തിരുവനന്തപുരം: മഞ്ചേശ്വരത്തിൽ ആശങ്കയുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മഞ്ചേശ്വരത്ത് സിപിഎം ബിജെപിക്ക് വോട്ട് മറിച്ചെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. മണ്ഡലത്തിലെ പ്രവർത്തകരിൽ നിന്ന് ലഭിക്കുന്ന വിവരം പരിഭ്രാന്തി ഉണ്ടാക്കുന്നതാണെന്നും അവിടെ കെ.സുരേന്ദ്രൻ ജയിച്ചാൽ ഉത്തരവാദി പിണറായി ആയിരിക്കുമെന്നും മഞ്ചേശ്വരത്തെക്കുറിച്ച് മുഖ്യമന്ത്രി മൗനം പാലിക്കുകയായിരുന്നുവെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സംസ്ഥാനത്ത് യുഡിഎഫ് അത്യുജല വിജയം നേടി അധികാരത്തിലെത്തും. നേമത്ത് കോണ്‍ഗ്രസും ബിജെപിയും തമ്മിലായിരുന്നു മത്സരം. നേമത്ത് ദുർബല സ്ഥാനാർത്ഥിയെയാണ് സിപിഎം നിർത്തിയത്. നേമത്ത് സിപിഎം വിജയിക്കില്ല. അവിടെ കോണ്‍ഗ്രസ് വിജയിക്കും. ബിജെപിയുടെ അക്കൗണ്ട് ഇല്ലാതാകും. നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാർത്ഥി നിർണയം പാളിയിട്ടില്ല. ഇരിക്കൂറിലെ സ്ഥാനാർത്ഥിത്വം ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണ്. ഇത്തവണ മത്സരിക്കാതെ മാറി നിന്നത്്് സ്വന്തം തീരുമാനമായിരുന്നു. സ്വകാര്യ ചാനസുകൾക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Read MoreDay: April 7, 2021
തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ അനുവദിക്കരുത്; സ്ട്രോംഗ് റൂമിന് പുറത്ത്കോണ്‍ഗ്രസിന്റെ കാവല്‍; അക്രമങ്ങളില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്ന് ആഹ്വാനം ചെയ്ത് ചെന്നിത്തല
കോഴിക്കോട്: യുഡിഎഫ് ഐതിഹാസിക വിജയം നേടി അധികാരത്തില്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയ്ക്കു പിന്നാലെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ അനുവദിക്കാരുതെന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശവുമായി രമേശ് ചെന്നിത്തല. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ കാര്യത്തില്‍ പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. വോട്ടെണ്ണല്‍ ദിനം കഴിയുന്നത് വരെ സ്ട്രോംഗ് റൂമിന്റെ പുറത്ത് കൃത്യമായ നിരീക്ഷണം ഉറപ്പുവരുത്തണമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. തുടര്‍ന്ന് എല്ലാ ജില്ലകളിലും ഡിസിസി പ്രസിഡന്റുമാര്‍ ഒരു കോണ്‍ഗ്രസ് പ്രതിനിധിയെ നിരീക്ഷണത്തിനായി ചുമതലപ്പെടുത്തി. ഫലം വരുന്നതുവരെ ഔദ്യോഗിക പ്രതിനിധികള്‍ മാറിമാറി സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് യു.രാജീവന് അറിയിച്ചു. സ്ട്രോംഗ് റൂം നിരീക്ഷണം സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലൂടെയും രമേശ് ചെന്നിത്തല പ്രവര്‍ത്തര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വോട്ടര്‍ പട്ടികയില്‍ നടന്ന ക്രമക്കേട് എത്രമാത്രം വ്യാപകവും സംഘടിതവുമായിരുന്നു എന്ന് കണ്ടതാണ്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ ഇലക്ഷന് പ്രക്രിയ അവസാനിക്കാത്തതിനാല്‍ മേയ് രണ്ടിനാണ് വോട്ടെണ്ണല്‍.…
Read Moreമോഷണത്തിന് പിന്നിൽ ജോലിയിൽ നിന്നും പറഞ്ഞുവിട്ടയാളോ? രണ്ടു കോടിയുടെ സ്വര്‍ണാഭരണ കവര്‍ച്ച ; പ്രതികളുടെ സിസിടിവി ദൃശ്യം ലഭിച്ചു; പരിശോധിച്ച ശേഷം ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് പോലീസ്
കോഴിക്കോട്: രണ്ടു കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. ഫ്ളാറ്റിലെ സിസിടിവി ഫൂട്ടേജാണ് പോലീസിന് ലഭിച്ചത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായതിനാല്‍ ഇന്നലെ ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നില്ല. ഇന്ന് ഇവ വിശദമായി പരിശോധിക്കുമെന്ന് കസബ ഇന്‍സ്പക്ടര്‍ യു.ഷാജഹാന് പറഞ്ഞു. തുടര്‍ന്ന് പ്രതികളുടെ ഫോട്ടോ പുറത്തുവിടുമെന്നും പോലീസ് അറിയിച്ചു. ചാലപ്പുറം പുഷ്പ ജംഗ്ഷനില്‍ ഹൈലൈറ്റ് എമിനന്റ് അപ്പാര്‍ട്ട്മെന്റ് ഫ്ളാറ്റിലെ സ്വര്‍ണാഭരണ മൊത്തവ്യാപാരിയുടെ താമസസ്ഥലത്തെ ജീവനക്കാരനായ യുവാവിനെ ആക്രമിച്ചാണ് രണ്ടംഗസംഘം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്. ഏട്ടുവര്‍ഷമായി സ്ഥാപനത്തില്‍ ജീവനക്കാരനും കഴിഞ്ഞ വര്‍ഷം ജോലിയില്‍നിന്ന് പിരിച്ചുവിടുകയും ചെയ്തയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് സ്ഥാപിച്ച കാമറകളും പരിശോധിക്കുന്നുണ്ട്. ഇതിന് പുറമേ സംഭവം നടന്ന സമയത്ത് സ്ഥലത്തെ മൊബൈല്‍ ടവറില്‍ രേഖപ്പെടുത്തിയ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചും അന്വേഷണമുണ്ടാകും. ശനിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. രാജസ്ഥാന് പാലിയില്‍ ഗച്ചിയോക്കാവാസ് ഹൗസില്‍ ജിതേന്ദര്സിംഗ് എന്ന…
Read Moreചൂട് മനുഷ്യർക്കും മൃഗങ്ങൾക്കും ഒരുപോലെ പ്രശ്നമാണ്! ഫ്രിഡ്ജ് കിടപ്പുമുറിയാക്കി നായ; ഒടുവില്‍ യജമാനന് പരിഹാരം കണ്ടെത്തി
ചൂട് മനുഷ്യർക്കും മൃഗങ്ങൾക്കും ഒരുപോലെ പ്രശ്നമാണ്. ഫാനും എസിയും ഉപയോഗിച്ച് ചൂട് കുറയ്ക്കാൻ നാം ശ്രമിക്കാറുണ്ട്. വേനൽക്കാലത്ത് ചൂട് കൂടുതലായതിനാൽ ചിലർ വീടിനു പുറത്താണ് കിടക്കുന്നത്. മൃഗങ്ങളാണെങ്കിൽ വെള്ളത്തിലാവും കിടപ്പ്. ചിലയിനം നായകൾക്ക് ചൂട് സഹിക്കാൻ കഴിയില്ല. ചിലർ തങ്ങളുടെ ഓമന നായകൾക്ക് എസിയും മറ്റും നൽകാറുണ്ട്. എന്നാൽ അത്തരം സൗകര്യങ്ങളൊന്നും ഇല്ലാത്ത നായ ആണെങ്കിലോ? സൗകര്യം സ്വയം കണ്ടെത്തണം. ഇങ്ങനെ സ്വയം ചൂട് കുറയ്ക്കാനുള്ള സൗകര്യം കണ്ടെത്തിയ നായയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. തായ്ലാൻഡിലാണ് സംഭവം. പന്യ ബൻഹോംഗ് എന്ന യുവാവിന്റെ സോജി എന്നു പേരുള്ള ഗോൾഡൻ റിട്രീവർ ഇനത്തിൽപ്പെട്ട നായയാണ് കഥയിലെ കേന്ദ്രകഥാപാത്രം. തായ്ലാൻഡിൽ ഇപ്പോൾ ചൂട് വളരെക്കൂടുതലാണ്. ഇതിൽ നിന്ന് ആശ്വാസം നേടാനുള്ള പരക്കം പാച്ചിലിലായിരുന്നു നായ. ഇതിനിടെയാണ് യജമാനന് ദാഹിച്ചത്. വെള്ളം എടുക്കുന്നതിനായി ഫ്രിഡ്ജ് തുറന്നതും നായ പിന്നെ…
Read Moreമത്സരിച്ച 12 സീറ്റുകളിലും വിജയിക്കും! ആരോപണങ്ങൾകൊണ്ട് പാലായിലെ ജനങ്ങളെ സ്വാധീനിക്കാനാകില്ല; കാപ്പന് മറുപടിയുമായി ജോസ്
കോട്ടയം: പാലായിലെ യുഡിഎഫ് സ്ഥാനാർഥി മാണി സി. കാപ്പന് മറുപടിയുമായി കേരളാ കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി. പാലായിലെ ജനങ്ങളെ സ്വാധീനിക്കാൻ കാപ്പന്റെ ആരോപണങ്ങൾ കൊണ്ടാകില്ലെന്ന് ജോസ് തുറന്നടിച്ചു. പാർട്ടി മത്സരിച്ച 12 സീറ്റുകളിലും വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭൂരിപക്ഷത്തിൽ കാര്യമില്ല. ഇടതുമുന്നണി ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എൽഡിഎഫ് അധികാരത്തിൽ വരുമെന്നും ജോസ് മാധ്യമങ്ങളോട് പറഞ്ഞു.
Read Moreകായംകുളം പുതുപ്പള്ളിയിൽ കോൺഗ്രസ് ബൂത്ത് ഏജന്റിനു വെട്ടേറ്റു; പ്രവർത്തകർക്ക് നേരെ വ്യാപക ആക്രമണം
കായംകുളം : വോട്ടെടുപ്പ് കഴിഞ്ഞതിന് തൊട്ട് പിന്നാലെ കായംകുളത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ വ്യാപക ആക്രമണമുണ്ടായി. ഇന്നലെ രാത്രി കായംകുളം പുതുപ്പള്ളിയിൽ കോൺഗ്രസ് ബൂത്ത് ഏജന്റിന് വെട്ടേറ്റു . പുതുപ്പള്ളി സ്വദേശി സോമൻ (55 ) നാണ് കൈക്ക് വെട്ടേറ്റത്. ഇദ്ദേഹത്തെ കായംകുളം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി പതിനൊന്നോടെ ആയിരുന്നു സംഭവം . വോട്ടെടുപ്പ് കഴിഞ്ഞ ഉടൻ കെ എസ് യു ബ്ലോക്ക് സെക്രട്ടറിക്ക് വെട്ടേറ്റിരുന്നു .ഇതിന് ശേഷമാണ് രാത്രിയോടെ ബൂത്ത് ഏജന്റിന് വെട്ടേറ്റത് . കെ എസ് യു ബ്ലോക്ക് സെക്രട്ടറി കായംകുളം എരുവ സ്വദേശി അഫ്സൽ സുജായിക്കാണ് വെട്ടേറ്റത് . മറ്റൊരു യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നൗഫൽ ചെമ്പകപ്പള്ളിക്കും മർദ്ദനമേറ്റു. ഇവരും കായംകുളം താലൂക്കാശുപത്രിയിൽ ചികിത്സയിലാണ് .തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് പ്രവർത്തകർക്ക് നേരെ സി പി എം വ്യാപക അക്രമം അഴിച്ചു വിടുകയാണെന്ന് കോൺഗ്രസ്…
Read Moreരണ്ടു കോടിയുടെ സ്വര്‍ണാഭരണ കവര്‍ച്ച! പ്രതികളുടെ സിസിടിവി ദൃശ്യം ലഭിച്ചു? പരിശോധിച്ച ശേഷം ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് പോലീസ്
കോഴിക്കോട്: രണ്ടു കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. ഫ്ളാറ്റിലെ സിസിടിവി ഫൂട്ടേജാണ് പോലീസിന് ലഭിച്ചത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായതിനാല്‍ ഇന്നലെ ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നില്ല. ഇന്ന് ഇവ വിശദമായി പരിശോധിക്കുമെന്ന് കസബ ഇന്‍സ്പക്ടര്‍ യു.ഷാജഹാന് പറഞ്ഞു. തുടര്‍ന്ന് പ്രതികളുടെ ഫോട്ടോ പുറത്തുവിടുമെന്നും പോലീസ് അറിയിച്ചു. ചാലപ്പുറം പുഷ്പ ജംഗ്ഷനില്‍ ഹൈലൈറ്റ് എമിനന്റ് അപ്പാര്‍ട്ട്മെന്റ് ഫ്ളാറ്റിലെ സ്വര്‍ണാഭരണ മൊത്തവ്യാപാരിയുടെ താമസസ്ഥലത്തെ ജീവനക്കാരനായ യുവാവിനെ ആക്രമിച്ചാണ് രണ്ടംഗസംഘം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്. ഏട്ടുവര്‍ഷമായി സ്ഥാപനത്തില്‍ ജീവനക്കാരനും കഴിഞ്ഞ വര്‍ഷം ജോലിയില്‍നിന്ന് പിരിച്ചുവിടുകയും ചെയ്തയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് സ്ഥാപിച്ച കാമറകളും പരിശോധിക്കുന്നുണ്ട്. ഇതിന് പുറമേ സംഭവം നടന്ന സമയത്ത് സ്ഥലത്തെ മൊബൈല്‍ ടവറില്‍ രേഖപ്പെടുത്തിയ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചും അന്വേഷണമുണ്ടാകും. ശനിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. രാജസ്ഥാന് പാലിയില്‍ ഗച്ചിയോക്കാവാസ് ഹൗസില്‍ ജിതേന്ദര്സിംഗ് എന്ന…
Read Moreസ്ഥിതി അതീവ ഗുരുതരം: രാജ്യത്ത് റിക്കാർഡ് പ്രതിദിന വർധനവ്; 24 മണിക്കൂറിനിടെ 1.15 ലക്ഷം കോവിഡ് കേസുകള്‍
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗബാധ അതീവ രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,736 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. റിക്കാർഡ് പ്രതിദിന വർധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,28,01,785 ആയി ഉയര്‍ന്നു. 59,856 പേർ പുതിയതായി രോഗമുക്തി നേടുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 630 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 1,66,177 ആയി. രാജ്യത്ത് ഇതുവരെ 8,70,77,474 പേര്‍ക്കാണ് വാക്സിന് നല്‍കിയതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
Read Moreസ്ട്രോംഗ് റൂമിന് പുറത്ത് കോണ്‍ഗ്രസിന്റെ കാവല്‍! തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ അനുവദിക്കരുതെന്നു ചെന്നിത്തല; യുഡിഎഫ് പ്രവര്‍ത്തകര്‍ക്കുള്ള ആഹ്വാനം ഇങ്ങനെ…
കോഴിക്കോട്: യുഡിഎഫ് ഐതിഹാസിക വിജയം നേടി അധികാരത്തില്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയ്ക്കു പിന്നാലെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ അനുവദിക്കാരുതെന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശവുമായി രമേശ് ചെന്നിത്തല. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ കാര്യത്തില്‍ പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. വോട്ടെണ്ണല്‍ ദിനം കഴിയുന്നത് വരെ സ്ട്രോംഗ് റൂമിന്റെ പുറത്ത് കൃത്യമായ നിരീക്ഷണം ഉറപ്പുവരുത്തണമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. തുടര്‍ന്ന് എല്ലാ ജില്ലകളിലും ഡിസിസി പ്രസിഡന്റുമാര്‍ ഒരു കോണ്‍ഗ്രസ് പ്രതിനിധിയെ നിരീക്ഷണത്തിനായി ചുമതലപ്പെടുത്തി. ഫലം വരുന്നതുവരെ ഔദ്യോഗിക പ്രതിനിധികള്‍ മാറിമാറി സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് യു.രാജീവന് അറിയിച്ചു. സ്ട്രോംഗ് റൂം നിരീക്ഷണം സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലൂടെയും രമേശ് ചെന്നിത്തല പ്രവര്‍ത്തര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വോട്ടര്‍ പട്ടികയില്‍ നടന്ന ക്രമക്കേട് എത്രമാത്രം വ്യാപകവും സംഘടിതവുമായിരുന്നു എന്ന് കണ്ടതാണ്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ ഇലക്ഷന് പ്രക്രിയ അവസാനിക്കാത്തതിനാല്‍ മേയ് രണ്ടിനാണ് വോട്ടെണ്ണല്‍.…
Read Moreതിരിച്ചറിയല്‍ രേഖകളില്ല, റേഷന്‍ കാര്‍ഡുമായി വോട്ട് ചെയ്യാനെത്തി! പിന്നെ നടന്നത് പൊരിഞ്ഞയടി; പയ്യന്നൂരില്‍ 37 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസ്
പയ്യന്നൂര്‍: പ്രിസൈഡിംഗ് ഓഫീസര്‍ക്കും യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും മര്‍ദനമേറ്റെന്ന പരാതിയില്‍ സിപിഎം പ്രവര്‍ത്തകരായ 37 പേര്‍ക്കെതിരേ കേസ്. പോളിംഗിനിടയിലും അതിന് ശേഷവുമായി നടന്ന അക്രമങ്ങളില്‍ പരിക്കേറ്റവരുടെ പരാതിയിലാണ് കേസ്. പയ്യന്നൂര്‍ കണ്ടങ്കാളി സ്കൂളിലെ 105 എ ബൂത്തിലെ പ്രിസൈഡിംഗ് ഓഫീസറായ തന്നെ കൈയേറ്റം ചെയ്തതയായുള്ള പാനൂര്‍ സ്വദേശി മുഹമ്മദ് അഷ്റഫിന്റെ പരാതിയില്‍ സിപിഎം പ്രവര്‍ത്തകരായ പ്രകാശന് മറ്റ് കണ്ടാലറിയാവുന്ന നാലു പേര്‍ക്കുമെതിരെയാണ് കേസ്. തെരഞ്ഞെടുപ്പ് കമ്മീഷന് അനുവദിച്ച തിരിച്ചറിയല്‍ രേഖകളിലില്ലാത്ത റേഷന്‍ കാര്‍ഡുമായി വോട്ട് ചെയ്യാനെത്തിയ വോട്ടറെ വോട്ട് ചെയ്യാന്‍ അനുവദിക്കാത്തതിനെത്തുടര്ന്നുള്ള വിരോധമാണ് കൈയേറ്റത്തിനു കാരണമെന്നാണ് ഇദ്ദേഹത്തിന്റെ പരാതി. തായിനേരി സ്കൂളിലെ 86 എ ബൂത്തിലെ യുഡിഎഫ് ഏജന്റായിരുന്ന കെ.വി.മുരളിയുടെ പരാതിയില്‍ സാജിത്ത്, വൈശാഖ് എന്നിവര്‍ക്കെതിരേയും മറ്റ് കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരേയും കേസെടുത്തു. കള്ളവോട്ട് തടയാനുള്ള ശ്രമത്തിലെ വിരോധമാണ് അക്രമത്തിന് കാരണമെന്നാണ് പരാതി. പെരുമ്പ യുപി സ്കൂളിലെ ബൂത്തിന്…
Read More