യക്ഷമായി.രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെയാണു വോട്ടെടുപ്പ്. മാവോയിസ്റ്റ് ഭീഷണിയുള്ള ഒൻപത് മണ്ഡലങ്ങളിൽ വൈകുന്നേരം ആറിന് വോട്ടെടുപ്പ് അവസാനിക്കും. മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ, ഏറനാട്, നിലന്പൂർ, വണ്ടൂർ, കോങ്ങാട്, മണ്ണാർക്കാട്, മലന്പുഴ മണ്ഡലങ്ങളിലാണു വോട്ടെടുപ്പ് ആറ് വരെയാക്കി കുറച്ചിട്ടുള്ളത്. എല്ലാ മണ്ഡലങ്ങളിലും അവസാനത്തെ ഒരു മണിക്കൂർ കോവിഡ് ബാധിതർക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കുമാണ്.ആകെ 2,74,46,039 വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. ഇതിൽ 5,18,520 പേർ കന്നിവോട്ടർമാരാണ്. പുരുഷവോട്ടർമാരുടെ എണ്ണം 1,32,83,724 ഉം സ്ത്രീവോട്ടർമാരുടെ എണ്ണം 1,41,62,025 മാണ്. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 957 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്.കോവിഡ് നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിൽ…
Read More